പാലക്കാടൻ കാറ്റിന് ആ മണം വേണ്ട; ജല ചൂഷണം നടത്തുന്ന കമ്പനി ഇനി ഇവിടെ വേണ്ട; എ​ലു​പ്പു​ള്ളി​യി​ൽ ബ്രൂ​വ​റി അനുവദിച്ചതിനെതിരേ വി.​എ​സും

തി​രു​വ​ന​ന്ത​പു​രം: കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യ എ​ല​പ്പു​ള്ളി പ​ഞ്ചാ​യ​ത്തി​ൽ പ്ര​തി​വ​ർ​ഷം വ​ൻ​തോ​തി​ൽ ബി​യ​ർ ഉ​ത്പാ​ദി​പ്പി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ ന​ട​പ​ടി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് മ​ല​മ്പു​ഴ എം​എ​ൽ​എ കൂ​ടി​യാ​യ ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ വി​എ​സ് അ​ച്യു​താ​ന​ന്ദ​ൻ. ജ​ല​ചൂ​ഷ​ണം ന​ട​ത്തു​ന്ന ക​മ്പ​നി​ക​ളെ ഇ​നി​യും ഈ ​പ്ര​ദേ​ശ​ത്ത് പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് വി.​എ​സ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ഭൂ​ഗ​ഭ​ജ​ല​വ​കു​പ്പ് അ​ത്യാ​സ​ന്ന മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ചി​ട​ത്താ​ണ് വ​ൻ​തോ​തി​ൽ ജ​ല​ചൂ​ഷ​ണം ന​ട​ത്തി മാ​ത്രം പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന ബി​യ​ർ ക​മ്പ​നി​ക്ക് അ​നു മ​തി ന​ൽ​കി​യ​ത് എ​ന്ന​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്. പെ​പ്സി, കൊ​ക്ക​ക്കോ​ള ക​മ്പ​നി​ക​ൾ​ക്കെ​തി​രെ നി​ര​ന്ത​ര പോ​രാ​ട്ടം ന​ട​ത്തേ​ണ്ടി​വ​ന്ന ജ​ന​ങ്ങ​ളെ ഇ​നി​യും ക​ഷ്ട​പ്പെ​ടുത്ത​രു​ത്- വി​എ​സ് പ​റ​ഞ്ഞു.

പ്ലാ​ന്‍റി​ന് അ​നു​മ​തി ന​ല്‍​കി​യ​തി​ല്‍ സി​പി​എ​മ്മി​ന്‍റെ പ്രാ​ദേ​ശി​ക ഘ​ട​ക​വും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. നേ​ര​ത്തെ പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ വ​ന്‍​കി​ട ക​മ്പ​നി​ക​ള്‍ ജ​ല​ചൂ​ഷ​ണം ന​ട​ത്തു​ന്ന​തി​നെ​തി​രെ സി​പി​എം നേ​തൃ​ത്വ​ത്തി​ല്‍ വ​ന്‍ പ്ര​ക്ഷോ​ഭ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

Related posts