Set us Home Page

ഇ​ന്‍റ​ർ​നെ​റ്റി​ൽ ത​രം​ഗ​മാ​യി വെ​ള്ള അ​ണ്ണാ​ൻ

എ​പ്പോ​ഴും ച​ലി​ച്ചും ചി​ല​ച്ചു​മി​രി​ക്കു​ന്ന അ​ണ്ണാ​ൻ​മാ​രെ കാ​ണാ​ൻ പൊ​തു​വെ എ​ല്ലാ​വ​ർ​ക്കും ഇ​ഷ്ട​മാ​ണ്. ദേ​ഹ​ത്തെ രോ​മ​ത്തി​ന് ചാ​ര​ നിറവും സ്വ​ർ​ണ​ നി​റ​വുമു​ള്ള മു​തു​കി​ലൂ​ടെ ക​റു​ത്ത വ​ര​യു​ള്ള അ​ണ്ണാ​ൻ​മാ​രെ​യാ​ണ് സാ​ധാ​ര​ണ​യാ​യി കാ​ണാ​റ്. എ​ന്നാ​ൽ ലി​ങ്ക​ണ്‍​ഷെ​യ​റി​ൽ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ത്യ​ക്ഷ​പ്പെ​ട്ട ഒ​രു അ​ണ്ണാ​ൻ ഇ​ന്‍റ​ർ​നെ​റ്റി​നെ ആ​കെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്.

തൂ​വെ​ള്ള നി​റ​ത്തി​ലു​ള്ള രോ​മ​ങ്ങ​ളോ​ടു​കൂ​ടി​യു​ള്ള ഈ ​അ​ണ്ണാ​ന്‍റെ ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​തി​നോ​ട​കം വൈ​റ​ലാ​യിക്ക​ഴി​ഞ്ഞു. സ്റ്റീ​ഫ​ൻ പ്ലാ​ന്‍റ് എ​ന്ന അ​മച്വ​ർ ഫോ​ട്ടോ​ഗ്രാ​ഫ​റാ​ണ് വെ​ളു​ത്ത അ​ണ്ണാ​ന്‍റെ ചി​ത്ര​ങ്ങ​ൾ ത​ന്‍റെ കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ​ത്.

ലി​ങ്ക​ണ്‍​ഷെ​യ​റി​ലു​ള്ള ക​നാ​ലി​ന്‍റെ തീ​ര​ത്ത് നീ​ല​പ്പൊ​ന്മാന്‍റെ ചി​ത്ര​മെ​ടു​ക്കാ​ൻ പോ​യ​പ്പോ​ഴാ​ണ് സ്റ്റീ​ഫ​ന് ഈ ​അ​പൂ​ർവ ചി​ത്രം കി​ട്ടി​യ​ത്. ഇം​ഗ്ല​ണ്ടി​ലാ​കെ 50 വെ​ളു​ത്ത അ​ണ്ണാ​ൻ​മാ​രു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ശ​രീ​ര​ത്തി​നും രോ​മ​ങ്ങ​ൾ​ക്കും നി​റ​ങ്ങ​ൾ ന​ൽ​കു​ന്ന മെ​ലാ​നി​ൻ എ​ന്ന വ​സ്തു​വി​ന്‍റെ അ​ഭാ​വ​മാ​ണ് ഈ ​അ​ണ്ണാ​ൻ​മാ​ർ​ക്ക് വെ​ളു​ത്ത നി​റം ന​ൽ​കു​ന്ന​ത്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS