പാ​തി​യ​പ്പ​ള്ളി ക​ട​വി​ൽ ബി​വ​റേ​ജ്  വേണമെന്ന് മദ്യപസമതി; വേണ്ടെന്ന് ജനകീയ സമിതി; പോസ്റ്റർ യുദ്ധത്തിൽ ആറാടി രണ്ടു കൂട്ടരും

വാ​ക​ത്താ​നം: വാ​ക​ത്താ​നം ഞാ​ലി​യ​കു​ഴി പാ​തി​യ​പ്പ​ള്ളി ക​ട​വി​ൽ ബി​വ​റേ​ജ്  ഔ​ട്ട്‌ലെറ്റ് വേ​ണ​മെ​ന്ന് മ​ദ്യ​പ സ​മി​തി വേ​ണ്ടെ​ന്ന് ജ​ന​കീ​യ​സ​മി​തി.

ഔ​ട്ട് ലൈ​റ്റ് ഞാ​ലി​യാ​കു​ഴി​യി​ൽ എ​വി​ടെ​യാ​ണ് സ്ഥാ​പി​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​ത​യി​ല്ലെ​ങ്കി​ലും ഒൗ​ട്ട്ലെ​റ്റ് സ്ഥാ​പി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കാ​ണി​ച്ചു ജ​ന​കീ​യ സ​മി​തി​യും ഒൗ​ട്ട് ലെ​റ്റ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ദ്യ​പ​സ​മി​തി​യും പ്ര​ദേ​ശ​ത്ത് പോ​സ്റ്റ​ർ പ​തി​ച്ച​തോ​ടെ​യാ​ണ് ത​ർ​ക്കം രൂ​ക്ഷ​മാ​യ​ത്.

ഞാ​ലി​യാ​കു​ഴി ജം​ഗ്ഷ​ൻ സ​മീ​പ​മു​ള്ള ഒ​രു കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. ഇ​വി​ടെ​യാ​ണ് ബി​വ​റേ​ജ് ഒൗ​ട്ട്‌ലെറ്റ് സ്ഥാ​പി​ക്കു​ന്ന​തെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.

വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പു വാ​ക​ത്താ​ന​ത്ത് ബി​വ​റേ​ജ് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ജ​ന​കീ​യ സ​മര​ത്തെ​തു​ട​ർ​ന്നു അ​ട​ച്ചു പൂ​ട്ടു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment