പീതാംബരൻ സാറെ ബോംബ്… നവകേരള സദസിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: ന​വ​കേ​ര​ള സ​ദ​സിൽ ബോം​ബ് വയ്ക്കു​മെ​ന്ന് ഭീ​ഷ​ണി സ​ന്ദേ​ശം. ന​ഗ​രൂ​ർ ന​ന്ദാ​യ്‌വ​നം സ്വ​ദേ​ശി വൈ​ശാ​ഖ് (25) ആ​ണ് ഭീ​ഷ​ണി സ​ന്ദേ​ശം അ​യ​ച്ച​ത്. ഇ​യാ​ളെ ന​ഗ​രൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി.

കേ​ര​ള പോ​ലീ​സി​ന്‍റെ എ​മ​ർ​ജ​ൻ​സി ന​മ്പ​രാ​യ 112 ലേ​ക്കാ​ണ് യു​വാ​വ് ഭീ​ഷ​ണി സ​ന്ദേ​ശം അ​യ​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ​യാ​ണ് സ​ന്ദേ​ശം എ​ത്തി​യ​ത്. 9961725185 എ​ന്ന മൊ​ബൈ​ൽ ന​മ്പ​റിൽ നി​ന്നും ഇ​ആ​ർ​എ​സ്എ​സ് ക​ൺ​ട്രോ​ളി​ന്‍റെ 112 എ​ന്ന എ​മ​ർ​ജ​ൻ​സി ന​മ്പ​റി​ൽ രണ്ട് കോ​ൾ ല​ഭി​ച്ചു. തു​ട​ർ​ന്ന് ഫോ​ൺ ന​മ്പ​റി​ലെ വി​ലാ​സം ക​ണ്ടെ​ത്തി ഭീ​ഷ​ണി സ​ന്ദേ​ശം ന​ൽ​കി​യ യു​വാ​വി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ഇ​തി​നു മു​ന്പും സ​മാ​ന​മാ​യ രീ​തി​യി​ൽ ന​വ​കേ​ര​ള സ​ദ​സി​നെ​തി​രെ ഭീ​ഷ​ണി സ​ന്ദേ​ശ​ങ്ങ​ൾ എ​ത്തി​യി​രു​ന്നു. കോ​ഴി​ക്കോ​ട് ന​ട​ക്കു​ന്ന ന​വ​കേ​ര​ള സ​ദ​സി​നെ​തി​രെ മാ​വോ​യി​സ്റ്റു​ക​ളു​ടെ പേ​രി​ല്‍ ഭീ​ഷ​ണി ക​ത്ത് ല​ഭി​ച്ചി​രു​ന്നു. വ​യ​നാ​ട് ജി​ല്ലാ ക​ള​ക്ട​ര്‍​ക്കാ​ണ് ഭീ​ഷ​ണി ക​ത്ത് കി​ട്ടി​യ​ത്.

തൃ​ശൂ​രി​ലാ​ണ് ഇ​ന്ന​ത്തെ ന​വ​കേ​ര​ള സ​ദ​സ് ന​ട​ക്കു​ന്ന​ത്. ഡി​സം​ബ​ർ ഏ​ഴ് വ​രെ മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും തൃ​ശൂ​ർ ജി​ല്ല​യി​ലെ 13 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും പ​ര്യ​ട​നം ന​ട​ത്തും.

Related posts

Leave a Comment