തെറ്റ് ആരുടെ ഭാഗത്ത് ? ശരീരത്തിലൂടെ ബസ് കയറിയിറങ്ങി; യുവാവിനു ഗുരുതര പരിക്ക്; എരുമേലിയില്‍ നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌

കോ​ട്ട​യം: ശ​രീ​ര​ത്തി​ലൂ​ടെ ബ​സ് ച​ക്രം ക​യ​റി​യി​റ​ങ്ങി​യ യു​വാ​വി​നു ഗു​രു​ത​ര പ​രി​ക്കേ​റ്റു. എ​രു​മേ​ലി പാ​ത്തി​ക്ക​ക്കാ​വ് സ്വ​ദേ​ശി ലി​ബി​നാ​ണ് ബൈ​ക്കി​ൽ വ​രു​ന്ന​തി​നി​ടെ ബ​സി​ലി​ടി​ച്ച് തെ​റി​ച്ചു​വീ​ണ​ത്. അ​പ​ക​ട​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ എ​രു​മേ​ലി കെഎസ്ആര്‍ടിസി ബ​സ് സ്റ്റാ​ന്‍റി​ന​ടു​ത്താ​ണ് അ​പ​ക​ടം. വേ​ഗ​ത​യി​ലെ​ത്തി​യ ബ​സ് ടി​ബി റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന സ​മ​യം ലി​ബി​ൻ ബ​സി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ബ​സ് വ​ല​ത്തേ​ക്ക് എ​ടു​ത്ത​പ്പോ​ൾ ലി​ബി​ൻ ബ​സി​ലി​ടി​ച്ചു തെ​റി​ച്ചു​വീ​ണു. റോ​ഡി​ൽ വീ​ണ ലി​ബി​ന്‍റെ ശ​രീ​ര​ത്തി​ലു​ടെ ബ​സ് ക​യ​റി​യി​റ​ങ്ങി.

ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ ലി​ബി​നെ ആം​ബു​ല​ൻ​സി​ലെ​ത്തി​ച്ച് കോ​ട്ട​യം കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ൽ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി പ്ര​വേ​ശി​പ്പി​ച്ചു. മു​ക്കൂ​ട്ടു​ത​റ​യി​ൽ​നി​ന്നു പൊ​ൻ​കു​ന്ന​ത്തി​നു യാ​ത്ര​ക്കാ​രു​മാ​യി പോ​വു​ക​യാ​യി​രു​ന്ന സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ന്ന സ്വ​കാ​ര്യ ബ​സാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്.

Related posts