ആലപ്പുഴ: നഗരത്തിലെ റോഡ് നിർമാണത്തിന് പൊതുമരാമത്ത് വകുപ്പ് വഴി ചെലവഴിക്കുന്നത് 117.5 കോടിയെന്ന് മന്ത്രി ജി. സുധാകരൻ. അന്പലപ്പുഴ നിയോജക മണ്ഡലത്തിൽ ആലപ്പുഴ നഗരസഭയിലെ പ്രധാന റോഡുകളായ ഗുരുമന്ദിരം, വാടയ്ക്കൽ കുതിരപ്പന്തി റോഡുകളുടെയും അനുബന്ധ റോഡുകളുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സെൻട്രൽ റോഡ് ഫണ്ടിൽ ഉൾപെടുത്തി 15 കോടി മുടക്കിയാണ് അഞ്ചു വാർഡുകളിലൂടെ കടന്നുപോകുന്ന അനുബന്ധ റോഡുകൾ നിർമിച്ചത്. സെൻട്രൽ റോഡ് ഫണ്ടിൽ നിന്ന് 1444 കോടി രൂപ ലഭിച്ചു. 1450 കിലോമീറ്റർ റോഡ് നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്. നികുതിയിൽനിന്ന് കേരളത്തിന് ലഭിക്കേണ്ട വിഹിതമാണ് ഇത്തരത്തിൽ ലഭിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നഗരത്തിലെ 21 പൊതുമരാമത്ത് റോഡുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള 250 കോടി രൂപയുടെ പദ്ധതിക്ക് കരാർ ആയെങ്കിലും കരാറുകാരൻ അനാവശ്യമായി വൈകിച്ചതിനാൽ മുന്നോട്ടു പോകാത്ത സാഹചര്യമുണ്ടായി. ഈ കരാറുകാരനെ ഒഴിവാക്കി കരിന്പട്ടികയിൽപ്പെടുത്തിയതായി മന്ത്രി പറഞ്ഞു.
Read MoreCategory: Alappuzha
പണവും മദ്യവുമായിവരിക; കെട്ടിട നിർമാണ അനുമതിനൽകാൻ കൈക്കൂലി വാങ്ങുന്നതിനിടെ ഓവർസിയർ പിടിയിൽ
തുറവൂർ: കെട്ടിട നിർമാണ അനുമതി നൽകുന്നതിനു പണവും മദ്യവും വാങ്ങിയ ഓവർസിയർ വിജിലൻസിന്റെ പിടിയിൽ. തൈക്കാട്ടുശേരി പഞ്ചായത്ത് ഓവർസിയർ ഷാജിമോനാണ് പിടിയിലായത്. തുറവൂർ വളമംഗലം സ്വദേശിയായ സന്തോഷ് കുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. നാലു സെന്റ് സ്ഥലത്ത് പുതുതായി നിർമിക്കുന്ന കടമുറിക്ക് നിർമാണ അനുമതി ലഭിക്കുന്നതിന് തൈക്കാട്ടുശേരി പഞ്ചായത്തിൽ അപേക്ഷ നൽകി. പല പ്രാവശ്യം കയറി ഇറങ്ങിയെങ്കിലും അനുമതി ലഭിക്കാത്തതിനാൽ ഓവർസിയർ ആയ ഷാജിമോനെ കണ്ടു കാര്യം തിരക്കിയപ്പോൾ പണം നൽകിയാൽ അനുമതി നൽകാമെന്നു പറഞ്ഞു. ഈ സമയം ഷാജിമോന്‍ 2000 രൂപ കൈക്കൂലിയായി നൽകി. എന്നാൽ നിർമാണ അനുമതിക്ക് 5000 രൂപയും മദ്യവും ആവശ്യപ്പെട്ടു. ആലപ്പുഴ വിജിലൻസ് യുണിറ്റ് ഡിവൈഎസ്പി എ.കെ. വിശ്വനാഥന് ലഭിച്ച പരാതിയെത്തുടർന്ന് ഇന്നലെ വൈകുന്നേരം തുറവൂർ ജംഗ്ഷനിൽ പണവും മദ്യവുമായി എത്തിച്ചേരാൻ ആവശ്യപ്പെട്ടു. തുറവൂർ ജഗ്ഷനു സമീപമുള്ള ബേക്കറിയിൽ കാത്തുനിന്ന സന്തോഷ്കുമാറിൽ നിന്ന്…
