ബോട്ടപകടം: സർക്കാർ സ്പോ​ൺ​സ​ർ ചെ​യ്ത കൂ​ട്ട​ക്കൊ​ല; ടൂ​റി​സം വ​കു​പ്പി​നും മ​ന്ത്രിക്കും അ​പ​ക​ട​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മെ​ന്ന് കെ.സുധാകരൻ


തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ സ്പോ​ൺ​സ​ർ ചെ​യ്ത കൂ​ട്ട​ക്കൊ​ല​യാ​ണ് താ​നൂ​രി​ലെ ബോ​ട്ട​പ​ക​ട​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ. ടൂ​റി​സം വ​കു​പ്പി​നും മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സി​നു​മാ​ണ് അ​പ​ക​ട​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മെ​ന്നും കെ.​സു​ധാ​ക​ര​ൻ ആ​രോ​പി​ച്ചു.

യാ​ദൃ​ശ്ചി​ക​മാ​യി സം​ഭ​വി​ച്ച അ​പ​ക​ടം എ​ന്ന നി​ല​യി​ൽ അ​ല്ല താ​നൂ​ർ സം​ഭ​വ​ത്തെ കാ​ണേ​ണ്ട​ത്. ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ ഗു​രു​ത​ര​മാ​യ അ​ശ്ര​ദ്ധ​യും അ​ലം​ഭാ​വ​വും ഈ ​ദാ​രു​ണ സം​ഭ​വ​ത്തി​ലേ​ക്ക് വ​ഴി തെ​ളി​ച്ചി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്തു​ട​നീ​ളം ബീ​ച്ചു​ക​ളി​ൽ സാ​ഹ​സി​ക​മാ​യ ബോ​ട്ട് യാ​ത്ര​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. യാ​തൊ​രു​വി​ധ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​തെ​യാ​ണ് ഭ​ര​ണ​കൂ​ട ഒ​ത്താ​ശ​യോ​ടു കൂ​ടി ഇ​ത്ത​രം വി​നോ​ദ​ങ്ങ​ൾ ന​ട​ത്ത​പ്പെ​ടു​ന്ന​ത്.

അ​ത്ത​ര​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി ന​ട​ത്തി​യ ഒ​രു ബോ​ട്ട് സ​ർ​വീ​സ് ആ​ണ് ഇ​ന്ന​ലെ ദു​ര​ന്ത​ത്തി​ൽ ക​ലാ​ശി​ച്ച​ത്. എ​ന്തു മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മാ​ണ് ഫി​റ്റ്ന​സ് ഇ​ല്ലാ​ത്ത ഇ​ത്ത​രം ബോ​ട്ടു​ക​ൾ ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ പ​ന്താ​ടി​ക്കൊ​ണ്ട് യാ​ത്ര​ക​ൾ ന​ട​ത്തു​ന്ന​തെ​ന്ന് ടൂ​റി​സം വ​കു​പ്പ് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും കെ.​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്കും പ​രി​ക്കേ​റ്റ​വ​ർ​ക്കും ഉ​ട​ൻ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

Related posts

Leave a Comment