സിയാല്‍: യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

kochin-airportനെടുന്പാശേരി: കൊച്ചി വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണം 2016ല്‍ 17.80 ശതമാനം വര്‍ധിച്ചു. പിന്നിട്ട വര്‍ഷത്തില്‍ 87 ലക്ഷം പേര്‍ ഇതുവഴി യാത്ര ചെയ്തു. ചരക്കുനീക്കത്തില്‍ 15.60 ശതമാനം വര്‍ധനയുണ്ടായി. 2015ല്‍ കൊച്ചി വിമാനത്താവളം വഴി 74,16,053 യാത്രക്കാരാണ് സഞ്ചരിച്ചത്. ഫ്‌ളൈറ്റുകളുടെ എണ്ണം 56,196ല്‍നിന്ന് 61,463 ആയി ഉയര്‍ന്നു. തായ്‌ലന്‍ഡിലേക്ക് നേരിട്ട് സര്‍വീസ് ആരംഭിച്ചു.

ഡല്‍ഹി, മുംബൈ, ബംഗളൂരു സെക്ടറുകളില്‍ ആഭ്യന്തര യാത്രക്കാരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു. 2015ല്‍ ആഭ്യന്തര യാത്രക്കാര്‍ 30,03,497 ആയിരുന്നു. കഴിഞ്ഞ വര്‍ഷമിത് 37,64,640 ആയി. അന്താരാഷ്ട്ര യാത്രക്കാര്‍ 44,12,556ല്‍നിന്ന് 49,71,421 ആയി വര്‍ധിച്ച

ചരക്കുനീക്കം 73849.20 ടണ്ണില്‍നിന്ന് 85339.10 ആയി ഉയര്‍ന്നു. ഇതില്‍ 58261.30 ടണ്‍ പെരിഷബിള്‍ കാര്‍ഗോ ആയിരുന്നു. 2016ല്‍ ഡിസംബര്‍ മാസത്തിലാണ് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ഉണ്ടായിരുന്നത്, 8,19,395 പേര്‍. 6,14,531 പേര്‍ യാത്ര ചെയ്ത ഫെബ്രുവരിയിലാണ് ഏറ്റവും കുറവ്.പുതുതായി നിര്‍മിക്കുന്ന 15 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ടെര്‍മിനല്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ യാത്രക്കാരുടെയും ഫളൈറ്റുകളുടെയും എണ്ണം വന്‍തോതില്‍ വര്‍ധിക്കും.

Related posts