ഇന്നും നാളെയും കേന്ദ്രബജറ്റ്; ബജറ്റ് മനസിലാക്കാം

ഇ​​​ന്നു കേ​​​ന്ദ്ര​​​ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്നു; നാ​​​ളെ സം​​​സ്ഥാ​​​ന ബ​​​ജ​​​റ്റും. ബ​​​ജ​​​റ്റു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ചി​​​ല സാ​​​ങ്കേ​​​തി​​​ക പ​​​ദ​​​ങ്ങ​​​ൾ പ​​​രി​​​ച​​​യ​​​പ്പെ​​​ടാം.

റ​​​വ​​​ന്യു വ​​​ര​​​വ്: നി​​​കു​​​തി​​​ക​​​ൾ, ഫീ​​​സു​​​ക​​​ൾ, ചാ​​​ർ​​​ജു​​​ക​​​ൾ, ലൈ​​​സ​​​ൻ​​​സ് ഫീ​​​സ്, പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ലാ​​​ഭ​​​വീ​​​തം, കൊ​​​ടു​​​ത്ത വാ​​​യ്പ​​​ക​​​ളു​​​ടെ പ​​​ലി​​​ശ തു​​​ട​​​ങ്ങി​​​യ ആ​​​നു​​​കാ​​​ലി​​​ക വ​​​ര​​​വു​​​ക​​​ൾ.
റ​​​വ​​​ന്യു​​​ചെ​​​ല​​വ്: ശ​​ന്പ​​ളം, പെ​​​ൻ​​​ഷ​​​ൻ, അ​​​ല​​​വ​​​ൻ​​​സു​​​ക​​​ൾ, ഭ​​​ര​​​ണ​​​ച്ചെ​​​ല​​​വു​​​ക​​​ൾ, എ​​​ടു​​​ത്ത​​​വാ​​​യ്പ​​​യു​​​ടെ പ​​​ലി​​​ശ, സ​​​ബ്സി​​​ഡി​​​ക​​​ൾ, ക്ഷേ​​​മ​​​ചെ​​​ല​​​വു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ ആ​​​നു​​​കാ​​​ലി​​​ക ചെ​​​ല​​​വു​​​ക​​​ൾ.

റ​​​വ​​​ന്യു ക​​​മ്മി: റ​​​വ​​​ന്യു വ​​​ര​​​വും ചെ​​​ല​​​വും ത​​​മ്മി​​​ലു​​​ള്ള അ​​​ന്ത​​​രം.

ധ​​​ന​​​ക​​​മ്മി: ബ​​​ജ​​​റ്റി​​​ലെ ചെ​​​ല​​​വി​​​ൽ​​​നി​​​ന്നു ക​​​ട​​​മോ ബാ​​​ധ്യ​​​ത​​​യോ അ​​​ല്ലാ​​​ത്ത വ​​​ര​​​വു​​​ക​​​ൾ കു​​​റ​​​ച്ചാ​​​ൽ ശേ​​​ഷി​​​ക്കു​​​ന്ന​​​ത്. ക​​​ട​​​മെ​​​ടു​​​പ്പി​​​നു പു​​​റ​​​മേ സ​​​ർ​​​ക്കാ​​​രി​​​ൽ ല​​​ഭി​​​ക്കു​​​ന്ന വി​​​വി​​​ധ സ​​​ന്പാ​​​ദ്യ​​​പ​​​ദ്ധ​​​തി നി​​​ക്ഷേ​​​പ​​​ങ്ങ​​​ളും ചേ​​​രു​​​ന്ന​​​താ​​​ണു ധ​​​ന​​​ക​​​മ്മി.

മൂ​​​ല​​​ധ​​​ന​​​വ​​​ര​​​വ്: വാ​​​യ്പ എ​​​ടു​​​ക്കു​​​ന്ന തു​​​ക, പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ഓ​​​ഹ​​​രി ​വി​​​റ്റു​​​ള്ള വ​​​ര​​​വ്, തി​​​രി​​​ച്ചു​​​കി​​​ട്ടു​​​ന്ന വാ​​​യ്പ​​​ത്തു​​​ക തു​​​ട​​​ങ്ങി​​​യ​​​വ.

മൂ​​​ല​​​ധ​​​ന​​​ച്ചെ​​​ല​​​വ്: മൂ​​​ല​​​ധ​​​ന നി​​​ർ​​​മി​​​തി​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന തു​​​ക.

പ്ര​​​ത്യ​​​ക്ഷ നി​​​കു​​​തി: വ​​​രു​​​മാ​​​ന​​​ത്തി​​​ന്മേ​​​ലും സ്വ​​​ത്തി​​​ന്മേ​​​ലും ചു​​​മ​​​ത്തു​​​ന്ന നി​​​കു​​​തി. ആ​​​ദാ​​​യ​​​നി​​​കു​​​തി, ക​​​ന്പ​​​നി​​​നി​​​കു​​​തി, സ്വ​​​ത്തു നി​​​കു​​​തി തു​​​ട​​​ങ്ങി​​​യ​​​വ.

പ​​​രോ​​​ക്ഷ നി​​​കു​​​തി: ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കും സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്കും​​​മേ​​​ലു​​​ള്ള നി​​​കു​​​തി. ജി​​​എ​​​സ്ടി, ക​​​സ്റ്റം​​​സ് ഡ്യൂ​​​ട്ടി, എ​​​ക്സൈ​​​സ് ഡ്യൂ​​​ട്ടി തു​​​ട​​​ങ്ങി​​​യ​​​വ.

ധ​​​ന​​​കാ​​​ര്യ​​​ബി​​​ൽ: ബ​​​ജ​​​റ്റി​​​ലെ നി​​​കു​​​തി നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​നു​​​ള്ള ബി​​​ൽ.

ധ​​​ന​​​വി​​​നി​​​യോ​​​ഗ ബി​​​ൽ: വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ൾ​​​ക്കും വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കു​​​മാ​​​യി വ​​​ക​​​യി​​​രു​​​ത്തി​​​യ തു​​​ക ചെ​​​ല​​​വാ​​​ക്കു​​​ന്ന​​​തി​​​ന് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന ബി​​​ൽ.

ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന: ഓ​​​രോ വ​​​കു​​​പ്പി​​​നും വേ​​​ണ്ട ബ​​​ജ​​​റ്റ് വി​​​ഹി​​​തം വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്ന പ​​​ത്രി​​​ക.

ഉ​​​പ​​​ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന: ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന പാ​​​സാ​​​യ​​​ശേ​​​ഷം പി​​​ന്നീ​​​ട് അ​​​തി​​​ൽ​​​പ്പെ​​​ടാ​​​ത്ത ചെ​​​ല​​​വു​​​ക​​​ൾ വേ​​​ണ്ടി​​​വ​​​ന്നാ​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന പ​​​ത്രി​​​ക.

Related posts