Read Moreതലയ്ക്കടിയേറ്റ് അഭിഭാഷകൻ മരിച്ച സംഭവം; ആശുപത്രിയിലേക്ക് കൊണ്ടുവന്നതിലെ അപാകതയിൽ രക്തം തലച്ചോറിലേക്ക് ഇറങ്ങി; പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നതിങ്ങനെ…
ചെങ്ങന്നൂർ: ചെങ്ങന്നൂർബാറിലെ അഭിഭാഷകൻ അങ്ങാടിക്കൽ പുത്തൻകാവ് ശാലേംനഗർ കുറ്റിക്കാട്ട് തൈക്കൂട്ടത്തിൽ ഏബ്രഹാം വർഗീസി(65) നെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ അങ്ങാടിക്കൽ പുത്തൻകാവ് പൗവത്തിൽ എ. അരവിന്ദി (36)നെ ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചനയുണ്ട്. ഹെൽമറ്റ് കൊണ്ട് ശക്തിയുള്ള അടിയേറ്റപ്പോൾ ഉണ്ടായ ആഴമേറിയ മുറിവിലൂടെയാണ് രക്തം തലച്ചോറിലേക്ക് ഇറങ്ങിയത്. അടിയേറ്റ് താഴെ വീണു കിടന്ന അഭിഭാഷകനെ ആശുപത്രിയിൽ എത്തിച്ചത് സ്കൂട്ടറിൽ കമഴ്ത്തിക്കിടത്തിയാണ്. അങ്ങനെയാണ് രക്തം തലച്ചോറിലേക്ക് ഇറങ്ങാനിടയായത്. സംഭവം നടന്നതിനു സമീപമുള്ള സിസി ടിവി ദൃശ്യങ്ങൾ വ്യക്തമല്ല. പോലീസ് സൈബർ സെല്ലിന്റെ സേവനം ഇതിനായി പ്രയോജനപ്പെടുത്തും. അതിനു ശേഷമേ ഒന്നിലധികം കുറ്റവാളികൾ ഉണ്ടോ എന്ന് അറിയാൻ കഴിയൂ എന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി 11.45 ന് തന്റെ സ്കൂട്ടറിൽ…
Read Moreസ്വന്തമായി ഒരു വീടെന്ന സ്വപ്നം പൂവണിയുന്നു; മലേഷ്യയിൽ പീഡനമേറ്റ ഹരിദാസന് പുതിയ വീടിനായി തറക്കല്ലിട്ടു
കായംകുളം: മലേഷ്യയിൽ തൊഴിലുടമയുടെ ക്രൂര പീഡനത്തിനിരയായി നാട്ടിലെത്തിയ ഹരിപ്പാട് നീണ്ടൂർ പള്ളിപ്പാട് വാലേത്ത് വീട്ടിൽ ഹരിദാസനും കുടുംബത്തിനും സ്വന്തമായി ഒരു വീടെന്ന സ്വപ്നം പൂവണിയുന്നു. പുതിയ വീടിന്റെ തറക്കല്ലിടീൽ കർമം പ്രതിപക്ഷ നേതാവും സ്ഥലം എംഎൽഎ യുമായ രമേശ് ചെന്നിത്തല നിർവഹിച്ചു. ജീവകാരുണ്യരംഗത്ത് പ്രവർത്തിക്കുന്ന എസ്ഡി ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് പുതിയ വീട് നിർമിച്ച് നൽകുന്നത്. അലൂമിനിയം ഷീറ്റ് കൊണ്ട് മറച്ച ഷെഡ്ഡിലാണ് ഇപ്പോൾ രണ്ട് പെണ്മക്കളുൾ പ്പെടുന്ന ഹരിദാസന്റെ കുടുംബം കഴിയുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുൻ കയ്യെടുത്താണ് വീട് നിർമിച്ചുനൽകുന്നത്. മൂന്ന് മാസം കൊണ്ട് പണി പൂർത്തിയാക്കി താക്കോൽ കൈമാറുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ജോണ്‍ തോമസ്, പള്ളിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രക്കുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു. നടൻ മമ്മൂട്ടി ഡയറക്ടറായ പതഞ്ജലി ആയുർവേദ ചികിത്സാകേന്ദ്രത്തിൽ ഹരിദാസന്…
Read Moreകോവിഡ്-19: പത്തനംതിട്ടയിൽ മാസ്കും ഹാൻഡ് സാനിറ്റൈസറും കിട്ടാനില്ല; വില കൂട്ടിയാൽ നടപടിയെന്ന് കളക്ടർ
പത്തനംതിട്ട: കൊറോണ ഭീതിയെ തുടർന്ന് പത്തനംതിട്ട ജില്ലയിൽ കോവിഡ്-19 മുൻകരുതൽ വസ്തുക്കൾക്ക് കടുത്തക്ഷാമം. മാസ്കും ഹാൻഡ് സാനിറ്റൈസറും കിട്ടാനില്ലെന്ന് വിവിധ ചാനൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ വലിയ വിലവർധനയില്ലാതെ വസ്തുക്കൾ ജനങ്ങൾക്ക് ലഭ്യമാക്കാനാകുമെന്ന് ജില്ലാ കളക്ടർ പി.ബി. നൂഹ് പറഞ്ഞു. സംസ്ഥാനത്ത് പലയിടത്തും മുൻകരുതൽ വസ്തുക്കൾക്ക് കച്ചവടക്കാർ വിലകൂട്ടിതായും റിപ്പോർട്ടുകളുണ്ട്.
Read Moreപോലീസിൽ പരാതി നൽകിയിട്ടും നടപടിയില്ല! സിപിഎം കൗണ്‍സിലർ ഗുണ്ടായിസം കാട്ടുന്നതായി വിശ്വകർമസഭ
പത്തനംതിട്ട: താഴെ വെട്ടിപ്പുറത്ത് സിപിഎം കൗണ്‍സിലറുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘത്തിന്റെ അക്രമവും ഭീഷണിയും കാരണം വിശ്വകർമ കുടുംബങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് കേരള വിശ്വകർമ സഭാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. ഏറ്റവും ഒടുവിൽ താഴേവെട്ടിപ്പുറം ചരിവുപറന്പിൽ അശോകനാചാരിയുടെ കുടുംബത്തിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ അശോകനാചാരി, ഭാര്യ സതി, മകൾ ആതിര, അശോകനാചാരിയുടെ ജ്യേഷ്ഠൻ കുട്ടപ്പായി എന്നിവർക്ക് പരിക്കേറ്റു. പോലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. അടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവദിവസം അശോകനാചാരിയുടെ മകനുമായുണ്ടായ തർക്കത്തെ തുടർന്നാണ് കൗണ്‍സിലറും സംഘവും കുടുംബത്തിനുനേരെ അക്രമം അഴിച്ചുവിട്ടതെന്ന് വിശ്വകർമസഭാ ഭാരവാഹികൾ ആരോപിച്ചു. ഭരണത്തിന്റെ മറവിൽ നടക്കുന്ന ഗുണ്ടാപ്രവർത്തനം കാരണം തങ്ങൾക്കു ജീവിക്കാൻ തന്നെ ബുദ്ധിമുട്ടായിരിക്കുകയാണെന്ന് ഇവർ പറഞ്ഞു. സ്ത്രീകളും കുട്ടികളും അടക്കം ആക്രമിക്കപ്പെടുകയാണ്. ഇതിനെതിരേ ശക്തമായ നടപടിയെടുക്കണമെന്നും വിശ്വകർമസഭ ഭാരവാഹികൾ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം.എൻ.മോഹൻദാസ്, ജില്ലാ പ്രസിഡന്റ് ബിജി സുകുമാരൻ,…
