നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ് സേവനനികുതിയുടെ കാലഘട്ടത്തിൽത്തന്നെ ആരോഗ്യപരിപാലന കേന്ദ്രങ്ങളെ പ്രസ്തുത നികുതിയിൽനിന്ന് ഒഴിവാക്കിയിരുന്നു. നല്ല ശതമാനം ജനങ്ങളും ആശുപത്രിച്ചെലവുകൾ സ്വന്തം കൈയിൽനിന്നു തന്നെയാണ് വഹിക്കുന്നത്. ആ സാഹചര്യത്തിലാണ് ഗവണ്മെന്റ് നികുതിയിളവിലൂടെ ചെറിയ ആശ്വാസം നല്കുന്നത്. ഹെൽത്ത് കെയർ സർവീസുകൾക്ക് ജിഎസ്ടിയിൽനിന്ന് ഒഴിവു നല്കിയിട്ടുണ്ട്. ഇവയിൽ ഡോക്ടറുടെ കണ്സൾട്ടേഷൻ ഫീസ്, ആശുപത്രിയിലെ മുറികളുടെ വാടക, മരുന്നുകൾ, മെഡിക്കൽ ടെസ്റ്റുകൾ, ആംബുലൻസ് സർവീസുകൾ എന്നിവ ഉൾപ്പെടുന്നു. രോഗനിർണയം തുടങ്ങി അംഗീകൃത ചികിത്സാരീതികളിൽ അധികാരപ്പെടുത്തിയ ഡോക്ടർമാരുടെയും ലാബോട്ടറികളുടെയും സേവനങ്ങൾ ആരോഗ്യപരിപാലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.എന്നാൽ, ഹെയർ ട്രാൻസ്പ്ലാന്റുകളും കോസ്മെറ്റിക് സർജറികളും പ്ലാസ്റ്റിക് സർജറികളും പൊതുവായി ജിഎസ്ടിയുടെ ഒഴിവിന് അർഹമല്ല. എന്നാൽ ജനിതക വൈകല്യങ്ങൾ, മുറിവുകൾ മുതലായവയ്ക്കുവേണ്ടി നടത്തുന്ന പ്ലാസ്റ്റിക് സർജറികൾക്ക് ഒഴിവുള്ളതാണ്.ജിഎസ്ടിയിൽ ഒഴിവുകൾ നല്കുന്നത് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റുകൾക്കായിട്ടാണ്. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് എന്നു പറഞ്ഞാൽ അവയിൽ ആശുപത്രികൾ, മറ്റേണിറ്റി ഹോമുകൾ, നഴ്സിംഗ്…
Read MoreCategory: Business
ഭവനവായ്പയ്ക്കു കാഷ്ബാക്ക് ഓഫറുമായി ഐസിഐസിഐ ബാങ്ക്
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കായ ഐസിഐസിഐ ബാങ്ക് ഭവനവായ്പയ്ക്ക് കാഷ്ബാക്ക് ഓഫർ പ്രഖ്യാപിച്ചു. ഒാരോ തിരിച്ചടവിലും ഒരു ശതമാനം കാഷ്ബാക്ക് ആനുകൂല്യമാണ് ഐസിഐസിഐ ബാങ്ക് ഇടപാടുകാർക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. വായ്പാ കാലാവധി മുഴുവനും ഈ ആനുകൂല്യം ലഭിക്കും. 15 മുതൽ 30 വരെ വർഷം കാലാവധിയിലുള്ള ഭവനവായ്പകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. കാഷ്ബാക്ക് ആനുകൂല്യം ഇടപാടുകാരുടെ തവണയടവിൽ കുറവ് വരുത്തുകയോ അല്ലെങ്കിൽ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുകയോ ആയിരിക്കും ചെയ്യുക. ആദ്യ ഇഎംഐ മുതൽ ആനുകൂല്യം ലഭിക്കും. 36-ാം ഇഎംഐ അടയ്ക്കുന്പോഴാണ് ഇത് ക്രെഡിറ്റായി ലഭിക്കുക. തുടർന്നുള്ള ഓരോ 12-ാമത്തെ ഇഎംഐക്കും ഇടപാടുകാരന് കാഷ്ബാക്ക് ക്രെഡിറ്റ് ചെയ്തു നല്കും. 30 വർഷത്തെ ഭവന വായ്പാ തിരിച്ചടവിനുള്ളിൽ പത്തു ശതമാനം സേവിംഗ്സ് ലഭിക്കത്തക്ക രീതിയിലാണ് ഈ പദ്ധതിയെന്ന് ഐസിഐസിഐ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ അനുഗ് ബാഗ്ച്ചി പറഞ്ഞു.…
Read Moreസുഗന്ധവ്യഞ്ജന കയറ്റുമതിയിൽ 35% വളർച്ച
കൊച്ചി: രാജ്യത്തെ സുഗന്ധവ്യഞ്ജന കയറ്റുമതി ഈ സാന്പത്തിക വർഷത്തിന്റെ ആദ്യപാദം 35 ശതമാനം വളർച്ച കൈവരിച്ചു. ഈ കാലയളവിൽ കയറ്റുമതി മൂല്യം 4,589.14 കോടി രൂപയായതായി സ്പൈസസ് ബോർഡ് പത്രക്കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ സാന്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ സുഗന്ധവ്യഞ്ജന കയറ്റുമതി 2,27,938 ടണ് ആയിരുന്നത് നടപ്പുവർഷത്തെ ഈ കാലയളവിൽ 3,06,990 ടണ്ണായി. വറ്റൽമുളകാണ് ഈവർഷം ഏപ്രിൽ മുതൽ ജൂണ് വരെ ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെട്ടത്. 1,198 കോടി രൂപ മൂല്യമുള്ള 1,33,000 ടണ് മുളക് വിദേശത്തേക്കു പോയി. അന്താരാഷ്ട്ര വിപണിയിൽ ഏറെ ആവശ്യക്കാരുള്ള ഉത്പന്നമാണു റെഡ് ചില്ലി എന്നറിയപ്പെടുന്ന വറ്റൽമുളക്. ആവശ്യത്തിനനുസരിച്ചു മുളക് കയറ്റുമതി ചെയ്യാൻ ഇന്ത്യയ്ക്കു സാധിക്കുന്നുണ്ടെന്നു സ്പൈസസ് ബോർഡ് ചെയർമാൻ ഡോ. എ. ജയതിലക് പറഞ്ഞു. വെളുത്തുള്ളി കയറ്റുമതിയെ പ്രോത്സാഹിപ്പിക്കാൻ ബോർഡ് എടുക്കുന്ന നടപടികളും ഫലം കാണുന്നുണ്ട്. അളവിലും മൂല്യത്തിലും ഏറ്റവുമധികം വർധനയുണ്ടായതും വെളുത്തുള്ളിക്കാണെന്നും…
Read More1000 കോടിയിലേറെ സ്വത്തുള്ള ഇന്ത്യക്കാർ
അതിസന്പന്നരായ ഇന്ത്യക്കാരുടെ പട്ടിക- ഹാരുൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2017- പുറത്തിറങ്ങി. 1000 കോടി രൂപയിൽ കൂടുതൽ സ്വത്ത് ഉള്ള 617 പേരാണ് പട്ടികയിൽ സ്ഥാനം പിടിച്ചത്. നാലിൽ ഒന്ന് ഈ 617 പേരുടെ മൊത്തം സന്പത്ത് 64,000 കോടി ഡോളർ (40.96 ലക്ഷം കോടി രൂപ). ഇത് ഇന്ത്യയുടെ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം)യുടെ നാലിലൊന്നു വരും. അല്ലെങ്കിൽ സ്വിറ്റ്സർലൻഡിന്റെ ജിഡിപി (66,000 കോടി ഡോളർ)ക്കടുത്ത്. അതുമല്ലെങ്കിൽ ദക്ഷിണാഫ്രിക്കയുടെയും (31700 കോടി ഡോളർ) ഇസ്രയേലിന്റെയും (34000 കോടി ഡോളർ) ജിഡിപികൾ കൂടിച്ചേർത്താൽ ഉള്ളിടത്തോളം. അംബാനി തന്നെ ഒന്നാംസ്ഥാനത്ത് ആറാമത്തെ വർഷവും റിലയൻസ് ഉടമ മുകേഷ് അംബാനി തന്നെ. 2,57,900 കോടി രൂപ. തലേവർഷത്തേക്കാൾ 58 ശതമാനം അധികം. ജൂലൈ 31-ലെ നിലവച്ചാണ് പട്ടിക തയാറാക്കിയിട്ടുള്ളത്. പതഞ്ജലി വഴി ഏറ്റവും വലിയ നേട്ടമുണ്ടാക്കിയവരിൽ പതഞ്ജലി കന്പനിയുടെ സിഇഒ…
Read Moreവിദേശികൾ പിന്മാറുന്നു, ഓഹരികൾ താഴേക്ക്
മുംബൈ: വിദേശനിക്ഷേപ സ്ഥാപനങ്ങൾ പണം പിൻവലിക്കൽ തുടർന്നതോടെ ഓഹരിവിലകൾ വീണ്ടും ഇടിഞ്ഞു. ഇന്നലെ സെൻസെക്സ് 450 പോയിന്റ് വരെ താണശേഷം 295.81 പോയിന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 91.8 പോയിന്റ് താഴ്ചയിലാണ് ക്ലോസ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച വരെയുള്ള കണക്കനുസരിച്ച് വിദേശനിക്ഷേപകർ 17,132 കോടി രൂപയാണ് പിൻവലിച്ചത്. ഇന്ത്യൻ നിക്ഷേപ സ്ഥാപനങ്ങൾ ഇതേ കാലയളവിൽ നടത്തിയ 25,500 കോടി രൂപയുടെ ഓഹരിവാങ്ങൽ ആണ് സൂചികകളെ ഇത്രകാലവും താങ്ങിനിർത്തിയത്. എന്നാൽ വെള്ളിയാഴ്ചയും ഇന്നലെയുമായി 750 പോയിന്റോളം താഴ്ച സെൻസെക്സിനുണ്ടായി. നിഫ്റ്റിയും ആനുപാതികമായി താണു. ഇതുവരെ സൂചികകൾ രണ്ടര ശതമാനമാണ് താണത്. കുറേക്കൂടി തിരുത്തൽ ഉണ്ടാകുമെന്നാണു നിഗമനം.കന്പനികൾ പ്രതീക്ഷിച്ച ലാഭം ഉണ്ടാക്കില്ല എന്നതും ജിഡിപി വളർച്ച മന്ദഗതിയിലായതുമാണ് വിദേശികളെ അലട്ടുന്നത്. ബ്രസീൽ ഒഴികെയുള്ള വികസ്വരരാജ്യങ്ങളിലെല്ലാം ഓഹരി സൂചികകൾ കീഴോട്ടാണ്. ഓഗസ്റ്റ് ഒന്നു മുതലുള്ള കാലയളവിൽ ബ്രസീലിന്റെ ബോവെസ്പ സൂചിക…
Read Moreകൊറിയൻ പ്രശ്നത്തിൽ ഏഷ്യൻ മാർക്കറ്റുകൾക്കു തളർച്ച
ഓഹരി അവലോകനം / സോണിയ ഭാനു സാന്പത്തികരംഗം പ്രതിസന്ധിയിലേക്കു വഴുതുമെന്ന സൂചനകൾ നിക്ഷേപകരുടെ ഹൃദയമിടിപ്പ് വർധിപ്പിച്ചു. ബാധ്യതകൾ പണമാക്കാൻ ഒരു വിഭാഗം ഓപ്പറേറ്റർമാർ നടത്തിയ നീക്കം സെൻസെക്സിന്റെയും നിഫ്റ്റിയുടെയും വെയിറ്റേജ് കുറച്ചു. ബോംബെ സൂചിക 350 പോയിന്റും നിഫ്റ്റി 121 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്. കൊറിയൻ സംഘർഷാവസ്ഥ ഏഷ്യൻ മാർക്കറ്റുകളിൽ പിരിമുറുക്കമുളവാക്കി. പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ എസ് ആൻഡ് പി ചൈനയുടെ റേറ്റിംഗ് താഴ്ത്തിയത് ഷാങ്ഹായ് സൂചികയ്ക്കു തിരിച്ചടിയായി. എ പ്ലസിൽനിന്ന് എഎ മൈനസായി റേറ്റിംഗ് താഴ്ത്തി. പുതിയ സാഹചര്യത്തിൽ മറ്റു പ്രമുഖ റേറ്റിംഗ് ഏജസികളായ മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസും ഫിച്ചും ചൈനയുടെ റേറ്റിംഗിൽ ഭേദഗതികൾക്കു നീക്കം നടത്താം . ധനകമ്മി പരിഹരിക്കാൻ കേന്ദ്രം നീക്കം തുടങ്ങിയെങ്കിലും സാന്പത്തികരംഗം തളർച്ചയിൽ അകപ്പെടുമെന്ന ഭീതി തല ഉയർത്തുകയാണ്. 40,000 മുതൽ 50,000 കോടി രൂപയുടെ ഉത്തേജക പദ്ധതികൾക്കുള്ള…
Read More37 ഇനം മരുന്നുകൾക്കു വില കുറയും
ന്യൂഡൽഹി: ക്ഷയം, ഹെപ്പറ്റൈറ്റിസ് ബി, പേവിഷബാധ തുടങ്ങിയവയ്ക്കെതിരേ ഉപയോഗിക്കുന്ന 37 ഇനം ഔഷധങ്ങൾക്കു വില കുറച്ചു. 15 മുതൽ 20 വരെ ശതമാനം വില കുറയും. ഇവയെ വിലനിയന്ത്രണ ഉത്തരവിൻകീഴിലാക്കി. ഇതോടെ 821 ഔഷധങ്ങൾക്കു വിലനിയന്ത്രണമായി. ക്ഷയത്തിനെതിരേ ഉപയോഗിക്കുന്ന റിഫാബുടിൻ, ഐസോനിയാസിഡ്, പൂപ്പൽബാധയ്ക്കെതിരായ ഫ്ലൂകോണാസോൾ, കൊടിഞ്ഞിക്കെതിരായ സുമാട്രിപ്റ്റൻ, ഹെപ്പറ്റൈറ്റിസ്-ബി ഇമ്യൂണോഗ്ലോബുലിൻ, പേവിഷത്തിനെതിരായ റാബിസ് ഹ്യൂമെൻ മോണോക്ലോണൽ ആന്റിബഡി (റാബിഷീൽഡ്), ഹൈഡ്രജൻ പെറോക്സൈഡ് സൊലൂഷൻ, വിറ്റാമിൻ എ (ദ്രവരൂപം), മീസിൽസ് വാക്സിൻ തുടങ്ങിയവയുടെ വില കുറയും.
Read Moreരത്തൻ ടാറ്റ ബിസിനസ് പ്രതിഭ പട്ടികയിൽ
ന്യൂയോർക്ക്: രത്തൻ ടാറ്റ അടക്കം മൂന്ന് ഇന്ത്യക്കാർ ഫോബ്സ് മാസികയുടെ ജീവിച്ചിരിക്കുന്ന 100 മഹാബിസിനസ് പ്രതിഭകളുടെ പട്ടികയിൽ. സ്റ്റീൽ വ്യവസായി ലക്ഷ്മി മിത്തലും സൺ മൈക്രോസിസ്റ്റംസിന്റെ സഹസ്ഥാപകൻ വിനോദ് ഖോസ്ലയുമാണു മറ്റു രണ്ടു പേർ. പട്ടികയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉണ്ട്. സെയ്ൽസ്മാനും അസാധാരണ റിംഗ്മാസ്റ്ററും എന്നാണു ട്രംപിനെ ഫോബ്സ് വിശേഷിപ്പിച്ചത്. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, വിർജിൻ ഗ്രൂപ്പ് സ്ഥാപകൻ റിച്ചാർഡ് ബ്രാൻസൺ, നിക്ഷേപ ഇതിഹാസം വാറൻ ബഫറ്റ്, മൈക്രോ സോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്, മാധ്യമഭീമൻ റൂപ്പർട്ട് മർഡക്, സിഎൻഎൻ സ്ഥാപകൻ ടെഡ് ടേണർ, ഫേസ്ബുക്ക് സഹസ്ഥാപകൻ മാർക്ക് സുക്കർബർഗ്, പേപാലിന്റെയും ടെസ്ലയുടെയും സ്പേസ് എക്സിന്റെയും സ്ഥാപകൻ ഇലോൺ മസ്ക് തുടങ്ങിയവരും പട്ടികയിലുണ്ട്.
Read Moreതേസ് കുതിക്കുന്നു
കീർത്തി കാർമൽ ജേക്കബ് പേയ്മെന്റ് ആപ്പുകൾ ധാരാളമുണ്ടെങ്കിലും ഈ മേഖലയിലേക്കു ഗൂഗിൾ കടന്നുവരാത്തതെന്താണെന്നതു പലരുടെയും സംശയമായിരുന്നു. അതിനും അവസാനമായിരിക്കുന്നു. പേടിഎം പോലുള്ള പേയ്മെന്റ് ആപ്പുകൾ ജനപ്രിയമായി തുടരുന്പോൾ ഗൂഗിൾ ഇവിടേക്കു കടന്നുവരണമെങ്കിൽ അതു വെറും കൈയോടെ ആയിരിക്കില്ലല്ലോ. കൗതുകമുണർത്തുന്ന പ്രത്യേകതകളുമായാണ് ഗൂഗിൾ തേസിനെ അവതരിപ്പിച്ചിരിക്കുന്നത്. പ്രത്യേകതകൾ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ആപ്പിലൂടെ പണം കൈമാറാനാണു തേസ് സഹായിക്കുന്നത്. ഓഡിയോ മാച്ചിംഗ് സിസ്റ്റമാണ് ഈ ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമായ ആപ്പ് ആൻഡ്രോയിഡിലും ഐഒഎസിലും ഉപയോഗിക്കാം. ഒരു ആപ്പിൽതന്നെ വിവിധ ബാങ്കുകൾ തമ്മിലുള്ള ട്രാൻസാക്ഷൻ യുപിഐ സാധ്യമാക്കുന്നു. ബെനിഫിഷ്യറി ആയി ചേർത്തു കഴിഞ്ഞാൽ പിന്നെ അക്കൗണ്ട് വിവരങ്ങളോ കോഡുകളോ നൽകേണ്ടി വരില്ല. ഈ ആപ്പുള്ള ആർക്കും പണമയയ്ക്കാം. പണം നേരിട്ടു ബാങ്കിൽനിന്നു ഡെബിറ്റ് ആകുന്നതിനാൽ വാലറ്റിലേക്കു മാറ്റേണ്ട കാര്യമില്ല. ലൊക്കേഷൻ സർവീസ് ഉപയോഗിച്ചു കാഷ്…
Read More2028ൽ ഇന്ത്യ #3
ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാന്പത്തിക ശക്തിയാകും. രണ്ടു പ്രമുഖ ഏജൻസികളുടെ നിഗമനമാണത്. ഒന്നാമത്തെ പ്രവചനം ബ്രിട്ടീഷ് നിക്ഷേപബാങ്കും ബ്രൊക്കറേജ് സ്ഥാപനവുമായ എച്ച്എസ്ബിസിയുടേത്. അതനുസരിച്ച് 2028ൽ ഇന്ത്യയുടെ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം- രാജ്യത്തെ ഒരു വർഷത്തെ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും മൊത്തം മൂല്യം) ഏഴു ലക്ഷം കോടി ഡോളർ ആകും (448 ലക്ഷം കോടി രൂപ) അമേരിക്കയും ചൈനയും മാത്രമേ അപ്പോൾ ഇന്ത്യയേക്കാൾ വലുതായി ഉണ്ടാകൂ. ഇന്ത്യയിലെ പ്രമുഖ വാണിജ്യ വ്യവസായ സംഘടനയായ ഫിക്കി (ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി)യും എസ്പി ജയിൻ ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നു നടത്തിയ പഠനത്തിലാണ് അടുത്ത പ്രവചനം. അതനുസരിച്ച് 2030ൽ ഇന്ത്യയുടെ ജിഡിപി 6.84 ലക്ഷം കോടി ഡോളർ ആകും. ഐഎംഎഫ് കണക്കനുസരിച്ച് ഇപ്പോൾ ഇന്ത്യ ആറാം സ്ഥാനത്താണ്. ബ്രിട്ടൻ, ജർമനി, ജപ്പാൻ എന്നിവയെ പിന്തള്ളിയാണ് മൂന്നാമത്തെ…
Read More