ഒരു കൈയിൽ വാളും മറുകൈയിൽ ജ​ർ​മ​ൻ ഷെ​പ്പേ​ർ​ഡ് നാ​യ​ക​ളു​മാ​യെ​ത്തി ബാ​ർ അ​ടി​ച്ചു തകർത്ത കേസിൽ യു​വാ​ക്ക​ൾ പി​ടി​യി​ൽ

തൃ​ശൂ​ർ: തൃ​ശൂ​രി​ൽ നാ​യ​ക​ളു​മാ​യെ​ത്തി ബാ​ർ അ​ടി​ച്ചു ത​ക​ർ​ത്ത കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ. തൃ​ശൂ​ർ പൂ​ങ്കു​ന്നം വെ​ട്ടി​യാ​ട്ടി​ൽ വൈ​ശാ​ഖ്, അ​ഞ്ചേ​രി കു​റി​യ​ച്ചി​റ നെ​ല്ലി​ക്ക​ൽ വൈ​ശാ​ഖ് എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്.

സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​ക​ൾ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​രി​ൽ ഒ​രാ​ൾ ഫേ​സ്ബു​ക് ലൈ​വി​ൽ വ​ന്നു. ഇ​തോ​ടെ പോ​ലീ​സ് പ്ര​തി​ക​ളെ കു​ടു​ക്കു​ക​യാ​യി​രു​ന്നു.

സെ​പ്റ്റം​ബ​ർ 21-ന് ​പ​ഴ​യ​ന്നൂ​രി​ലെ രാ​ജ് ബാ​റി​ലാ​ണു പ്ര​തി​ക​ൾ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. നാ​ലു ജ​ർ​മ​ൻ ഷെ​പ്പേ​ർ​ഡ് നാ​യ​ക​ളു​മാ​യെ​ത്തി​യ പ്ര​തി​ക​ൾ വ​ടി​വാ​ൾ വീ​ശി വി​ര​ട്ടി​യ ശേ​ഷം ബാ​ർ അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ൾ ഇ​രു​വ​രും നാ​യ്ക്ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​വ​രാ​ണ്.

മ​ദ്യ​പി​ച്ച​തി​ന്‍റെ പ​ണം ന​ൽ​കാ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്നു ബാ​ർ ജീ​വ​ന​ക്കാ​ർ പ്ര​തി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ പി​ടി​ച്ചു​വ​ച്ചി​രു​ന്നു. ഇ​താ​ണു ത​ർ​ക്ക​ത്തി​നു കാ​ര​ണ​മാ​യ​ത്. യു​വാ​ക്ക​ൾ ബാ​ർ അ​ടി​ച്ചു​ത​ക​ർ​ക്കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.

Related posts