ഭൂതകാലം കടന്ന് ഒരമ്മയും മകനും! ‘ഭൂ​ത​കാ​ല’​മോ​ർ​ത്ത് അ​ഭി​മാ​നി​ക്കാൻ  രാഹുൽ സദാശിവൻ…


ടി.ജി.ബൈജുനാഥ്
ശ​രി​ക്കും ഞെ​ട്ടി​ച്ചു, ഭ​യ​ന്നു​പോ​യി, ഉ​റ​ക്കം ​ക​ള​ഞ്ഞു…​ഭൂ​ത​കാ​ലം സോ​ണി ലൈ​വി​ൽ എ​ത്തി​യ​തു മു​ത​ൽ ഇ​തൊ​ക്കെ​യാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലെ ക​മ​ന്‍റു​ക​ൾ. ഷെ​യ്്​നി​ന്‍റെ​യും രേ​വ​തി​യു​ടെ​യും അ​ഭി​ന​യ​മി​ക​വ് ക​മ​ന്‍റു​ക​ളി​ൽ തി​ള​ങ്ങി.

എ​ക്സോ​ർ​സി​സ്റ്റി​നു​ശേ​ഷം ക​ണ്ട റി​യ​ലി​സ്റ്റി​ക് ഹൊ​റ​ർ സി​നി​മ എ​ന്നു ബോളിവുഡ് സം​വി​ധാ​യ​ക​ൻ രാം​ഗോ​പാ​ൽ വ​ർ​മ. ഇ​തൊ​ക്കെ​പ്പോ​രെ സം​വി​ധാ​യ​ക​ൻ രാ​ഹു​ൽ സ​ദാ​ശി​വ​ന് ‘ഭൂ​ത​കാ​ല’​മോ​ർ​ത്ത് അ​ഭി​മാ​നി​ക്കാ​ൻ.

എ​ന്നെ മ​ന​സി​ലാ​ക്കി​യി​രു​ന്നെ​ങ്കി​ൽ…​
‘അ​മ്മ​യ്ക്ക​റി​യോ എ​നി​ക്കെ​ന്താ വേ​ണ്ട​തെ​ന്ന്. എ​ന്നെ സ്നേ​ഹി​ക്കു​ന്ന​വ​ർ, ഞാ​ൻ സ്നേ​ഹി​ക്കു​ന്ന​വ​ർ എ​ന്നെ മ​ന​സി​ലാ​ക്ക​ണം. അ​തു മാ​ത്രം മ​തി…’
​- ഭൂ​ത​കാ​ല​ത്തി​ൽ ഷെ​യ്നി​ന്‍റെ ക​ഥാ​പാ​ത്രം വി​നു അ​മ്മ​യോ​ടു പ​റ​യു​ക​യാ​ണ്. എ​ന്നെ മ​ന​സി​ലാ​ക്കി​യി​രു​ന്നെ​ങ്കി​ൽ…​ന​മ്മ​ളി​ൽ പ​ല​രു​ടെ​യും മൗ​ന​നൊ​ന്പ​രം ഇ​ത​ല്ലാ​തെ മ​റ്റെ​ന്താ​ണ്. ജീ​വി​ത​ത്തോ​ടു ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന സി​നി​മ​ക​ളെ സ്നേ​ഹി​ക്കു​ന്ന​വ​ർ​ക്കു​ള്ള കാ​ഴ്ച​യാ​ണു ‘ഭൂ​ത​കാ​ലം’.

‘ വെ​വ്വേ​റെ ലോ​ക​ങ്ങ​ളി​ൽ ജീ​വി​ക്കു​ന്ന ഒ​ര​മ്മ​യു​ടെ​യും മ​ക​ന്‍റെ​യും ക​ഥ​യാ​ണ​ല്ലോ. ഒ​ടു​വി​ൽ അ​വ​ർഒ​ന്നാ​വു​ക​യാ​ണ്. സ്നേ​ഹ​ത്തി​നു മേ​ൽ വേ​റൊ​ന്നു​മി​ല്ല എ​ന്ന ചി​ന്ത​യാ​ണു സി​നി​മ പ​റ​യു​ന്ന​ത്.

