ഇപ്പോഴേ തുടങ്ങണം… ആ 140 മണ്ഡലങ്ങൾ പിടിച്ചെടുക്കണം..! മ​ണ്ഡ​ല​ങ്ങ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നൊ​രു​ങ്ങി ബി​ജെ​പി; മാസ്റ്റർ പ്ലാൻ ഇങ്ങനെ…

നിയാസ് മുസ്തഫ

2019ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​ക്ക് വി​ജ​യി​ക്കാ​ൻ ക​ഴി​യാ​തെ പോ​യ 140 മ​ണ്ഡ​ല​ങ്ങ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നൊ​രു​ങ്ങി ബി​ജെ​പി.

പ​രാ​ജ​യ​പ്പെ​ട്ട 140 മ​ണ്ഡ​ല​ങ്ങ​ളി​ൽ കൂ​ടി ബി​ജെ​പി​ക്ക് വി​ജ​യി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടെ​ന്നാ​ണ് പാ​ർ​ട്ടി​യു​ടെ വി​ല​യി​രു​ത്ത​ൽ.

140 മ​ണ്ഡ​ല​ങ്ങ​ളി​ലെ​ത്തി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ​യും ക്ഷേ​മ​പ​ദ്ധ​തിയുടെ ഗു​ണ​ഭോ​ക്താ​ക്ക​ളെ​യും നേ​രി​ൽ​ക​ണ്ട് അവരു മായി ആശയവിനിമയം നടത്താൻ കേ​ന്ദ്ര​മ​ന്ത്രി​മാ​ർ​ക്ക് പാ​ർ​ട്ടി നി​ർ​ദേ​ശം ന​ൽ​കി.

ന​രേ​ന്ദ്ര​മോ​ദി സ​ർ​ക്കാ​ർ എ​ട്ടു​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന ഘ​ട്ട​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി​മാ​ർ ത​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​രം​ഭി​ക്കും.

2024ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ജ​ന​സ​ന്പ​ർ​ക്ക പ​രി​പാ​ടി​ക​ൾ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യും ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ജെ ​പി ന​ദ്ദ​യും പാ​ർ​ട്ടി ആ​സ്ഥാ​ന​ത്ത് കേ​ന്ദ്ര​മ​ന്ത്രി​മാ​രു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ അ​ഭ്യ​ർ​ഥി​ച്ചു.

ആശയ വിനിമയം

മേ​യ് 25 മു​ത​ൽ ജൂ​ലൈ 31 വ​രെ ബൂ​ത്ത് ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ്ഡ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ പാ​ർ​ട്ടി എം​പി​മാ​രോ​ടും നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഓ​രോ പാ​ർ​ട്ടി എം​എ​ൽ​എ​മാ​ർ​ക്കും​ ബൂ​ത്തു​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കേ​ണ്ടി​വ​രും.

ജ​ന​പ​ക്ഷ ന​യ​ങ്ങ​ളും ജനക്ഷേമ പ​ദ്ധ​തി​ക​ളും ഉ​ൾ​പ്പെ​ടെ മോ​ദി സ​ർ​ക്കാ​രി​ന്‍റെ എ​ല്ലാ നേ​ട്ട​ങ്ങ​ളും വോട്ടർമാരിലെത്തിക്കാൻ ഫ​ല​പ്ര​ദ​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​ത്.

വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും പാ​ർ​ട്ടി ല​ക്ഷ്യ​മി​ടു​ന്ന​ത് സ്ത്രീ​ക​ളെ​യും സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളെ​യും ആ​യി​രി​ക്കും.

മാസ്റ്റർ പ്ലാൻ

അ​സം​സ്കൃ​ത എ​ണ്ണ​യു​ടെ വി​ല​ക്ക​യ​റ്റം, റ​ഷ്യ-​യു​ക്രെ​യ്ൻ സം​ഘ​ർ​ഷം തു​ട​ങ്ങി​യ ആ​ഗോ​ള സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ അ​ന​ന്ത​ര​ഫ​ല​മാ​യ പ​ണ​പ്പെ​രു​പ്പ സ​മ്മ​ർ​ദം ല​ഘൂ​ക​രി​ക്കാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ ശ്ര​മ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കാ​ൻ കേ​ന്ദ്ര മ​ന്ത്രി​മാ​രോ​ട് ഒ​ന്നി​ല​ധി​കം പ​ത്ര​സ​മ്മേ​ള​ന​ങ്ങ​ളും പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളും ന​ട​ത്താ​നും ആ​വ​ശ്യ​പ്പെ​ട്ടു.

പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും എ​ക്സൈ​സ് തീ​രു​വ​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ള​വ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ്ര​ധാ​ന ആ​ശ​ങ്ക​യാ​യ വി​ല​ക്ക​യ​റ്റ​ത്തെ പ​രി​ഹ​രി​ച്ചി​ട്ടു​ണ്ട്.

ഇ​ത്ത​രം കാ​ര്യ​ങ്ങ​ളെ​ല്ലാം ജ​ന​ങ്ങ​ളോ​ട് വി​ശ​ദീ​ക​രി​ച്ച് തോ​റ്റ മ​ണ്ഡ​ല​ങ്ങ​ളി​ലും വി​ജ​യം കൊ​യ്യാ​നു​ള്ള മാ​സ്റ്റ​ർ പ്ലാ​നാ​ണ് ബി​ജെ​പി മു​ന്നോ​ട്ട് വ​യ്ക്കു​ന്ന​ത്.

Related posts

Leave a Comment