ഒ​മ്പ​ത് മാ​സ​ത്തെ അ​ധ്വാ​ന​ത്തി​ന്‍റെ ഫ​ലം; മ​ണ്ണി​ൽ വി​രി​ഞ്ഞ​ത് അ​ത്ഭു​ത കാ​ബേ​ജ്

ഭീ​മ​ൻ കാ​ബേ​ജ് വി​ള​യി​ച്ച് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ കൗ​തു​കം സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ. ഓ​സ്ട്രേ​ലി​യ​യി​ലെ ജാ​ക്കീ​സ് മാ​ർ​ഷി​ലു​ള്ള ടാ​സ്മാ​നി​യ​ൻ താ​ഴ്വ​ര​യി​ൽ താ​മ​സി​ക്കു​ന്ന റോ​സ്മേ​രി നോ​ർ​വൂ​ഡും ഭ​ർ​ത്താ​വ് സി​യാ​ൻ കാ​ഡ്മാ​നു​മാ​ണ് ഇ​ത്ത​ര​മൊ​രു നേ​ട്ടം സ്വ​ന്ത​മാ​ക്കി സോ​ഷ്യ​ൽ​മീ​ഡി​യ​യു​ടെ കൈ​യ​ടി നേ​ടു​ന്ന​ത്.

പ​ച്ച​ക്ക​റി കൃ​ഷി​ക്ക് വ​ലി​യ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ഈ ​ദ​മ്പ​തി​ക​ൾ 2018 ഏ​പ്രി​ലി​ലാ​ണ് ത​ങ്ങ​ളു​ടെ കൃ​ഷി​യി​ട​ത്തി​ൽ നി​ര​വ​ധി കാ​ബേ​ജ് തൈകൾ ന​ട്ട​ത്. മി​ക​ച്ച രീ​തി​യി​ൽ ത​ന്നെ ഇ​വ​ർ കാ​ബേ​ജു​ക​ളെ പ​രി​പാ​ലി​ച്ചു വ​ള​ർ​ത്തി. നാ​ളു​ക​ൾ​ക്കു ശേ​ഷം ഫ​ലം കൊ​യ്യു​ക​യും ചെ​യ്തു.

എ​ന്നാ​ൽ കൃ​ഷി ചെ​യ്ത സ്ഥ​ല​ത്ത് ഒ​രു കാ​ബേ​ജു മാ​ത്രം ഇ​വ​ർ എ​ടു​ത്തി​ല്ല. കു​റെ നാ​ളു​ക​ൾ​ക്കു​ടി ഇ​തി​നെ പ​രി​പാ​ലി​ക്കാ​മെ​ന്ന് തീ​രു​മാ​നി​ച്ച ഇ​രു​വ​രും നെ​റ്റ് ഉ​പ​യോ​ഗി​ച്ചാ​ണ് പ്രാ​ണി​ക​ളി​ൽ നി​ന്നും മ​റ്റ് മൃ​ഗ​ങ്ങ​ളി​ൽ നി​ന്നും ഈ ​കാ​ബേ​ജി​നെ സം​ര​ക്ഷി​ച്ച​ത്.

ഏ​ക​ദേ​ശം ഒ​മ്പ​ത് മാ​സ​ങ്ങ​ൾ​ക്കു ശേ​ഷം അ​ടു​ത്തി​ടെ​യാ​ണ് ഇ​വ​ർ കാ​ബേ​ജ് പ​റി​ച്ച​ത്. അ​പ്പോ​ഴേ​ക്കും ഈ ​കാ​ബേ​ജ് ഒ​രു വ​ലി​യ മ​നു​ഷ്യ​ന്‍റെ അ​ത്രെ​യും വ​ള​ർ​ന്നി​രു​ന്നു. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഈ ​കാ​ബേ​ജി​ന്‍റെ ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് ദ​മ്പ​തി​ക​ൾ​ക്ക് അ​ഭി​ന​ന്ദ​ന​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

Related posts