ന്യൂഡൽഹി: വിമാനയാത്രയ്ക്കിടെ വൈഫൈ ഉപയോഗിക്കാനുള്ള അനുവാദം ടെലികോം റെഗുലേറ്ററി അഥോറിട്ടി ഓഫ് ഇന്ത്യ (ട്രായ്) നല്കിയെങ്കിലും യാത്രക്കാർക്ക് അതിന്റെ പ്രയോജനം കാര്യമായി ലഭിക്കില്ലെന്നാണു പുതിയ റിപ്പോർട്ട്. ടിക്കറ്റ് നിരക്കിന്റെ 30 ശതമാനം തുക വൈഫൈ ഡാറ്റയ്ക്ക് യാത്രക്കാരിൽനിന്ന് ഈടാക്കാനാണ് വിമാനക്കന്പനികളുടെ തീരുമാനം, ഡാറ്റാ ആവശ്യമുള്ളവരിൽനിന്നു മാത്രം. അര മുതൽ ഒരു മണിക്കൂർ വരെ ഡാറ്റ ഉപയോഗിക്കുന്നതിന് 500 മുതൽ 1000 രൂപ വരെ ഇത്തരത്തിൽ ഈടാക്കുമെന്നാണ് വിമാനക്കന്പനികൾ നല്കുന്ന സൂചന. അതായത്, ആഭ്യന്തരയാത്രകൾക്ക് 1,200-2,500 രൂപ ടിക്കറ്റിൽ യാത്ര ചെയ്യുന്നവർക്കും വൈഫൈ ഉപയോഗിക്കണമെങ്കിൽ നിശ്ചിത തുക നല്കേണ്ടിവരും.
Read MoreCategory: Business
ഇന്ത്യ ഇക്കൊല്ലം മുന്നിലാകും: ഐഎംഎഫ്
ന്യൂയോർക്ക്: ഇന്ത്യ ഇക്കൊല്ലം (2018) ചൈനയേക്കാൾ സാന്പത്തികവളർച്ച നേടും. 2019ൽ 7.8 ശതമാനത്തിലേക്ക് ഇന്ത്യ വളർച്ചത്തോത് വർധിപ്പിക്കും. അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) യുടെ പ്രവചനമാണിത്. ഇക്കൊല്ലം ചൈന 6.6 ശതമാനം വളരുന്പോൾ ഇന്ത്യ 7.4 ശതമാനം വളരും. 2019ൽ ചൈനയ്ക്ക് 6.4 ശതമാനം വളർച്ചയേ ഐഎംഎഫ് പ്രവചിക്കുന്നുള്ളൂ. 2017ലെ ഇന്ത്യൻ വളർച്ച 6.7 ശതമാനമാണെന്നാണ് ഐഎംഎഫ് കണക്കാക്കുന്നത്. ചൈനയുടേത് 6.8 ശതമാനവും. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നികുതി കുറച്ചത് അമേരിക്കയിൽ ഡിമാൻഡ് വർധിപ്പിക്കുന്പോൾ മറ്റു രാജ്യങ്ങളുടെ കയറ്റുമതി കൂട്ടും. ഇതു ജപ്പാൻ, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ വളർച്ചത്തോത് വർധിപ്പിക്കുമെന്നാണ് ഐഎംഎഫ് നിഗമനം.
Read Moreകോളജ് ഹോസ്റ്റലിലെ മെസ് ഫീസിനും ജിഎസ്ടി
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ് 08-01-2018 ൽ കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ 28-ാം നന്പർ സർക്കുലറിൽ കോളജ് ഹോസ്റ്റലിലെ മെസ് ഫീസിന് അഞ്ചു ശതമാനം ജി.എസ്.ടി. ചുമത്തേണ്ടതാണെന്ന് വ്യക്തമാക്കി. സർക്കുലറിൽ ഇപ്രകാരം സൂചിപ്പിക്കുന്നു: വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവിടെയുള്ള വിദ്യാർഥികൾക്കും സ്റ്റാഫിനും ഫാക്കൽറ്റിക്കും ഭക്ഷണം നൽകാറുണ്ട്. ഒന്നുകിൽ സ്ഥാപനം തനിച്ചോ അല്ലെങ്കിൽ വിദ്യാർഥികളോ അതുമല്ലെങ്കിൽ മൂന്നാമതൊരു പാർട്ടിയോ ആയിരിക്കാം ഇതു നടത്തുന്നത്. ഇങ്ങനെ നടത്തുന്ന കാന്റീനിൽ അല്ലെങ്കിൽ മെസിൽ വിതരണം ചെയ്യുന്ന ഭക്ഷണപാനീയങ്ങൾക്ക് അഞ്ചു ശതമാനം ജിഎസ്ടി ചാർജ് ചെയ്യണം. ഭക്ഷണവിതരണം വിദ്യാഭ്യാസസ്ഥാപനം നേരിട്ടുനടത്തിയാലും മൂന്നാമതൊരാൾ നടത്തിയാലും ഇതിനു വ്യത്യാസം ഉണ്ടാവില്ലെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. ഇതിന് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭ്യമല്ല. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. മൊത്തം ഹോസ്റ്റൽ ഫീസിന്മേൽ അല്ല ജിഎസ്ടി ചുമത്തുന്നത്. പ്രതിദിന മുറിവാടക 1000 രൂപയിൽ താഴെയാണെങ്കിൽ അതിന്…
Read Moreക്രിപ്റ്റോകറൻസി ഇടപാട്: നിക്ഷേപകർക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്
ന്യൂഡൽഹി: രാജ്യത്തെ ക്രിപ്റ്റോകറൻസി ഇടപാടുകാർക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. ദേശീയതലത്തിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ രാജ്യത്ത് 350 കോടി ഡോളറിന്റെ ബിറ്റ്കോയിൻ ഇടപാടുകൾ നടന്നിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. 17 മാസത്തെ കാലയളവിലാണ് ഇത്രയധികം തുകയുടെ ക്രിപ്റ്റോകറൻസി ഇടപാടുകൾ നടന്നിട്ടുള്ളത്. ടെക്കികളായ യുവനിക്ഷേപകർ, റിയൽ എസ്റ്റേറ്റ് ഇടപാടുകാർ, ജ്വല്ലറികൾ എന്നിവരാണ് ബിറ്റ്കോയിൻ പോലുള്ള വർച്വൽ കറൻസികളിൽ നിക്ഷേപം നടത്തിയിട്ടുള്ളത്. മുംബൈ, ഡൽഹി, ബംഗളൂരു, പൂന എന്നിവിടങ്ങളിലെ ഒന്പത് എക്സ്ചേഞ്ചുകളിൽനിന്നാണ് വിവരങ്ങൾ ലഭിച്ചത്. വിവിധ രാഷ്ട്രങ്ങളിൽ ക്രിപ്റ്റോകറൻസി ഇടപാടുകൾ എങ്ങനെ നിയന്ത്രിക്കണമെന്ന കാര്യത്തിൽ വിഷമിക്കുകയാണ്. മാർച്ചിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ ക്രിപ്റ്റോകറൻസി പ്രധാന ചർച്ചാവിഷയമായേക്കും. ക്രിപ്റ്റോകറൻസികളിൽ നിക്ഷേപം നടത്തരുതെന്ന് കേന്ദ്രസർക്കാർ ആവർത്തിച്ചു മുന്നറിയിപ്പു നല്കുന്നുണ്ട്. എങ്കിലും ഇന്ത്യയിൽ പ്രതിമാസം രണ്ടുലക്ഷം പേർ ക്രിപ്റ്റോകറൻസികളിലേക്കു കൂട്ടിച്ചേർക്കപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ക്രിപ്റ്റോകറൻസികളിൽ നിക്ഷേപം നടത്തിയവരുടെ സ്വത്തുവിവരങ്ങളും നികുതിവിവരങ്ങളുമാണ് ആദായനികുതി വകുപ്പ് ആരാഞ്ഞിരിക്കുന്നത്. പല വർച്വൽ കറൻസി…
Read More2027ൽ ഇന്ത്യ മൂന്നാമത്തെവലിയ സാമ്പത്തികശക്തി
ലണ്ടൻ: 2027ൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാന്പത്തികശക്തിയാകും. 2032ൽ ചൈന അമേരിക്കയെ മറികടന്ന് ഒന്നാമത്തെ വലിയ സന്പദ്ഘടനയാകും. ലണ്ടനിലെ സെന്റർ ഫോർ ഇക്കണോമിക്സ് ആൻഡ് ബിസിനസ് റിസർച്ചി(സിഇബിആർ) ന്റെ നിഗമനമാണിത്. 2017ൽ ഏഴാം സ്ഥാനത്തായിരുന്ന ഇന്ത്യ 2018ൽ അഞ്ചാംസ്ഥാനത്ത് എത്തുമെന്നാണ് സിഇബിആർ പറയുന്നത്. അമേരിക്ക, ചൈന, ജപ്പാൻ, ജർമനി എന്നിവയാണ് ഈ വർഷം ഇന്ത്യക്കു മുന്നിലുള്ളത്. കഴിഞ്ഞ വർഷം ഫ്രാൻസും ബ്രിട്ടനും കൂടി ഇന്ത്യക്കു മുന്നിലായിരുന്നു. 2027-ൽ ജപ്പാൻ നാലാമതും ജർമനി അഞ്ചാമതും ആകും. ഫ്രാൻസ് ഇക്കൊല്ലം ഏഴാമതാണ്; 2027-ൽ എട്ടാമതും 2032-ൽ ഒന്പതാമതുമാകും. കഴിഞ്ഞ വർഷം ആറാമതായിരുന്ന ബ്രിട്ടൻ ഇക്കൊല്ലം ഏഴാമതാകുമെങ്കിലും തുടർന്ന് 2027 വരെ ആറാമതായിരിക്കും.
Read Moreബിറ്റ്കോയിൻ തളരുന്നു; വില 18 ശതമാനം ഇടിഞ്ഞു
സീയൂൾ: നാല് ആഴ്ചത്തെ തുടർച്ചയായ മുന്നേറ്റത്തിനൊടുവിൽ ക്രിപ്റ്റോകറൻസി ബിറ്റ്കോയിന് തളർച്ച. ഇന്നലെ വില 18 ശതമാനമിടിഞ്ഞ് 11,000 ഡോളറിനോടടുത്തു. ഇന്ത്യൻ രൂപയിൽ പറഞ്ഞാൽ ഒരു ബിറ്റ്കോയിന് വില 7.05 ലക്ഷം രൂപ. ദക്ഷിണകൊറിയ ക്രിപ്റ്റോകറൻസികൾക്കു നിരോധനമെർപ്പെടുത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ വാങ്ങലുകാരായിരുന്നവർ തങ്ങളുടെ ബിറ്റ്കോയിനുകൾ വിറ്റഴിക്കാൻ മത്സരിച്ചു. ഇതോടെ വില കുത്തനെ ഇടിഞ്ഞു. ബിറ്റ്കോയിന്റെ പ്രധാന എതിരാളിയായ ഇഥേറിയം എന്ന ക്രിപ്റ്റോകറൻസിയുടെ വില 23 ശതമാനമാണ് ഇടിഞ്ഞത്. അടുത്ത വലിയ ക്രിപ്റ്റോകറൻസിയായ റിപ്പിൾ 33 ശതമാനം ഇടിഞ്ഞു. ദക്ഷിണകൊറിയൻ ധനമന്ത്രി കിം ഡോംഗ് യോൺ പ്രാദേശിക റേഡിയോസ്റ്റേഷനിൽ ക്രിപ്റ്റോ കറൻസി നിക്ഷേപങ്ങൾ വൈകാതെ നിരോധിക്കുമെന്ന് വെളിപ്പെടുത്തിയതായതാണ് ഡിജിറ്റൽ കറൻസി ഇടപാടുകാരെ ഭീതിയിലാഴ്ത്തിയത്. എന്നാൽ, അന്തിമതീരുമാനം എടുത്തിട്ടില്ലെന്നാണ് ദക്ഷിണകൊറിയൻ സർക്കാർ പറയുന്നത്.
Read Moreയാത്രക്കാർക്ക് വൻ ഓഫറുമായി എയർഏഷ്യ; 99 രൂപയ്ക്ക് പറക്കാം
ന്യൂഡൽഹി: ബജറ്റ് വിമാന സർവീസ് കന്പനിയായ എയർഏഷ്യ ടിക്കറ്റ് നിരക്കിൽ ഇളവുകൾ പ്രഖ്യാപിച്ചു. തെരഞ്ഞെടുത്ത ആഭ്യന്തര- അന്താരാഷ്ട്ര പാതകളിൽ ടിക്കറ്റ് ഇളവ് ലഭ്യമാകും. ആഭ്യന്തര റൂട്ടുകളിൽ 99 രൂപ മുതലുള്ള ടിക്കറ്റുകളുടെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ബംഗളൂരു, ഹൈദരാബാദ്, കൊച്ചി, കോൽക്കത്ത, ഡൽഹി, പൂനെ, റാഞ്ചി എന്നിവടങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്കാണ് പ്രത്യേക കിഴിവ്. എയർഏഷ്യയുടെ വെബ്സൈറ്റ് വഴിയും ആപ് വഴിയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഓഫർ ലഭ്യമാവുക. ജനുവരി 21 ആണ് ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള അവസാന തീയതി. എയർപോർട്ട് ടാക്സുകളും മറ്റ് ചാർജുകളും അധികമായി നൽകേണ്ടി വരും. ജനുവരി 15നും ജൂലൈ 31നും ഇടയിലുള്ള യാത്രകൾക്കാണ് ഇളവുകൾ ലഭ്യമാവുക. ഇതിനൊപ്പം ചില വിദേശരാജ്യങ്ങളിലേക്കും കുറഞ്ഞ ചെലവിൽ എയർ ഏഷ്യ ടിക്കറ്റുകൾ നൽകുന്നുണ്ട്. ബാലി, ബാങ്കോക്ക്, ക്വാലാലംപൂർ, മെൽബണ്, സിംഗപ്പുർ തുടങ്ങിയ നഗരങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള നിരക്ക്…
Read Moreവാണിജ്യകമ്മി വീണ്ടും കൂടി
ന്യൂഡൽഹി: ഇന്ത്യയുടെ വാണിജ്യകമ്മി ഡിസംബറിൽ 41 ശതമാനം വർധിച്ചു. തലേ ഡിസംബറിൽ 1,055 കോടി ഡോളറായിരുന്ന കമ്മി ഈ ഡിസംബറിൽ 1,488 കോടി ഡോളറായി. ഡിസംബറിലെ കയറ്റുമതിയിൽ 12.36 ശതമാനം വളർച്ചയുണ്ട്. 2,406 കോടി ഡോളറിന്റെ സ്ഥാനത്ത് 2,703 കോടി ഡോളർ. ഇറക്കുമതിയാകട്ടെ 21.12 ശതമാനം വളർന്നു. 3,460 കോടിയിൽനിന്ന് 4,191 കോടി ഡോളറിലേക്ക്. ക്രൂഡ് ഓയിലും പെട്രോളിയം ഉത്പന്നങ്ങളുമാണ് ഏറ്റവുമധികം വർധന കാണിച്ച ഇറക്കുമതി ഇനം. 34.94 ശതമാനം വർധന. 1035 കോടി ഡോളറിന്റെ ഇറക്കുമതിയാണ് ഈയിനത്തിൽ ഉള്ളത്. സ്വർണ ഇറക്കുമതി 71.52 ശതമാനം വർധിച്ചെങ്കിലും ആകെ 339 കോടി ഡോളറിന്റേതു മാത്രമേ ഉള്ളൂ. പെട്രോളിയം ഉത്പന്നങ്ങളുടെ കയറ്റുമതിയിലും 25.15 ശതമാനം വർധനയുണ്ട്.
