ന്യൂഡൽഹി: ഉദാരവത്കരണത്തിനു ഗതിവേഗം കൂട്ടുന്ന തീരുമാനങ്ങൾ കേന്ദ്ര കാബിനറ്റ് ഇന്നലെ കൈക്കൊണ്ടു. ഒറ്റ ബ്രാൻഡിന്റെ ചില്ലറ വ്യാപാരത്തിൽ 100 ശതമാനം വിദേശനിക്ഷേപം അനുമതിയില്ലാതെ നടത്താമെന്നു വന്നതു വലിയ മാറ്റമാണു കുറിക്കുന്നത്. മൂന്നു വർഷമായി നരേന്ദ്ര മോദി സർക്കാർ എടുത്ത നിലപാട് അപ്പാടെ മാറ്റിമറിക്കുന്നതായി അത്. വിദേശബ്രാൻഡുകൾ ഇന്ത്യയിൽ വന്നു വിൽക്കുന്പോൾ വിലയുടെ 30 ശതമാനം വരുന്നത്ര സാധനങ്ങൾ ഇവിടെനിന്നുള്ളതായിരിക്കണം എന്നു മോദിസർക്കാർ ശഠിച്ചിരുന്നു. ആ ശാഠ്യം ഒഴിവാക്കി. മേക്ക് ഇൻ ഇന്ത്യ (ഇന്ത്യയിൽ ഉണ്ടാക്കൂ) എന്ന മുദ്രാവാക്യത്തിൽനിന്നുള്ള തിരിഞ്ഞുപോക്കാണിത്. കംപ്യൂട്ടർ-മൊബൈൽ ഭീമൻ ആപ്പിൾ, ഫർണിച്ചർ ഭീമൻ ഐകിയ, സുഗന്ധലേപനങ്ങളും ബോഡികെയർ ഉത്പന്നങ്ങളും സ്പോർട്സ്വെയറും വിൽക്കുന്ന കന്പനികൾ തുടങ്ങിയവയൊക്കെയാണു പുതിയ തീരുമാനത്തിന്റെ ഫലമായി ഇന്ത്യയിൽ റീട്ടെയിൽ കടകൾ തുറക്കുക. ഇവ ആദ്യത്തെ അഞ്ചു വർഷത്തേക്കു 30 ശതമാനം തുകയ്ക്കുള്ള സാമഗ്രികൾ ഇന്ത്യയിൽനിന്നു വാങ്ങിയാൽ മതി. ഗ്രൂപ്പ് കന്പനി വാങ്ങിയാലും…
Read MoreCategory: Business
ഇ-വേ ബിൽ നാളെ മുതൽ
തിരുവനന്തപുരം: രാജ്യത്തെ വാണിജ്യ ചരക്കു നീക്കത്തിൽ വലിയ മാറ്റങ്ങൾക്കു വഴിയൊരുക്കുന്ന ഇ- വേ ബിൽ സംവിധാനം കേരളത്തിൽ നാളെ പ്രവർത്തനക്ഷമമാകും. സംസ്ഥാനാന്തര ചരക്ക് നീക്കത്തിന് ഫെബ്രുവരി ഒന്നിനു രാജ്യത്തൊട്ടാകെ നടപ്പാക്കുന്ന സംവിധാനം പരീക്ഷണാടിസ്ഥാനത്തിലാണു നാളെ കേരളത്തിൽ നടപ്പിൽ വരുന്നത്. ഇ- വേ ബിൽ നിയമപരമായ ബാധ്യത ആക്കുന്നതിനു മുമ്പു തന്നെ പുതിയ സംവിധാനം വ്യാപാരികൾക്കു പരിചയപ്പെടുത്തുന്നതിനാണു നാളെത്തന്നെ കേരളത്തിൽ ആരംഭിക്കുന്നത്. ഇ-വേ ബിൽ സംവിധാനത്തിൽ വ്യാപാരി വെളിപ്പെടുത്തുന്ന ചരക്കുനീക്ക വിവരങ്ങൾ വെരിഫിക്കേഷൻ കൂടാതെ തന്നെ മൂല്യമുള്ള രേഖയായി മാറും. ചരക്കു വിൽക്കുന്ന ആളിനാണ് ഇ-വേ ബിൽ സംവിധാനത്തിൽ വിവരങ്ങൾ വെളിപ്പെടുത്താനുള്ള ഉത്തരവാദിത്വം. എന്നാൽ, വിൽക്കുന്ന ആൾ ഇ- വേബിൽ എടുക്കുന്നില്ലെങ്കിൽ വാങ്ങുന്ന ആളിനോ, ട്രാൻസ്പോർട്ടർക്കോ ഇ-വേ ബിൽ എടുക്കാം. ആരെടുത്താലും മൂന്നു കൂട്ടരുടെയും രജിസ്റ്റേർഡ് മൊബൈൽ നന്പറിൽ സന്ദേശം ലഭിക്കും. ഇ-വേ ബിൽ സംവിധാനത്തിൽ വിവരങ്ങൾ വെളിപ്പെടുത്തിയതിനുശേഷം…
Read Moreഇനി പലിശ കൂടുന്ന കാലം
മുംബൈ: പലിശനിരക്ക് കൂടുന്ന കാലം വരുന്നു. മൂന്നു വർഷമായി താഴോട്ടായിരുന്നു പലിശ നിരക്കുകളുടെ ഗതി. ഇനി ക്രമേണ നിരക്കുകൾ ഉയരുമെന്നു ധനകാര്യനിരീക്ഷകർ കരുതുന്നു. 2015 ജനുവരിയിൽ റിസർവ് ബാങ്ക് റീപോ നിരക്ക് കുറച്ചു തുടങ്ങി. കഴിഞ്ഞ ഓഗസ്റ്റ് വരെ റീപോ നിരക്കിൽ രണ്ടു ശതമാനം കുറവാണുണ്ടായത്. പിന്നീട് ഒക്ടോബറിലും ഡിസംബറിലും റിസർവ് ബാങ്കിന്റെ പണനയ കമ്മിറ്റി നിരക്കിൽ മാറ്റം വരുത്തിയില്ല.ഇതിനിടെ പണപ്പെരുപ്പനിരക്ക് ഉയർന്നു തുടങ്ങി. ഒക്ടോബറിൽ 3.58 ശതമാനമായിരുന്നു ചില്ലറ വിലക്കയറ്റം. നവംബറിൽ അത് 4.88 ശതമാനമായി. ക്രൂഡ് ഓയിൽ വില നിത്യേന കയറുന്നതിനനുസരിച്ച് രാജ്യത്ത് ഇന്ധനവില കൂട്ടുന്നുണ്ട്. ഇതും ചില കാർഷികോത്പന്നങ്ങളുടെ ഉത്പാദനം കുറഞ്ഞതും ചില്ലറ വിലക്കയറ്റം ഇനിയും കൂടാൻ ഇടയാക്കും. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് തിരിച്ചടി കർഷകർക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ ഗവൺമെന്റിനെ പ്രേരിപ്പിക്കും. സംഭരണവിലയോ താങ്ങുവിലയോ വർധിപ്പിച്ചെന്നു വരാം. അതും ചില്ലറ വിലക്കയറ്റം വർധിക്കാനിടയാക്കും. ഈ…
Read Moreഇതാണു പുതിയ പത്തു രൂപ
മുംബൈ: വൈകാതെ പത്തുരൂപ നോട്ടുകൾ പുറത്തിറങ്ങുമെന്ന റിപ്പോർട്ടുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഇന്നലെ സ്ഥിരീകരിച്ചു. മഹാത്മാഗാന്ധി സീരീസിൽ ചോക്ലേറ്റ് ബ്രൗൺ നിറത്തിലുള്ള പത്തു രൂപയുടെ ചിത്രവും ഇതോടൊപ്പം ആർബിഐ പുറത്തുവിട്ടു. പുതിയ ഡിസൈനിലുള്ള പത്തുരൂപയുടെ പിന്നിൽ കൊണാർക്കിലെ സൂര്യക്ഷേത്രമാണ് ഇടംപിടിച്ചിരിക്കുന്നത്. പുതിയ പത്തുരൂപ നോട്ടുകൾ എത്തുന്പോൾ പഴയ പത്തുരൂപ പിൻവലിക്കില്ലെന്നും ആർബിഐ അറിയിച്ചു. നൂറു രൂപയും മാറും പുതുതായി ഇറക്കിയ 200 രൂപ നോട്ട് പൂർണതോതിൽ പ്രചാരത്തിലായശേഷം 100 രൂപയും പുതിയ ഡിസൈനിൽ ആർബിഐ അച്ചടിക്കും. അടുത്ത വർഷം ഏപ്രിലോടെ മാത്രമേ ഇതുണ്ടാകൂ എന്നാണ് പ്രാഥമിക വിവരം. അതേസമയം പുതിയ നൂറുരൂപാ നോട്ടുകളുടെ വലുപ്പത്തിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ല. എടിഎമ്മുകളിൽ നൂറു രൂപ വ്യാപകമായി ഉപയോഗിക്കുന്നതിനാൽ വലുപ്പത്തിലുണ്ടാകുന്ന വ്യത്യാസം എടിഎം പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നതിനാലാണ് ഈ തീരുമാനം. അതായത്, റിസർവ് ബാങ്കിന് ഇനിയൊരു എടിഎം അഴിച്ചുപണിക്കു…
Read Moreഎച്ച് -1ബി വീസ നയം അമേരിക്കയ്ക്കും ദോഷകരം: നാസ്കോം
ന്യൂഡൽഹി: എച്ച്-1ബി വീസ നയം ഇന്ത്യയേപ്പോലെതന്നെ അമേരിക്കയെയും ദോഷകരമായി ബാധിക്കുമെന്ന് സോഫ്റ്റ്വേർ കമ്പനികളുടെ സംഘടനയായ നാസ്കോം. ഗ്രീൻ കാർഡിനായി കാത്തിരിക്കുന്ന പത്തു ലക്ഷത്തോളം എച്ച്-1ബി വീസയുള്ളവർ അമേരിക്ക വിടേണ്ടിവരും. ഇതിൽ ഏറിയപങ്കും ഇന്ത്യക്കാരാണ്. അമേരിക്കയുടെ ഇപ്പോഴത്തെ സ്ഥിതി വച്ച് സ്റ്റെം മേഖലയിൽ (സയൻസ്, ടെക്നോളജി, എൻജിനിയറിംഗ്, മാത്തമാറ്റിക്സ്) നൈപുണ്യമുള്ളവരുടെ എണ്ണം വളരെ കുറവാണ്. അതിനാൽതന്നെ ബഹുരാഷ്ട്ര കമ്പനികളിൽ ഈ കുറവു നികത്തുന്നത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള എച്ച്-1ബി വീസയുള്ളവരാണ്- നാസ്കോം പ്രസിഡന്റ് ആർ. ചന്ദ്രശേഖർ പറഞ്ഞു.അമേരിക്കയുടെ മത്സരമുന്നേറ്റത്തെ പുതിയ തീരുമാനങ്ങൾ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.
Read Moreഇന്ത്യാ പോസ്റ്റ് പേമെന്റ് ബാങ്കുകൾ ഏപ്രിൽ മുതൽ
ന്യൂഡൽഹി: ഏപ്രിൽ ഒന്നു മുതൽ രാജ്യത്ത് ഇന്ത്യാ പോസ്റ്റ് പേമെന്റ് ബാങ്കിന്റെ (ഐപിപിബി) 650 ബ്രാഞ്ചുകൾ പ്രവർത്തനമാരംഭിക്കുമെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി മനോജ് സിൻഹ പാർലമെന്റിനെ അറിയിച്ചു. 206-17 സാന്പത്തികവർഷത്തിൽ ജനുവരി 30ന് ഛത്തീസ്ഗഡിലെ റായ്പുരിലും ജാർഗണ്ഡിലെ റാഞ്ചിയിലും രണ്ട് ബ്രാഞ്ചുകൾ പരീക്ഷണാടിസ്ഥാനത്തിൽ തുറന്നിരുന്നു. എന്നാൽ, നടപ്പു സാന്പത്തികവർഷം പുതിയ ബ്രാഞ്ചുകളൊന്നും ഐപിപിബി തുറന്നിട്ടില്ല. കഴിഞ്ഞ ജനുവരി 20നാണ് ഇന്ത്യ പോസ്റ്റിന് പേമെന്റ് ബാങ്ക് തുടങ്ങാനുള്ള അനുമതി റിസർവ് ബാങ്ക് നല്കിയത്.
