മുംബൈ: മിനിമം ബാലൻസ് ഇല്ലാത്ത സേവിംഗ്സ് അക്കൗണ്ടുകളിൽനിന്നു പിഴ പിടിക്കുന്ന തീരുമാനം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പുനഃപരിശോധിച്ചേക്കും. ഈ വർഷം ഏപ്രിൽ മുതലാണ് മാസം നിശ്ചിത തുക ഇല്ലാത്ത അക്കൗണ്ടുകളിൽനിന്ന് പിഴ ഈടാക്കുന്ന നടപടി എസ്ബിഐ ആവിഷ്കരിച്ചത്. ഉപയോക്താക്കളുടെ അഭിപ്രായത്തെത്തുടർന്നാണ് പിഴ തീരുമാനം പുനഃപരിശോധിക്കുന്നതെന്ന് എസ്ബിഐ മാനേജിംഗ് ഡയറക്ടർ രജ്നിഷ് കുമാർ പറഞ്ഞു. മെട്രോപൊളിറ്റൻ പ്രദേശത്ത് മിനിമം ബാലൻസ് 5000 രൂപയാണ്. അക്കൗണ്ടിൽ 75 ശതമാനം കുറവുണ്ടായാൽ 100 രൂപയും ജിസ്ടിയുമാണ് പിഴ. 50 ശതമാനത്തിൽ താഴ്ന്നാൽ 50 രൂപയും ജിഎസ്ടിയുമായിരുന്നു പിഴ.ഗ്രാമീണമേഖലയിൽ മിനിമം ബാലൻസ് 1000 രൂപയായാണ് നിജപ്പെടുത്തിയിരിക്കുന്നത്. ഇതിൽനിന്നു താഴ്ന്നാൽ 20 മുതൽ 50 വരെ രൂപയും ജിഎസ്ടിയുമാണ് പിഴ. രാജ്യത്താകെ 40 കോടി സേവിംഗ്സ് അക്കൗണ്ടുകളാണ് എസ്ബിഐക്കുള്ളത്. ഇതിൽ 13 കോടി അക്കൗണ്ടുകൾ ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ്, പ്രധാൻമന്ത്രി…
Read MoreCategory: Business
40,000 കോടി ഡോളർ കടന്ന് വിദേശനാണ്യ ശേഖരം
മുംബൈ: ഇന്ത്യയുടെ വിദേശനാണ്യ ശേഖരം ഇതാദ്യമായി 40,000 കോടി (നാനൂറു ബില്യൺ) ഡോളർ കടന്നു. സെപ്റ്റംബർ എട്ടിന് അവസാനിച്ച ആഴ്ചയിൽ 40,072.67 കോടി ഡോളർ (25,59,280 കോടി രൂപ) ആണു വിദേശനാണ്യ ശേഖരം. തലേ ആഴ്ചയേക്കാൾ 260 കോടി ഡോളർ അധികം. ഓഹരി-കടപ്പത്ര വിപണികളിലേക്കും കന്പനികളിലേക്കും വലിയ തോതിൽ വിദേശനാണ്യം ഒഴുകിയെത്തുന്നതാണ് ഇതിനു കാരണം. രാജ്യത്തു കന്പനികൾ ഏറ്റെടുക്കുന്നതിനും പുതിയ കന്പനികളിൽ മുതൽമുടക്കുന്നതിനും വിദേശികൾ ഉത്സാഹിക്കുന്നുണ്ട്.റിക്കാർഡ് നിലവാരത്തിലാണു വിദേശനാണ്യ ശേഖരമെങ്കിലും ഒരു വർഷത്തെ ഇറക്കുമതിക്കു വേണ്ടത്ര തുകയില്ല അത്. ഇക്കൊല്ലം പ്രതീക്ഷിക്കുന്ന ഇറക്കുമതി 48,000 കോടി ഡോളറിനടുത്താണ്. ചൈനയുടെ വിദേശനാണ്യശേഖരം 3,12,000 കോടി ഡോളറുണ്ട്. ഇതിനിടെ ഏപ്രിൽ-ജൂൺ ത്രൈമാസത്തിൽ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി 1,430 കോടി ഡോളർ (ജിഡിപിയുടെ 2.4 ശതമാനം) ആയി വർധിച്ചു. തലേവർഷം ഈ കമ്മി 40 കോടി ഡോളർ മാത്രമായിരുന്നു. 35…
