സ്ബിഐക്കു വൻ നഷ്ടം

മും​ബൈ: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ(​എ​സ്ബി​ഐ)​ക്കു ഡി​സം​ബ​റി​ല​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ 1887.57 കോ​ടി രൂ​പ ന​ഷ്ടം. ത​ലേ​വ​ർ​ഷം ഇ​തേ​കാ​ല​ത്ത് 2152.14 കോ​ടി അ​റ്റാ​ദാ​യ​മു​ണ്ടാ​യി​രു​ന്നു. ക​ന്പ​നി​യു​ടെ നി​ഷ്ക്രി​യ ആ​സ്തി ഇ​ര​ട്ടി​യോ​ള​മാ​യി. 1.08 ല​ക്ഷം കോ​ടി രൂ​പ​യി​ൽ​നി​ന്ന് 1.99 ല​ക്ഷം കോ​ടി​യി​ലെ​ത്തി. പ​ലി​ശ​യും ഗ​ഡു​വും കി​ട്ടാ​ത്ത വാ​യ്പ​ക​ൾ 7.23 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 10.35 ശ​ത​മാ​ന​മാ​യി വ​ർ​ധി​ച്ചു. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ വാ​ണി​ജ്യബാ​ങ്കി​ന്‍റെ പ​ലി​ശ​വ​രു​മാ​ന​വും പ​ലി​ശ​യി​ത​ര വ​രു​മാ​ന​വും കു​റ​ഞ്ഞു. ഫീ​സു​ക​ളി​ൽ​നി​ന്നു​ള്ള വ​രു​മാ​നം മാ​ത്ര​മേ കൂ​ടി​യു​ള്ളൂ. സ​ർ​ക്കാ​ർ ക​ട​പ്പ​ത്ര​ങ്ങ​ളു​ടെ വി​ല കു​റ​ഞ്ഞ​തും ന​ഷ്ടം കൂ​ട്ടി.

Read More

ഓ​ഹ​രി​ക​ൾ ക​യ​റി; ക്രൂ​ഡ് വി​ല ഇ​ടി​ഞ്ഞു

മും​ബൈ: ഏ​ഴു വ്യാ​പാ​ര​ദി​ന​ങ്ങ​ളി​ലെ തു​ട​ർ​ച്ച​യാ​യ വീ​ഴ്ച​യ്ക്കു ശേ​ഷം ഓ​ഹ​രി സൂ​ചി​ക​ക​ൾ ഇ​ന്ന​ലെ ഉ​യ​ർ​ന്നു. ഏ​ഴു ദി​വ​സം കൊ​ണ്ട് 2200.54 പോ​യി​ന്‍റ് ന​ഷ്‌​ട​പ്പെ​ടു​ത്തി​യ സെ​ൻ​സെ​ക്സ് ഇ​ന്ന​ലെ 330 പോ​യി​ന്‍റ് (0.97 ശ​ത​മാ​നം) ക​യ​റി.ത​ലേ​ന്ന് അ​മേ​രി​ക്ക​യു​ടെ ഡൗ ​ജോ​ൺ​സ് സൂ​ചി​ക 500 പോ​യി​ന്‍റി​ല​ധി​കം ഉ​യ​ർ​ന്ന​തും ചൈ​ന​യി​ലൊ​ഴി​കെ എ​ല്ലാ​യി​ട​ത്തും ഓ​ഹ​രി സൂ​ചി​ക​ക​ൾ ക​യ​റി​യ​തും വി​പ​ണി​ക്ക് ആ​ശ്വാ​സ​മാ​യി. ചൈ​ന​യി​ലെ ഷാ​ങ്ഹാ​യ് സൂ​ചി​ക ഇ​ന്ന​ലെ 1.43 ശ​ത​മാ​നം താ​ണു. ര​ണ്ടു​ ദി​വ​സം കൊ​ണ്ടു മൂ​ന്ന​ര ശ​ത​മാ​നം താ​ഴ്ച​യു​ണ്ട്. ഒ​രാ​ഴ്ച​കൊ​ണ്ടു ചൈ​നീ​സ് നി​ക്ഷേ​പ​ക​ർ​ക്കു​ള്ള ന​ഷ്ടം 66,000 കോ​ടി ഡോ​ള​ർ (42.24 ല​ക്ഷം കോ​ടി രൂ​പ) ആ​ണ്. ചൈ​നീ​സ് ഓ​ഹ​രി​ക​ൾ കു​റേ​ക്കൂ​ടി താ​ഴു​മെ​ന്നാ​ണു നി​ഗ​മ​നം.ഇ​ന്ത്യ​യി​ലെ ഓ​ഹ​രി​വ്യാ​പാ​രം അ​വ​സാ​നി​ക്കും മു​ന്പേ യൂ​റോ​പ്പ് വീ​ണ്ടും ദൗ​ർ​ബ​ല്യം കാ​ണി​ച്ചു. യൂ​റോ​പ്പി​ലെ മി​ക്ക സൂ​ചി​ക​ക​ളും വൈ​കു​ന്നേ​ര​ത്തോ​ടെ ഗ​ണ്യ​മാ​യ ന​ഷ്ടം കാ​ണി​ച്ചു. സെ​ൻ​സെ​ക്സ് ഇ​ന്ന​ലെ 34,413.16ൽ ​ക്ലോ​സ് ചെ​യ്തു. നി​ഫ്റ്റി 100.15 പോ​യി​ന്‍റ് ക​യ​റി…

