ഖത്തറില്‍ അനാശാസ്യം നടത്തിയതിന് നാടുകടത്തിയപ്പോള്‍ ബഹ്‌റിനിലേക്ക് പറന്നു; ഷമീന കൂട്ടുകാരിയായപ്പോള്‍ ബിസിനസ് വേറെ ലെവലിലെത്തി; നസീമയെ ഉപയോഗിച്ച് എഞ്ചിനീയറെ കുടുക്കാനൊരുങ്ങിയപ്പോള്‍ നസീമ കുടുങ്ങിയതിങ്ങനെ…

കൊടുങ്ങല്ലൂര്‍:തലശ്ശേരിക്കാരനായ യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി നസീമയെക്കുറിച്ച് പുറത്തു വരുന്നത് അമ്പരപ്പിക്കുന്ന കഥകള്‍. യുവാവിനെ പൂട്ടിയിട്ട് മര്‍ദ്ദിക്കുകയും യുവതിയ്‌ക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുത്ത ശേഷം ബ്ലാക് മെയില്‍ ചെയ്യുകയും ചെയ്തതിനാണ് വൈത്തിരി മേപ്പാടി പള്ളിത്തൊടി നസീമ (റാണി നസീമ-30), ഇവരുടെ മൂന്നാം ഭര്‍ത്താവും കേസിലെ മൂന്നാംപ്രതിയുമായ ചാവക്കാട് ബ്ലാങ്ങാട് തറപറമ്പില്‍ അക്ബര്‍ഷാ (33) എന്നിവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.

ഭര്‍ത്താവിന്റെ സഹായത്തോടെ നസീമ തന്നെയാണ് എല്ലാം ആസൂത്രണം ചെയ്തത്. സംഭവശേഷം രണ്ടായിപ്പിരിഞ്ഞ സംഘം തൃശ്ശൂരും വയനാട്ടിലുമായി ഒളിവില്‍ കഴിയുകയായിരുന്നു. കര്‍ണാടകത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഗൂഡല്ലൂരില്‍വച്ചാണ് ദമ്പതിമാരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ട യുവതിയടക്കം നാലുപേരെ തൃശ്ശൂര്‍ എല്‍ത്തുരുത്തില്‍നിന്ന് ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

ഷമീനയും നസീമയും ദീര്‍ഘകാലമായി സുഹൃത്തുകളാണ്. ഖത്തറിലും ബഹ്‌റൈനിലും ഒരുമിച്ച് ജോലി ചെയ്തിട്ടുമുണ്ട്. എന്‍ജിനീയര്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞതും കള്ളി വെളിച്ചത്താകാന്‍ സഹായിച്ചെന്നു പൊലീസ് പറഞ്ഞു. നാലു വര്‍ഷം ഖത്തറിലും ബഹ്‌റൈനിലും ജോലി ചെയ്ത നസീമ ഒരു വര്‍ഷം മുമ്പ് ഖത്തറില്‍ വെച്ച് പരിചയപ്പെട്ടയാളാണ് അക്ബര്‍ ഷാ. അവിടെ നസീമ അനാശാസ്യത്തിന് പിടിയിലായപ്പോള്‍ ജയിലില്‍നിന്ന് ഇറക്കിയത് ഇയാളാണ്. ഖത്തറില്‍ ആജീവനാന്ത വിലക്കിലായ നസീമ പിന്നീട് ബഹ്റൈനില്‍ ജോലി നേടി. ഒരു മാസം മുമ്പ് ഇരുവരും നാട്ടിലെത്തി കൊടുങ്ങല്ലൂരില്‍ ഫ്ളാറ്റെടുത്ത് താമസിച്ചുവരികയായിരുന്നു. ഖത്തറില്‍നിന്ന് ആജീവനാന്ത വിലക്ക് കിട്ടിയ നസീമ ബഹ്‌റൈനില്‍ ജോലി നേടി. ഒരുമാസം മുന്‍പ് ഇരുവരും നാട്ടിലെത്തി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.

