പ്രാരാബ്ധങ്ങൾക്കിടയിലും  ഇ​ടി​ക്കൂ​ട്ടി​ൽനി​ന്ന് സ്വ​ർ​ണ​വു​മാ​യി തൃ​ശൂ​രി​ന്‍റെ ചു​ണ​ക്കു​ട്ടി​ക​ൾ

തൃ​ശൂ​ർ: പ്രാ​ര​ബ്ധ​ങ്ങ​ളും സാ​ന്പ​ത്തി​ക ഞെ​രു​ക്ക​ങ്ങ​ളു​മു​ണ്ടെ​ങ്കി​ലും ഇ​ടി​ക്കൂ​ട്ടി​ൽനി​ന്നു സ്വ​ർ​ണ​വും വെ​ങ്ക​ല​വു​മാ​യി തൃ​ശൂ​രി​ന്‍റെ ചു​ണ​ക്കു​ട്ടി​ക​ൾ.ബാ​ങ്കോ​ക്കി​ൽ വേ​ൾ​ഡ് റൂ​റ​ൽ ഗെ​യിം​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ന​ട​ത്തി​യ ഇ​ന്ത്യ-​താ​യ്‌ലൻഡ് ഗു​ഡ്‌വി​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബോ​ക്സിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ലാ​ണ് സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ തൃ​ശൂ​രി​ൽനി​ന്നു​ള്ള താ​ര​ങ്ങ​ൾ സ്വ​ർ​ണ​വും വെ​ങ്ക​ല​വും നേ​ടി​യ​ത്.

75 കി​ലോ വി​ഭാ​ഗ​ത്തി​ൽ പാ​ണ​ഞ്ചേ​രി മു​ടി​ക്കോ​ട് സ്വ​ദേ​ശി പി.​ബി.​ഗൗ​തം സ്വ​ർ​ണം നേ​ടി​യ​പ്പോ​ൾ ഒ​ല്ലൂ​ർ സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര​നാ​യ ഗോ​റ​സ് ജോ​സ് 81 കി​ലോ വി​ഭാ​ഗ​ത്തി​ലും ഒ​ല്ലൂ​ർ സ്വ​ദേ​ശി ബ്രി​ട്ടോ ജോ​സ് 91 പ്ല​സ് വി​ഭാ​ഗ​ത്തി​ലും വെ​ങ്ക​ലം നേ​ടി. ക​ടു​ത്ത സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ​ക്കി​ട​യി​ലാ​ണ് ഇ​വ​രെ മ​ത്സ​ര​ത്തി​ന​യ​ച്ച​തെ​ന്നു റൂ​റ​ൽ ഗെ​യിം​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് വാ​ഴ​പ്പി​ള്ളി പ​റ​ഞ്ഞു.

വി​ജ​യി​ക​ളെ ഒ​ല്ലൂ​ർ സ്മാ​ർ​ട്ടോ ഫു​ട്ബോ​ൾ അ​ക്കാ​ദ​മി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ദ​രി​ച്ചു. മു​ൻ ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ താ​രം സി.​വി.​പാ​പ്പ​ച്ച​ൻ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി.​സ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​ന്തോ​ഷ് ട്രോ​ഫി ടോ​പ് സ്കോ​റ​റാ​യ എം.​എ​സ്.​ജി​തി​നേ​യും ആ​ദ​രി​ച്ചു.
തൃ​ശൂ​ർ ഫി​ലിം ഡെ​വ​ല​പ്മെ​ന്‍റ് കോ ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​അ​ര​വി​ന്ദാ​ക്ഷ​ൻ, കേ​ര​ള യോ​ഗ ആ​ൻഡ് സ്പോ​ർ​ട്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടി.​പി.​സു​രേ​ഷ്, മു​ൻ സ​ന്തോ​ഷ് ട്രോ​ഫി താ​രം കെ.​ബി.​ജോ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts