രക്തത്തില്‍ ചാലിച്ച നിവേദനം ! കാമുകനൊപ്പം ജീവിക്കാന്‍ ദൈവത്തിനു രക്തത്തില്‍ കത്തെഴുതി കാണിക്ക വഞ്ചിയിലിട്ട് യുവതി…

ആഗ്രഹങ്ങള്‍ സാധിക്കാനായി വിശ്വാസികള്‍ ദൈവത്തോടു പ്രാര്‍ഥിക്കാറുണ്ട്. പല രീതിയിലാണ് ആളുകളുടെ പ്രാര്‍ഥനകള്‍. ഇവരില്‍ ചിലരൊക്കെയാകട്ടെ വിചിത്രമായ രീതിയിലായിരിക്കും ദൈവപ്രീതിയ്ക്കായി ശ്രമിക്കുക.

കര്‍ണാടകയില്‍ ഹാസനിലെ ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയില്‍ നിന്നു കിട്ടിയ ഒരു കത്താണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

വര്‍ഷത്തിലൊരിക്കല്‍ ഉത്സവത്തിനു മാത്രം നടത്തുറക്കുന്ന ക്ഷേത്രത്തില്‍ ഇത്തവണ ഉത്സവത്തിനു ശേഷം പണം എണ്ണാന്‍ കാണിക്ക വഞ്ചി തുറന്നപ്പോഴാണ് രക്തം കൊണ്ടെഴുതിയ കത്തു കിട്ടിയത്.

ദൈവത്തിനുളള കത്തായിരുന്നു അതു. കാമുകനൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്നും വീട്ടുകാര്‍ തനിക്കുവേറെ കല്യാണം ആലോചിക്കരുതെന്നും അങ്ങനെ ആലോചിച്ചാല്‍ അതു തടയണമെന്നും കത്തില്‍ പറയുന്നുണ്ട്.

രക്തം കൊണ്ട് കന്നടയിലാണ് യുവതി കത്തെഴുതിയിരിക്കുന്നത്. യുവതിയുടെ വിവരങ്ങള്‍ ക്ഷേത്രാധികാരികള്‍ പുറത്തുവിട്ടിട്ടില്ല.

ദൈവത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്ന മറ്റു കത്തുകള്‍ ഉണ്ടെങ്കിലും സ്നേഹത്തിന്റെ ആഴമറിയിക്കുന്ന ഈ കത്ത് ഇതിനോടകം വൈറലായിക്കഴിഞ്ഞു.

Related posts

Leave a Comment