ബാങ്കിംഗ് മേഖലയിൽ വീണ്ടും ലയനത്തിനു സാധ്യത

2017june16banking

മും​ബൈ: അ​ഞ്ച് അ​സോ​സ്യേ​റ്റ് ബാ​ങ്കു​ക​ൾ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ൽ ല​യി​ച്ച​തി​നു പി​ന്നാ​ലെ ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ൽ ഇ​നി​യും ല​യ​ന​ങ്ങ​ൾ​ക്കു സാ​ധ്യ​ത​യേ​റു​ന്നു. ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ, ക​ന​റ ബാ​ങ്ക് തു​ട​ങ്ങി​യ പൊതു മേഖലാ ​ബാ​ങ്കു​ക​ൾ വി​ജ​യ ബാ​ങ്ക്, യു​ണൈ​റ്റ​ഡ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, ദേന ബാ​ങ്ക്, യൂക്കോ ബാ​ങ്ക് പോ​ലു​ള്ള ചെ​റു ബാ​ങ്കു​ക​ളെ ഏ​റ്റെ​ടു​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

സാ​ന്പ​ത്തി​ക​സ്ഥി​ര​ത, നി​ഷ്ക്രി​യ ആ​സ്തി, സാ​ങ്കേ​തിക​വി​ദ്യാ ഉ​ദ്ഗ്ര​ഥ​നം, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യവയാ​ണ് ല​യ​ന​ത്തി​ന്‍റെ ഘ​ട​ക​ങ്ങ​ൾ. ല​യ​ന​ത്തോ​ടെ ബ്രാ​ഞ്ചു​ക​ളു​ടെ എ​ണ്ണം കു​റ​യു​മെ​ങ്കി​ലും തൊ​ഴി​ൽ ന​ഷ്ട​മു​ണ്ടാ​വി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ല്കു​ന്ന ഉ​റ​പ്പ്.

കി​ട്ടാ​ക്ക​ട​ങ്ങ​ൾ പെ​രു​കു​ന്ന​താ​ണ് ബാ​ങ്കു​ക​ളു​ടെ ല​യ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന കാ​ര​ണം. ല​യ​ന​ത്തോ​ടെ വ​ലി​യ ശ​ക്തി​യാ​കു​ന്ന​തു​വ​ഴി കി​ട്ടാ​ക്ക​ട​ത്തി​ന്‍റെ തോ​ത് ഒ​രു പ​രി​ധി​വ​രെ കു​റ​യ്ക്കാ​നാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ​ക്ക് ഏ​ക​ദേ​ശം ആ​റു ല​ക്ഷം കോ​ടി രൂ​പ​യു​ടെ നി​ഷ്ക്രി​യ ആ​സ്തി​യാ​ണു​ള്ള​ത്.

2016-17 സാ​ന്പ​ത്തി​ക​വ​ർ​ഷം ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യു​ടെ അ​റ്റാ​ദാ​യം 1,383 കോ​ടി രൂ​പ​യാ​ണ്. തൊ​ട്ടു ത​ലേ വ​ർ​ഷം 2,813 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി​രു​ന്നു. അ​തേ​സ​മ​യം നി​ഷ്ക്രി​യ ആ​സ്തി 5.4 ശ​ത​മാ​നം വ​ർ​ധി​ച്ച് 42,719 കോ​ടി രൂ​പ​യാ​യി.ക​ന​റാ ബാ​ങ്കാ​വ​ട്ടെ 1,122 കോ​ടി ലാ​ഭ​മാ​ണ് 2016-17 സാ​ന്പ​ത്തി​ക​വ​ർ​ഷം നേ​ടി​യ​ത്. നി​ഷ്ക്രി​യ ആ​സ്തി 8.1 ശ​ത​മാ​നം വ​ർ​ധി​ച്ച് 34,202 കോ​ടി രൂ​പ​യാ​യി.

Related posts