നൗഷാദ് മാങ്കാംകുഴി കായംകുളം: കരയോഗ മന്ദിരത്തിലെ കതിർമണ്ഡപത്തിൽ താലികെട്ടിന് ശേഷം നവദന്പതികൾ വന്നിറങ്ങിയത് പോലീസ് സ്റ്റേഷനിൽ. തുടർന്ന് പോലീസുകാരുടെ വക സ്വീകരണവും സ്റ്റേഷൻ മുറ്റത്തെ പന്തലിൽ വിവാഹസദ്യയും. യെമനിൽ ഓയിൽ കന്പനിയിൽ ജോലി ചെയ്യുന്ന ചേപ്പാട് ചേങ്കര വീട്ടിൽ അരുണ്‍.എസ്.കൈമളും ചേപ്പാട് കോട്ടം കോയിക്കൽ വീട്ടിൽ നീതുവുമാണ് കോവിഡ് 19 ലോക്ക് ഡൗണ്‍ കാലത്ത് പ്രതിരോധ പ്രവർത്തനങ്ങളിൽ വിശ്രമമില്ലാതെ സേവനം ചെയ്യുന്ന പോലീസുകാർക്ക് ആദരം നൽകി വേറിട്ട വിവാഹ രീതി സ്വീകരിച്ചത്.കരീലക്കുളങ്ങര പോലീസ് സ്റ്റേഷൻ മുറ്റത്താണ് ഇന്നലെ ഈ വേറിട്ട വിവാഹ സത്കാരം ഒരുങ്ങിയത്. രാവിലെ ഏഴിനും 7.30 നും മധ്യേയുള്ള മുഹൂർത്തത്തിൽ ചേപ്പാട് എൻഎസ്എസ് കരയോഗ മന്ദിരത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ആയുർവേദ ഡോക്ടറായ നീതുവും അരുണും തമ്മിലുള്ള വിവാഹം മുന്‍പ് നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാൽ നീട്ടിവയ്ക്കുകയായിരുന്നു. വീണ്ടും തീയതി നിശ്ചയിച്ചെങ്കിലും ലോക്ക്…
Read MoreCategory: Alappuzha
പത്തനംതിട്ടയിൽ രണ്ടുപേര്‍ക്കു കൂടി കോവിഡ്; ചികിത്സയില്‍ പത്തു പേര്; ജില്ലയില്‍ നിരീക്ഷണത്തിൽ 3288 പേർ
പത്തനംതിട്ട: ജില്ലയില്‍ ഇന്നലെ രണ്ടുപേര്‍ക്കു കൂടി കോവിഡ്-19 കേസ് സ്ഥിരീകരിച്ചു. കഴിഞ്ഞ 17ന് അബുദാബിയില്‍ നിന്നും എത്തിയ 25 വയസുകാരനായ വെസ്റ്റ്- ഓതറ സ്വദേശിക്കും 15ന് മുംബൈയില്‍ നിന്നും വന്ന 50 വയസുകാരനായ കുളനട സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച ഇരുവരും പത്തനംതിട്ട ജനറല്‍ ആശുപത്രി ഐസൊലേഷന്‍ വാര്‍ഡിലാണ്. നിലവില്‍ ജില്ലയില്‍ 10 പേര് രോഗികളായിട്ടുണ്ട്. നേരത്തെ രോഗം സ്ഥിരീകരിച്ച 17 പേരും ആശുപത്രി വിട്ടിരുന്നു. മൂന്നാംഘട്ടത്തില്‍ വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായെത്തിയവരില് രോഗം സ്ഥിരീകരിച്ചു തുടങ്ങിയത് 12 മുതലാണ്. ചികിത്സയില്‍ കഴിയുന്ന ഒമ്പതു പേരും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ്. ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും. ചികിത്സയില്‍ കഴിയുന്നവരില്‍ മൂന്നുപേര്‍ മുംബൈയില്‍ നിന്നുവന്നവരും മറ്റുള്ളവര്‍ വിദേശത്തുനിന്നെത്തിയവരുമാണ്. ആശുപത്രി ഐസൊലേഷനില്‍ പ്രവേശിപ്പിക്കുപ്പെടുന്നവരുടെ എണ്ണം പ്രതിദിനം കൂടിവരികയാണ്. ഇതോടൊപ്പം ജില്ലയില്‍ പരിശോധനകളും വര്‍ധിപ്പിച്ചു. ഇന്നലെവരെ 35 പേരാണ് ഐസൊലേഷനിലുള്ളത്.…
Read Moreപത്തനംതിട്ടയിൽ നിന്ന് 47 അതിഥി തൊഴിലാളികള്‍ കൂടി സ്വദേശത്തേക്ക്
പത്തനംതിട്ട: ജില്ലയില്‍ നിന്ന് ഛത്തീസ്ഗഡിലേക്കു മടങ്ങുന്ന 47 അതിഥി തൊഴിലാളികളെ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ രണ്ടു കെഎസ്ആര്‍ടിസി ബസുകളില്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെത്തിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ എത്തിച്ച് സ്ക്രീനിങ് നടത്തി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്കി. ഭക്ഷണക്കിറ്റും നല്‍കിയാണ് യാത്രയാക്കിയത്. ജില്ലാ ലേബര്‍ ഓഫീസര്‍ ടി. സൗദാമിനി, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ ബി. രാധാകൃഷ്ണന്, മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീകുമാര്‍, പത്തനംതിട്ട അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ജി. സുരേഷ്, മല്ലപ്പള്ളി അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ എം.എസ്. സുരേഷ്, ഗ്രേഡ് ഒന്ന് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ആര് രജിത, ജൂനിയര്‍ സൂപ്രണ്ട് ടി.ആര്.ബിജുരാജ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.
