കളക്ടറേറ്റ് വളപ്പിനുള്ളില്‍ കഞ്ചാവ് ചെടി തഴച്ചു വളരുന്നു !നട്ടതാണോ തനിയെ വളര്‍ന്നതാണോ എന്നറിയാന്‍ അന്വേഷണം നടക്കുന്നു; നട്ടു വളര്‍ത്തുന്നത് പത്തു വര്‍ഷം വരെ തടവു ലഭിക്കുന്ന കുറ്റം…

കോട്ടയം: കലക്ടറേറ്റ് വളപ്പിനുള്ളില്‍ കഞ്ചാവുചെടി തഴച്ചുവളരുന്നു. ബാര്‍ അസോസിയേഷന്‍ കെട്ടിടത്തിനു സമീപത്തെ പൊന്തക്കാട്ടിലാണു കഞ്ചാവു ചെടി സുഗമമായി വളരുന്നത്. കേരളം മുഴുവന്‍ കഞ്ചാവു വേട്ടയും ലഹരിവസ്തുക്കള്‍ക്കെതിരായ ബോധവല്‍ക്കരണവും നടക്കുമ്പോഴാണ് അധികൃതരുടെ തൊട്ടടുത്തു ജില്ലാ ഭരണ സിരാകേന്ദ്രത്തില്‍ കഞ്ചാവുചെടി വളരുന്നത്.

ആരെങ്കിലും നട്ടു വളര്‍ത്തിയതാണോ, അതോ തനിയെ വളര്‍ന്നതാണോ എന്നതു സംബന്ധിച്ചു വിവരങ്ങളില്ല. രഹസ്യവിവരത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലാണു ചെടി കണ്ടെത്തിയത്. കഞ്ചാവു ചെടി നട്ടുവളര്‍ത്തുന്നതു 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. എക്‌സൈസ് സംഘത്തിന്റെ കണ്ണിലും ഇതു പെട്ടിട്ടില്ല. മൂന്നു ദിവസം മുന്‍പു കലക്ടറേറ്റ് പരിസരം ജീവനക്കാര്‍ ശുചിയാക്കിയിരുന്നു. അവരും ഇതു ശ്രദ്ധിച്ചില്ല. എന്തായാലും കളക്ടറേറ്റിനുള്ളിലുള്ള ആരെങ്കിലുമാണ് ചെടി നട്ടതെങ്കില്‍ ബഹുരസമായിരിക്കും.

Related posts