സൂപ്പര്‍ താരത്തിനു പങ്കില്ല, ഞങ്ങള്‍ക്കു സംശയം ഒരു നടിയെ, സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റ്, നടിയുടെ ബന്ധുക്കള്‍ രാഷ്ട്രദീപികയോട്

bhavana1മലയാള നടിക്കെതിരേ കൊച്ചിയിലുണ്ടായ അതിക്രമത്തില്‍ വഴിത്തിരിവ്. നടിയെ ആക്രമിച്ചതിനു പിന്നില്‍ സൂപ്പര്‍ സ്റ്റാറിന് ബന്ധമില്ലെന്നും എന്നാല്‍ ഒരു നടിയെ സംശയമുണ്ടെന്നും ബന്ധുക്കള്‍ രാഷ്ട്രദീപികഡോട്ട്‌കോമിനോട് പറഞ്ഞു. നടിയുടെ നേരേ ആക്രമണം ഉണ്ടായതുമായി ബന്ധപ്പെട്ടു സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ പലതും ശരിയല്ലെന്നു നടിയുടെ കുടുംബം. വാസ്തവമില്ലാത്ത പല കാര്യങ്ങളുമാണ് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പലരും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. കേസില്‍ ശക്തമായിത്തന്നെ മുന്നോട്ടുപോകും.

കേസ് പിന്‍വലിക്കുമെന്ന പ്രചാരണം ശരിയല്ല.  ആക്രമണത്തിന് ഇരയായ നടിയുടെ കുടുംബാംഗങ്ങള്‍ തൃശൂരില്‍ രാഷ്ട്രദീപികയ്ക്ക് അനുവദിച്ച എക്‌സ്ക്ലൂസീവ് ഇന്റര്‍വ്യൂവില്‍ വ്യക്തമാക്കി. നടിക്കു നേരെ ആക്രമണമുണ്ടായശേഷം ആദ്യമായാണ് വീട്ടുകാര്‍ ഒരു മാധ്യമത്തിന് അഭിമുഖം നല്കുന്നത്. ബന്ധുക്കളുടെ വാക്കുകളില്‍ നിന്ന്- ചെമ്പുക്കാവിലെ ശിവന്‍ എന്നൊരാളാണു നേരത്തെ വാഹനം ഓടിച്ചിരുന്നത്. അടുത്തയിടെയാണ് മാറിയത്. ശിവന്റെ അഭാവത്തിലാണു പുതിയ െ്രെഡവറെ കണ്ടെത്തേണ്ടിവന്നത്. ഒരു പ്രമുഖ നടനു സംഭവത്തില്‍ പങ്കുണ്ടല്ലോ എന്ന് രാഷ്ട്രദീപിക റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോള്‍ ഇക്കാര്യം കുടുംബാംഗങ്ങള്‍ നിഷേധിച്ചു. എന്നാല്‍ ഒരു നടിക്ക് ഇതില്‍ പങ്കുണ്ടോയെന്നു സംശയിക്കുന്നതായും സൂചിപ്പിച്ചു.

എന്നാല്‍, നടിയുടെ പേരു വെളിപ്പെടുത്താന്‍ കുടുംബാംഗങ്ങള്‍ തയാറായില്ല. കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തില്‍ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും അവര്‍ പറഞ്ഞു. നടിക്കു നേരേയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ടു സോഷ്യല്‍ മീഡിയയിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ചില നടന്‍മാരെയും മറ്റും ലക്ഷ്യമിട്ടുള്ളവാര്‍ത്തകള്‍ പ്രചരിച്ചതിനെതിരേയാണ് നടിയുടെ കുടുംബം ഇപ്പോള്‍ രംഗത്തുവന്നത്.

Related posts