Read Moreകേരളത്തിലും ഇന്ത്യൻ പോസ്റ്റൽ ബാങ്ക്
കോഴിക്കോട്: ഇന്ത്യൻ പോസ്റ്റൽ പേമെന്റ് ബാങ്ക് കേരളത്തിലേക്കും വരുന്നു. രണ്ടു ഘട്ടങ്ങളിലായി 16 ബ്രാഞ്ചുകളാണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കോട്ടയം, തൃശൂർ, ഇടപ്പള്ളി, പെരിന്തൽമണ്ണ, പാലക്കാട്, കോഴിക്കോട് വെസ്റ്റ്ഹിൽ, കണ്ണൂർ എന്നിവിടങ്ങളിൽ ബ്രാഞ്ചുകൾ സ്ഥാപിക്കും. രണ്ടാം ഘട്ടത്തിൽ കൊല്ലം, റാന്നി, ആലപ്പുഴ, കട്ടപ്പന, മാഹി, മാനന്തവാടി, ഉപ്പള, കവരത്തി എന്നിവിടങ്ങളിലാണ് പോസ്റ്റൽ പേമെന്റ് ബ്രാഞ്ചുകൾ തുടങ്ങുക. മറ്റു പോസ്റ്റ് ഓഫീസുകളിലേക്കും പേമെന്റ് ബാങ്ക് വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്. ഇതിനായുള്ള ആദ്യഘട്ട ടെൻഡർ നടപടികൾ പൂർത്തിയായി. അക്കൗണ്ട് തുടങ്ങാനായി നിശ്ചിത ബ്രാഞ്ചുകളിൽ പോകണം. എന്നാൽ, ഏത് പോസ്റ്റ് ഓഫീസിലും പണം നിക്ഷേപിക്കാനും പിൻവലിക്കാനും സാധിക്കും. ഒരു ലക്ഷം വരെയുള്ള നിക്ഷേപങ്ങൾ സ്വീകരിക്കും. എടിഎം, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് തുടങ്ങിയ സേവനങ്ങൾ ലഭിക്കും. പക്ഷേ, വായ്പയോ ക്രെഡിറ്റ് കാർഡോ ഇല്ല. സർവീസ് ചാർജ് കുറവായിരിക്കുമെന്നതും മിനിമം…
Read Moreഹോട്ടലിലെ സർവീസ് ചാർജിനു നികുതി വരും
ന്യൂഡൽഹി: ഉപയോക്താവിന്റെ സമ്മതമില്ലാതെ സർവീസ് ചാർജ് ഈടാക്കുന്ന ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും വേറെ നികുതി ഏർപ്പെടുത്തുമെന്നു കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഏപ്രിലിൽ സർക്കാർ പുറപ്പെടുവിച്ച മാർഗരേഖ പല ഹോട്ടലുകളും പാലിക്കുന്നില്ലെന്നു ഗവൺമെന്റും സന്നദ്ധസംഘടനകളും കരുതുന്നു. സർവീസ് ചാർജ് എന്ന പേരിൽ തുക ഈടാക്കാൻ ഹോട്ടലുകൾക്ക് അധികാരമില്ലെന്നു മാർഗരേഖയിൽ ഗവൺമെന്റ് വ്യക്തമാക്കിയിരുന്നു. ടിപ്പിനു പകരമായാണു പലരും സർവീസ് ചാർജ് ബില്ലിൽ ചേർക്കുന്നത്. ബിൽ തുകയുടെ അഞ്ചു മുതൽ 20 വരെ ശതമാനം തുക ഇപ്രകാരം ഈടാക്കാറുണ്ട്. എന്നാൽ, മെനു കാർഡിൽ രേഖപ്പെടുത്തിയ വിലയും ബാധകമായ നികുതികളും അല്ലാതെ എന്തെങ്കിലും ചാർജ് ചെയ്യുന്നതു നിയമവിരുദ്ധമാണെന്നു ഗവൺമെന്റ് ഏപ്രിലിൽ വ്യക്തമാക്കിയിരുന്നു. 