ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സ്; ഉ​ന്ന​ത നേ​താ​ക്ക​ൾ​ക്കും പ​ങ്കു​ണ്ടെ​ന്ന സം​ശ​യം; ബി​നീ​ഷ് കോ​ടി​യേ​രി​യി​ലേ​ക്കും അ​ന്വേ​ഷ​ണം

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ സി​പി​എം നേ​താ​വ് ബി​നീ​ഷ് കോ​ടി​യേ​രി​യി​ലേ​ക്കും അ​ന്വേ​ഷ​ണം. ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ ഫോ​ൺ കോ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം.

ബി​നീ​ഷി​ന്‍റെ ഫോ​ൺ രേ​ഖ​ക​ൾ അ​ന്വേ​ഷ​ണ​സം​ഘം ശേ​ഖ​രി​ച്ച​താ​യാ​ണ് വി​വ​രം. ആ​ക്ര​മ​ണം ന​ട​ന്ന ദി​വ​സം പ്ര​തി​ക​ളാ​യ 25 പേ​രു​മാ​യി ബി​നീ​ഷ് ആ​ശ​യ​വി​നി​മി​യം ന​ട​ത്തി​യി​ട്ടു​ണ്ടോ എ​ന്നാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്.

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ 25 പ്ര​തി​ക​ളാ​ണു​ള്ള​ത്. ആ​ക്ര​മ​ണ​ത്തി​ൽ ഇ​വ​രു​ടെ പ​ങ്കും തെ​ളി​വു​ക​ളും അ​ന്വേ​ഷ​ണ​സം​ഘം ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ഗൂ​ഢാ​ലോ​ച​ന​യെ കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ് ഇ​പ്പോ​ഴു​ള്ള​ത്.

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ക്ര​മി​ക്ക​പ്പെ​ട്ട ദി​വ​സം ബി​നീ​ഷ് കോ​ടി​യേ​രി സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തു​ക​യും പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ ഉ​ന്ന​ത നേ​താ​ക്ക​ൾ​ക്ക് പ​ങ്കു​ണ്ടെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ബി​നീ​ഷി​ന്‍റെ ഫോ​ൺ രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​ത്.

Related posts

Leave a Comment