സർക്കാർ നൽകിയ ഉറപ്പുകൾ മാനിക്കുന്നു; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സർവീസിന് ഒരുങ്ങി ആ​ല​പ്പു​ഴ​യിലെ സ്വ​കാ​ര്യ​ബ​സു​ക​ൾ


ആ​ല​പ്പു​ഴ: കൊ​റോ​ണ​യെ പ്ര​തി​രോ​ധി​ക്കാ​ൻ പ്ര​ഖ്യാ​പി​ച്ച ലോ​ക്ക്ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​ത്തി​വ​ച്ച ആ​ല​പ്പു​ഴ​യി​ലെ സ്വ​കാ​ര്യ​ബ​സ് സ​ർ​വീ​സു​ക​ൾ ഇ​ന്നു മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്ന് കേ​ര​ള ബ​സ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​സോ​സി​യേ​ഷ​ൻ കെ​ബി​ടി​എ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഘ​ട്ടം​ഘ​ട്ട​മാ​യി​ട്ടാ​യി​രി​ക്കും ബ​സു​ക​ൾ ഓ​ടി​ക്കു​ക. ബ​ഹു. മു​ഖ്യ​മ​ന്ത്രി​യും ഗ​താ​ഗ​ത മ​ന്ത്രി​യും ന​ൽ​കി​യി​രി​ക്കു​ന്ന ഉ​റ​പ്പ് മാ​നി​ച്ചാ​ണ് ബ​സു​ക​ൾ ഓ​ടു​ന്ന​തെ​ന്നും രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു​വ​രെ​യാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ക​യെ​ന്നും ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി.


ബ​സു​ക​ൾ കേ​ടു​പാ​ടു​ക​ൾ തീ​ർ​ക്കേ​ണ്ട​തു​ണ്ട്. സ​ർ​ക്കാ​ർ തീ​രു​മാ​ന​പ്ര​കാ​രം പെ​ർ​മി​റ്റി​ൽ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​തി​ൽ പ​കു​തി യാ​ത്ര​ക്കാ​രെ മാ​ത്ര​മേ ക​യ​റ്റു​ക​യു​ള്ളു. സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച അ​ധി​ക​ചാ​ർ​ജും ഈ​ടാ​ക്കും. യാ​ത്ര​ക്കാ​ർ മാ​സ്ക് നി​ർ​ബ​ന്ധ​മാ​യും ധ​രി​ച്ചി​രി​ക്ക​ണം.

സാ​മൂ​ഹ്യ​അ​ക​ല​വും പാ​ലി​ക്ക​ണം. കോ​വി​ഡ് രോ​ഗം വ​രു​ത്തി​വ​ച്ച ഇ​ന്ന​ത്തെ ദു​ര​വ​സ്ഥ നേ​രി​ടാ​ൻ യാ​ത്ര​ക്കാ​ർ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള ബ​സ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ​ക​മ്മ​റ്റി​യു​ടെ മൊ​ബൈ​ൽ കോ​ണ്‍​ഫ​റ​ൻ​സി​ൽ അ​ഭ്യ​ർ​ഥി​ച്ചു.

മൊ​ബൈ​ൽ കോ​ണ്‍​ഫ​റ​ൻ​സി​ൽ കെ.​ബി.​ടി.​എ ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് പി.​ജെ. കു​ര്യ​ൻ, സെ​ക്ര​ട്ട​റി എ​സ്.​എം. നാ​സ​ർ, എ​ൻ. സ​ലിം, ഷാ​ജി​ലാ​ൽ, ബി​ജു​ദേ​വി​ക, റി​നു​മോ​ൻ, ഹാ​രി​സ് ക​ണ്ണ​ങ്ങ​ഴ, സു​നീ​ർ ഫി​ർ​ദൗ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment