റിസർവ് ബാങ്ക് ഇന്ന് പണനയം പരസ്യപ്പെടുത്തും: മാറ്റത്തിനു സാധ്യത

pana-nayamമും​ബൈ: റി​സ​ർ​വ് ബാ​ങ്ക് ഇ​ന്നു പ​ണ​ന​യ അ​വ​ലോ​ക​നം പ​ര​സ്യ​പ്പെ​ടു​ത്തും. പ​ലി​ശ​നി​ര​ക്ക് മാ​റാ​വു​ന്ന​വി​ധം റീ​പോ നി​ര​ക്കി​ൽ മാ​റ്റം​വ​രു​ത്താ​നി​ട​യി​ല്ലെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ.ഇ​പ്പോ​ൾ റീ​പോ നി​ര​ക്ക് 6.25 ശ​ത​മാ​ന​വും റി​വേ​ഴ്സ് റീ​പോ ആ​റു​ശ​ത​മാ​ന​വു​മാ​ണ്.

ബാ​ങ്കു​ക​ൾ​ക്ക് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ ന​ൽ​കു​ന്ന ഹ്ര​സ്വ​കാ​ല വാ​യ്പ​യു​ടെ പ​ലി​ശ​യാ​ണ് റീ​പോ നി​ര​ക്ക്.ബാ​ങ്കു​ക​ളു​ടെ ക​രു​ത​ൽ​പ​ണ അ​നു​പാ​തം (സി​ആ​ർ​ആ​ർ) നാ​ലു​ ശ​ത​മാ​ന​വും സ്റ്റാ​ച്യൂ​ട്ട​റി ലി​ക്വി​ഡി​റ്റി റേ​ഷ്യോ (എ​സ്എ​ൽ​ആ​ർ) 20.5 ശ​ത​മാ​ന​വു​മാ​ണ്. ഈ ​നി​ര​ക്കു​ക​ളി​ലും മാ​റ്റം പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല.

അ​ടു​ത്ത​യാ​ഴ്ച ചേ​രു​ന്ന അ​മേ​രി​ക്ക​ൻ ഫെ​ഡ​റ​ൽ റി​സ​ർ​വ് ബോ​ർ​ഡ് (ഫെ​ഡ്) പ​ലി​ശ കാ​ൽ​ശ​ത​മാ​നം ഉ​യ​ർ​ത്തു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. ഇ​ന്ത്യ പ​ലി​ശ താ​ഴ്ത്തു​ക​യും അ​മേ​രി​ക്ക പ​ലി​ശ കൂ​ട്ടു​ക​യും ചെ​യ്താ​ൽ വി​ദേ​ശി​ക​ൾ പ​ണം പി​ൻ​വ​ലി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. എ​ന്നാ​ൽ, പ​ലി​ശ​നി​ര​ക്ക് താ​ഴ്ത്ത​ണ​മെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് കേ​ന്ദ്ര​ഗ​വ​ൺ​മെ​ന്‍റി​നു​ള്ള​ത്. രാ​ജ്യ​ത്ത് മൂ​ല​ധ​ന നി​ക്ഷേ​പ നി​ര​ക്ക് 28 ശ​ത​മാ​ന​ത്തി​ലേ​ക്കു താ​ണി​രി​ക്കു​ക​യാ​ണ്. പ​ലി​ശ കു​റ​ഞ്ഞാ​ൽ നി​ക്ഷേ​പ​ത്തോ​ത് കൂ​ടു​മെ​ന്നു ഗ​വ​ൺ​മെ​ന്‍റ് പ്ര​തീ​ക്ഷി​ക്കു​ന്നു

Related posts