ഖത്തറില്‍ വച്ചാണ് നസീമ രണ്ടാം പ്രതി ഷമീനയുമായി പരിചയപ്പെടുന്നത്. ഷമീനയെ കാട്ടിയാണ് നസീമ പലരെയും തട്ടിപ്പിനിടയാക്കിയത്. അയ്യായിരം രൂപ വരെ നസീമ കമ്മീഷനായി മാത്രം ഇടാക്കുമത്രെ. കുറേനാളുകളായി നസീമയുമായി അടുപ്പത്തിലുള്ള തലശ്ശേരി സ്വദേശിയായ യുവാവിന് ഷമീനയുടെ ഫോട്ടോ വാട്‌സ് ആപ്പിലൂടെ നസീമ കാണിച്ചുകൊടുത്തു. പതിനായിരം രൂപ നല്‍കിയാല്‍ പരിചയപ്പെടുത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് കൊടുങ്ങല്ലൂരില്‍ യുവാവിനെ വരുത്തിയത്. ചന്തപ്പുരയില്‍ കാത്തുനിന്നിരുന്ന ഷമീന യുവാവിന്റെ കാറില്‍ കയറി അപ്പാര്‍ട്ട്‌മെന്റിലെത്തി വിശ്രമിക്കുന്നതിനിടയിലാണ് പുറത്ത് മാറിനിന്നിരുന്ന സംഘം സദാചാരപൊലീസ് ചമഞ്ഞ് മുറിയിലെത്തിയത്. ഷമീന ഇവരെ പരിചയമില്ലാത്ത വിധത്തില്‍ അഭിനയിക്കുകയായിരുന്നു.

യുവാവിനെ ഷമീനയെയും ചേര്‍ത്ത് ഇവര്‍ ഫോട്ടോകള്‍ എടുക്കുകയും മൂന്നുലക്ഷം രൂപ തന്നില്ലെങ്കില്‍ ഇവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അടുത്ത ദിവസംതന്നെ നസീമയുടെ അക്കൗണ്ടിലേക്ക് പണം അയയ്ക്കാമെന്ന ഉറപ്പിലാണ് ഇവര്‍ യുവാവിനെ വിട്ടയച്ചത്. ഈ സമയമത്രയും ഷമീന കരഞ്ഞു കാലുപിടിച്ച് അഭിനയിക്കുകയായിരുന്നു. പിന്നീട് ഇവര്‍ ഒരുമിച്ച് കാറില്‍ കയറി പോയി. ഇതു കണ്ടപ്പോഴാണ് തലശ്ശേരിക്കാരന് താന്‍ ചതിക്കപ്പെട്ടെന്ന് മനസ്സിലാകുന്നത്. പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് കള്ളി പുറത്തായത്.

നാലുവര്‍ഷം മുമ്പ് പരിചയപ്പെട്ട കൊടുങ്ങല്ലൂര്‍ക്കാരി സസീമയുടെ ചതി കണ്ണൂര്‍ സ്വദേശിയായ എന്‍ജിനീയര്‍ക്ക് അപ്പോഴാണ് മനസ്സിലായത്. നസീമയെ പരിചയപ്പെട്ടതിന് പിന്നാലെ നസീമയുടെ വനിതാ സുഹൃത്തുക്കളുമായി വരെ നല്ല അടുപ്പം രൂപപ്പെട്ടു. ഈയിടെ നസീമയുടെ വാട്‌സാപ് പ്രൊഫൈല്‍ എന്‍ജീനിയര്‍ നോക്കിയപ്പോള്‍ കൂടെ ഒരു യുവതിയെ കണ്ടു. ഈ സുന്ദരിയേയും പരിചയപ്പെടണമെന്ന ആഗ്രഹമെത്തി. ഇതോടെ നസീമയെ യുവാവ് ഫോണ്‍ വിളിച്ചു. ഇതോടെ തട്ടിപ്പിന്റെ സാധ്യതകള്‍ മനസിലാക്കിയ നസീമ ഭര്‍ത്താവുമായൊത്ത് ഭീഷണി നാടകം ആവിഷ്‌കരിക്കുകയായിരുന്നു.

Related posts