Read Moreജിഎസ്ടിയിലെ മാർജിൻ സ്കീം
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അ്കൗണ്ടന്റ് സാധാരണഗതിയിൽ ചരക്കുസേവനനികുതി ഈടാക്കുന്നത് സപ്ലൈ നടത്തുന്ന വിലയ്ക്കാണ്. എന്നാൽ, സെക്കൻഡ് ഹാൻഡ് വസ്തുക്കളുടെ കാര്യത്തിൽ മാർജിൻ സ്കീം ആണ് അനുവർത്തിക്കുന്നത്. അതായത്, സെക്കൻഡ് ഹാൻഡ് വസ്തുക്കൾ വിൽക്കുന്ന വിലയിൽനിന്നും അവ വാങ്ങിയ വില കുറച്ചുള്ള മാർജിനാണ് നികുതി ഈടാക്കുന്നത്. വ്യാപാരത്തിൽ മാർജിൻ ഇല്ലെങ്കിൽ ജിഎസ്ടി ഉണ്ടാവില്ല. സിജിഎസ്ടിയിലെ 32(5) റൂൾ അനുസരിച്ച് സെക്കൻഡ് ഹാൻഡ് വസ്തുക്കൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന വ്യക്തികളും സ്ഥാപനങ്ങളും ഇവ വാങ്ങുന്ന സമയത്ത് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കാൻ പാടില്ല. അങ്ങനെ വരുന്ന സാഹചര്യത്തിൽ വിൽക്കുന്ന വിലയിൽനിന്നും വാങ്ങിയ വില കഴിച്ചുള്ള മാർജിനാണ് ജിഎസ്ടി അടയ്ക്കേണ്ടത്. അതുപോലെതന്നെ ബാങ്കിൽനിന്നും മറ്റും കടമെടുത്തു വാങ്ങിയ വസ്തുക്കൾ മുടക്കു വരുത്തിയതിനാൽ തിരിച്ച് കസ്റ്റഡിയിൽ എടുക്കുകയും അവ വിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അവയുടെ ഒറിജിനൽ വിലയിൽനിന്നും ഓരോ ക്വാർട്ടറിലും…
Read Moreപാസ്പോർട്ട് ഇനി തിരിച്ചറിയൽരേഖയല്ല
ന്യൂഡൽഹി: തിരിച്ചറിയൽ രേഖയായി പാസ്പോർട്ട് ഇനി ഉപയോഗിക്കാൻ കഴിയില്ല. പാസ്പോർട്ടിൽ മേൽവിലാസം രേഖപ്പെടുത്തിയിട്ടുള്ള അവസാന പേജ് ഉപേക്ഷിച്ച് പുതിയ പാസ്പോർട്ട് ബുക്കുകൾ അടിക്കാനാണ് തീരുമാനം. അവസാന പേജിൽ പിതാവ്, മാതാവ്, ഭർത്താവ്/ഭാര്യ, വിലാസം എന്നീ വിവരങ്ങളാണ് രേഖപ്പെടുത്തിയിരുന്നത്. അതേസമയം, പഴയ പാസ്പോർട്ടുകൾ റദ്ദാക്കപ്പെടില്ല. കാലാവധി തീരുന്ന മുറയ്ക്ക് പുതുക്കിയാൽ മതി. പുതുക്കുന്പോൾ പുതിയ ഡിസൈനിലുള്ള, അവസാന പേജ് ഇല്ലാത്ത പാസ്പോർട്ടായിരിക്കും നല്കുകയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശകാര്യ മന്ത്രാലയം, വനിതാ ശിശുക്ഷേമ മന്ത്രാലയം എന്നിവയിലെ മൂന്ന് അംഗ കമ്മിറ്റിയുടെ ശിപാർശപ്രകാരമാണ് പാസ്പോർട്ടിലെ പുതിയ പരിഷ്കാരം. പാസ്പോർട്ടിൽ പിതാവിന്റെ പേര് രേഖപ്പെടുത്തുന്പോഴുള്ള പ്രശ്നങ്ങൾ വിലയിരുത്തിയാണ് പുതിയ തീരുമാനം. ഒരു രക്ഷാകർത്താവുള്ള അല്ലെങ്കിൽ ദത്തെടുക്കപ്പെട്ട കുട്ടികൾക്ക് പാസ്പോർട്ടിലെ പിതാവിന്റെ പേരുള്ള കോളം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് വിലയിരുത്തൽ. നാസികിലുള്ള ഇന്ത്യൻ സെക്യൂരിറ്റി പ്രസിലാണ് പുതിയ ഡിസൈനിലുള്ള പാസ്പോർട്ട് ബുക്ക്ലെറ്റുകൾ അച്ചടിക്കുക.
Read More