കൂ​ടെ ഒ​രു​മി​ച്ചു​ണ്ടെ​ങ്കി​ൽ ന​മു​ക്ക് എ​ത്ര ഇ​രു​ട്ടും നേ​രി​ടാ​നാ​വും. ഈ ​ലോ​ക​ത്ത് ഒ​റ്റ​പ്പെ​ടു​ക എ​ന്ന​തി​നേ​ക്കാ​ൾ വ​ലി​യൊ​രു പേ​ടി​യി​ല്ല​ല്ലോ.’ – സം​വി​ധാ​യ​ക​ൻ രാ​ഹു​ൽ സ​ദാ​ശി​വ​ൻ പ​റ​യു​ന്നു.

പേ​ടി പ​ങ്കി​ടു​മോ?
സി​നി​മ​യു​ടെ ര​ച​ന​യ്ക്കു പ്രേ​ര​ണ​യാ​യി വ്യ​ക്തി​പ​ര​മാ​യ ഹൊ​റ​ർ അ​നു​ഭ​വ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നു സം​വി​ധാ​യ​ക​ൻ. ‘ ഇ​തു കെ​ട്ടി​ച്ച​മ​ച്ച ക​ഥ​യാ​ണ്. ഈ ​സി​നി​മ​യു​ടെ തീം ​പേ​ടി​യാ​ണ്. സ​ന്തോ​ഷം ന​മു​ക്ക് എ​ങ്ങ​നെ വേ​ണ​മെ​ങ്കി​ലും പ​ങ്കു​വ​യ്ക്കാം.

പ​ക്ഷേ, പേ​ടി എ​ത്ര​പേ​ർ പ​ങ്കു​വ​യ്ക്കും. സ​ന്തോ​ഷ​വാ​ർ​ത്ത​യാ​ണെ​ങ്കി​ൽ ന​മ്മ​ൾ നാ​ലു​പേ​രെ വി​ളി​ച്ചു​പ​റ​യും. പേ​ടി​പ്പെ​ടു​ത്തു​ന്ന​താ​ണെ​ങ്കി​ൽ വ​ള​രെ ആ​ലോ​ചി​ച്ചി​ട്ടേ മ​റ്റൊ​രാ​ളോ​ടു പ​റ​യു​ക​യു​ള്ളൂ.

ക​ഥ കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ങ്കി​ൽ പോ​ലും (ഫി​ക്്ഷ​ണ​ൽ) അ​തി​ൽ എ​ത്ര​ത്തോ​ളം റി​യാ​ലി​റ്റി കൊ​ണ്ടു​വ​രാ​ം എ​ന്ന​തി​നാ​ണു ശ്ര​മി​ച്ച​ത്. ‘

ഹൊ​റ​ർ ഇ​ഷ്ട​മാ​ണ്
രാ​ഹു​ലി​ന്‍റേ​താ​ണു ഭൂ​ത​കാ​ല​ത്തി​ന്‍റെ ക​ഥ. രാ​ഹു​ലും ശ്രീ​കു​മാ​ർ ശ്രേ​യ​സും ചേ​ർ​ന്നാ​ണു തി​ര​ക്ക​ഥ​യൊ​രു​ക്കി​യ​ത്. ‘ ഹൊ​റ​റി​ൽ എ​ന്തു പു​തു​മ കൊ​ണ്ടു​വ​രാ​നാ​വും. അ​താ​യി​രു​ന്നു ചിന്ത. എ​നി​ക്കു ഹൊ​റ​ർ ജോ​ണ​ർ വ​ലി​യ ഇ​ഷ്ട​മാ​ണ്.

