പലിശ കൂടുമെന്ന ഭീതിയില്‍ സൂചികകൾ താഴോട്ട്

മും​ബൈ: പ​ലി​ശ വ​ർ​ധ​ന​യെ​പ്പ​റ്റി ലോ​ക​മെ​ങ്ങും ആ​ശ​ങ്ക പ​ട​ർ​ന്ന​ത് ഓ​ഹ​രി​ക​ന്പോ​ള​ങ്ങ​ളെ ഉ​ല​ച്ചു. തി​ങ്ക​ളാ​ഴ്ച അ​മേ​രി​ക്ക​ൻ വി​പ​ണി ഇ​ടി​ഞ്ഞ​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ച് ഇ​ന്ന​ലെ ഇ​ന്ത്യ​യ​ട​ക്കം ഏ​ഷ്യ​യി​ലും യൂ​റോ​പ്പി​ലും ക​ന്പോ​ള​ങ്ങ​ൾ താ​ഴോ​ട്ടു​നീ​ങ്ങി.

ത​ലേ​ന്ന​ത്തെ റി​ക്കാ​ർ​ഡ് നി​ല​വാ​ര​ത്തി​ൽ​നി​ന്നു സെ​ൻ​സെ​ക്സും നി​ഫ്റ്റി​യും ഗ​ണ്യ​മാ​യി താ​ഴേ​ക്കു നീ​ങ്ങി. തി​ങ്ക​ളാ​ഴ്ച​ത്തെ ഉ​യ​ർ​ച്ച​യെ​ക്കാ​ൾ കൂ​ടു​ത​ലാ​യി ഇ​ന്ന​ല​ത്തെ താ​ഴ്ച.പ​ലി​ശ​നി​ര​ക്ക് താ​ണു​നി​ന്നി​രു​ന്ന ഒ​രു ദ​ശ​കം അ​വ​സാ​നി​ച്ചെ​ന്നും ഇ​നി പ​ലി​ശ കൂ​ടി​വ​രു​മെ​ന്നും തി​ങ്ക​ളാ​ഴ്ച​ത​ന്നെ അ​മേ​രി​ക്ക​ൻ വി​പ​ണി​ക​ൾ ക​ണ​ക്കാ​ക്കി.

അ​വി​ടെ പ​ത്തു​വ​ർ​ഷ സ​ർ​ക്കാ​ർ ക​ട​പ്പ​ത്ര​ങ്ങ​ളു​ടെ വി​ല 2.7 ശ​ത​മാ​നം ആ​ദാ​യം ല​ഭി​ക്കു​ന്ന നി​ല​യി​ലേ​ക്കു താ​ണു. ഇ​തു താ​മ​സി​യാ​തെ മൂ​ന്നു ശ​ത​മാ​നം ആ​ദാ​യം കി​ട്ടു​ന്ന നി​ല​യി​ലാ​കു​മെ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ ധാ​ര​ണ. നാ​ളെ ഫെ​ഡ​റ​ൽ റി​സ​ർ​വ് ബോ​ർ​ഡ് (ഫെ​ഡ്) പ​ലി​ശ​നി​ര​ക്കി​ൽ മാ​റ്റം​വ​രു​ത്തു​ക​യി​ല്ലെ​ങ്കി​ലും താ​മ​സി​യാ​തെ നി​ര​ക്കു കൂ​ട്ടു​മെ​ന്ന സൂ​ച​ന ന​ല്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ.

പ​ലി​ശ​നി​ര​ക്ക് കൂ​ടു​ന്പോ​ൾ ഓ​ഹ​രി​ക​ളി​ലെ നി​ക്ഷേ​പ​ക​ർ മാ​റും. യു​എ​സ് പ​ലി​ശ കൂ​ട്ടു​ന്പോ​ൾ വി​ക​സ്വ​ര​രാ​ജ്യ​ങ്ങ​ളി​ലെ പാ​ശ്ചാ​ത്യ​പ​ണം തി​രി​കെ​പ്പോ​കും. ഇ​തൊ​ക്കെ​യാ​ണ് ഓ​ഹ​രി​ക​ളെ ദു​ർ​ബ​ല​മാ​ക്കി​യ​ത്.

തി​ങ്ക​ളാ​ഴ്ച കു​റി​ച്ച 36,283.25ൽ​നി​ന്നു സെ​ൻ​സെ​ക്സ് 249.52 പോ​യി​ന്‍റ് (0.69 ശ​ത​മാ​നം) താ​ണ് 36,033.73ൽ ​അ​വ​സാ​നി​ച്ചു. 11,130.40 എ​ന്ന റി​ക്കാ​ർ​ഡി​ൽ​നി​ന്നു നി​ഫ്റ്റി 11,049.65ലേ​ക്കു താ​ണു.ജ​പ്പാ​നി​ലെ നി​ക്കി സൂ​ചി​ക 1.43 ശ​ത​മാ​ന​വും ചൈ​ന​യി​ലെ ഷാ​ങ്ഹാ​യ് സൂ​ചി​ക 0.99 ശ​ത​മാ​ന​വും താ​ണു.

Related posts