Read Moreമിനിമം ബാലൻസ് : എസ്ബിഐ ഈടാക്കിയത് 1,771 കോടി രൂപ
ന്യൂഡൽഹി: മിനിമം ബാലൻസ് നിലനിർത്താത്ത അക്കൗണ്ടുകളിൽനിന്നു പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈടാക്കിയത് 1,771 കോടി രൂപ. ഈയിനത്തിൽ മൊത്തം ബാങ്കുകൾ ഈടാക്കിയിരിക്കുന്നത് 2,320.96 കോടി. 2017 ഏപ്രിൽ മുതൽ നവംബർ വരെയുള്ള കണക്കാണിത്. ജൂലൈ മുതൽ സെപ്റ്റംബർ വരെ എസ്ബിഐയുടെ അറ്റാദായത്തേക്കാൾ കൂടുതലാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. അക്കൗണ്ടുകളിൽ കുറഞ്ഞ ബാലൻസ് ഇല്ലാത്തവരിൽനിന്നു പിഴ ഈടാക്കാനുള്ള ബാങ്കുകളുടെ തീരുമാനത്തിനെതിരേ വലിയ പ്രതിഷേധമുയരുന്നതിനിടെയാണ് ബാങ്കുകൾ ഈയിനത്തിൽ വൻ വരുമാനമുണ്ടാക്കിയതു പുറത്തായത്. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കുണ്ടായ ആദായം 3,586 കോടി രൂപയായിരുന്നു. ഇതിന്റെ പകുതിയോളമുള്ള തുകയാണ് മിനിമം ബാലൻസില്ലാത്തതിന്റെ പേരിൽ അക്കൗണ്ടുടമകളിൽനിന്ന് ഈടാക്കിയതെന്നു കണക്കുകൾ വ്യക്തമാക്കുന്നു. മെട്രോ നഗരങ്ങളിലുള്ളവർ കുറഞ്ഞത് 5,000 രൂപയും അല്ലാത്തവർ 3,000 രൂപയും അക്കൗണ്ടുകളിൽ സൂക്ഷിക്കണമെന്നാണ് എസ്ബിഐ മാനദണ്ഡം വച്ചിരിക്കുന്നത്. അർധനഗരങ്ങളിൽ 2,000 രൂപയും…
Read Moreഎടിഎം സേവനങ്ങൾക്ക് ചെലവു കൂടും
മുംബൈ: സാധാരണക്കാരുടെമേൽ കൂടുതൽ ഭാരം വരുത്തിവയ്ക്കുന്ന സാന്പത്തിക പരിഷ്കാരം വീണ്ടും. ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ (എടിഎം) ഇടപാടുകൾക്ക് ഇന്റർ ബാങ്ക് ചാർജ് ആവശ്യപ്പെട്ട് ഓപ്പറേറ്റർമാർ രംഗത്തെത്തിയതാണ് സാധാരണക്കാരുടെമേൽ വീണ്ടും ഭാരമാകുന്നത്. കറൻസി റദ്ദാക്കൽ, പ്രവർത്തനച്ചെലവ് ഉയർന്നത്, ഇടപാടുകാരുടെ എണ്ണം കുറഞ്ഞത് എന്നിവ ചൂണ്ടിക്കാട്ടി സ്വകാര്യബാങ്കുകളുടെ എടിഎം ഓപ്പറേറ്റർമാരാണ് ഇന്റർ ബാങ്ക് ഇടപാടുകൾക്ക് ചാർജ് ഈടാക്കണമെന്ന് ആവശ്യപ്പെട്ടത്. ഇത് ഇപ്പോൾ നാഷണൽ പേമെന്റ് കോർപറേഷന്റെ (എൻപിസിഐ) പരിഗണനയിലാണ്. ഒരു ബാങ്കിന്റെ എടിഎമ്മിൽന്ന് മറ്റൊരു ബാങ്കിന്റെ ഉപയോക്താവ് പണമെടുക്കുന്നതിനാണ് ഇന്റർ ബാങ്ക് സർവീസ് എന്നു പറയുന്നത്. ഇത് ചെറിയ എടിഎം നെറ്റ്വർക്കുള്ള ബാങ്കുകളുടെ ചെലവുയർത്താൻ കാരണമാകുന്നുവെന്നാണ് ഇപ്പോഴത്തെ വാദം. സ്വകാര്യമേഖലാ ബാങ്കുകൾ ആവശ്യം ഉന്നയിച്ചെങ്കിലും പൊതുമേഖലാ ബാങ്കുകൾക്ക് എടിഎം ഇടപാടുകൾക്ക് ചാർജ് ഈടാക്കുന്നതിനോടു താത്പര്യമില്ല. ഇപ്പോഴുള്ള ചാർജ്തന്നെ അധികമാണ് വീണ്ടും വർധിപ്പിച്ചാൽ നഷ്ടത്തിലേക്കേ നീങ്ങൂ എന്നാണ് പൊതുമേഖലാ ബാങ്കുകളുടെ നിലപാട്.…
