ബിഹാറിൽ വിജയ സാധ്യതയുള്ളവർക്കു മാത്രം സീറ്റ്; രാഹുലിന്‍റെ മനസിലുള്ളത് ‘മാസ് എൻട്രി’; സീറ്റു വിഭജന ചർച്ചകൾ ഫെബ്രുവരി പകുതിയോടെ

നിയാസ് മുസ്തഫ
ബിഹാ​റി​ൽ കോ​ൺ​ഗ്ര​സ്-​ആ​ർ​ജെ​ഡി സ​ഖ്യം സീ​റ്റു വി​ഭ​ജ​ന ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​ക്കി. 40 ലോ​ക്സ​ഭാ സീ​റ്റു​ക​ളു​ള്ള ബിഹാ​റി​ൽ 20-20 എ​ന്ന ഫോ​ർ​മു​ല​യി​ൽ മ​ത്സ​രി​ക്കാ​നാ​ണ് ഇ​രു പാ​ർ​ട്ടി​ക​ളു​ടെ​യും ആ​ദ്യ​വ​ട്ട ച​ർ​ച്ച​യി​ൽ ഉ​രു​ത്തി​രി​ഞ്ഞി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ എ​ൻ​ഡി​എ മു​ന്ന​ണി വി​ട്ടു​വ​ന്ന ഉ​പേ​ന്ദ്ര ഖു​ഷ്‌‌​വാ​ല​യു​ടെ ആ​ർ​ എ​ൽ​എ​സ്പി കൂ​ടി സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ൻ മു​ന്നോ​ട്ടു വ​ന്ന​തോ​ടെ 20-20 എ​ന്ന സീ​റ്റ് നി​ല​യി​ൽ മാ​റ്റ​ങ്ങ​ൾ വ​രും.

അ​ഞ്ചു സീ​റ്റു​ക​ളാ​ണ് ആ​ർ​എ​ൽ​എ​സ്പി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി പ​കു​തി​യോ​ടെ സീ​റ്റു വി​ഭ​ജ​ന​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് നേ​താ​ക്ക​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സി​നും ആ​ർ​ജെ​ഡി​ക്കും ഒ​രുപോ​ലെ സ്വാ​ധീ​ന​മു​ള്ള മ​ണ്ഡ​ല​ങ്ങ​ളു​ണ്ട്. ഈ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ ആ​രു മ​ത്സ​രി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ അ​ഭി​പ്രാ​യ ഭി​ന്ന​ത​യു​ണ്ട്.
ന​രേ​ന്ദ്ര​മോ​ദി സ​ർ​ക്കാ​രി​നെ അ​ധി​കാ​ര​ത്തി​ൽ​നി​ന്ന് താ​ഴെ​യി​റ​ക്കാ​ൻ വി​ജ​യ​സാ​ധ്യ​ത​യു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ മാ​ത്രം ഇ​ത്ത​വ​ണ മ​ത്സ​രി​പ്പി​ച്ചാ​ൽ മ​തി​യെ​ന്ന നി​ല​പാ​ടി​ലാ​ണ് കോ​ൺ​ഗ്ര​സ്-​ആ​ർ​ജെ​ഡി സ​ഖ്യ നേ​താ​ക്ക​ളാ​യ രാ​ഹു​ൽ​ഗാ​ന്ധി​യും തേ​ജ​സ്വി യാ​ദ​വും.

അ​തേ​സ​മ​യം, ബിഹാ​റി​ൽ മാ​സ് എ​ൻ​ട്രി​ക്കൊ​രു​ങ്ങു​ക​യാ​ണ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ​ ഗാ​ന്ധി. ഫെ​ബ്രു​വ​രി മൂ​ന്നി​ന് പ​ട്ന​യി​ൽ മ​ഹാ​റാ​ലി​യു​മാ​യി രാ​ഹു​ൽ ബിഹാ​റി​ന്‍റെ മ​ണ്ണി​ലെ​ത്തും. കോ​ൺ​ഗ്ര​സി​ന്‍റെ ശ​ക്തി പ്ര​ക​ട​ന​മാ​യി മ​ഹാ​റാ​ലി​യെ മാ​റ്റാ​നാ​ണ് കോ​ൺ​ഗ്ര​സ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. നി​ർ​ജീ​വ​മാ​യി കി​ട​ക്കു​ന്ന പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ​യും നേ​താ​ക്ക​ളെ​യും തെ​ര​ഞ്ഞെ​ടു​പ്പി​ന് പ്രാ​പ്ത​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​വും മ​ഹാ​റാ​ലി​ക്കു പി​ന്നി​ലു​ണ്ട്.

റാലി​യി​ൽ വ​ൻ ജ​ന​പ​ങ്കാ​ളി​ത്തം ഉ​റ​പ്പ് വ​രു​ത്താ​നാ​ണ് ബിഹാ​ർ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ദ​ൻ മോ​ഹ​ൻ ജാ​യ്ക്കു ഹൈ​ക്ക​മാ​ൻ​ഡ് ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം. ഇ​തോ​ടെ പാ​ർ​ട്ടി​യു​മാ​യി ഉ​ട​ക്കി നി​ൽ​ക്കു​ന്ന നേ​താ​ക്ക​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യും അ​നു​ന​യി​പ്പി​ക്കാ​നു​ള്ള ശ്ര​മം സ​ജീ​വ​മാ​ക്കി​യി​ട്ടു​ണ്ട്. മ​ഹാ​റാ​ലി ക​ഴി​യു​ന്ന​തോ​ടെ പാ​ർ​ട്ടി സം​വി​ധാ​ന​ത്തി​ൽ അ​ഴി​ച്ചു പ​ണി ന​ട​ക്കും. സീ​റ്റ് മോ​ഹി​ക​ൾ പ​ല​രും രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും വി​ജ​യ​സാ​ധ്യ​ത​യു​ള്ള​വ​രെ മാ​ത്ര​മേ പ​രി​ഗ​ണി​ക്കൂ​വെ​ന്ന് ബിഹാ​ർ ഘ​ട​ക​ത്തി​ന് രാ​ഹു​ൽ​ഗാ​ന്ധി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

കോ​ൺ​ഗ്ര​സി​നു​ള്ളി​ൽ നി​ല​നി​ന്ന ഗ്രൂ​പ്പ് പോ​രി​ന് തെ​ര​ഞ്ഞെ​ടു​പ്പ് പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ല്പം ശ​മ​ന​മാ​യി​ട്ടു​ണ്ട്. ചി​ല നേ​താ​ക്ക​ൾ ഇ​പ്പോ​ഴും പാ​ർ​ട്ടി​യു​മാ​യി ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്നു​ണ്ട്. ഇ​വ​രു​മാ​യി ഹൈ​ക്ക​മാ​ൻ​ഡ് ആ​ശ​യ​വി​നി​മ​യം ന​ട​ത്തും.
ബി​ജെ​പി​ക്കെ​തി​രാ​യ പ്ര​തി​പ​ക്ഷ മ​ഹാ​സ​ഖ്യം ആ​ദ്യ​മാ​യി രൂ​പം​കൊ​ണ്ട​ത് ബിഹാ​റി​ലാ​ണ്. ആ​ർ​ജെ​ഡി-​ജെ​ഡി​യു-​കോ​ണ്‍​ഗ്ര​സ് സ​ഖ്യം ബി​ജെ​പി​ക്കെ​തി​രേ ശ​ക്ത​മാ​യ വെ​ല്ലു​വി​ളി ഉ‍​യ​ർ​ത്തി​യി​രു​ന്നു.

ബിഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഈ ​സ​ഖ്യം അ​ദ്ഭു​ത​പ്പെ​ടു​ത്തു​ന്ന വി​ജ​യ​മാ​ണ് നേ​ടി​യ​ത്. ബി​ജെ​പി എ​ന്ന പൊ​തു​ശ​ത്രു​വി​നെ നേ​രി​ടാ​ൻ പ്രാ​ദേ​ശി​ക ക​ക്ഷി​ക​ളു​മാ​യി കൂ​ട്ടു​ചേ​രു​ക എ​ന്ന ത​ന്ത്ര​ത്തി​ന് കോ​ണ്‍​ഗ്ര​സ് രൂ​പം കൊ​ടു​ത്ത​ത് ബിഹാ​റി​ൽ ന​ട​ന്ന നി​യ​മ​സ​ഭാ തെരഞ്ഞെടുപ്പോടെയായിരുന്നു. പി​ന്നീ​ട് ഈ ​സ​ഖ്യ​ത്തി​ൽ​നി​ന്ന് ജെ​ഡി​യു പി​ൻ​മാ​റി എ​ൻ​ഡി​എ ഭാ​ഗ​മാ​യി.

നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ കൂ​ടെ നി​ന്ന ജെ​ഡി​യു മ​റു​ക​ണ്ടം ചാ​ടി​യെ​ങ്കി​ലും ലോ​ക്സ​ഭാ തെര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​നും ഭൂ​രി​പ​ക്ഷം സീ​റ്റു​ക​ളി​ൽ വി​ജ​യി​ക്കാ​നും ആ​ർ​ജെ​ഡി​യു​മാ​യു​ള്ള സ​ഖ്യ​ത്തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ലോ​ക്സ​ഭാ തെര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്കെ​തി​രേ പ്ര​തി​പ​ക്ഷ​ത്തെ ന​യി​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് സ​ജ്ജ​മാ​ണെ​ന്ന് ആ​ർ​ജെ​ഡി നേ​താ​വ് തേ​ജ​സ്വി യാ​ദ​വ് പ​റ​ഞ്ഞു.

പ​ര​മാ​വ​ധി സീ​റ്റു​ക​ൾ നേ​ടാ​നു​ള്ള ക​രു​ത്ത് കോ​ണ്‍​ഗ്ര​സി​നു​ണ്ട്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​പ​ക്ഷ​സ​ഖ്യ​ത്തി​ന് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​ൽ പ്ര​ശ്ന​മൊ​ന്നും കാ​ണു​ന്നി​ല്ല. എ​ന്നാ​ൽ, ഓ​രോ സം​സ്ഥാ​ന​ങ്ങ​ളി​ലും വ്യ​ത്യ​സ്ത​മാ​യ പ​ശ്ചാ​ത്ത​ല​മാ​ണു​ള്ള​തെ​ന്ന കാ​ര്യം കോ​ണ്‍​ഗ്ര​സ് അം​ഗീ​ക​രി​ക്ക​ണം. പ്രാ​ദേ​ശി​ക​പാ​ർ​ട്ടി​ക​ൾ​ക്ക് കൂ​ടു​ത​ൽ വോ​ട്ടു​നേ​ടാ​നു​ള്ള ശേ​ഷി​യു​ണ്ട്. വി​ജ​യ​മാ​യി​രി​ക്ക​ണം ല​ക്ഷ്യ​മെ​ന്നും തേ​ജ​സ്വി യാ​ദ​വ് പ​റ​യു​ന്നു.

അ​തേ​സ​മ​യം, ബിഹാ​റി​ൽ എ​ൻ​ഡി​എ മു​ന്ന​ണി​യു​ടെ സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച​ക​ൾ നേ​ര​ത്തേ ത​ന്നെ പൂ​ർ​ത്തി​യാ​യി. 17-17-6 എ​ന്ന ഫോ​ർ​മു​ല​യി​ലാ​ണ് മ​ത്സ​രി​ക്കു​ക. ബി​ജെ​പി​യും നി​തീ​ഷ് കു​മാ​റി​ന്‍റെ ജെ​ഡി​യു​വും 17 സീ​റ്റു​ക​ളി​ൽ വീ​തം. രാം ​വി​ലാ​സ് പാ​സ്വാ​ന്‍റെ എ​ൽ​ജെ​പി ആ​റു സീ​റ്റി​ലും മ​ത്സ​രി​ക്കും.

2014ൽ ​ബി​ജെ​പി-22, എ​ൽ​ജെ​പി-6, ആ​ർ​എ​ൽ​എ​സ്പി-3, ജെ​ഡി​യു-2, ആ​ർ​ജെ​ഡി-4, എ​ൻ​സി​പി-1, കോ​ൺ​ഗ്ര​സ്-2 എ​ന്നി​ങ്ങ​നെ​യാ​ണ് വി​ജ​യി​ച്ച​ത്.2014ൽ 22 സീറ്റുകളിൽ വിജയിച്ച ബിജെപി 17 സീ​റ്റി​ലേ ഇത്ത വണ മത്സരിക്കുന്നുള്ളൂവെന്നത് ശ്രദ്ധേയമാണ്. സഖ്യത്തിന്‍റെ കെട്ടുറപ്പിനു വേണ്ടി ബിജെപി അഞ്ചു സീറ്റുകൾ വിട്ടു നൽകുക യായിരുന്നു.

Related posts