കു​ഞ്ഞു​ങ്ങ​ളെ വാ​ഷിം​ഗ് മി​ഷ​നു​ള്ളി​ൽ ഇ​രു​ത്തു​ക​യും ബാ​ത്തു​റൂ​മി​ൽ പൂ​ട്ടി​യി​ടു​ക​യും ചെ​യ്തു: ഡേ ​കെ​യ​റി​ൽ കു​ട്ടി​ക​ളെ ഉ​പ​ദ്ര​വി​ച്ച സം​ഭ​വം; ര​ണ്ട് ആ​യ​മാ​ർ അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: ഡേ ​കെ​യ​റി​ൽ കു​ട്ടി​ക​ളെ ഉ​പ​ദ്ര​വി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് ആ​യ​മാ​ർ അ​റ​സ്റ്റി​ൽ. മ​ഞ്ജു​ള, വി​ജ​യ​കു​മാ​രി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബം​ഗ​ളൂ​രു​വി​ൽ ഐ​ടി ക​ന്പ​നി​യു​ടെ കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഡേ ​കെ​യ​റി​ലാ​ണ് സം​ഭ​വം.

കു​ട്ടി​ക​ളെ ഉ​പ​ദ്ര​വി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്. ര​ണ്ടി​നും മൂ​ന്നി​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് ഇ​വ​ർ ഉ​പ​ദ്ര​വി​ച്ച​ത്.

കു​ഞ്ഞു​ങ്ങ​ളെ വാ​ഷിം​ഗ് മി​ഷ​നു​ള്ളി​ൽ ഇ​രു​ത്തു​ക​യും ബാ​ത്തു​റൂ​മി​ൽ പൂ​ട്ടി​യി​ടു​ക​യും ചെ​യ്ത​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. അ​റ​സ്റ്റി​ലാ​യ ഇ​രു​വ​രെ​യും 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു

Related posts

Leave a Comment