Read More

വി​ല​ക്ക​യ​റ്റം ഭീ​ഷ​ണി: റി​സ​ർ​വ് ബാ​ങ്ക്

നി​ര​ക്കു​ക​ളി​ൽ മാ​റ്റം വ​രു​ത്താ​തെ റി​സ​ർ​വ് ബാ​ങ്കി​ന്‍റെ പ​ണ​ന​യ അ​വ​ലോ​ക​നം. റീ​പോ അ​ട​ക്കം പ​ലി​ശ​യെ ബാ​ധി​ക്കു​ന്ന നി​ര​ക്കു​ക​ൾ മാ​റ്റി​യി​ല്ല. പ​ണ​ല​ഭ്യ​ത​യെ ബാ​ധി​ക്കു​ന്ന വി​വി​ധ അ​നു​പാ​ത​ങ്ങ​ളും മാ​റ്റി​യി​ല്ല. റീ​പോ നി​ര​ക്ക് ആ​റു ശ​ത​മാ​ന​ത്തി​ൽ തു​ട​രും. എ​ന്നാ​ൽ, മു​ന്നോ​ട്ടു കാ​ര്യ​ങ്ങ​ൾ സു​ഗ​മ​മ​ല്ലെ​ന്നു പ​ണ​ന​യ ക​മ്മി​റ്റി(എം​പി​സി)യു​ടെ ദ്വി​ദി​ന യോ​ഗ​ത്തി​നു​ശേ​ഷം റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ ഉ​ർ​ജി​ത് പ​ട്ടേ​ൽ പ​റ​ഞ്ഞു. വി​ല​ക്ക​യ​റ്റം കൂ​ടും; വ​ള​ർ​ച്ച​ത്തോ​ത് മു​ന്പു പ്ര​തീ​ക്ഷി​ച്ച​ത്ര വ​രി​ല്ല: ഇ​താ​ണു പ​ട്ടേ​ലും എം​പി​സി​യും ന​ല്കു​ന്ന സ​ന്ദേ​ശം. ധ​ന​ക​മ്മി പ​രി​ധി പാ​ലി​ക്കു​ന്ന​തി​ൽ റി​സ​ർ​വ് ബാ​ങ്ക് അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു. മാ​ർ​ച്ചി​ൽ അ​വ​സാ​നി​ക്കു​ന്ന ത്രൈ​മാ​സ​ത്തി​ൽ 5.1 ശ​ത​മാ​ന​മാ​ണു ബാ​ങ്ക് പ്ര​തീ​ക്ഷി​ക്കു​ന്ന ചി​ല്ല​റ വി​ല​ക്ക​യ​റ്റം. ഏ​പ്രി​ൽ – സെ​പ്റ്റം​ബ​റി​ലേ​ക്കു പ്ര​തീ​ക്ഷ 5.1 മു​ത​ൽ 5.6 വ​രെ ശ​ത​മാ​ന​മാ​ണ്. ഒ​ക്‌​ടോ​ബ​ർ മു​തൽ വി​ല​ക്ക​യ​റ്റം കു​റ​ഞ്ഞ് 2019 മാ​ർ​ച്ചോ​ടെ 4.5-4.6 ശ​ത​മാ​ന​ത്തി​ൽ എ​ത്താം. ഇ​തേ​സ​മ​യം, വ​ള​ർ​ച്ചപ്ര​തീ​ക്ഷ അ​ല്പം കു​റ​യു​ന്ന​താ​യും റി​സ​ർ​വ് ബാ​ങ്ക് പ​റ​ഞ്ഞു. മാ​ർ​ച്ചി​ൽ…

Read More

പലിശപ്പേടിയിൽ കന്പോളങ്ങൾ

അ​മേ​രി​ക്ക​ൻ സ​ന്പ​ദ്ഘ​ട​ന ക​രു​ത്തു​നേ​ടും; വ​ള​ർ​ച്ച കൂ​ടും; അ​വി​ടെ വേ​ത​നം കൂ​ടും; വി​ല​ക​ൾ കൂ​ടും. അ​പ്പോ​ൾ പ​ലി​ശ കൂ​ടും. അ​തു​കൊ​ണ്ട് ഓ​ഹ​രി​ക​ൾ​ക്കു വി​ല​യി​ടി​ഞ്ഞു. അ​മേ​രി​ക്ക​യി​ലും ലോ​ക​മെ​ങ്ങും ക​ന്പോ​ള​ങ്ങ​ൾ ഉ​ല​ഞ്ഞ​തി​നു​ള്ള വി​ശ​ദീ​ക​ര​ണം അ​താ​ണ്. വേ​ത​നം കൂ​ടി അ​മേ​രി​ക്ക​യി​ൽ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച പു​റ​ത്തു​വ​ന്ന വേ​ത​നം സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണു തു​ട​ക്കം. ശ​രാ​ശ​രി വേ​ത​ന​വ​ർ​ധ​ന 2.9 ശ​ത​മാ​ന​മാ​യി എ​ന്നു റി​പ്പോ​ർ​ട്ട് കാ​ണി​ച്ചു. വേ​ത​നം ഗ​ണ്യ​മാ​യി വ​ർ​ധി​ച്ചാ​ൽ പ​ണ​പ്പെ​രു​പ്പം ഉ​ണ്ടാ​കും; വി​ല​ക്ക​യ​റ്റ​മാ​കും. അ​പ്പോ​ൾ കേ​ന്ദ്ര​ബാ​ങ്കു​ക​ൾ പ​ലി​ശ കൂ​ട്ടും. ബാ​ങ്ക് പ​ലി​ശ കൂ​ടു​ന്പോ​ൾ ക​ട​പ്പ​ത്ര​ങ്ങ​ൾ​ക്കും പ​ലി​ശ കൂ​ടും. അ​വ​യു​ടെ വി​ല കു​റ​യും. അ​പ്പോ​ൾ ഓ​ഹ​രി​ക​ളി​ൽ​നി​ന്നു ക​ട​പ്പ​ത്ര​ങ്ങ​ളി​ലേ​ക്കും സ്വ​ർ​ണ​ത്തി​ലേ​ക്കും മ​റ്റും നി​ക്ഷേ​പ​ക​ർ തി​രി​യും. ല​ക്ഷം കോ​ടി ഡോ​ള​ർ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ നി​കു​തി പ​രി​ഷ്കാ​രം ഒ​രു​ല​ക്ഷം കോ​ടി ഡോ​ള​ർ (64 ല​ക്ഷം കോ​ടി രൂ​പ) യു​എ​സ് സ​ന്പ​ദ്ഘ​ട​ന​യി​ലേ​ക്കു തി​രി​ച്ചു​വി​ടും. ക​ന്പ​നി​ക​ളു​ടെ നി​കു​തി​ലാ​ഭ​മാ​ണി​ത്. ക​ന്പ​നി​ക​ൾ അ​തി​ലൊ​രു ഭാ​ഗം ജീ​വ​ന​ക്കാ​രു​ടെ…

Read More

സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​ങ്ങ​ളു​മാ​യി വാ​ണി​ജ്യസ​മൂ​ഹം

എം.​​​എ. യൂ​​​സ​​​ഫ​​​ലി (​ലു​​​ലു ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും) പൊ​​​തു​​​ജ​​​നാ​​​രോ​​​ഗ്യം, പാ​​​ർ​​​പ്പി​​​ടം, അ​​​ടി​​​സ്ഥാ​​​ന​​സൗ​​​ക​​​ര്യ വി​​​ക​​​സ​​​നം, തീ​​​ര​​​ദേ​​​ശ​​​മേ​​​ഖ​​​ല​​​യു​​​ടെ വി​​​ക​​​സ​​​നം എ​​​ന്നി​​​വ​​​യി​​​ൽ പ്ര​​​ത്യേ​​​ക ശ്ര​​​ദ്ധ പ​​​തി​​​പ്പി​​​ച്ചു​​​വെ​​​ന്ന​​​ത് അ​​​ഭി​​​ന​​​ന്ദ​​​നാ​​​ർ​​​ഹ​​​മാ​​​ണ്. പ്ര​​​വാ​​​സി​​​ക​​​ളു​​​ടെ ക്ഷേ​​​മ​​​ത്തി​​​നാ​​​യി ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ തു​​​ക വ​​​ക​​​യി​​​രു​​​ത്തിയതും എ​​​ടു​​​ത്തു​​​പ​​​റ​​​യ​​​ണം. സ്വ​​​കാ​​​ര്യ​​നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ ആ​​​ക​​​ർ​​​ഷി​​​ക്കു​​​ന്ന​​​തി​​​നാ​​​യി സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ​ഈ​​​സ് ഓ​​​ഫ് ഡു​​​യിം​​​ഗ് ബി​​​സി​​​ന​​​സ് റാ​​​ങ്ക് മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നാ​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ കൂ​​​ടു​​​ത​​​ൽ തൊ​​​ഴി​​​ൽസാ​​​ധ്യ​​​ത​​​ക​​​ൾ സൃ​​​ഷ്ടി​​​ക്ക​​​പ്പെ​​​ടും. പ്ര​​​തീ​​​ക്ഷ​​​യ്ക്കൊ​​​ത്ത് എ​​​ത്തി​​​യി​​​ല്ല ആ​​​ന്‍റ​​​ണി തോ​​​മ​​​സ് കൊ​​​ട്ടാ​​​രം (കേ​​​ര​​​ള ചേം​​​ബ​​​ർ ഓ​​​ഫ് കൊ​​​മേ​​​ഴ്സ് ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഡ​​​സ്ട്രി ചെ​​​യ​​​ർ​​​മാ​​​ൻ) സം​​​സ്ഥാ​​​ന ബ​​​ജ​​​റ്റ് നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പ്ര​​​തീ​​​ക്ഷ​​​യ്ക്കൊ​​​ത്ത​​വി​​ധം എ​​​ത്തി​​​യി​​​ല്ല. കി​​​ഫ്ബി​​​യെ മാ​​​ത്രം ആ​​​ശ്ര​​​യി​​​ച്ചു​​​ള്ള വി​​​ക​​​സ​​​ന​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളു​​​ടെ പൂ​​​ർ​​​ത്തീ​​​ക​​​ര​​​ണം ആ​​​കാം​​​ക്ഷ​​​യോ​​​ടെ മാ​​​ത്ര​​​മേ കാ​​​ണാ​​​ൻ ക​​​ഴി​​​യൂ. ജി​​​എ​​​സ്ടി​​​യു​​​ടെ ന​​​ട​​​ത്തി​​​പ്പി​​​ൽ വീ​​​ഴ്ച​​​ക​​​ൾ സം​​​ഭ​​​വി​​​ച്ചെ​​​ന്നു ധ​​​ന​​​മ​​​ന്ത്രി സ​​​മ്മ​​​തി​​​ക്കു​​​ന്നു​​​വെ​​​ങ്കി​​​ലും അ​​​തി​​​നു​​​ള്ള ഒ​​​രു പ​​​രി​​​ഹാ​​​ര​​​മാ​​​ർ​​​ഗ​​​ങ്ങ​​​ൾ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടി​​​ല്ല. വാ​​​റ്റ് റി​​​ട്ടേ​​​ണു​​​ക​​​ൾ റി​​​വൈ​​​സ് ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സ​​​ര​​​വും നി​​​കു​​​തി കു​​​ടി​​​ശി​​​ഖ​​​ക​​​ൾ അ​​​ട​​​യ്ക്കു​​​ന്ന​​​തി​​​നു​​​ള്ള കാ​​​ലാ​​​വ​​​ധി നീ​​​ട്ടി​​​യ​​​തും മാ​​​ത്ര​​​മാ​​​ണു ബി​​​സി​​​ന​​​സു​​​കാ​​​രെ സം​​​ബ​​​ന്ധി​​​ച്ച് ഏ​​​ക ആ​​​ശ്വാ​​​സ…

Read More

ഇന്നും നാളെയും കേന്ദ്രബജറ്റ്; ബജറ്റ് മനസിലാക്കാം

ഇ​​​ന്നു കേ​​​ന്ദ്ര​​​ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്നു; നാ​​​ളെ സം​​​സ്ഥാ​​​ന ബ​​​ജ​​​റ്റും. ബ​​​ജ​​​റ്റു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ചി​​​ല സാ​​​ങ്കേ​​​തി​​​ക പ​​​ദ​​​ങ്ങ​​​ൾ പ​​​രി​​​ച​​​യ​​​പ്പെ​​​ടാം. റ​​​വ​​​ന്യു വ​​​ര​​​വ്: നി​​​കു​​​തി​​​ക​​​ൾ, ഫീ​​​സു​​​ക​​​ൾ, ചാ​​​ർ​​​ജു​​​ക​​​ൾ, ലൈ​​​സ​​​ൻ​​​സ് ഫീ​​​സ്, പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ലാ​​​ഭ​​​വീ​​​തം, കൊ​​​ടു​​​ത്ത വാ​​​യ്പ​​​ക​​​ളു​​​ടെ പ​​​ലി​​​ശ തു​​​ട​​​ങ്ങി​​​യ ആ​​​നു​​​കാ​​​ലി​​​ക വ​​​ര​​​വു​​​ക​​​ൾ. റ​​​വ​​​ന്യു​​​ചെ​​​ല​​വ്: ശ​​ന്പ​​ളം, പെ​​​ൻ​​​ഷ​​​ൻ, അ​​​ല​​​വ​​​ൻ​​​സു​​​ക​​​ൾ, ഭ​​​ര​​​ണ​​​ച്ചെ​​​ല​​​വു​​​ക​​​ൾ, എ​​​ടു​​​ത്ത​​​വാ​​​യ്പ​​​യു​​​ടെ പ​​​ലി​​​ശ, സ​​​ബ്സി​​​ഡി​​​ക​​​ൾ, ക്ഷേ​​​മ​​​ചെ​​​ല​​​വു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ ആ​​​നു​​​കാ​​​ലി​​​ക ചെ​​​ല​​​വു​​​ക​​​ൾ. റ​​​വ​​​ന്യു ക​​​മ്മി: റ​​​വ​​​ന്യു വ​​​ര​​​വും ചെ​​​ല​​​വും ത​​​മ്മി​​​ലു​​​ള്ള അ​​​ന്ത​​​രം. ധ​​​ന​​​ക​​​മ്മി: ബ​​​ജ​​​റ്റി​​​ലെ ചെ​​​ല​​​വി​​​ൽ​​​നി​​​ന്നു ക​​​ട​​​മോ ബാ​​​ധ്യ​​​ത​​​യോ അ​​​ല്ലാ​​​ത്ത വ​​​ര​​​വു​​​ക​​​ൾ കു​​​റ​​​ച്ചാ​​​ൽ ശേ​​​ഷി​​​ക്കു​​​ന്ന​​​ത്. ക​​​ട​​​മെ​​​ടു​​​പ്പി​​​നു പു​​​റ​​​മേ സ​​​ർ​​​ക്കാ​​​രി​​​ൽ ല​​​ഭി​​​ക്കു​​​ന്ന വി​​​വി​​​ധ സ​​​ന്പാ​​​ദ്യ​​​പ​​​ദ്ധ​​​തി നി​​​ക്ഷേ​​​പ​​​ങ്ങ​​​ളും ചേ​​​രു​​​ന്ന​​​താ​​​ണു ധ​​​ന​​​ക​​​മ്മി. മൂ​​​ല​​​ധ​​​ന​​​വ​​​ര​​​വ്: വാ​​​യ്പ എ​​​ടു​​​ക്കു​​​ന്ന തു​​​ക, പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ഓ​​​ഹ​​​രി ​വി​​​റ്റു​​​ള്ള വ​​​ര​​​വ്, തി​​​രി​​​ച്ചു​​​കി​​​ട്ടു​​​ന്ന വാ​​​യ്പ​​​ത്തു​​​ക തു​​​ട​​​ങ്ങി​​​യ​​​വ. മൂ​​​ല​​​ധ​​​ന​​​ച്ചെ​​​ല​​​വ്: മൂ​​​ല​​​ധ​​​ന നി​​​ർ​​​മി​​​തി​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന തു​​​ക. പ്ര​​​ത്യ​​​ക്ഷ നി​​​കു​​​തി: വ​​​രു​​​മാ​​​ന​​​ത്തി​​​ന്മേ​​​ലും സ്വ​​​ത്തി​​​ന്മേ​​​ലും ചു​​​മ​​​ത്തു​​​ന്ന നി​​​കു​​​തി. ആ​​​ദാ​​​യ​​​നി​​​കു​​​തി, ക​​​ന്പ​​​നി​​​നി​​​കു​​​തി,…

Read More

പലിശ കൂടുമെന്ന ഭീതിയില്‍ സൂചികകൾ താഴോട്ട്

മും​ബൈ: പ​ലി​ശ വ​ർ​ധ​ന​യെ​പ്പ​റ്റി ലോ​ക​മെ​ങ്ങും ആ​ശ​ങ്ക പ​ട​ർ​ന്ന​ത് ഓ​ഹ​രി​ക​ന്പോ​ള​ങ്ങ​ളെ ഉ​ല​ച്ചു. തി​ങ്ക​ളാ​ഴ്ച അ​മേ​രി​ക്ക​ൻ വി​പ​ണി ഇ​ടി​ഞ്ഞ​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ച് ഇ​ന്ന​ലെ ഇ​ന്ത്യ​യ​ട​ക്കം ഏ​ഷ്യ​യി​ലും യൂ​റോ​പ്പി​ലും ക​ന്പോ​ള​ങ്ങ​ൾ താ​ഴോ​ട്ടു​നീ​ങ്ങി. ത​ലേ​ന്ന​ത്തെ റി​ക്കാ​ർ​ഡ് നി​ല​വാ​ര​ത്തി​ൽ​നി​ന്നു സെ​ൻ​സെ​ക്സും നി​ഫ്റ്റി​യും ഗ​ണ്യ​മാ​യി താ​ഴേ​ക്കു നീ​ങ്ങി. തി​ങ്ക​ളാ​ഴ്ച​ത്തെ ഉ​യ​ർ​ച്ച​യെ​ക്കാ​ൾ കൂ​ടു​ത​ലാ​യി ഇ​ന്ന​ല​ത്തെ താ​ഴ്ച.പ​ലി​ശ​നി​ര​ക്ക് താ​ണു​നി​ന്നി​രു​ന്ന ഒ​രു ദ​ശ​കം അ​വ​സാ​നി​ച്ചെ​ന്നും ഇ​നി പ​ലി​ശ കൂ​ടി​വ​രു​മെ​ന്നും തി​ങ്ക​ളാ​ഴ്ച​ത​ന്നെ അ​മേ​രി​ക്ക​ൻ വി​പ​ണി​ക​ൾ ക​ണ​ക്കാ​ക്കി. അ​വി​ടെ പ​ത്തു​വ​ർ​ഷ സ​ർ​ക്കാ​ർ ക​ട​പ്പ​ത്ര​ങ്ങ​ളു​ടെ വി​ല 2.7 ശ​ത​മാ​നം ആ​ദാ​യം ല​ഭി​ക്കു​ന്ന നി​ല​യി​ലേ​ക്കു താ​ണു. ഇ​തു താ​മ​സി​യാ​തെ മൂ​ന്നു ശ​ത​മാ​നം ആ​ദാ​യം കി​ട്ടു​ന്ന നി​ല​യി​ലാ​കു​മെ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ ധാ​ര​ണ. നാ​ളെ ഫെ​ഡ​റ​ൽ റി​സ​ർ​വ് ബോ​ർ​ഡ് (ഫെ​ഡ്) പ​ലി​ശ​നി​ര​ക്കി​ൽ മാ​റ്റം​വ​രു​ത്തു​ക​യി​ല്ലെ​ങ്കി​ലും താ​മ​സി​യാ​തെ നി​ര​ക്കു കൂ​ട്ടു​മെ​ന്ന സൂ​ച​ന ന​ല്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. പ​ലി​ശ​നി​ര​ക്ക് കൂ​ടു​ന്പോ​ൾ ഓ​ഹ​രി​ക​ളി​ലെ നി​ക്ഷേ​പ​ക​ർ മാ​റും. യു​എ​സ് പ​ലി​ശ കൂ​ട്ടു​ന്പോ​ൾ വി​ക​സ്വ​ര​രാ​ജ്യ​ങ്ങ​ളി​ലെ പാ​ശ്ചാ​ത്യ​പ​ണം തി​രി​കെ​പ്പോ​കും. ഇ​തൊ​ക്കെ​യാ​ണ് ഓ​ഹ​രി​ക​ളെ ദു​ർ​ബ​ല​മാ​ക്കി​യ​ത്.…