Read Moreനടപടിക്രമങ്ങളിൽ ഇളവില്ല; തദ്ദേശസ്ഥാപനങ്ങളിൽ നിന്നുള്ള കുടിവെള്ള വിതരണം വൈകും; ആശങ്കയിൽ ജനങ്ങൾ
പത്തനംതിട്ട: ടാങ്കർ ലോറികളിൽ കുടിവെള്ള വിതരണം നടത്തുന്നതിനു പതിവു നടപടിക്രമങ്ങളും ചട്ടങ്ങളും പാലിക്കണം. ഇതോടെ തദ്ദേശസ്ഥാപനങ്ങളിൽ നിന്നുള്ള കുടിവെള്ള വിതരണം വൈകുമെന്നുറപ്പായി. 31 വരെ ഗ്രാമപഞ്ചായത്തുകൾക്ക് 5.50 ലക്ഷം രൂപയും നഗരസഭകൾക്ക് 11 ലക്ഷം രൂപയും കോർപറേഷന് 16.50 ലക്ഷം രൂപയും കുടിവെള്ള വിതരണത്തിനായി ചെലവഴിക്കാൻ സർക്കാർ ഉത്തരവു നൽകിയിരുന്നു. ഏപ്രിൽ ഒന്നു മുതൽ മേയ് 31 വരെ ഗ്രാമപഞ്ചായത്തുകൾക്ക് 11 ലക്ഷം രൂപയും നഗരസഭകൾക്ക് 16.50 ലക്ഷം രൂപയും കോർപറേഷന് 22 ലക്ഷം രൂപയും ചെലവഴിക്കാം. എന്നാൽ ഈ തുക ചെലവഴിക്കുന്നതിനു മുന്‍പായി ടാങ്കർ ലോറികൾ ടെൻഡറോ ക്വട്ടേഷനോ വിളിച്ച് കണ്ടെത്താനാണ് നിർദേശം. ഇതനുസരിച്ച് ക്വട്ടേഷൻ നടപടികളിലേക്ക് ഗ്രാമപഞ്ചായത്തുകൾ കടന്നിട്ടുണ്ട്. ചില പഞ്ചായത്തുകൾ അടിയന്തര പ്രാധാന്യത്തോടെ ക്വട്ടേഷൻ വിളിച്ചപ്പോൾ മറ്റു ചിലയിടങ്ങലിൽ ഇതറിഞ്ഞ മട്ടില്ല. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ജലവിതരണം നടക്കുന്പോഴേക്കും ദിവസങ്ങൾ ഇനിയുമെടുത്തേക്കുമെന്ന ആശങ്കയിലാണ് മലയോരവാസികൾ.…
Read Moreചട്ടം ലംഘിച്ച് ആശ്രിത നിയമന നീക്കം; തദ്ദേശ സ്വയംഭരണ മന്ത്രിക്കും ഡയറക്ടർക്കും ഉദ്യോഗാർഥികളുടെ പരാതിപ്രവാഹം
ആലപ്പുഴ: മാനദണ്ഡങ്ങളും ചട്ടങ്ങളും കാറ്റിൽ പറത്തി ഏക പക്ഷീയമായി തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലെ പഞ്ചായത്തുകളിൽ ആശ്രിത നിയമനം നടത്താനുള്ള നീക്കത്തിനെതിരേ ഉദ്യോഗാർഥികളുടെ പരാതി പ്രവാഹം. തദ്ദേശ സ്വയംഭരണ മന്ത്രിക്കും ഡയറക്ടർക്കുമാണ് സംസ്ഥാന വ്യാപകമായി പഞ്ചായത്തുകളിലെ 69 ലാസ്റ്റ് ഗ്രേഡ് തസ്തികകൾ ആശ്രിത നിയമനത്തിനായി മാറ്റിയ നടപടിക്കെതിരെ ഉദ്യോഗാർഥികൾ പരാതി നൾകിയത്. പൊതു ഭരണ വകുപ്പിലെ സി.