1986-ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അന്യായമായ വ്യാപാരരീതിയാണിത്; അതുവഴി ശിക്ഷാർഹവും. ഈ മാർഗരേഖ പലരും പാലിക്കാത്ത സാഹചര്യത്തിൽ ഈ സർവീസ് ചാർജിന് നികുതി ചുമത്താനാണ് ഉപഭോക്തൃകാര്യ മന്ത്രാലയം ഉദ്ദേശിക്കുന്നത്. ഇതുസംബന്ധിച്ചു മന്ത്രി രാംവിലാസ് പസ്വാൻ…
Read Moreഉടൻവരുന്നു 100 രൂപ നാണയം
ന്യൂഡൽഹി: പുതിയ 50 രൂപ നോട്ടിനു പിന്നാലെ കേന്ദ്രം 100 രൂപ നാണയവും പുറത്തിറക്കുന്നു. എഡിഎംകെ സ്ഥാപകനും ചലച്ചിത്ര താരവുമായിരുന്ന എംജിആറിന്റെയും സംഗീതജ്ഞ എംഎസ് സുബ്ബുലക്ഷ്മിയുടേയും സ്മരണാണർഥമാണ് 100 രൂപ നാണയം പുറത്തിറക്കുന്നത്. ധനമന്ത്രാലയമാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഇരുവരുടേയും ജന്മ ശതാബ്ദിയോടനുബന്ധിച്ച് പുതിയ അഞ്ച് രൂപ, 10 രൂപ നാണയവും ആർബിഐ പുറത്തിറക്കും.
Read Moreആധാർ-മൊബൈൽ ബന്ധനം ഫെബ്രുവരി ആറു വരെ
ന്യൂഡൽഹി: രാജ്യത്തെ ടെലികോം വരിക്കാർ തങ്ങളുടെ മൊബൈൽ നന്പർ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി 2018 ഫെബ്രുവരി ആറാണ്. ഈ കാലയളവിനുള്ളിൽ മൊബൈൽ നന്പർ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ നിർജീവമാക്കാനാണ് ടെലികോം കമ്പനികൾക്ക് സർക്കാർ നല്കിയിരിക്കുന്ന നിർദേശം. എന്തു ചെയ്യണം? പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് വരിക്കാർ അവരുടെ മൊബൈലും ആധാർ നന്പരുമായി അവരവരുടെ ടെലികോം സ്റ്റോറുകളിൽ എത്തണം. പ്രീപെയ്ഡ് വരിക്കാർ ഈ സേവനം ലഭ്യമാക്കുന്ന റീടെയ്ലറെ സമീപിച്ചാലും മതി. ആധാർ നന്പർ നല്കിയശേഷം ബയോമെട്രിക് വേരിഫിക്കേഷനുവേണ്ടി വിരലടയാളം നല്കണം. ഇതിനായി സ്റ്റോറിൽ ചെറു ഉപകരണമുണ്ടാകും.ഈ നടപടികൾ പൂർത്തിയായാൽ വൺ ടൈം പാസ്വേഡ് (ഒടിപി) നന്പർ മൊബൈലിലെത്തും. ഈ നന്പർ നല്കിയാൽ മാത്രമേ ബന്ധിപ്പിക്കൽ നടപടികൾ പൂർത്തിയാകൂ.
Read Moreറിവേഴ്സ് ചാർജ് ലെവിയും ജിഎസ്ടിയും
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ് സാധാരണ വ്യാപാര ഇടപാടുകളിൽ വില്പനക്കാരൻ അഥവാ വിതരണക്കാരൻ നികുതി ചുമത്തി, കസ്റ്റമറോട് വാങ്ങി, ഗവണ്മെന്റിലേക്ക് അടയ്ക്കുകയാണു പതിവ്. എന്നാൽ, റിവേഴ്സ് ചാർജ് ചുമത്തപ്പെടുന്ന സാഹചര്യങ്ങളിൽ കസ്റ്റമർ അഥവാ ചരക്ക് വാങ്ങുന്ന/സേവനം സ്വീകരിക്കുന്നയാളാണ് നികുതി അടയ്ക്കേണ്ടിവരുന്നത്. ഇതാണ് റിവേഴ്സ് ചാർജ് മെക്കാനിസം എന്ന പേരിൽ അറിയപ്പെടുന്നത്. റിവേഴ്സ് ചാർജ് ബാധകമായ കേസുകളിൽ നികുതിബാധ്യത വരുന്നത് ചരക്ക്/സേവനത്തിന്റെ സ്വീകർത്താവിനാണ്. ജിഎസ്ടിയിൽ റിവേഴ്സ് ചാർജിനെപ്പറ്റി സൂചിപ്പിച്ചിരിക്കുന്നത് വകുപ്പ് 9(3)ലും 9(4)ലും ഐജിഎസ്ടിയിൽ വകുപ്പ് 5(3)ലും 5(4)ലും ആണ്. 9(3)ൽ പറയുന്നത് ജിഎസ്ടി കൗണ്സിലിന്റെ ഉപദേശപ്രകാരം ചില ചരക്കുകളുടെയും സേവനങ്ങളുടെയും വിതരണത്തിൽ റിവേഴ്സ് ചാർജാണ് ബാധകമാകുന്നതെന്ന് ഗവണ്മെന്റിന് വിജ്ഞാപനം ഇറക്കാമെന്നാണ്. അങ്ങനെ വരുന്ന സാഹചര്യത്തിൽ ചരക്കിന്റെയോ സേവനത്തിന്റെയോ സ്വീകർത്താവ് ജിഎസ്ടി അടയ്ക്കേണ്ടതായിവരും. വിജ്ഞാപനം ചെയ്ത് സേവനങ്ങൾ സ്വീകരിക്കുന്ന, വിജ്ഞാപനത്തിൽ സൂചിപ്പിച്ചിരിക്കുന്ന വ്യക്തികളും പ്രസ്ഥാനങ്ങളും ജിഎസ്ടിയുടെ…
Read Moreജിഎസ്ടി! 95,000 കോടി ലഭിച്ചു; 60,000 കോടി തിരിച്ചു നല്കണം
ന്യൂഡൽഹി: ചരക്കുസേവനനികുതി(ജിഎസ്ടി)യുടെ ആദ്യമാസമായ ജൂലൈയിൽ നികുതിപിരിവ് ഉദ്ദേശിച്ചതിലും മെച്ചമായി. പക്ഷേ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) അടക്കം തിരിച്ചുകൊടുക്കേണ്ട തുകയും പ്രതീക്ഷയിലേറെയായി. 95,000 കോടി രൂപയ്ക്കടുത്താണ് ജൂലൈയിലെ വ്യാപാരത്തിന്റെ വകയായി ലഭിച്ച ജിഎസ്ടി. ഇതിൽ ഐടിസിയായി 60,000 കോടിയോളം രൂപ റീഫണ്ട് ആവശ്യപ്പെട്ടിരിക്കുന്നു. ജൂലൈ ഒന്നിനു മുന്പുള്ള കാലത്ത് നല്കിയ നികുതിയുടെ പേരിലുള്ളതാണ് ഐടിസി. മൂന്നു മാസത്തേക്ക് ഇങ്ങനെ മുൻകാല എക്സൈസ് ഡ്യൂട്ടിക്ക് ഐടിസി അനുവദിക്കുന്നുണ്ട്. ഇപ്പോൾ ഐടിസി ആവശ്യപ്പെട്ടിരിക്കുന്നതു മുഴുവൻ അനുവദനീയമാണെന്നു ഗവൺമെന്റ് കരുതുന്നില്ല. വിശദമായി പഠിക്കുമെന്നു കേന്ദ്ര റവന്യൂ സെക്രട്ടറി ഹസ്മുഖ് അധ്യ പറഞ്ഞു. എക്സൈസ് ഡ്യൂട്ടി അടച്ചതിന്റെ ഇൻവോയ്സ് അപ്ലോഡ് ചെയ്താൽ നൂറു ശതമാനം ഐടിസി കിട്ടും. ഇൻവോയ്സ് ഇല്ലാത്തവയ്ക്ക് 18 ശതമാനമോ അതിൽ കൂടുതലോ ആണ് നികുതിയെങ്കിൽ 60 ശതമാനം ഐടിസി ലഭിക്കും. ഷാസി നന്പർ സഹിതം ഉള്ള ഉയർന്ന വിലയുള്ള സാധനങ്ങൾക്കും…
Read Moreവിമാന ടിക്കറ്റ് ബുക്ക് ചെയ്യാൻ തിരിച്ചറിയൽ രേഖ വേണം