Read More2017ലെ നേട്ടങ്ങൾ ആവർത്തിക്കുമെന്ന പ്രതീക്ഷയോടെ ഓഹരിവിപണി
ഓഹരി അവലോകനം/ സോണിയ ഭാനു തകർപ്പൻ പ്രകടനങ്ങൾ പുതുവർഷത്തിലും ഇന്ത്യൻ ഓഹരിവിപണി ആവർത്തിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് നിക്ഷേപലോകം. 2017നോടു വിടചൊല്ലുന്പോൾ സെൻസെക്സ് 7,690 പോയിന്റും നിഫ്റ്റി 2,427 പോയിന്റും നേട്ടം കൈവരിച്ചപ്പോൾ ബിഎസ്ഇ മിഡ് കാപ് സൂചിക 5,917 പോയിന്റാണ് ഒറ്റ വർഷം വാരിക്കൂട്ടിയത്. പ്രമുഖ സൂചികകൾ 29 മുതൽ 49 ശതമാനം വരെ ഉയർന്നത് ഫണ്ടുകളെ മാത്രമല്ല, പ്രദേശികനിക്ഷേപകരെയും വിപണിയിലേക്ക് അടുപ്പിച്ചു. ബോംബെ സെൻസെക്സ് 34,000 പോയിന്റിൽ എത്തിനിൽക്കുകയാണ്. വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ സെൻസെക്സ് 38,000-43,000 റേഞ്ചിലേക്ക് മുന്നിലുള്ള മാസങ്ങളിൽ ചുവടുവയ്ക്കാം. നിഫ്റ്റി ഉറ്റുനോക്കുന്നത് 12,000-13,000 റേഞ്ചിലേക്കാണ്. ഓഹരിവിപണിയിലെ തിളക്കം പോയ വർഷം രൂപയുടെ മൂല്യം ഉയർത്തി. ജനുവരിയിൽ 68.35ൽ നിലകൊണ്ട വിനിമയനിരക്ക് ഇപ്പോൾ 63.84ലാണ്. ഓഗസ്റ്റിൽ 63.55 വരെ രൂപ മികവു കാണിച്ചിരുന്നു. പിന്നിട്ട വർഷം ഏകദേശം 400 പൈസയാണ് ഉയർന്നത്. അതായത്, 5.96…
Read Moreകിതച്ച് കുതിച്ച്…2017
നികുതിവ്യവസ്ഥയിൽ അടിമുടി മാറ്റങ്ങളുമായി ഒരു രാജ്യം ഒരു നികുതി എന്ന മുദ്രാവാക്യവുമായി കടന്നുവന്ന ജിഎസ്ടി ആയിരുന്നു 2017ൽ ബിസിനസ് രംഗത്തെ വാർത്താതാരം. 2016 അവസാനം സംഭവിച്ച നോട്ടുനിരോധനത്തിന്റെ പ്രകന്പനങ്ങൾ ഇന്ത്യൻ സാന്പത്തികമേഖലയെ ചെറുതല്ലാതെ വിറപ്പിച്ചു. വിപ്ലവകരമായ ഒരുപിടി മാറ്റങ്ങളിലൂടെയാണ് ഇന്ത്യൻ സാന്പത്തികരംഗം 2017ലൂടെ കടന്നുപോയത്. ചില സംഭവങ്ങളുടെ ഓർമപുതുക്കലിലേക്ക്… ജിഎസ്ടി നീണ്ട കാത്തിരിപ്പിനൊടുവിൽ 2017 ജൂലൈ ഒന്നിന് രാജ്യത്ത് ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് (ജിഎസ്ടി) അഥവാ ചരക്കുസേവന നികുതി നിലവിൽവന്നു. പുതിയ സന്പ്രദായത്തിന്റെ പ്രശ്നങ്ങൾ ഇനിയും തീർന്നിട്ടില്ല. നികുതി വരുമാനം കുറയുകയും ചെയ്തു. രാജ്യത്തെ ചരക്കുകൾക്കും സേവനങ്ങൾക്കുമുള്ള നികുതി നിർണയിക്കുന്നത് കേന്ദ്ര ധനമന്ത്രിയും സംസ്ഥാന ധനമന്ത്രിമാരും അംഗങ്ങളായുള്ള ജിഎസ്ടി കൗണ്സിലായിരിക്കും. എസ്ബിഐ-എസ്ബിടി ലയനം തിരുവിതാംകൂറിന്റെ സ്വന്തം ബാങ്കായിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ 2017 ഏപ്രിൽ ഒന്നുമുതൽ ഒൗദ്യോഗികമായി ഇല്ലാതായി. രാജ്യത്തെ അഞ്ചു സ്റ്റേറ്റ് ബാങ്കുകൾ…
Read More