ത​മി​ഴ്നാ​ട്ടി​ല്‍ സ​സ്പെ​ന്‍​സ് തു​ട​രു​ന്നു: ഭൂ​രി​പ​ക്ഷ ക​ണ​ക്കു​ക​ളി​ല്‍ കു​ടു​ങ്ങി വി​ജ​യ്; നി​ല​വി​ല്‍ അ​ഞ്ച് കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രു​ടെ പി​ന്തു​ണ മാ​ത്രം

ചെന്നൈ: ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി വി​ജ​യ് ന​യി​ക്കു​ന്ന ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടി​വി​കെ) മാ​റി​യെ​ങ്കി​ലും സ​ര്‍​ക്കാ​രു​ണ്ടാ​ക്കാ​നു​ള്ള കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ അ​വ്യ​ക്ത​ത തു​ട​രു​ന്നു.

ബു​ധ​നാ​ഴ്ച ഗ​വ​ര്‍​ണ​ര്‍ രാ​ജേ​ന്ദ്ര അ​ര്‍​ലേ​ക്ക​റെ സ​ന്ദ​ര്‍​ശി​ച്ച് വി​ജ​യ് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചെ​ങ്കി​ലും സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തെ ഇ​തു​വ​രെ ക്ഷ​ണി​ച്ചി​ട്ടി​ല്ല. വി​ജ​യ്ക്ക് സ​ഭ​യി​ല്‍ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ന്‍ ക​ഴി​യു​മോ എ​ന്ന​തു​ള്‍​പ്പെ​ടെ നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലോ​ക്ഭ​വ​ന്‍ നി​യ​മോ​പ​ദേ​ശം തേ​ടു​ക​യാ​ണ്.

അ​ന്‍​പ​തു വ​ര്‍​ഷം നീ​ണ്ടു​നി​ന്ന ദ്രാ​വി​ഡ പാ​ര്‍​ട്ടി​ക​ളു​ടെ ആ​ധി​പ​ത്യം ത​ക​ര്‍​ത്ത് 108 സീ​റ്റു​ക​ള്‍ നേ​ടി​യാ​ണ് വി​ജ​യ്‌​യു​ടെ പാ​ര്‍​ട്ടി നി​യ​മ​സ​ഭ​യി​ലെ വ​ലി​യ ശ​ക്തി​യാ​യി മാ​റി​യ​ത്. 234 അം​ഗ സ​ഭ​യി​ല്‍ ഭ​ര​ണ​മു​റ​പ്പി​ക്കാ​ന്‍ 118 സീ​റ്റു​ക​ളാ​ണു വേ​ണ്ട​ത്. പ​ത്തു സീ​റ്റു​ക​ളു​ടെ കു​റ​വു​ള്ള വി​ജ​യ്ക്ക് നി​ല​വി​ല്‍ അ​ഞ്ച് കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രു​ടെ പി​ന്തു​ണ മാ​ത്ര​മാ​ണു​ള്ള​ത്.

മ​റ്റു ക​ക്ഷി​ക​ള്‍ ആ​രും ത​ന്നെ വി​ജ​യ്ക്ക് പ​ര​സ്യ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഗ​വ​ര്‍​ണ​ര്‍ ക​രു​ത​ലോ​ടെ​യു​ള്ള നീ​ക്ക​ങ്ങ​ളാ​ണു ന​ട​ത്തു​ന്ന​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ നി​യ​മ​സ​ഭ ഗ​വ​ര്‍​ണ​ര്‍ പി​രി​ച്ചു​വി​ട്ടു. ഇ​തി​നി​ടെ രാ​ഷ്ട്രീ​യ സ​ഖ്യ​ങ്ങ​ളി​ലും വ​ലി​യ മാ​റ്റ​ങ്ങ​ളാ​ണ് ത​മി​ഴ്നാ​ട്ടി​ല്‍ പ്ര​ക​ട​മാ​കു​ന്ന​ത്. വി​ജ​യ്‌​യെ പി​ന്തു​ണ​യ്ക്കാ​നു​ള്ള കോ​ണ്‍​ഗ്ര​സ് തീ​രു​മാ​ന​ത്തി​ല്‍ ഡി​എം​കെ ക​ടു​ത്ത അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇ​രു​പ​തു വ​ര്‍​ഷം നീ​ണ്ട സൗ​ഹൃ​ദം കോ​ണ്‍​ഗ്ര​സ് അ​വ​സാ​നി​പ്പി​ച്ച​ത് ശ​രി​യാ​യി​ല്ലെ​ന്ന് ഡി​എം​കെ വി​മ​ര്‍​ശി​ച്ചു. അ​തേ​സ​മ​യം ടി​വി​കെ​യു​മാ​യി സ​ഖ്യ​ത്തി​നി​ല്ലെ​ന്ന് എ​ഐ​എ​ഡി​എം​കെ​യും ഇ​ട​തു​പ​ക്ഷ പാ​ര്‍​ട്ടി​ക​ളും മു​സ്‌​ലിം ലീ​ഗും വ്യ​ക്ത​മാ​ക്കി.​ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ന്‍ വി​വി​ധ രാ​ഷ്ട്രീ​യ സ​മ​വാ​ക്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ ച​ര്‍​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​ത്.

ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഗ​വ​ര്‍​ണ​ര്‍ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ വൈ​കു​ന്ന​ത് ചെ​ന്നൈ​യി​ലെ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ല്‍ വി​ജ​യ് ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്ന സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങു​ക​ളെ ബാ​ധി​ച്ചേ​ക്കാം. എ​ന്നാ​ല്‍ ഭൂ​രി​പ​ക്ഷം പ​രി​ശോ​ധി​ക്കേ​ണ്ട​ത് ലോ​ക്ഭ​വ​നി​ല​ല്ല, മ​റി​ച്ച് നി​യ​മ​സ​ഭ​യി​ലാ​ണെ​ന്ന വാ​ദ​വു​മാ​യി ചി​ല നി​യ​മ​വി​ദ​ഗ്ധ​രും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.
ര​ണ്ട് സീ​റ്റു​ക​ളി​ല്‍ മ​ത്സ​രി​ച്ച് വി​ജ​യി​ച്ച വി​ജ​യ് 14 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ഒ​രു സീ​റ്റ് ഒ​ഴി​യേ​ണ്ട​തു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​തോ​ടെ ത​മി​ഴ്നാ​ട് രാ​ഷ്ട്രീ​യ​ത്തി​ല്‍ വ​ലി​യ അ​നി​ശ്ചി​താ​വ​സ്ഥ​യാ​ണു നി​ല​നി​ല്‍​ക്കു​ന്ന​ത്.

Related posts

Leave a Comment