യു​​​എ​​​സ് പ​​​ലി​​​ശ കൂ​​​ട്ടി; സ്വ​​​ർ​​​ണം, ക്രൂ​​​ഡ് താ​​​ണു

2017june16croudoil_goldന്യൂ​​​യോ​​​ർ​​​ക്ക്: മൂ​​​ന്നു മാ​​​സ​​​ത്തി​​​നി​​​ട​​​യി​​​ൽ ര​​​ണ്ടാം ത​​​വ​​​ണ​​​യും അ​​​മേ​​​രി​​​ക്ക​​​ൻ കേ​​​ന്ദ്ര​​​ബാ​​​ങ്ക് പ​​​ലി​​​ശ കൂ​​​ട്ടി. ഫെ​​​ഡ​​​റ​​​ൽ റി​​​സ​​​ർ​​​വ് ബോ​​​ർ​​​ഡി​​​ന്‍റെ (ഫെ​​​ഡ്) തീ​​​രു​​​മാ​​​നം പ്ര​​​തീ​​​ക്ഷി​​​ച്ച​​​തു​​​പോ​​​ലെ​​​യാ​​​യ​​​തി​​​നാ​​​ൽ ക​​​ന്പോ​​​ള​​​ങ്ങ​​​ളി​​​ൽ കോ​​​ളി​​​ള​​​ക്ക​​​മു​​​ണ്ടാ​​​യി​​​ല്ല.

ക്രൂ​​​ഡ് ഓ​​​യി​​​ൽ വി​​​ല ഗ​​​ണ്യ​​​മാ​​​യി താ​​​ണ​​​തും സ്വ​​​ർ​​​ണ​​​വി​​​ല താ​​​ഴോ​​​ട്ടു നീ​​​ങ്ങി​​​യ​​​തും പ്ര​​​തീ​​​ക്ഷി​​​ച്ച​​​തു ത​​​ന്നെ​​​യാ​​​ണ്. ഡോ​​​ള​​​റി​​​ന്‍റെ ക​​​രു​​​ത്ത് വ​​​ർ​​​ധി​​​ച്ച​​​തി​​​ന​​​നു​​​സ​​​രി​​​ച്ചു​​​ള്ള ഇ​​​ടി​​​വേ സ്വ​​​ർ​​​ണ​​​ത്തി​​​ലു​​​ള്ളൂ. ഒ​​​ന്ന​​​ര ശ​​​ത​​​മാ​​​നം താ​​​ഴ്ച​​​യാ​​​ണു സ്വ​​​ർ​​​ണം കാ​​​ണി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ വീ​​​ണ്ടും വ്യാ​​​പാ​​​ര​​​മാ​​​രം​​​ഭി​​​ച്ച​​​പ്പോ​​​ൾ ഔ​​​ൺ​​​സി​​​ന് (31.1 ഗ്രാം) 1252 ​​​ഡോ​​​ള​​​റി​​​ലെ​​​ത്തി​​​യ സ്വ​​​ർ​​​ണം 1255 ലേ​​​ക്കു ക​​​യ​​​റി. വെ​​​ള്ളി വി​​​ല​​​യും താ​​​ണു​​​നി​​​ന്നു.

ക്രൂ​​​ഡ് ഓ​​​യി​​​ൽ ഇ​​​ടി​​​ഞ്ഞ​​​തി​​​നു പ്ര​​​ധാ​​​ന കാ​​​ര​​​ണം വി​​​പ​​​ണി​​​യി​​​ൽ ക്രൂ​​​ഡ് ല​​​ഭ്യ​​​ത കൂ​​​ടി​​​യ​​​താ​​​ണ്. ബ്രെ​​​ന്‍റ് ഇ​​​നം വീ​​​പ്പ​​​യ്ക്കു 46.8 ഡോ​​​ള​​​റി​​​ലേ​​​ക്കും ഡ​​​ബ്ല്യു​​ടി​​​ഐ ഇ​​​നം 44.45 ഡോ​​​ള​​​റി​​​ലേ​​​ക്കും താ​​​ണു.

ഫെ​​​ഡ് ബാ​​​ല​​​ൻ​​​സ് ഷീ​​​റ്റി​​​ന്‍റെ വ​​​ലു​​​പ്പം കു​​​റ​​​യ്ക്കു​​​ന്ന ന​​​ട​​​പ​​​ടി തു​​​ട​​​ങ്ങു​​​മെ​​​ന്നു ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺ ജാ​​​ന​​​റ്റ് എ​​​ല​​​ൻ അ​​​റി​​​യി​​​ച്ചു. 4.2 ല​​​ക്ഷം കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ ഗ​​​വ​​​ൺ​​​മെ​​​ന്‍റ് ക​​​ട​​​പ്പ​​​ത്ര​​​ങ്ങ​​​ളും സ്വ​​​കാ​​​ര്യ ക​​​ട​​​പ്പ​​​ത്ര​​​ങ്ങ​​​ളും (പ്രാ​​​ധ​​​ന​​​മാ​​​യും ഭ​​​വ​​​ന വാ​​​യ്പ​​​ക​​​ൾ ഈ​​​ടാ​​​യി ത​​​യാ​​​റാ​​​ക്കി​​​യ ക​​​ട​​​പ്പ​​​ത്ര സ​​​മു​​​ച്ച​​​യ​​​ങ്ങ​​​ൾ) ഫെ​​​ഡി​​​ന്‍റെ പ​​​ക്ക​​​ലു​​​ണ്ട്. ദീ​​​ർ​​​ഘ​​​കാ​​​ല വാ​​​യ്പ​​​യു​​​ടെ പ​​​ലി​​​ശ താ​​​ഴ്ത്തി നി​​​ർ​​​ത്തി സാ​​​ന്പ​​​ത്തി​​​ക ഉ​​​ത്തേ​​​ജ​​​നം ന​​​ല്കാ​​​ൻ 2008ൽ ​​​തു​​​ട​​​ങ്ങി​​​യ​​​താ​​​ണു ക​​​ട​​​പ്പ​​​ത്രം വാ​​​ങ്ങ​​​ൽ. ഓ​​​രോ മാ​​​സ​​​വും 600 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ ക​​​ട​​​പ്പ​​​ത്രം വീ​​​തം വി​​​ൽ​​​ക്കും. മൂ​​​ന്നു ​മാ​​​സം കൂ​​​ടു​​​ന്പോ​​​ൾ പ്ര​​​തി​​​മാ​​​സ വി​​​ല്പ​​​ന 600 കോ​​​ടി ഡോ​​​ള​​​ർ ക​​​ണ്ട് കൂ​​​ട്ടും. ഒ​​​രു​ വ​​​ർ​​​ഷം ക​​​ഴി​​​യു​​​ന്പോ​​​ൾ പ്ര​​​തി​​​മാ​​​സ വി​​​ല്​​​പ​​​ന 3,000 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റേ​​​താ​​​കും.

Related posts