Read More

ഐഎംഎഫിന്‍റെ വിശ്വാസത്തിൽ ഓഹരിവിപണികൾ റിക്കാർഡ് ഉയരത്തിൽ

‌ഓഹരി അവലോകനം/സോണിയ ഭാനു ഐ​എം​എ​ഫി​ന്‍റെ വി​ശ്വാ​സം ഇ​ന്ത്യ​ൻ നി​ക്ഷേ​പ​ക​രു​ടെ ആ​ത്മ​വി​ശ്വാ​സം ഇ​ര​ട്ടി​ച്ചു. ലോ​ക​ത്തി​ലെ ഏ​റ്റ​വും വേ​ഗ​മേ​റി​യ സാ​ന്പ​ത്തി​ക​ശ​ക്തി​യാ​യി രാ​ജ്യം വ​ള​രു​ക​യാ​ണെ​ന്ന അ​ന്താ​രാ​ഷ്‌​ട്ര നാ​ണ്യ​നി​ധി​യു​ടെ വി​ല​യി​രു​ത്ത​ൽ വി​ദേ​ശ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളെ വ​ലി​യ നി​ക്ഷേ​പ​ക​രാ​ക്കി. തു​ട​ർ​ച്ച​യാ​യ എ​ട്ടാം വാ​ര​ത്തി​ലും മി​ക​വു കാ​ണി​ച്ച് സെ​ൻ​സെ​ക്സും നി​ഫ്റ്റി​യും പു​തി​യ ഉ​യ​ര​ങ്ങ​ളി​ലേ​ക്കു സ​ഞ്ച​രി​ച്ചു. പ്ര​മു​ഖ സൂ​ചി​ക​ക​ൾ ര​ണ്ടും ഒ​ന്ന​ര ശ​ത​മാ​നം പ്ര​തി​വാ​ര​നേ​ട്ടം സ്വ​ന്ത​മാ​ക്കി. ഏ​റ്റ​വും പു​തി​യ വേ​ൾ​ഡ് ഇ​ക്ക​ണോ​മി​ക് ഒൗ​ട്ട്‌​ലു​ക്കി​ൽ ഇ​ന്ത്യ​യു​ടെ ജി​ഡി​പി വ​ള​ർ​ച്ച 7.8 ശ​ത​മാ​ന​മാ​യി ഉ​യ​രു​മെ​ന്നാ​ണ് ഐ​എം​എ​ഫി​ന്‍റെ വി​ല​യി​രു​ത്ത​ൽ. ഫ്യൂ​ചേ​ഴ്സ് ആ​ൻ​ഡ് ഓ​പ്ഷ​ൻ​സി​ൽ ജ​നു​വ​രി സീ​രി​സ് സെ​റ്റി​ൽ​മെ​ന്‍റി​ന്‍റെ പി​രി​മു​ക്കം അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ൽ നി​ഫ്റ്റി​യി​ൽ സ​മ്മ​ർ​ദ​മു​ള​വാ​ക്കി​യെ​ങ്കി​ലും നി​ർ​ണാ​യ​ക സ​പ്പോ​ർ​ട്ട് കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ൽ സൂ​ചി​ക വി​ജ​യി​ച്ചു. ക​ട​ന്നു​പോ​യ വാ​രം നി​ഫ്റ്റി സൂ​ചി​ക 175 പോ​യി​ന്‍റ് നേ​ട്ട​ത്തി​ലാ​ണ്. ക​ഴി​ഞ്ഞ ല​ക്കം സൂ​ചി​പ്പി​ച്ച പ്ര​തി​രോ​ധ​മാ​യ 11,066നു ​നാ​ല് പോ​യി​ന്‍റ് മു​ക​ളി​ൽ 11,070ൽ ​വാ​രാ​ന്ത്യ​ക്ലോ​സിം​ഗ് ന​ട​ന്നു. താ​ഴ്ന്ന റേ​ഞ്ചാ​യ 10,911ൽ​നി​ന്ന് മു​ൻ…

Read More

വരുമാനത്തിൽനിന്നു സ്രോതസിൽ നികുതി പിടിക്കുന്നുണ്ടോ?

നികുതിലോകം/ ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്‍റ് നി​ങ്ങ​ളു​ടെ വ​രു​മാ​ന​ങ്ങ​ളാ​യ ശ​ന്പ​ളം, പ​ലി​ശ, ക​മ്മീ​ഷ​ൻ, ബ്രോ​ക്ക​റേ​ജ് മു​ത​ലാ​യ​വ​യി​ൽനി​ന്നു സ്രോ​ത​സി​ൽ നി​കു​തി കു​റ​ച്ചി​ട്ട് ബാ​ക്കി തു​ക​യാ​ണ് നി​ങ്ങ​ൾ​ക്കു ന​ല്കി​യി​രി​ക്കു​ന്ന​തെ​ങ്കി​ൽ പ്ര​സ്തു​ത തു​ക യ​ഥാ​ക്ര​മം നി​കു​തി​വ​കു​പ്പി​ൽ അ​ട​ച്ചി​ട്ടു​ണ്ടെ​ന്നും നി​ങ്ങ​ൾ​ക്ക് അ​വ​യു​ടെ ക്രെ​ഡി​റ്റ് ശ​രി​യാ​യി ല​ഭി​ച്ചു​വെ​ന്നും നി​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തു​ണ്ട്. ‌ സ്രോ​ത​സി​ൽ നി​കു​തി പി​ടി​ക്കു​ന്ന​തി​നു മു​ന്പു​ത​ന്നെ നി​ങ്ങ​ളു​ടെ പാ​ൻ, തു​ക ന​ല്കു​ന്ന വ്യ​ക്തി​യെ/​സ്ഥാ​പ​ന​ത്തെ ഏ​ല്പി​ക്ക​ണം. സ്രോ​ത​സി​ൽ നി​കു​തി പി​ടി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഫോം 15 ​ജി/​എ​ച്ച് ന​ല്കേ​ണ്ട​തു​ണ്ടെ​ങ്കി​ൽ അ​തു ന​ല്ക​ണം. അ​തു​പോ​ലെ​ത​ന്നെ സ്രോ​ത​സി​ൽ പി​ടി​ച്ച നി​കു​തി​ക്ക് ഇ​ൻ​കം​ടാ​ക്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽനി​ന്നും ഡൗ​ണ്‍ലോ​ഡ് ചെ​യ്തെ​ടു​ത്ത വാ​ട്ട​ർ​മാ​ർ​ക്കോ​ടു​കൂ​ടി​യ ഏ​ഴ​ക്ക​മു​ള്ള യൂ​ണി​ക് സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് ത​ന്നി​രി​ക്കു​ന്ന​തെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്യ​ണം. ഇ​വ ഫോം ​ന​ന്പ​ർ 26 എ​എ​സ് ആ​യി ഒ​ത്തു​നോ​ക്കി അ​ട​ച്ച നി​കു​തി യ​ഥാ​ക്ര​മം നി​ങ്ങ​ളു​ടെ അ​ക്കൗ​ണ്ടി​ൽ ത​ന്നെ ക്രെ​ഡി​റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക. ആ​ദാ​യ​നി​കു​തി​യു​ടെ റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യു​ന്പോ​ൾ ശ​രി​യാ​യ ടി​ഡി​എ​സ്…

