പ​ട്ടാ​പ്പ​ക​ൽ ബൈ​ക്ക് മോ​ഷ​ണം: കൗ​മാ​ര​ക്കാ​ര​നെ കു​ടു​ക്കി​യ​ത് സി​സി​ടി​വി

ആ​ല​പ്പു​ഴ: പ​ട്ടാ​പ്പ​ക​ൽ ജ​ന​ത്തി​ര​ക്കേ​റി​യ സ്ഥ​ല​ത്തു​നി​ന്നും ബൈ​ക്ക് ക​വ​ർ​ന്ന കൗ​മാ​ര​ക്കാ​ര​നെ കു​ടു​ക്കി​യ​ത് സി​സി​ടി​വി. ക​ല​വൂ​ർ ഓ​ട്ടോ സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തു​നി​ന്നും ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ബൈ​ക്ക് ക​വ​ർ​ന്ന സം​ഭ​വ​ത്തി​ലാ​ണ് കൗ​മാ​ര​ക്കാ​ര​ൻ സി​സി​ടി​വി​യി​ൽ കു​ടു​ങ്ങി​യ​ത്.

ബൈ​ക്ക് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ്ഥ​ല​ത്തി​നു​സ​മീ​പ​ത്തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്‍റെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ത്തി​ൽ നി​ന്നു​മാ​ണ് കൗ​മാ​ര​ക്കാ​ര​നെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു പി​ടി​കൂ​ടി​യ​ത്.

മ​ണ്ണ​ഞ്ചേ​രി സ​രി​ത നി​വാ​സി​ൽ ശ​ര​ത്തി​ന്‍റെ ബൈ​ക്കാ​ണ് മോ​ഷ​ണം പോ​യ​ത്. ക​ള്ള​ത്താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച് ബൈ​ക്ക് മോ​ഷ്ടി​ച്ച കൗ​മാ​ര​ക്കാ​ര​ൻ ബൈ​ക്കി​ൽ ക​റ​ങ്ങു​ക​യും പെ​ട്രോ​ൾ തീ​ർ​ന്ന​തോ​ടെ വീ​ടി​ന് സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ പു​ര​യി​ട​ത്തി​ൽ വാ​ഹ​നം സൂ​ക്ഷി​ക്കു​ക​യു​മാ​യി​രു​ന്നു.

മ​ണ്ണ​ഞ്ചേ​രി എ​സ്ഐ ലൈ​സാ​ദ് മു​ഹ​മ്മ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ കൗ​മാ​ര​ക്കാ​ര​നെ ജു​വ​നൈ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Related posts