ബൈ​ക്ക് സ്റ്റ​ണ്ടിം​ഗ് ഭ്ര​മം മോഷ്ടാക്കളാക്കി ! ബൈ​ക്കുകൾ മോഷ്ടിച്ച മൂന്നു കൗമാരക്കാർ റിമാൻഡിൽ; പ​ണം സ്വ​രൂ​പി​ക്കാ​ൻ മോ​ഷ്ടി​ച്ച ബൈ​ക്കു​ക​ൾ വാ​ട​ക​യ്ക്കു ന​ൽ​കു​ക​യാ​യി​രു​ന്നു

BIKE

വ​ല​പ്പാ​ട്: അ​ന്ത​ർ ജി​ല്ലാ ബൈ​ക്ക് മോ​ഷ​ണ​സം​ഘ​ത്തി​ലെ കൗ​മാ​ര​ക്കാ​രാ​യ മൂ​ന്നു​പേ​രെ വ​ല​പ്പാ​ട് പോ​ലീ​സ് അറസ്റ്റുചെയ്ത് റിമാൻഡ് ചെയ്തു. ഇ​വ​രി​ൽ​നി​ന്ന് ബ​ജാ​ജ്, സു​സു​ക്കി, ഹീ​റോ ഹോ​ണ്ട, യ​മ​ഹ എ​ഫ്സീ ബൈ​ക്കു​ക​ൾ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്. വ​ല​പ്പാ​ട് സി​ഐ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ലാ​യ​ത്.

കോ​ട​ൻ​വ​ള​വി​ൽ എ​സ്ഐ ഇ.​ആ​ർ. ബൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണു മൂ​വ​ർ​സം​ഘം പി​ടി​യി​ലാ​യ​ത്. ന​ന്പ​ർ പ്ലേ​റ്റ് ഇ​ല്ലാ​തെ ഓ​ടി​ച്ചു​വ​ന്നി​രു​ന്ന ബൈ​ക്ക് ത​ട​ഞ്ഞു​നി​ർ​ത്തി​യ​പ്പോ​ൾ മൂ​വ​രും ഇ​റ​ങ്ങി​യോ​ടി. തു​ട​ർ​ന്ന് മ​ഫ്തി​യി​ൽ പ​ല ഭാ​ഗ​ത്തു നി​ന്നി​രു​ന്ന പോ​ലീ​സു​കാ​ർ മൂ​വ​രേ​യും പി​ടി​കൂ​ടു‌​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു​ള്ള ചോ​ദ്യം ചെ​യ്യ​ലി​ൽ മോ​ഷ്ടി​ച്ച ബൈ​ക്കു​ക​ൾ ഒ​ളി​പ്പി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

മോ​ഷ​ണ വാ​ഹ​ന​ങ്ങ​ളി​ൽ ചു​റ്റി​ത്തി​രി​യു​ന്ന സം​ഘം ആ​ളു​ക​ളു​ടെ ശ്ര​ദ്ധ കു​റ​ഞ്ഞി​ട​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ നി​രീ​ക്ഷി​ക്കും. ഹാ​ൻ​ഡി​ൽ ലോ​ക്ക് ചെ​യ്യാ​ത്ത ബൈ​ക്കു​ക​ൾ ക​ണ്ടെ​ത്തി പ്ര​തേ്യ​ക രീ​തി​യി​ലൂ​ടെ എ​ൻ​ജി​ൻ സ്റ്റാ​ർ​ട്ടാ​ക്കി ഒാ​ടി​ച്ചു​പോ​കു​ക​യാ​ണു ചെ​യ്യു​ന്ന​ത്. ഇ​ങ്ങ​നെ മോ​ഷ്ടി​ക്കു​ന്ന വാ​ഹ​നം മ​റ്റൊ​രു സ്ഥ​ല​ത്തു​വ​യ്ക്കും. പി​ന്നെ അ​വി​ടെ​നി​ന്ന് മ​റ്റൊ​രു ബൈ​ക്കു മോ​ഷ്ടി​ച്ച് മ​റ്റൊ​രു സ്ഥ​ല​ത്തു കൊ​ണ്ടു​വ​ച്ചാ​ണു മോ​ഷ​ണം ന​ട​ത്തു​ന്ന​ത്. കു​റ​ച്ചു​നാ​ളു​ക​ൾ​ക്കു​ശേ​ഷം പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി വ​ച്ചി​ട്ടു​ള്ള ബൈ​ക്കു​ക​ൾ അ​വി​ടെ​നി​ന്നെ​ടു​ത്തു വി​ൽ​ക്കു​ക​യോ ദി​വ​സ​വാ​ട​ക​യ്ക്കു കൊ​ട​ക്കു​ക​യോ ചെ​യ്യും.

ബൈക്കുമോഷണം പതിവായതോടെ വ​ല​പ്പാ​ട് സി​ഐ സി.​ആ​ർ. സ​ന്തോ​ഷി​ന്‍റെ മേൽനോട്ടത്തിൽ രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക സം​ഘ​ത്തി​ലെ വ​ല​പ്പാ​ട് എ​സ്ഐ ഇ.​ആ​ർ.​ബി​ജു, ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ ടി.​ആ​ർ.​ഷൈ​ൻ, കെ. ​രാ​ജേ​ഷ്, അ​ന​ന്ത​കൃ​ഷ​അ​ണ​ൻ, പി.​ഡി. ദി​ബീ​ഷ്, ഷെ​ഫീ​ർ ബാ​ബു എ​ന്നി​വ​രാ​ണ് ബൈ​ക്ക് മോ​ഷ​ണ​സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്.

ബൈ​ക്ക് സ്റ്റ​ണ്ടിം​ഗ് ഭ്ര​മം മോഷ്ടാക്കളാക്കി

വ​ല​പ്പാ​ട്: കൗ​മാ​ര​സം​ഘ​ത്തെ മോ​ഷ്ടാ​ക്ക​ളാ​ക്കി​യ​ത് ബൈ​ക്ക് സ്റ്റ​ണ്ടിം​ഗി​നു വി​ല കൂ​ടി​യ​തും ശ​ക്തി​യേ​റി​യ​തു​മാ​യ ബൈ​ക്കു​ക​ൾ വാ​ങ്ങാ​നു​ള്ള മോ​ഹം. പ​ണം സ്വ​രൂ​പി​ക്കാ​ൻ മോ​ഷ്ടി​ച്ച ബൈ​ക്കു​ക​ൾ വാ​ട​ക​യ്ക്കു ന​ൽ​കു​ക​യാ​യി​രു​ന്നു ഇ​വ​ർ.

ല​ഹ​രി​മ​രു​ന്നു വി​ല്പ​ന​ക്കാ​രും മോ​ഷ്ടാ​ക്ക​ളും ഇ​വ​രി​ൽ​നി​ന്നു ബൈ​ക്ക് വാ​ട​ക​യ്ക്കെ​ടു​ക്കാ​റു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു മാ​താ​പി​താ​ക്ക​ളു​ടെ ശ്ര​ദ്ധ​ക്കു​റ​വും കാ​ര​ണ​മാ​യി.

Related posts