കേ​ന്ദ്ര മ​ന്ത്രി പൊ​ൻ​രാ​ധാ​കൃ​ഷ്ണ​നെ അപമാനിച്ചുവെന്നാരോപിച്ച് ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം; കേരള-തമിഴ്നാട്  അതിർത്തിയിൽ തടഞ്ഞ ബസ് സ​ർ​വീ​സ് പു​ന​രാരംഭിച്ചില്ല

പാ​റ​ശ്ശാ​ല : കേ​ന്ദ്ര മ​ന്ത്രി പൊ​ൻ​രാ​ധാ​കൃ​ഷ്ണ​നെ ശ​ബ​രി​മ​ല​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന് ആ​രോ​പി​ച്ച് ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ൾ ഇ​ന്ന​ലെ കേരള-തമിഴ്നാട് അതിർത്തിയിൽ ത​ട​ഞ്ഞ ബ​സ് സ​ർ​വീ​സ് ഇ​ന്നും പു​നരാരംഭിച്ചില്ല. എ​പ്പോ​ൾ തു​ട​ങ്ങു​മെ​ന്ന് അ​ധി​കൃ​ത​ർ​ക്കും പ​റ​യാ​ൻ ക​ഴി​യു​ന്നി​ല്ല.

മ​ന്ത്രി​യെ അ​പ​മാ​നി​ച്ചു​വെന്നാരോപിച്ച് ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചു മ​ണി​യോ​ടെ ത​ക്ക​ല​യി​ലാ​ണ് ആ​ദ്യം കേ​ര​ളം ബ​സുക​ൾ ത​ട​ഞ്ഞ​ത്. തു​ട​ർ​ന്ന് ആ​റ​ര​മ​ണി​യോ​ടെ വി​വി​ധ ഹൈ​ദ​വ സം​ഘ​ട​ന​ക​ൾ ചേ​ർ​ന്ന് കാ​ളി​യി​ക്കാ​വി​ല​യി​ൽ ബ​സ് ത​ട​യു​ക​യാ​യി​രു​ന്നു.

ഇ​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ചു ത​മി​ഴ്നാ​ട് ബ​സുക​ൾ കേ​ര​ളാ അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ ഇ​ഞ്ചി​വി​ള​യി​ൽ ത​ട​യു​ക​യാ​യി​രു​ന്നു. ഇ​തു​കാ​ര​ണം നാ​ഗ​ർ​കോ​വി​ൽ,തി​രു​വ​ന​ന്ത​പു​രം യാ​ത്ര​ക്കാ​ർ ഏ​റെ ബു​ദ്ധി​മു​ട്ടു​ക​യും ബ​സ്സി​ൽ നി​ന്നും ഇ​റ​ങ്ങി ഇ​രു​ഭാ​ഗ​ത്തേ​ക്കും ന​ട​ന്നു അ​ടു​ത്ത​ ബ​സുക​ളി​ൽ ക​യ​റി പോ​വു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ കൂ​ടി​യാ​ലോ​ചി​ച്ചു അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ൻ വേ​ണ്ടി ഇ​രു​വി​ഭാ​ഗ​ത്തെ​യും സ​ർ​വീ​സു​ക​ൾ അ​തി​ർ​ത്തി​യി​ൽ അ​വ​സാ​നി​പ്പി​ക്കാ​ൻ ധാ​ര​ണ​യാ​യി. ഇ​ന്ന് രാ​വി​ലെ മു​ത​ൽ എ​ത്തി​യ യാ​ത്ര​ക്കാ​രും വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ക​ളി​യി​ക്കാ​വി​ള ച​ന്ത​യി​ൽ വ​ന്ന് പ​ച്ച​ക്ക​റി വാ​ങ്ങി ക​ച്ച​വ​ടം ന​ട​ത്തു​ന്ന ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രും ഏ​റെ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ച്ചു.

ച​ന്ത​യി​ൽ നി​ന്നും പ​ച്ച​ക്ക​റി വാ​ങ്ങി പെ​ട്ടി ആ​ട്ടോ​ക​ളി​ൽ ഇ​ഞ്ചി​വി​ള​യി​ൽ എ​ത്തി​ച്ചു ബ​സിൽ ക​യ​റ്റി പോ​വു​ക​യാ​യി​രു​ന്നു. അ​വ​സ​രം മു​ത​ലെ​ടു​ത്തു തോ​ന്നും പോ​ലെ​യാ​ണ് ആ​ട്ടോ​ക്കാ​ർ കാ​ശ് വാ​ങ്ങി​യ​ത് വാ​ക്കേ​റ്റ​ത്തി​ന് കാ​ര​ണ​മാ​യി. മാ​ത്ര​മ​ല്ല കൈ​കു​ഞ്ഞു​ങ്ങ​ളു​മാ​യി എ​ത്തി​യ യാ​ത്ര​ക്കാ​രും ഏ​റെ ബു​ദ്ധി​മു​ട്ടു​ക​യാ​യി​രു​ന്നു. ഇ​ന്ന് ഇ​രു മേഖലകളിലേയും എ​സ് പി ​മാ​ർ യോ​ഗം ചേ​ർ​ന്ന് ക്ര​മ​സ​മാ​ധാ​ന നി​ല വി​ല​യി​രു​ത്തി​യ​ശേ​ഷം ബസ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​മെ​ന്നും ഔ​ദ്യാ​ഗി​ക വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

Related posts