Read Moreകേരളത്തിലേക്ക് എത്തുന്ന ആളുകളുടെ എണ്ണം കൂടുമ്പോഴും കോവിഡ് 19 പരിശോധനകളിൽ കേരളം ഇപ്പോഴും പിന്നില്‍
പത്തനംതിട്ട: വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി കേരളത്തിലേക്ക് ദിനംപ്രതി എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമ്പോഴും കോവിഡ് പരിശോധനകളില്‍ കാര്യമായ വര്‍ധനയില്ല. വിദേശത്തുനിന്നു കൂടുതല്‍ ആളുകള്‍ എത്താന്‍ തുടങ്ങിയതിനുശേഷം പരിശോധനകളില്‍ നേരിയ വര്‍ധനയുണ്ടായെങ്കിലും നിരീക്ഷണത്തിലാകുന്നവരുടെ എണ്ണത്തിന് ആനുപാതികമായി ഇതു വര്‍ധിച്ചിട്ടില്ല. പരിശോധനകളുടെ കാര്യത്തില്‍ അഖിലേന്ത്യ ശരാശരിയേക്കാള്‍ കേരളം ഇപ്പോഴും പിന്നിലാണ്. ഇന്നലെ വരെ 51,310 സാമ്പിളുകളാണ് സംസ്ഥാനത്തു പരിശോധിച്ചത്. മുന്‍ഗണനാവിഭാഗത്തില്‍ 7072 സാമ്പിളുകളും പരിശോധിച്ചു. രോഗലക്ഷണമുള്ളവരില്‍ മാത്രം പരിശോധനയെന്നതാണ് ഇപ്പോഴത്തെ നയം. പുറമേ നിന്നുള്ളവര്‍ എത്താന്‍ തുടങ്ങിയശേഷം പരിശോധനകള്‍ കൂട്ടിയത് കഴിഞ്ഞ 13 മുതലാണ്. 833 സാമ്പിളുകളാണ് 13ന് പരിശോധനയ്ക്ക് അയച്ചത്. നേരത്തെ അയച്ചിരുന്ന 10 സാമ്പിളുകളിലാണ് അന്ന് ഫലം പോസിറ്റീവായി ലഭിച്ചത്. 14ന് പരിശോധനകളുടെ നിരക്ക് കൂട്ടി. 1312 സാമ്പിളുകള്‍ അയച്ചു. 15ന് 1509, 16ന് 1468, 17ന് 1358, 18ന് 878, 19ന് 1053, 20ന് 1585,…
Read Moreതോട്ടപ്പള്ളി പൊഴിമുറിക്കൽ… കരിമണലിനെ ചൊല്ലി രാഷ്ട്രീയ പാർട്ടികൾ പോരിന്
ആലപ്പുഴ: തോട്ടപ്പള്ളി പൊഴിയിൽ നിന്നു കരിമണൽ കടത്തിക്കൊണ്ടുപോകുന്ന സർക്കാർ നടപടിക്കെതിരേ ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ 25ന് തീരദേശ ഹർത്താൽ നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് എം. ലിജു, ധീവര സഭ ജനറൽ സെക്രട്ടറി വി. ദിനകരൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. വൻ പോലീസ് സന്നാഹത്തോടെ തോട്ടപ്പള്ളിയിൽ യുദ്ധസമാനമായ അന്തരീക്ഷമാണ് ഇന്നലെ ഉണ്ടായത്. പൊഴിമുഖത്തെ കാറ്റാടി മരങ്ങൾ മുറിച്ചുനീക്കുന്നതിന് ഉന്നത പോലീസ് സംഘമാണ് തന്പടിച്ചത്. നിരന്തരം കടലാക്രമണമുണ്ടാകുന്ന ഈ പ്രദേശത്ത്നിന്നു മണൽ കടത്തുന്നത് ദൂര വ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് നേതാക്കൾ പറഞ്ഞു. പൊഴിമുറിക്കുന്നതിനെതിരെയല്ല മുറിച്ചെടുക്കുന്ന മണ്ണ് അവിടെ നിക്ഷേപിക്കാതെ കടത്തിക്കൊണ്ടുപോകുന്നതിനെതിരെയാണ് സമരമെന്ന് എം. ലിജു പറഞ്ഞു. അതേസമയം കാലവർഷം ശക്തി പ്രാപിക്കുന്നതിനുമുൻപ് തോട്ടപ്പള്ളി പൊഴി മുറിച്ചില്ലെങ്കിൽ കുട്ടനാട്, അപ്പർ കുട്ടനാട് പ്രദേശം പൂർണമായും വെള്ളത്തിൽ ആകുമെന്നത് കണക്കിലെടുത്താണ് സമയബന്ധിതമായി പൊഴി മുറിക്കാൻ ജലവിഭവ വകുപ്പ് തീരുമാനിച്ചതെന്ന് സിപിഎം ജില്ലാ…
Read Moreലുധിയാനയിൽ കുടുങ്ങിയ മലയാളിസംഘത്തിന് സഹായമേകി കെ.സി. വേണുഗോപാൽ
പൂച്ചാക്കൽ: അധ്യാപന ജോലിക്കായി പോയി പഞ്ചാബിലെ ലുധിയാനയിൽ കുടുങ്ങിയ എട്ടംഗ മലയാളി സംഘത്തിന് സഹായമേകി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഇന്നലെ പുലർച്ചെ എത്തിയ രാജധാനി എക്സ്പ്രസിലാണ് മൂന്നു കുട്ടികളടങ്ങുന്ന സംഘം നാട്ടിലെത്തിയത്. ഇവർ ലുധിയാനയിൽ കുടുങ്ങിയ വിവിരം ഡിസിസി ജനറൽ സെക്രട്ടറി എം.ആർ. രാജേഷാണ് കെ.സി. വേണുഗോപാലിന്റെ ശ്രദ്ധിൽപ്പെടുത്തിയത്. തുടർന്ന് ലുധിയാന ഡിസിസിയും പഞ്ചാബ് വിദ്യാഭ്യാസമന്ത്രി പി.എ. സിംഗ്ലയും ഇടപെട്ട് ഡൽഹി വരെയുള്ള യാത്രക്കുള്ള സഹായം ചെയ്തു കൊടുത്തു. ലുധിയാനയിൽ നിന്നു ഡൽഹി വരെയുള്ള വാഹന സൗകര്യം ഒരുക്കിയതിനെ തുടർന്ന് രണ്ട് മാസമായി കുടുങ്ങിയ സംഘം ജന്മനാട്ടിലെത്തി. ചേർത്തല തുറവൂർ സ്വദേശികളായ ദന്പതികളും മകനും പള്ളിപ്പുറം സ്വദേശിനിയും രണ്ട് മക്കളും കോഴിക്കോട്, തിരുവനന്തപുരം സ്വദേശികളുമാണ് ലോക്ഡൗണിൽ കുടുങ്ങിയത്.
Read Moreനാട് കൈയഴിഞ്ഞു സഹായം നൽകി; സാജനെ രക്ഷിക്കാൻ സ്വരൂപിച്ച തുകകൊണ്ട് കണ്ണീരൊപ്പിയത് മൂന്ന് കുടുംബങ്ങളുടെ…
എടത്വ: ചങ്ങനാശേരി പ്രത്യാശ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുന്നശേരി, തലവടി പഞ്ചായത്തംഗങ്ങൾ, കുടുംബശ്രീ അയൽകൂട്ടങ്ങളുടേയും സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച സാജൻ രക്ഷാ സമിതിയിലൂടെ ജീവൻ നിലനിർത്താൻ സാധിച്ചത് മൂന്നു പേർക്ക്. തലവടി പഞ്ചായത്ത് കോടന്പനാടി പത്തിശേരിൽ പരേതനായ വാസുവിന്റെ മകൻ സാജന്റെ ജീവൻ നിലനിർത്താൻ 2016 ജനുവരിയിൽ സ്വരൂപിച്ച 11 ലക്ഷ രൂപകൊണ്ടാണ് പഞ്ചായത്തിലെ മൂന്നുപേർക്ക് ജീവൻ നിലനിർത്താൻ സാധിച്ചത്. 11,27, 460 രൂപയാണ് അന്ന് തലവടി പഞ്ചായത്തിലെ എട്ടു വാർഡുകളിലായി എട്ടുമണിക്കൂർ കൊണ്ട് ധനസമാഹരണം നടത്തിയത്. കാൻസർബാധ മൂലം വലതുകാൽ മുറിച്ചുമാറ്റുകയും മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുകയും ചെയ്യേണ്ട സാജന്റെ ചികിത്സാർഥം എട്ട് ലക്ഷം രൂപയായിരുന്നു ആവശ്യം. സാജന്റെ ബ്ലഡിന്റെ കൗണ്ട് കുറവായതിനാൽ ഓപ്പറേഷൻ നടന്നില്ല. തുടർന്ന് സാജന്റെ തുടർ ചികിത്സയ്ക്കായി 2017 മാർച്ചിൽ മൂന്നുലക്ഷം രൂപ നൽകി. തുടർന്നും ഓപ്പറേഷനുവേണ്ടി കാത്തിരുന്നെങ്കിൽ കൗണ്ട്…
Read Moreഎല്ലാ നടപടികളും ശരിയാക്കി വന്നപ്പോൾ വനംവകുപ്പിന്റെ അനുമതിയായില്ല; പമ്പയിലെ മണല്‍നീക്കം പ്രതിസന്ധിയില്‍
പത്തനംതിട്ട: പമ്പാ ത്രിവേണിയില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യുന്നതിന് നടപടികള്‍ തുടങ്ങിയെങ്കിലും വനംവകുപ്പിന്റെ അനുമതി ലഭിച്ചില്ല. 2018ലെ മഹാപ്രളയത്തില്‍ ത്രിവേണിയില്‍ അടിഞ്ഞുകൂടിയ മണലിന്റെ ഒരു ഭാഗം കഴിഞ്ഞവര്‍ഷം ഒഴുകിപ്പോയിരുന്നു. ഇത്തവണ മഴക്കാലത്തിനു മുമ്പായി മണല്‍ നീക്കാന്‍ ദേവസ്വം സെക്രട്ടറി അനുമതി നല്‍കിയിരുന്നു. ഇതനുസരിച്ച് റവന്യു അനുമതിയും ലഭിച്ചു. എന്നാല്‍ മണല്‍ നീക്കാനുള്ള ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് വനംവകുപ്പ് പറയുന്നു. വനംവകുപ്പിന്റെ അനുമതി ലഭിച്ചാലുടന്‍ മണല്‍ നീക്കിത്തുടങ്ങുമെന്ന് ഇന്നലെ സ്ഥലം സന്ദര്‍ശിച്ച ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. മണല്‍ തത്കാലം നിലയ്ക്കലിലേക്ക് നീക്കിയിടാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട അടിയന്തര നടപടികള്‍ക്കാണ് സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചിരിക്കുന്നതെന്ന് കളക്ടര്‍ പറഞ്ഞു. വരുംദിവസങ്ങളില്‍ 150 ഓളം ട്രക്കുകള്‍ 24 മണിക്കൂറും ഇതിനായി പ്രവര്‍ത്തിക്കും. വലിയ മഴയ്ക്ക് മുമ്പേ പമ്പാനദിയിലെ മണലുകള്‍ എടുത്തുമാറ്റുവാനാണു ശ്രമിക്കുന്നത്. നിലവില്‍ പമ്പയിലെ പ്രളയ സാഹചര്യമില്ലാത്ത സ്ഥലത്താണു മണല്‍ മാറ്റിയിടുന്നത്.…
Read Moreലോക്ക്ഡൗണില്‍ ഇളവു ലഭിച്ചിട്ടും വരുമാനങ്ങള്‍ നിലച്ചു; പ്രതിസന്ധിയിലായി ഇടത്തരക്കാര്‍