കു​റേ സൈ​ല​ന്‍റ് മൂ​വ്മെ​ന്‍റ്സ് വ​ള​രെ സൂ​ക്ഷ്മ​മാ​യി എ​ങ്ങ​നെ കൊ​ണ്ടു​വ​രാം എന്ന് ആലോചിച്ചു. ക​ഥാ​പാ​ത്രസ്വ​ഭാ​വം, ക​ഥാ​പാ​ത്ര​ങ്ങ​ൾ, ക​ഥ സം​ഭ​വി​ക്കു​ന്നഇ​ട​ത്തി​ന്‍റെ പ്ര​ത്യേ​ക​ത, ആ ​അ​ന്ത​രീ​ക്ഷം, അ​തുരൂ​പ​പ്പെ​ടു​ത്തു​ന്ന മൂ​ഡ്… അ​തി​ലൂ​ടെ കൊ​ണ്ടു​വ​ന്നാ​ൽ കു​റ​ച്ചു വ​ർ​ക്ക് ആ​കു​മെ​ന്നു തോ​ന്നി’ – രാ​ഹു​ൽപ​റ​യു​ന്നു.

സൈ​ക്കോ​ള​ജി
സൈ​ക്കോ​ള​ജി​യെ ഈ ​സി​നി​മ​യി​ൽ ഒ​രു അ​ടി​സ്ഥാ​ന ഘ​ട​ക​മാ​യി മാ​ത്ര​മേ ക​ണ്ടി​ട്ടു​ള്ളൂ​വെ​ന്നു സം​വി​ധാ​യ​ക​ൻ വ്യ​ക്ത​മാ​ക്കു​ന്നു. ‘ ചി​ല ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് ഒ​രു സൈ​ക്കോ​ള​ജി​ക്ക​ൽ ഹി​സ്റ്റ​റി ഉ​ണ്ട് എ​ന്ന ബാ​ക്ക് സ്റ്റോ​റി കൊ​ണ്ടു​വ​ന്നാ​ൽ ന​ന്നാ​യി​രി​ക്കു​മെ​ന്നു തോ​ന്നി.

ക്ലി​നി​ക്ക​ൽ ഡി​പ്ര​ഷ​ൻ ഒ​രു സെ​ൻ​സി​റ്റീ​വ് വി​ഷ​യ​മാ​ണ​ല്ലോ. അ​തി​ന് ഏ​റെ പ്രാ​ധാ​ന്യം ന​ല്കാ​തെ മൊ​ത്ത​ത്തി​ലു​ള്ള പ്ര​മേ​യ​വു​മാ​യി ബ​ന്ധി​പ്പി​ക്കാ​നാ​ണു ശ്ര​മി​ച്ച​ത്.’

അ​വ​രെ മ​ന​സി​ൽ​ക്ക​ണ്ട്…
ഷെ​യ്നെ​യും രേ​വ​തി​യെ​യും മ​ന​സി​ൽ ക​ണ്ട് എ​ഴു​തി​യ സി​നി​മ​യാ​ണ് ഭൂ​ത​കാ​ല​മെ​ന്ന് സം​വി​ധാ​യ​ക​ൻ. ‘പേ​ടി വ​ലി​യ ബ​ഹ​ള​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ ക​ണ്ണു​ക​ളി​ലും മു​ഖ​ഭാ​വ​ങ്ങ​ളി​ലും കൂ​ടി ചെ​റി​യ രീ​തി​യി​ൽ ഫ​ലി​പ്പി​ക്കാ​ൻ പ​റ്റി​യ അ​ഭി​നേ​താ​ക്ക​ൾ ആ​രെ​ന്ന് ആ​ലോ​ചി​ച്ച​പ്പോ​ൾ എ​ന്‍റെ മ​ന​സി​ൽ ക​യ​റി​വ​ന്ന​തു ഷെ​യ്നും രേ​വ​തി​ചേ​ച്ചി​യു​മാ​യി​രു​ന്നു.

