“ത​ട്ടി​ക്ക​ള​യും’… ശ്രീ​ധ​ര​ൻ​പി​ള്ള​യ്ക്ക് ഭീ​ഷ​ണി​ക്ക​ത്ത്; ജില്ലാ കമ്മറ്റി ഓഫീസിലേക്ക് തപാലിലാണ് കത്ത് എത്തിയത്

ക​ണ്ണൂ​ർ: ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളെ വ​ധി​ക്കു​മെ​ന്ന് ഭീ​ഷ​ണി​ക്ക​ത്ത്. ശ്രീ​ധ​ര​ൻ​പി​ള്ള ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളെ ത​ട്ടി​ക്ക​ള‌​യു​മെ​ന്നാ​ണു ക​ത്തി​ൽ പ​റ​യു​ന്ന​ത്.  ക​ണ്ണൂ​രി​ലെ പോ​സ്റ്റോ​ഫീ​സി​ൽ നി​ന്നാ​ണ് ക​ത്ത് പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

ക​ത്ത് അ​യ​ച്ച​യാ​ളു​ടെ വി​ലാ​സ​മോ പേ​രോ സൂ​ചി​പ്പി​ച്ചി​ട്ടി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ ത​പാ​ലി​ലാ​ണ് ബി​ജെ​പി ജി​ല്ലാ​ക​മ്മി​റ്റി ഓ​ഫീ​സി​ൽ ഭീ​ഷ​ണി​ക്ക​ത്ത് ല​ഭി​ക്കു​ന്ന​ത്. ഇ​തേ​ത്തുട​ർ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​സ​ത്യ​പ്ര​കാ​ശ് എ​സ്പി​ക്ക് പ​രാ​തി ന​ൽ​കി. പ​രാ​തി​യെ തു​ട​ർ​ന്ന് ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts