ബാങ്കുകള്‍ പലിശനിരക്കു കുറയ്ക്കും

bankമുംബൈ: രാജ്യത്തു കൂടുതല്‍ ബാങ്കുകള്‍ പലിശനിരക്കു കുറയ്ക്കും. ഇതോടെ ഭവന വായ്പ, വാഹന വായ്പ തുടങ്ങിയ വായ്പകള്‍ കുറഞ്ഞ പലിശ നിരക്കില്‍ ആളുകള്‍ക്കു ലഭ്യമാവും. ജനുവരി നാലിന് രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ എല്ലാം തന്നെ പലിശ നിരക്കു കുറച്ചിരുന്നു. പ്രമുഖ സ്വകാര്യ ബാങ്കുകളായ കനറാ ബാങ്ക്, എച്ച്ഡിഎഫ്‌സി തുടങ്ങിയവ അവരുടെ പലിശ നിരക്കുകള്‍ 0.7 ശതമാനം മുതല്‍ 0.9 ശതമാനം വരെ കുറച്ചു. ഭവന വായ്പ പോലെയുള്ള ലോണുകള്‍ക്കുള്ള പലിശ നിരക്കു കുറച്ചത് നിര്‍മാണ മേഖലയ്ക്കും സാന്പത്തിക മേഖലയ്ക്കും പുതുജീവന്‍ പകര്‍ന്നതായി ഡിഎച്ച്എഫ്എല്‍ സിഇഒ ഹര്‍ഷില്‍ മെഹ്ത പറഞ്ഞു.

Related posts