അ​വ​രെ മ​ന​സി​ൽ വ​ച്ചു ത​ന്നെ​യാ​ണ് എ​ഴു​തി​യ​ത്. അ​തുവ​ർ​ക്കൗ​ട്ടാ​യി എ​ന്ന​തു വ​ലി​യ അ​നു​ഗ്ര​ഹ​മാ​ണ്.രേ​വ​തിച്ചേച്ചി, ഷെ​യ്ൻ നി​ഗം, സൈ​ജു കു​റു​പ്പ്, ജെ​യിം​സ് ഏ​ലി​യ, ആ​തി​ര പ​ട്ടേ​ൽ..​.

എ​ല്ലാ​വ​രും സെ​റ്റി​ൽ വ​ന്ന​പ്പോ​ൾ ഇം​പ്രോ​വൈ​സാ​യി. അ​വ​രു​ടേ​താ​യ ഒ​രു ബെ​സ്റ്റ് വേ​ർ​ഷ​ൻ കി​ട്ടി. ചെ​റി​യ വേ​ഷ​മാ​ണു വ​ൽ​സ​ല മേ​നോ​ൻ ചെ​യ്ത​ത്. പ​ക്ഷേ,അ​തു സി​നി​മ​യ്ക്കു ഗു​ണം കി​ട്ടു​ന്ന രീ​തി​യി​ൽ വന്നതു സ​ഹാ​യ​ക​മാ​യി.’

രേ​വ​തി​യും ഷെ​യ്നും
2019 ലാ​ണു രേ​വ​തി​​യോ​ടു രാ​ഹു​ൽ ക​ഥ പ​റ​ഞ്ഞ​ത്. കേ​ട്ട​പ്പോ​ൾ ത​ന്നെ രേവതിക്കു കഥ ഇ​ഷ്ട​മാ​യി. സമ്മതം പറഞ്ഞു. ‘ പേ​ടി എ​ന്ന ഘ​ട​ക​ത്തി​ന​പ്പു​റം അ​മ്മ​യു​ടെ​യും മ​ക​ന്‍റെ​യും ക​ഥ…​അ​താ​ണു ചേ​ച്ചി​യെ ഇ​തി​ലേ​ക്ക് അ​ടു​പ്പി​ച്ച​ത്.

പി​ന്നീ​ടാ​ണു ഷെ​യ്നി​നെ കാ​സ്റ്റ് ചെ​യ്ത​ത്. ക​ഥ പ​റ​ഞ്ഞ​പ്പോ​ൾ​ത്ത​ന്നെ ഷെ​യ്ന് ഇ​ഷ്ട​മാ​യി. ഷെ​യ്ൻ ഹാ​പ്പി​യാ​യി. ഷൂ​ട്ട് തു​ട​ങ്ങു​ന്ന​തി​ന് മു​ന്നേ ത​ന്നെ ഞ​ങ്ങ​ൾ ഒ​രു​മി​ച്ചി​രു​ന്നു ക​ഥ​യെ​ക്കു​റി​ച്ച് ച​ർ​ച്ച​ക​ളു​ണ്ടാ​യി.

ആ ​കാ​ര​ക്ട​റി​ലേ​ക്ക് എ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളു​ണ്ടാ​യി. ഷെ​യ്ൻ ന​ല്ല സ്മാ​ർ​ട്ടാ​ണ്. അ​സാ​ധാ​ര​ണ പ്ര​തി​ഭാ​വി​ശേ​ഷ​മു​ള്ള ന​ട​നാ​ണ്.’- രാഹുൽ പറയുന്നു.

ടെ​ക്നി​ക്ക​ലി​യും സ്ട്രോം​ഗ്
മി​ക​ച്ച അ​ഭി​നേ​താ​ക്ക​ളു​ടെ​യും സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ​യും സ​പ്പോ​ർ​ട്ട് കി​ട്ടി​യ​തി​നാ​ൽ മേ​ക്കിം​ഗി​ൽ വെ​ല്ലു​വി​ളി​ക​ൾ അ​നു​ഭ​വ​പ്പെ​ട്ടി​ല്ലെ​ന്ന് രാ​ഹു​ൽ.

