വ​നി​താ പ്ര​വ​ർ​ത്ത​ക​ർ കൂ​ട്ട​ത്തോ​ടെ പാ​ർ​ട്ടി വി​ടു​ന്ന​ത് ത​ട​യാ​ൻ ക​രു​ക്ക​ൾ നീ​ക്കി മു‌‌സ്‌‌ലിം ലീഗ്! ഐഎൻഎല്ലിലേക്കെന്ന് ബേനസീർ തീരുമാനം എടുത്തിട്ടില്ലെന്ന് മെഹ്‌‌മൂദ ബീഗം

കോ​ട്ട​യം: വ​നി​താ ലീ​ഗ് കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഡോ.​എ മെ​ഹ്‌‌​മൂ​ദ ബീ​ഗ​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​കെ.​കെ ബേ​ന​സീ​റും പാ​ർ​ട്ടി ഭാ​ര​വാ​ഹി​ത്വ​ത്തി​ൽ​നി​ന്ന് രാ​ജി​വ​ച്ച​തോ​ടെ മു​സ്‌‌​ലിം ലീ​ഗ് നേ​തൃ​ത്വം പ്ര​തി​സ​ന്ധി​യി​ൽ.

രാ​ജി​വ​ച്ച ഡോ. ​കെ.​കെ ബേ​ന​സീ​ർ ഐ​എ​ൻ​എ​ല്ലി​ൽ ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​വ​രോ​ടൊ​പ്പം കൂ​ടു​ത​ൽ വ​നി​താ ലീ​ഗ് പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളും ഐ​എ​ൻ​എ​ല്ലി​ലേ​ക്ക് പോ​കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്.

വ​നി​താ പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളും ഐ​എ​ൻ​എ​ല്ലി​ലേ​ക്ക് കൂട്ടത്തോടെ പോ​കാ​നു​ള്ള നീ​ക്ക​ം ത​ട​യി​ടാ​നു​ള്ള ക​രു​നീ​ക്ക​ങ്ങ​ൾ ലീ​ഗ് നേ​തൃ​ത്വം ഇ​തി​നോ​ട​കം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.

വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ത​ങ്ങ​ൾ വ​നി​താ ലീ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ലേ​ക്ക് ക​ട​ന്നു​വ​ന്ന​തെ​ന്നും സ്ത്രീ​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നു​വേ​ണ്ടി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ലീ​ഗ് നേ​തൃ​ത്വ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് പി​ന്തു​ണ കി​ട്ടി​യി​ല്ലെ​ന്നും രാ​ജി​വ​ച്ച നേ​താ​ക്ക​ൾ ആ​രോ​പി​ക്കു​ന്നു.

അ​തേ​സ​മ​യം, ലീ​ഗി​ന്‍റെ ഒൗ​ദ്യോ​ഗി​ക സ്ഥാ​നം രാ​ജി​വ​ച്ചെ​ങ്കി​ലും മ​റ്റൊ​രു പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ഇ​തു​വ​രെ തീ​രു​മാ​ന​മൊ​ന്നും എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് ഡോ. ​എ. മെ​ഹ്‌‌​മൂ​ദ ബീ​ഗം രാ​ഷ്‌‌​ട്ര ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

Related posts

Leave a Comment