പത്തനംതിട്ട: ലോക്ക്ഡൗണില്‍ ഇളവു ലഭിച്ചിട്ടും വരുമാനമില്ലാതെ ജീവിതം വഴിമുട്ടിയത് ഇടത്തരക്കാര്‍ക്ക്. സ്വകാര്യ സ്ഥാപനങ്ങളിലും ചെറുകിട ബിസിനസും കൃഷിയുമൊക്കെയായി ജീവിതം തള്ളിനീക്കിയവരാണ് ബുദ്ധിമുട്ടിലായത്. ലോക്ക്ഡൗണ്‍ ഇളവുകളില്‍ സ്ഥാപനങ്ങളും ജോലിയും ഒക്കെ തിരികെ ലഭിച്ചെങ്കിലും വരുമാനക്കുറവ് എല്ലാ മേഖലയെയും ബാധിച്ചിട്ടുണ്ട്. സര്‍ക്കാരില്‍ നിന്നുള്ള യാതൊരു ആനുകൂല്യവും ലഭിക്കാത്തവരാണിവര്‍. ചെലവുകളേറുകയും വരുമാനം നിലയ്ക്കുകയും ചെയ്തവര്‍ ഭാവിയെ ഓര്‍ത്ത് വ്യാകുലപ്പെടുകയാണ്. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിയെടുത്തിരുന്നവരില് നല്ലൊരു പങ്കിനും രണ്ടുമാസത്തെ വേതനം മുടങ്ങിയിട്ടുണ്ട്. വ്യാപാരസ്ഥാപനങ്ങള്‍. ചെറുകിട പണമിടപാട് സ്ഥാപനങ്ങള്‍, ചെറുകിട വ്യവസായ യൂണിറ്റുകള്‍, സ്വകാര്യ ബസുകള്‍, ടൂറിസ്റ്റ് ബസുകള്‍, ഒരു വിഭാഗം സ്വകാര്യ സ്കൂളുകള്‍, ലാബോറട്ടറികള്‍, ഹോട്ടലുകള്‍ ആശുപത്രികള്‍ തുടങ്ങിയ ഇടങ്ങളിലൊക്കെ ജോലിയെടുത്തവര്‍ക്ക് ശമ്പളം വെട്ടിക്കുറയ്ക്കുകയോ തടയുകയോ ചെയ്തിരിക്കുകയാണ്. വ്യാപാരമേഖല, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ വരുമാനം പൂര്‍ണമായി നിലച്ചിരുന്നു. കെഎസ്ആര്‍ടിസി പോലെയുള്ള പൊതുമേഖല സ്ഥാപനങ്ങളില്‍ എം പാനല്‍ ജീവനക്കാര്‍ അടക്കമുള്ളവര്‍ക്ക് ശമ്പളവും നല്‍കിയിട്ടില്ല. പ്രതിദിന വേതനക്കാര്‍,…
Read Moreസർക്കാർ നൽകിയ ഉറപ്പുകൾ മാനിക്കുന്നു; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സർവീസിന് ഒരുങ്ങി ആലപ്പുഴയിലെ സ്വകാര്യബസുകൾ
ആലപ്പുഴ: കൊറോണയെ പ്രതിരോധിക്കാൻ പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ ഭാഗമായി നിർത്തിവച്ച ആലപ്പുഴയിലെ സ്വകാര്യബസ് സർവീസുകൾ ഇന്നു മുതൽ ആരംഭിക്കുമെന്ന് കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ കെബിടിഎ ഭാരവാഹികൾ അറിയിച്ചു. ഘട്ടംഘട്ടമായിട്ടായിരിക്കും ബസുകൾ ഓടിക്കുക. ബഹു. മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും നൽകിയിരിക്കുന്ന ഉറപ്പ് മാനിച്ചാണ് ബസുകൾ ഓടുന്നതെന്നും രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുവരെയാണ് സർവീസ് നടത്തുകയെന്നും ഭാരവാഹികൾ വ്യക്തമാക്കി. ബസുകൾ കേടുപാടുകൾ തീർക്കേണ്ടതുണ്ട്. സർക്കാർ തീരുമാനപ്രകാരം പെർമിറ്റിൽ അനുവദിച്ചിരിക്കുന്നതിൽ പകുതി യാത്രക്കാരെ മാത്രമേ കയറ്റുകയുള്ളു. സർക്കാർ അനുവദിച്ച അധികചാർജും ഈടാക്കും. യാത്രക്കാർ മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം. സാമൂഹ്യഅകലവും പാലിക്കണം. കോവിഡ് രോഗം വരുത്തിവച്ച ഇന്നത്തെ ദുരവസ്ഥ നേരിടാൻ യാത്രക്കാർ സഹകരിക്കണമെന്ന് കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ ജില്ലാകമ്മറ്റിയുടെ മൊബൈൽ കോണ്‍ഫറൻസിൽ അഭ്യർഥിച്ചു. മൊബൈൽ കോണ്‍ഫറൻസിൽ കെ.ബി.ടി.എ ജില്ലാപ്രസിഡന്റ് പി.ജെ. കുര്യൻ, സെക്രട്ടറി എസ്.എം. നാസർ, എൻ. സലിം, ഷാജിലാൽ, ബിജുദേവിക,…
Read More