‘സ​മ​യ​വും സാ​ഹ​ച​ര്യ​വും കി​ട്ടു​ന്പോ​ൾ ന​ന്നാ​യി പ്ലാ​ൻ ചെ​യ്താ​ൽ ഈ​സി​യാ​യി സി​നി​മ ചെ​യ്യാ​നാ​വും. എ​ന്നാ​ലും പ​രി​മി​തി​ക​ളു​ണ്ടാ​വാം. ടെ​ക്നി​ക്ക​ൽ സൈ​ഡും ന​ല്ല സ്ട്രോം​ഗാ​യി​രു​ന്നു.

ഛായാ​ഗ്ര​ഹ​ണം ഷെ​ഹ​നാ​ദ് ജ​ലാ​ൽ. എ​ഡി​റ്റിം​ഗ് ഷെ​ഫീ​ക് മു​ഹ​മ്മ​ദ് അ​ലി. ബാ​ക്ക് ഗ്രൗ​ണ്ട് സ്കോ​റിം​ഗ് ഗോ​പി സു​ന്ദ​ർ. ഓ​ഡി​യോ​ഗ്ര​ഫി എം. ​ആ​ർ. രാ​ജാ​കൃ​ഷ്ണ​ൻ. കോ​സ്റ്റ്യൂം സ​മീ​റ സ​നീ​ഷ്. മേ​ക്ക​പ്പ് റോ​ണ​ക്സ് സേ​വ്യ​ർ. ഡി​ഐ ലി​ജു പ്ര​ഭാ​ക​ർ.’

ശ​ബ്ദ​വും നി​ശ​ബ്ദ​ത​യും
ക​ഥ​വ​ഴി​യി​ലെ തി​രി​വു​ക​ളി​ൽ ശ​ബ്ദ​വും നി​ശ​ബ്ദ​ത​യും ചേ​രും​പ​ടി ചേ​ർ​ത്താ​ണ് ഭൂ​ത​കാ​ല​ത്തി​ൽ പേ​ടി അ​നു​ഭ​വ​പ്പെ​ടു​ത്തു​ന്ന​ത്. അ​തേ​ക്കു​റി​ച്ചു സം​വി​ധാ​യ​ക​ൻ പ​റ​യു​ന്ന​തി​ങ്ങ​നെ – ‘ സൈ​ല​ൻ​സു​ള്ള ഏ​റെ മൂ​വ്മെ​ന്‍റ്സു​ണ്ട് സി​നി​മ​യി​ൽ.

എ​ഴു​തു​ന്പോ​ൾ​ത്ത​ന്നെ ഏ​തു ഭാ​ഗ​ത്ത് സൈ​ല​ൻ​സ് വേ​ണം എ​ന്ന​തി​നെ​ക്കു​റി​ച്ച് ഐ​ഡി​യ ഉ​ണ്ടാ​യി​രു​ന്നു. പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ അ​തു ടെ​ക്നി​ക്ക​ൽ ടീ​മി​നെ അ​റി​യി​ച്ചു.

അ​വ​ർ അ​തു ന​ന്നാ​യി ചെ​യ്തു​ത​ന്നു. പ​ശ്ചാ​ത്ത​ല​സം​ഗീ​ത​മൊ​രു​ക്കി​യ​തു ഗോ​പി​സു​ന്ദ​ർ. പേ​ടി​പ്പിക്കുന്ന ശ​ബ്ദ​ങ്ങ​ൾ ഡി​സൈ​ൻ ചെ​യ്ത​തു സ​പ്ത സ്റ്റു​ഡി​യോ​യി​ൽ, വി​ക്കി​യും കി​ഷ​നും. ഫൈ​ന​ൽ മി​ക്സിം​ഗ് ചെ​യ്ത​ത് എം. ​ആ​ർ.രാ​ജാ​കൃ​ഷ്ണ​ൻ.’

അ​തു സെ​റ്റിട്ടതല്ല
ഭൂത​കാ​ല​ത്തി​ലെ വാ​ട​ക​വീ​ടും ഒ​രു ക​ഥാ​പാ​ത്ര​മെ​ന്ന​പോ​ലെ അ​നു​ഭ​വ​പ്പെ​ടു​ന്നു. കു​റേ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് ആ ​വീ​ട്ടി​ലേ​ക്ക് എ​ത്തി​യ​തെ​ന്ന് സം​വി​ധാ​യ​ക​ൻ.

‘അ​തു സെ​റ്റി​ട്ട​ത​ല്ല. എ​റ​ണാ​കു​ള​ത്തു​ള്ള ഒ​രു വീ​ടാ​ണ​ത്. അ​തി​ന്‍റെ പെ​യി​ന്‍റിം​ഗ്, ഭി​ത്തി​ക​ൾ, ക​ർ​ട്ട​ൻ, ഫ​ർ​ണീ​ച്ച​ർ…​എ​ല്ലാ​ത്തി​ലും വാ​ട​ക​വീ​ടി​ന്‍റെ മൂ​ഡ് ക്രി​യേ​റ്റ് ചെ​യ്യു​ന്ന ത​ര​ത്തി​ൽ രൂ​പ​പ്പെ​ടു​ത്തി​യ​ത് ക​ലാ​സം​വി​ധാ​യ​ക​ൻ മ​നു ജ​ഗ​ദാ​ണ്. ഒ​രു സാ​ധാ​ര​ണ വീ​ടാ​ണ​ത്. വ​ള​രെ സിം​പി​ളാ​യി അ​തി​നെ സി​നി​മ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ്.’

വീട്ടിലെ സിനിമ
തി​യ​റ്റ​ർ റീ​ലീ​സ് സാ​ധ്യ​മാ​കാ​ത്ത​തി​ൽ വി​ഷ​മ​മി​ല്ലെ​ന്ന് രാ​ഹു​ൽ. ‘ ഒാരോ പ​ട​ത്തി​നും ഓ​രോ വി​ധി​യു​ണ്ട​ല്ലോ. സോ​ണി ലൈ​വി​ൽ വ​ന്ന​തു വ​ള​രെ സ​ന്തോ​ഷ​മു​ള്ള കാ​ര്യ​മാ​ണ്. തി​യ​റ്റ​റി​ലാ​യി​രു​ന്നു​വെ​ങ്കി​ൽ ചി​ല​പ്പോ​ൾ അ​വ​സാ​ന സീ​നു​ക​ളൊ​ക്കെ
ന​ല്ല അ​നു​ഭ​വം ന​ല്കി​യേ​ക്കാം. സൗ​ണ്ടും സൗ​ണ്ട് ഇ​ഫ​ക്ട്സും….

തി​യ​റ്റ​ർ അ​നു​ഭ​വം വേ​റൊ​രുഫീ​ൽ ആ​ണ​ല്ലോ. വീ​ട്ടി​ൽ ഒ​റ്റ​യ്ക്കി​രു​ന്നു ഹെ​ഡ്ഫോ​ണ്‍ വ​ച്ച് ലൈ​റ്റൊ​ക്കെ ഓ​ഫ് ചെ​യ്തു ത​നി​യെ കാ​ണു​ന്പോ​ൾ കി​ട്ടു​ന്ന​തു മ​റ്റൊ​രു പ്ര​ത്യേ​ക ഫീ​ലാ​ണ്. അ​തു വേ​റെ ലെ​വ​ലി​ലു​ള്ള ഭ​യ​മാ​ണ്.ര​ണ്ടും ര​ണ്ടു​ത​രം അ​നു​ഭ​വ​മാ​ണ്.’ – രാ​ഹു​ൽപ​റ​യു​ന്നു.

Related posts

Leave a Comment