Read More

ഡോളറിനെ വീഴ്ത്തി; സ്വർണം, ക്രൂഡ് കുതിച്ചു

ല​​​ണ്ട​​​ൻ/​​​കൊ​​​ച്ചി: അ​​​മേ​​​രി​​​ക്ക​​​ൻ ട്ര​​​ഷ​​​റി സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ ഡോ​​​ള​​​റി​​​ന്‍റെ വി​​​നി​​​മ​​​യ​​നി​​​ര​​​ക്ക് താ​​​ണു. ഇ​​​തു സ്വ​​​ർ​​​ണ​​​ത്തി​​​നും ക്രൂ​​​ഡ് ഓ​​​യി​​​ലി​​​നും വി​​​ല കു​​​തി​​​ക്കാ​​​ൻ കാ​​​ര​​​ണ​​​മാ​​​യി. ബ്രെ​​​ന്‍റ് ഇ​​​നം ക്രൂ​​​ഡ് വീ​​​പ്പ​​​യ്ക്ക് 71.20 ഡോ​​​ള​​​ർ വ​​​രെ എ​​​ത്തി​​​യി​​​ട്ട് അ​​​ല്പം താ​​​ണു. സ്വ​​​ർ​​​ണം ഔ​​​ൺ​​​സി​​​ന് 20 ഡോ​​​ള​​​ർ ക​​​യ​​​റി 1355.9 ഡോ​​​ള​​​റാ​​​യി. കേ​​​ര​​​ള​​​ത്തി​​​ൽ സ്വ​​​ർ​​​ണം പ​​​വ​​​ന് 280 രൂ​​​പ കൂ​​​ടി 22,640 രൂ​​​പ​​​യാ​​​യി. ഡോ​​​ള​​​ർ ദു​​​ർ​​​ബ​​​ല​​​മാ​​​കു​​​ന്ന​​​തി​​​നെ താ​​​ൻ ഭ​​​യ​​​പ്പെ​​​ടു​​​ന്നി​​​ല്ലെ​​​ന്നു സ്വി​​​റ്റ്സ​​​ർ​​​ല​​​ൻ​​​ഡി​​​ലെ ദാ​​​വോ​​​സി​​​ലാ​​​ണു യു​​​എ​​​സ് സെ​​​ക്ര​​​ട്ട​​​റി സ്റ്റീ​​​വ​​​ൻ മ​​​ന്യൂ​​​ഷി​​​ൻ പ​​​റ​​​ഞ്ഞ​​​ത്. ദു​​​ർ​​​ബ​​​ല ഡോ​​​ള​​​ർ അ​​​മേ​​​രി​​​ക്ക​​​യ്ക്കു ന​​​ല്ല​​​താ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ജ​​​നു​​​വ​​​രി​​​യി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പും ഡോ​​​ള​​​ർ ശ​​​ക്ത​​​മാ​​​കു​​​ന്ന​​​തി​​​ൽ അ​​​തൃ​​​പ്തി പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്നു. മ​​​ന്യൂ​​​ഷി​​ന്‍റെ പ്ര​​​സ്താ​​​വ​​​ന വ​​​ന്ന​​​തോ​​​ടെ ഡോ​​​ള​​​ർ കു​​​ത്ത​​​നെ താ​​​ണു. ഡോ​​​ള​​​റി​​​ന്‍റെ വി​​​വി​​​ധ ക​​​റ​​​ൻ​​​സി​​​ക​​​ളു​​​മാ​​​യു​​​ള്ള നി​​​ര​​​ക്ക് രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന ഡോ​​​ള​​​ർ സൂ​​​ചി​​​ക ഒ​​​രു ശ​​​ത​​​മാ​​​നം താ​​​ണു. ഡോ​​​ള​​​ർ താ​​​ഴ്ത്തി​​​നി​​​ർ​​​ത്താ​​​ൻ അ​​​മേ​​​രി​​​ക്ക ശ്ര​​​മി​​​ക്കു​​​മെ​​​ന്നും അ​​​തു മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളെ​​​യും ക​​​റ​​​ൻ​​​സി​​മൂ​​​ല്യം…

Read More