പത്തനംതിട്ട: ജില്ലയില്‍ നിരീക്ഷണത്തിലാകുന്നവരുടെ എണ്ണത്തില്‍ വര്‍ധന. ഇന്നലെ വരെ 3,879 പേരാണ് നിരീക്ഷണത്തിലുള്ളത്. കോവിഡ് കെയര്‍ കേന്ദ്രങ്ങളില്‍ 1007 പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. വിവിധ കേസുകളിലെ സമ്പര്‍ക്കപ്പട്ടികയിലെ ഏഴുപേരാണ് നിരീക്ഷണത്തിലുള്ളത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നു തിരിച്ചെത്തിയ 3,333 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 539 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നു തിരിച്ചെത്തിയ 70 പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 354 പേരും ഇന്നലെ മുതല്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചവരാണ്. 98 കോവിഡ് കെയര്‍ സെന്ററുകളാണ് ജില്ലയില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇവയില്‍ 1,007 പേരെ താമസിപ്പിച്ചിരിക്കുന്നത്. 1,900 പേരെ പാര്‍പ്പിക്കാനുള്ള സംവിധാനമാണ് കോവിഡ് കെയര്‍ കേന്ദ്രങ്ങള്‍ക്കുള്ളത്. എന്നാല്‍ ദിനംപ്രതിയെത്തുന്ന ആളുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതോടെ താമസസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട്. കോവിഡ് കെയര്‍ കേന്ദ്രങ്ങളില്‍ താമസിക്കുന്നവര്‍ ഒഴിയുമ്പോള്‍ മറ്റൊരാള്‍ക്ക് മുറി നല്കാന് രണ്ടുദിവസംവരെ വേണ്ടിവരും. ഇതാണ് പ്രധാന പ്രതിസന്ധി. ആളുകളുടെ വരവ് ഇത്തരത്തില്‍ തുടര്‍ന്നാല്‍ മുറി ഒന്നിലധികം…
Read MoreCategory: Alappuzha
ഇനിയെന്തു ചെയ്യും? പലിശയിളവോ തിരിച്ചടവിന് ഇളവോ ഇല്ല; വായ്പയെടുത്തവരുടെ ചങ്കിടിപ്പ് വർധിക്കുന്നു
തുറവൂർ: സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് മൈക്രോ ഫിനാൻസ് വായ്പകളെടുത്തവർ വിഷമസന്ധിയിൽ. മൈക്രോ ഫിനാൻസ് സംരംഭങ്ങളിൽ നിന്നും പണം വായ്പ എടുത്തവർക്ക് കോവിഡ് 19 സാഹചര്യത്തിൽപ്പോലും പലിശയിളവോ തിരിച്ചടവിന് ഇളവോ നൽകാത്തതാണ് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നത്. അയൽക്കൂട്ടം, കുടുംബശ്രീ മുഖേനയും മറ്റും പരസ്പര ജാമ്യത്തിലാണ് പുതുതലമുറ ബാങ്കുകൾ ഉൾപ്പടെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ വായ്പ നൽകിയിരിക്കുന്നത്. ഗ്രൂപ്പടിസ്ഥാനത്തിൽ നൽകിയിട്ടുള്ള വായ്പയിൽ ഒരാൾ തിരിച്ചടവ് മുടക്കിയാൽ ഗ്രൂപ്പിന്റെ മൊത്തം തിരിച്ചടവ് മുടങ്ങും. എന്നാൽ കോവിഡ് സാഹചര്യത്തിൽ സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ ഒന്നും ഇത്തരം സ്ഥാപനങ്ങൾ അംഗീകരിക്കുകയോ കണക്കിലെടുക്കുകയോ ചെയ്യുന്നില്ലെന്ന് വായ്പയെടുത്തവർ പറയുന്നു. തീരദേശ മേഖലയിൽ ഉൾപ്പടെ മത്സ്യത്തൊഴിലാളികളും കയർത്തൊഴിലാളികളും മത്സ്യ സംസ്ക്കരണ തൊഴിലാളികളും പ്രതിസന്ധിയിലാണ്. കൂലിപ്പണിക്കാരായ ഇവരാണ് വായ്പയുടെ ഗുണഭോക്താക്കൾ. ജോലിയില്ലാതായതോടെ നിത്യവൃത്തിയ്ക്ക് പോലും വകയില്ലാതെ ബുദ്ധിമുട്ടുകയാണ് ഈ വിഭാഗം. തിരിച്ചടവ് മുടങ്ങിയാൽ വലിയ പലിശയാണ് സ്ഥാപനങ്ങൾ ഈടാക്കുന്നത്. വായ്പ തിരിച്ചടയ്ക്കാൻ…
Read Moreപത്തനംതിട്ടയിൽ ഇന്നലെ സ്ഥിരീകരിച്ച മൂന്നു കോവിഡ് കേസുകൾ കുടുംബവ്യാപനം
പത്തനംതിട്ട: ജില്ലയില്‍ ഇന്നലെ സ്ഥിരീകരിച്ച മൂന്ന് കോവിഡ് കേസുകളും കുടുംബവ്യാപനത്തിലൂടെ.ഇതില്‍ റാന്നി മക്കപ്പുഴ സ്വദേശികളായ ദമ്പതികളും ഉള്‍പ്പെടുന്നു. കഴിഞ്ഞ 13ന് ഡല്‍ഹിയില്‍ നിന്നുമെത്തിയ മക്കപ്പുഴ സ്വദേശിയായ 37 കാരനും ഇയാളുടെ ഭാര്യ 32 കാരിയായ യുവതിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ഗര്‍ഭിണിയുമാണ്. 15നു മുംബൈയില്‍ നിന്നെത്തിയ കുളനട ഉള്ളന്നൂര്‍ സ്വദേശിയായ 13കാരനാണ് രോഗം സ്ഥിരീകരിച്ച മറ്റൊരാള്‍. കുട്ടിയുടെ പിതാവിന് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. മൂന്നാംഘട്ടത്തിലെ കുടുംബവ്യാപന കേസുകളായി ഇത്. രണ്ടാംഘട്ടത്തില്‍ പത്തനംതിട്ടയില്‍ കോവിഡ് സ്ഥിരീകരിച്ചത് ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിലെ മൂന്നുപേര്‍ക്കും നാട്ടില്‍ അവരുടെ കുടുംബാംഗങ്ങളായ ആറുപേര്‍ക്കുമാണ്. പിന്നീട് കുടുംബവ്യാപനം ഉണ്ടായിരുന്നില്ല. കോവിഡ് ബാധിച്ചു നിലവില്‍ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 16 ആയി. നേരത്തെ രോഗം ബാധിച്ച 17 പേര് ആശുപത്രി വിട്ടിരുന്നു. ഇവരുള്‍പ്പെടെ ജില്ലയില്‍ കോവിഡ് ബാധിച്ചവര്‍ 33 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ച മൂവരും വീടുകളില്‍…
Read Moreഡല്‍ഹിയിലെ മലയാളി നഴ്സുമാരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രിക്ക് കത്ത് നൽകി എംപി ആന്റോ ആന്റണി
പത്തനംതിട്ട: ഡല്‍ഹിയിലെ പല ആശുപത്രികളിലും വേണ്ടത്ര സുരക്ഷയില്ലാതെ കോവിഡ് രോഗികള്‍ക്കിടെയില്‍ ജോലി ചെയ്യാന്‍ നഴ്സുമാര്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യം അതീവ ഗൗരവത്തോടെ കാണണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനോട് ആന്റോ ആന്റണി എംപി ആവശ്യപ്പെട്ടു. നഴ്സുമാര്‍ക്ക് പരിമിതമായ സൗകര്യം മാത്രമാണുള്ളത്. മാസ്കുകളോ പിപിഇ കിറ്റുകളോ ലഭിക്കാറില്ലെന്നാണ് ആരോപണം. ജോലി നഷ്ടപ്പെടുമെന്നുള്ള ഭീഷണിയുടെ നടുവിലാണ് വേണ്ടത്ര സുരക്ഷയില്ലാതെ ഇവര്‍ക്കു ജോലി ചെയ്യേണ്ടിവരുന്നതെന്ന് എംപി പറഞ്ഞു. ഡല്‍ഹി കല്‍റാ ആശുപത്രിയില്‍ ഡ്യൂട്ടിയിലായിരിക്കെ കോവിഡ് ബാധിച്ചു മരിച്ച നഴ്സ് പത്തനംതിട്ട വി.കോട്ടയം സ്വദേശി അംബികയുടെ കുടുംബത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന 50 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷ്വറന്‍സും ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ഒരുകോടി രൂപയുടെ നഷ്ടപരിഹാരവും വൈകാതെ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഡല്‍ഹി മുഖ്യമന്ത്രി കെജരിവാളിനോടും രേഖാമൂലം ആവശ്യപ്പെട്ടതായും എംപി പറഞ്ഞു.
Read Moreഉത്രയുടെ മരണം; ഭർത്താവ് സൂരജിന്റെ പറക്കോട്ടെ വീട്ടിൽ തെളിവെടുപ്പ് ആരംഭിച്ചു
അടൂര്‍: അഞ്ചലില്‍ പാമ്പുകടിയേറ്റ് ഉത്ര മരിക്കാനിടയായ സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് സൂരജിന്റെ പറക്കോട്ടെ വീട്ടിൽ തെളിവെടുപ്പ് ആരംഭിച്ചു. രാവിലെ 11.30ഓടെ സൂരജിനെ വീട്ടിലെത്തിച്ചു. സൂരജിന്റെ മാതാപിതാക്കളായ സുരേന്ദ്രനും രേണുകയും സഹോദരിയുമാണ് പറക്കോട്ടെ വീട്ടിലുള്ളത്. ഉത്രയുടെ മരണത്തേത്തുടര്ന്ന് സൂരജിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് പോലീസ് കേസെടുത്തിരുന്നു. ഇതു സംബന്ധിച്ച് വനിതാ കമ്മീഷനും നിര്‍ദേശം നല്‍കിയിരുന്നു. സൂരജിന്റെ അടൂര്‍ പറക്കോട്ടെ ശ്രീശരണ്യയില് താമസിച്ചുവരവേ മാര്‍ച്ച് രണ്ടിനു രാത്രിയിലാണ് ഉത്രയ്ക്ക് ആദ്യം പാമ്പുകടിയേറ്റത്. ഒന്നരമാസത്തിലേറെ നീണ്ടുനിന്ന ചികിത്സയ്ക്കൊടുവില്‍ ഏപ്രില്‍ 22നാണ് ആശുപത്രി വിട്ടത്. പിന്നീട് അഞ്ചലിലെ വീട്ടിലായിരുന്നു താമസം. ആശുപത്രിയില്‍ നിന്നു വരുന്നവഴി പറക്കോട്ടെ വീട്ടില്‍ ഉത്ര എത്തിയിരുന്നു. അവിടെയായിരുന്ന കുഞ്ഞിനെ കണ്ടശേഷം അഞ്ചലിലേക്ക് പോയി. പിന്നീട് ആശുപത്രിയില്‍ മുറിവ് ഡ്രസ് ചെയ്യാന്‍ പോയപ്പോഴും വീട്ടില്‍ എത്തിയിരുന്നു. പറക്കോട്ടെ വീട്ടിലായിരുന്ന ഉത്രയുടെ ഒന്നര വയസുള്ള കുഞ്ഞിനെ ഇന്നലെ അഞ്ചലിലെ വീട്ടിലെത്തിച്ചിരുന്നു. കൊല്ലംജില്ലാ…
Read Moreഉത്രയുടെ മരണം: കുറ്റാരോപിതന്റെ സിപിഎം ബന്ധം അന്വേഷണത്തിനു തടസമാകരുതെന്ന് കോണ്‍ഗ്രസ്
പത്തനംതിട്ട: അഞ്ചലിലെ വീട്ടിൽ കഴിഞ്ഞ ഏഴിന് പാന്പുകടിയേറ്റു മരിച്ച ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് സൂരജ് അറസ്റ്റിലായെങ്കിലും ഇയാൾക്കുള്ള സിപിഎം ബന്ധം അന്വേഷണത്തിനു തടസമാകരുതെന്ന് കോണ്‍ഗ്രസ് നേതാക്കൾ. കേരളത്തെ ഞെട്ടിച്ച സംഭവത്തിൽ പ്രതി അറസ്റ്റിലായപ്പോഴും അയാളെ ന്യായീകരിക്കാനുള്ള ശ്രമം സ്വന്തം നാടായ പറക്കോട്ടെ നടന്നുവെന്നത് ഞെട്ടിക്കുന്നതാണ്. സൂരജിന് ഇതിനു കഴിയില്ലെന്നതരത്തിൽ നാട്ടിൽ പ്രചാരണം വ്യാപകമാണ്. സൂരജിനെ പാർട്ടിയിൽ നിന്നു പുറത്താക്കാൻ സിപിഎം തയാറാകണമെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോർജ് പത്രസമ്മേളനത്തിൽ പറഞ്ഞു. ഒന്നര വയസുകാരനായ മകനെ ഏറ്റെടുക്കാൻ സിപിഎം പറക്കോട് ലോക്കൽ കമ്മിറ്റിയിലെ കാരക്കൽ ബ്രാഞ്ച് കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ചിരണിക്കൽ യൂണിറ്റ് സെക്രട്ടറിയുമായ സൂരജ് അടൂർ പോലീസ് സ്റ്റേഷനിൽ പറക്കോട്ടെ ഒരു സിപിഎം നേതാവിനൊപ്പമെത്തിയിരുന്നതായി കോണ്‍ഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി. ജില്ലാ ശിശുക്ഷേമസമിതി ഇടപെട്ട് ഒന്നരവയസുള്ള കുഞ്ഞിനെ സൂരജിന്റെ വീട്ടിലേക്കു കൈമാറിയതും ദുരൂഹതയുള്ളതാണ്. പത്തനംതിട്ടയിലെ ശിശുക്ഷേമസമിതിക്ക്…
Read Moreആളെ തിരിച്ചറിയുന്നില്ലെന്ന പരാതി വേണ്ട; 60 രൂപയ്ക്ക് പതിനഞ്ച് മിനിറ്റിൽ മുഖം പതിച്ച മാസ്ക് റെഡി..!
പൂച്ചാക്കൽ: മാസ്ക് കാരണം ആളെ തിരിച്ചറിയുന്നില്ല എന്ന പരാതിക്ക ു വിരാമം. മാസ്ക് ധരിക്കുന്ന ആളിന്റെ മുഖം പ്രിന്റ് ചെയ്ത മാസ്കുകളുടെ വിപണി സജീവമാകുന്നു . 60 രൂപയും ഫോട്ടോയും ഉണ്ടെങ്കിൽ പതിനഞ്ച് മിനിട്ടിനുള്ളിൽ പ്രിൻറ് ചെയ്ത മാസ്ക് റെഡി. ചേർത്തല പോസ്റ്റോഫീസ് റോഡിൽ കെ. വിനോദിന്റെ ഉടമസ്ഥതയിലുള്ള ഡിഎസ് സ്റ്റുഡിയോയിൽ മുഖം പ്രിന്റ് ചെയ്ത മാസ്കിന് ആവശ്യക്കാർ ഏറെയാണ്. മാസ്ക് ധരിച്ച് പോകുന്പോൾ പരിചയക്കാരെ കണ്ടാൽ പോലും ചിരിക്കുന്നില്ല എന്ന പരാതിയും പരിഭവവും കൂടിയപ്പോഴാണ് ഇങ്ങനെയൊരാശയം വിനോദിന് തോന്നിയത്. സപ്ലിമേഷൻ പ്രിന്റിംഗിലൂടെ തയാറാക്കുന്ന മാസ്ക് രണ്ട് ലെയർ ക്ലോത്തിൽ കഴുകി വീണ്ടും ഉപയോഗിക്കുന്ന വിധത്തിലാണ് നിർമിക്കുന്നത്. സ്റ്റുഡിയോയിൽ വന്ന് ഫോട്ടോ എടുത്ത് പ്രിന്റ് ചെയ്യുന്ന മാസ്കിന് അറുപത് രൂപ മുതൽ നൂറ് രൂപവരെ വാങ്ങുന്നുണ്ട്. രണ്ട് ലെയർ തുണിയിൽ പ്രിന്റ് ചെയ്യുന്നതിനാൽ മഷിയുടെ രൂക്ഷഗന്ധമോ മറ്റ്…
Read Moreനാട്ടില്‍ പോകണം; അതിഥി തൊഴിലാളികള്‍ സംഘടിച്ച സംഭവത്തില്‍ വിശദമായി അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി
പത്തനംതിട്ട: നാട്ടില്‍ തിരികെ പോകണമെന്ന് ആവശ്യപ്പെട്ട് അതിഥി തൊഴിലാളികള്‍ സംഘടിച്ച സംഭവത്തെപ്പറ്റി വിശദമായി അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍. ഇന്നലെ ഉച്ചകഴിഞ്ഞാണ് ഏകദേശം നൂറോളം വരുന്ന, ഭൂരിപക്ഷവും ബീഹാറില്‍ നിന്നുള്ള അതിഥി തൊഴിലാളികള്‍ കണ്ണങ്കരയില്‍ സംഘടിച്ചെത്തിയത്. കണ്ണങ്കരയിലും സമീപപ്രദേശങ്ങളിലും താമസിക്കുന്നവരാണിവര്‍. ഇവിടെയുള്ള സൂര്യാ ട്രാവല്‍ ഏജന്‍സി ഓഫീസിലേക്ക് നീങ്ങാനുള്ള തയാറെടുപ്പിനിടെ പോലീസെത്തുകയായിരുന്നു. രണ്ടരലക്ഷം രൂപ നല്കിയാല് 30 പേരെ സ്വദേശത്തെത്തിക്കാമെന്ന ട്രാവല്‍ ഏജന്റിന്റെ വാഗ്ദാനത്തെത്തുടര്‍ന്നാണ് ഇവര്‍ ഏജന്‍സി ഓഫീസിലേക്ക് പോകാന്‍ കണ്ണങ്കരയില്‍ ഒത്തുചേര്‍ന്നത്. സ്വദേശങ്ങളിലേക്ക് മടങ്ങാന്‍ വേണ്ട പാസും മറ്റുകാര്യങ്ങളും ശരിയാക്കി നല്‍കാമെന്നും ഏജന്‍സി വാക്കു നല്‍കിയതായി പറയപ്പെടുന്നു. ഉടന്‍തന്നെ സ്ഥലത്തെത്തിയ ജില്ലാ പോലീസ് മേധാവി അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കേള്‍ക്കുകയും തിരിച്ചു പോക്കുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യാമെന്നു ഉറപ്പ് നല്‍കുകയും ചെയ്തു. ഭക്ഷണം ലഭിക്കുന്നില്ലെന്ന പരാതിയെത്തുടര്‍ന്ന് പോലീസ് അന്വേഷിച്ചപ്പോള്‍ താമസസ്ഥലങ്ങളില്‍ ആവശ്യത്തിന്…
Read Moreകോവിഡ് 19; സാമ്പിള്‍ പരിശോധനയിൽ പത്തനംതിട്ട മുന്നില്‍; നിരീക്ഷണത്തില്‍ 3,337 പേര്
പത്തനംതിട്ട: ജില്ലയിലെ വിവിധ ആശുപത്രികളില്‍ 30 പേരാണ് ഐസൊലേഷനിലുള്ളത്. 3,337 പേര് വീടുകളിലും കോവിഡ് കെയര്‍ കേന്ദ്രങ്ങളിലുമായി നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ പ്രതിദിന പരിശോധനകളും കൂട്ടിയിട്ടുണ്ട്. ഇന്നലെ 229 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതുള്‍പെടെ 6,842 സാമ്പിളുകള്‍ ഇതേവരെ പത്തനംതിട്ടയില്‍ നിന്നു പരിശോധനയ്ക്ക് അയച്ചു. പരിശോധനകളുടെ കാര്യത്തില്‍ സംസ്ഥാനത്ത് ഒന്നാംസ്ഥാനത്താണ് പത്തനംതിട്ട. പരിശോധനയ്ക്ക് അയച്ചിട്ടുള്ളതില്‍ 360 സാമ്പിളുകളുടെ ഫലമാണ് ഇന്നലെവരെ ലഭിക്കാനുള്ളത്. ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ 10 പേരും ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ ആറുപേരും ജനറല്‍ ആശുപത്രി അടൂരില്‍ നാലുപേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 10 പേരാണ് ഐസൊലേഷനിലുള്ളത്. ഇന്നലെ പുതുതായി ഒമ്പതു പേരെ ഐസലേഷനില്‍ പ്രവേശിപ്പിച്ചു. വിവിധ പോസിറ്റീവ് കേസുകളുമായി ബന്ധപ്പെട്ട് ജില്ലയില്‍ അഞ്ചുപേര്‍ നിരീക്ഷണത്തിലുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2909 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 423…
Read Moreകോവിഡ് ബാധിതരുടെ എണ്ണം കൂടിയാല്‍ ചികിത്സ ഒന്നാംനിര ആരോഗ്യ കേന്ദ്രങ്ങളില്‍; അടഞ്ഞുകിടക്കുന്ന സ്വകാര്യ ആശുപത്രികള്‍ ഇതിനായി സര്‍ക്കാര്‍ ഏറ്റെടുത്തു
പത്തനംതിട്ട: സമീപദിവസങ്ങളില്‍ ജില്ലയില്‍ കോവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണം കൂടിയാല്‍ കോവിഡ് ഒന്നാംനിര ആരോഗ്യ കേന്ദ്രങ്ങളിലേക്കു മാറ്റും. റാന്നി മേനാംതോട്ടം ആശുപത്രി മാത്രമാണ് നിലവില്‍ ഇത്തരത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. അടഞ്ഞുകിടക്കുന്ന സ്വകാര്യ ആശുപത്രികള്‍ ഇത്തരം ആവശ്യത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. മേനാംതോട്ടം ആശുപത്രിയിലേക്ക് നാല് ഡോക്ടര്‍മാര്‍ അടക്കം സജ്ജീകരണങ്ങളും നല്‍കിയിട്ടുണ്ട്.നിലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി മാത്രമാണ് കോവിഡ് ആശുപത്രിയായി മാറ്റിയിരിക്കുന്നത്. അവിടെ തിരക്ക് വര്‍ധിച്ചാല്‍ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലേക്ക് ആളുകളെ മാറ്റും. വെന്റിലേറ്റര്‍ സൗകര്യത്തോടെയുള്ള ചികിത്സ ഈ രണ്ട് ആശുപത്രികളിലും സജ്ജമാക്കും. ഒന്നാംനിര ചികിത്സാ കേന്ദ്രങ്ങളില്‍ മറ്റ് ശാരീരിക ബുദ്ധിമുട്ടുകളില്ലാത്ത കോവിഡ് രോഗികളെ മാറ്റാനാണ് തീരുമാനം. നിലവില്‍ പത്തനംതിട്ടയില്‍ ചികിത്സയില്‍ കഴിയുന്ന 13 പേരില്‍ പത്തുപേരും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ്. രണ്ടുപേരെ കഴിഞ്ഞദിവസം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. മറ്റൊരാള്‍ നേരത്തെ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ്. ഇന്നലെ…
Read More