ഇത്രയും വലിയ ചതിവേണ്ടായിരുന്നു; മഴക്കാലപൂർവ  മാ​ലി​ന്യം വേ​ണ്ടെ​ന്ന് ക്ലീ​ൻ കേ​ര​ള​ കമ്പനി; ശേ​ഖ​രി​ച്ച പ​ഞ്ചാ​യ​ത്തു​ക​ൾ വെ​ട്ടി​ൽ;  ചീഞ്ഞുനാറി പഞ്ചായത്തുകൾ

കോ​ട്ട​യം: മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണം ന​ട​ത്തി ശേ​ഖ​രി​ച്ച മാ​ലി​ന്യം ഇ​നി എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ വി​ഷ​മി​ക്കു​ക​യാ​ണ് പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ. ആ​ദ്യ​ഘ​ട്ടം ശേ​ഖ​രി​ച്ച ഖ​ര​മാ​ലി​ന്യം ക്ലീ​ൻ​കേ​രള ക​ന്പ​നി സ്വീ​ക​രി​ച്ചു. എ​ന്നാ​ൽ ഇ​നി​യു​ള​ള മാ​ലി​ന്യം സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ മ​റ​വു ചെ​യ്യാ​നാ​ണ് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും ന​ഗ​ര​സ​ഭ​ക​ൾ​ക്കും ജി​ല്ലാ ശു​ചി​ത്വ​മി​ഷ​ൻ ന​ല്കി​യ നി​ർ​ദേ​ശം.

ക്ലീ​ൻ കേ​ര​ള​യു​ടെ വാ​ക്കു വി​ശ്വ​സി​ച്ച് മാ​ലി​ന്യം ശേ​ഖ​രി​ച്ച പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ ഇ​തോ​ടെ വെ​ട്ടി​ലാ​യി. ഇ​വ​ർ ശേ​ഖ​രി​ച്ച ഖ​ര​മാ​ലി​ന്യം ചാ​ക്കു​ക​ളി​ൽ കെ​ട്ടി ഓ​രോ സ്ഥ​ല​ത്തും കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. മാ​ലി​ന്യം മ​റ​വു ചെ​യ്യാ​ൻ ഒ​രു സൗ​ക​ര്യ​വും ഇ​ല്ലാ​തി​രു​ന്ന പ​ഞ്ചാ​യ​ത്തു​ക​ൾ വ​രെ മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ത്തി. ഇ​വ​രൊ​ക്കെ ശേ​ഖ​രി​ച്ച മാ​ലി​ന്യം ഇ​പ്പോ​ൾ ചാ​ക്കു​ക​ളി​ൽ കെ​ട്ടി ഓ​രോ സ്ഥ​ല​ത്തും വ​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​ങ്ങ​നെ മാ​ലി​ന്യം കെ​ട്ടി​ക്കി​ട​ക്കു​ന്ന സ്ഥ​ല​ത്തെ താ​മ​സ​ക്കാ​ർ പ്ര​തി​ഷേ​ധം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ദി​വ​സ​ങ്ങ​ൾ ക​ഴി​യു​ന്തോ​റും മാ​ലി​ന്യ​ത്തി​ന് രൂ​ക്ഷ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​ണ് സ​മീ​പ​വാ​സി​ക​ളെ പ്ര​തി​ഷേ​ധ​ത്തി​നി​റ​ക്കു​ന്ന​ത്. ശേ​ഖ​രി​ച്ച മാ​ലി​ന്യം മ​റ​വു ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ലം ഇ​ല്ലാ​ത്ത​താ​ണ് പ​ഞ്ചാ​യ​ത്തു​ക​ളെ​യും ന​ഗ​ര​സ​ഭ​ക​ളെ​യും അ​ല​ട്ടു​ന്ന പ്ര​ധാ​ന പ്ര​ശ്നം.

മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചി​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഏ​റ്റു​മാ​നൂ​ർ ന​ഗ​ര​സ​ഭ ശേ​ഖ​രി​ച്ച ഖ​ര മാ​ലി​ന്യ​ങ്ങ​ൾ റോ​ഡി​ൽ ് കൂ​ട്ടി ഇ​ട്ടി​രി​ക്കു​ന്നു. ഏ​റ്റൂ​മാ​നൂ​ർ പേ​രൂ​ർ പൂ​ളി​മു​ട് ജം​ഗ്ഷ​ന് സ​മീ​പം ബൈപാ​സ് റോ​ഡ് അ​രു​കി​ലാ​ണ് ന​ഗ​ര​സ​ഭ​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ ശേ​ഖ​രി​ച്ച പ്ലാ​സ്റ്റി​ക്ക് ഉ​ൾ​പ്പ​ടെ​യു​ള്ള ഖ​ര​മാ​ലി​ന്യ​ങ്ങ​ൾ കു​ന്നു​കൂ​ടി കി​ട​ക്കു​ന്ന​ത്. മാ​ലി​ന്യ​ങ്ങ​ൾ മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​ച്ചാണ് ഇ​വി​ടെ കൊ​ണ്ട് ത​ള്ളി​യി​രി​ക്കു​ന്ന​ത്.

ഇ​തി​ന് എ​ത്ര​യും വേ​ഗം പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ന​ഗ​ര​സ​ഭ ആ​സ്ഥാ​ന​ത്തോ​ട് ചേ​ർ​ന്ന് പു​തി​യ പ്ലാ​സ്റ്റി​ക് ഷ്ര​ഡിം​ഗ് യൂ​ണി​റ്റ് നി​ർ​മ്മി​ക്കു​ന്നുണ്ടെങ്കി​ലും നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. മു​ൻ​പ് ശേ​ഖ​രി​ച്ച മാ​ലി​ന്യ​ങ്ങ​ൾ പോ​ലും ന​ഗ​ര​സ​ഭ അ​സ്ഥാ​ന​ത്തോ​ട് ചേ​ർ​ന്ന് കെ​ട്ടിക്കിട​ക്കു​ക​യാ​ണ്.

Related posts