ന്യൂഡൽഹി: സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡ് ഇല്ലാതെ ഇന്നു മുതൽ ആഭ്യന്തര യാത്രകൾക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയില്ല. ഇനി മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാനായി ആധാർ, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, പാൻ കാർഡ് തുടങ്ങിയവയിൽ ഏതെങ്കിലും തിരിച്ചറിയൽ രേഖയായി സമർപ്പിക്കണമെന്നാണ് സർക്കാർ നിർദേശം. നോ ഫ്ലൈ റൂൾസ് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. മറ്റു രാജ്യങ്ങളേപ്പോലെ സുരക്ഷയ്ക്ക് പ്രാധാന്യം നല്കാനാണ് ഇന്ത്യയുടെയും തീരുമാനം. മംഗോളിയയിൽ നടന്ന ഗ്ലോബൽ റെഗുലേറ്റർമാരുടെ യോഗത്തിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) അംഗങ്ങൾ ഇതേക്കുറിച്ച് ചർച്ച നടത്തിയിരുന്നു. ഇതേത്തുടർന്ന് വിവിധ നിർദേശങ്ങൾ സർക്കാരിന്റെ മുന്പിലെത്തി. ഇതാണ് വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിലാകുന്നതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജയന്ത് സിൻഹയെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അന്താരാഷ്ട്ര യാത്രകൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്പോൾ നിലവിൽ പാസ്പോർട്ട് നന്പർ നല്കണം.…
Read Moreപാർലമെന്ററി കമ്മിറ്റിക്കു റിസർവ് ബാങ്കിന്റെ മറുപടി; കള്ളപ്പണം കിട്ടിയോ? അറിയില്ല
ന്യൂഡൽഹി: കറൻസി റദ്ദാക്കൽ വഴി കള്ളപ്പണം പിടികൂടാൻ സാധിച്ചോ എന്നറിയില്ലെന്നു റിസർവ് ബാങ്ക്. റദ്ദാക്കപ്പെട്ട നോട്ടുകൾ മാറിയതു വഴി ആൾക്കാർ കള്ളപ്പണം നിയമവിധേയമാക്കി മാറ്റിയെടുത്തോ എന്നും റിസർവ് ബാങ്കിന് അറിയില്ല. ധനകാര്യത്തിനായുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചോദ്യത്തിനു നല്കിയ മറുപടിയിലാണു റിസർവ് ബാങ്ക് ഇതറിയിച്ചത്. എത്ര കള്ളപ്പണം പിടികൂടിയെന്ന ചോദ്യത്തിന്, അറിയില്ലെന്നായിരുന്നു മറുപടി. റദ്ദായ നോട്ടിൽ 99 ശതമാനവും തിരിച്ചുവന്നെന്നു ബാങ്ക് അറിയിച്ചു. ഇത് 15.28 ലക്ഷം കോടി രൂപയുടേതാണ്. നോട്ടുകൾ മുഴുവൻ എണ്ണിത്തീർന്നിട്ടില്ല. എണ്ണിത്തീരുന്പോൾ തുക അല്പം മാറിയേക്കാം. റദ്ദാക്കപ്പെട്ട 500 രൂപ, 1000 രൂപ കറൻസികൾ ബാങ്കിൽ നിക്ഷേപിച്ച് ആരെങ്കിലും കള്ളപ്പണം വെളുപ്പിച്ചോ എന്ന ചോദ്യത്തിന് അറിയില്ല എന്നാണ് ഉത്തരം നല്കിയത്. ഭാവിയിൽ ഇടയ്ക്കിടെ നോട്ടുകൾ റദ്ദാക്കുമോ എന്ന ചോദ്യത്തിനും അറിയില്ലെന്നായിരുന്നു ഉത്തരം. നോട്ട് റദ്ദാക്കലിന്റെ പ്രത്യാഘാതത്തെപ്പറ്റി ചോദിച്ചപ്പോഴും ബാങ്ക് നേരിട്ട് മറുപടി നല്കിയില്ല.…
Read More