ഇ. സെല്ലിന്റെ തീരുമാന പ്രകാരമാണ് പഞ്ചായത്തുകളിൽ ആശ്രിത നിയമനത്തിനായി തസ്തികകൾ മാറ്റിവയ്ക്കണമെന്ന ഉത്തരവ് പഞ്ചായത്ത് ഡയറക്ടർ മാസങ്ങൾക്ക് മുൻപ് ഇറക്കിയത്. സർക്കാർ വകുപ്പുകളിൽ ഒരു വർഷം ആകെ നടക്കുന്ന നിയമനങ്ങളുടെ അഞ്ചു ശതമാനം അപേക്ഷകരുണ്ടെങ്കിൽ മാത്രം ആശ്രിത നിയമനത്തിനായി നല്കാവു എന്ന കോടതി ഉത്തരവ് അട്ടിമറിച്ചാണ് വകുപ്പിൽ ഇത്തരമൊരു നീക്കം നടക്കുന്നതെന്നാണ് ഉദ്യോഗാർഥികളുടെ ആക്ഷേപം. കഴിഞ്ഞ വർഷം സംസ്ഥാന വ്യാപകമായി ഇരുന്നൂറിൽ താഴെ ലാസ്റ്റ് ഗ്രേഡ് നിയമനങ്ങളാണ് നടന്നത് ആശ്രിത…
Read Moreഅന്വേഷണം തുടരുന്നു; വിമുക്തി മിഷൻ ജില്ലാ കോ ഓർഡിനേറ്ററുടെ നിയമനം; പേര് നിർദേശിക്കാനാകാതെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്
പത്തനംതിട്ട: സംസ്ഥാന എക്സൈസ് വകുപ്പിന്റെ വിമുക്തി ലഹരി വർജന മിഷനിൽ ജില്ലാ കോ ഓർഡിനേറ്ററുടെ നിയമനത്തെ സംബന്ധിച്ച് സിപിഎമ്മിൽ തർക്കം. യോജിച്ചൊരു പേര് നിർദേശിക്കാൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിനു കഴിയാത്തതിനാൽ ജില്ലയിൽ കോ ഓർഡിനേറ്ററെ നിയമിക്കാനായിട്ടില്ല. പ്രതിമാസം 50,000 രൂപ ശന്പളത്തിൽ ഒരാളെ നിയമിക്കാനാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്. പൊതുരംഗത്തുനിന്നുള്ള ഒരാൾക്കാണ് മുൻഗണന. വിമുക്തി മിഷനുമായി ബന്ധപ്പെട്ട ലഹരിവർജന പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ബോധവത്കരണ പരിപാടികൾ ആസുത്രണം ചെയ്യുകയുമാണ് പ്രധാന ഉത്തരവാദിത്വം. ഇതുമായി ബന്ധപ്പെട്ടു നടത്തിയ അഭിമുഖത്തിൽ 40 പേരാണ് പങ്കെടുത്തത്. സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലും കോ ഓർഡിനേറ്റർമാരെ നിയമിച്ചു കഴിഞ്ഞു. എക്സൈസ് വകുപ്പിൽ നിന്നു പലതവണ ആവശ്യപ്പെട്ടെങ്കിലും പത്തനംതിട്ടയിൽ നിന്നുള്ള നിയമനത്തിനു തടസമുണ്ടായി. ജില്ലാ സെക്രട്ടേറിയറ്റിലെ ഭൂരിപക്ഷം നിർദേശിച്ച പേരിനോടു സിപിഎം ജില്ലാ സെക്രട്ടറി വിമുഖത പ്രകടിപ്പിക്കുകയും അദ്ദേഹം മറ്റൊരു പേര് നിർദേശിക്കുകയും ചെയ്തതായി പറയുന്നു. ഒന്നിലേറെ പേരുകൾ…
Read Moreപ്രതിരോധത്തിന്റെ ബെൽറ്റ് അണിഞ്ഞ് ഇരവിപേരൂരിലെ 106 പെണ്‍കുട്ടികൾ
ഇരവിപേരൂർ: പെണ്‍കുട്ടികൾക്ക് സ്വയം പ്രതിരോധിക്കാനുള്ള പരിശീലന പരിപാടി വനിതാ വാരാചരണത്തിൽ ഇരവിപേരൂരിൽ പൂർത്തീകരിച്ചു. 15 വയസിൽ താഴെയുള്ള പെണ്‍കുട്ടികൾക്കായി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്കൂൾ കരാട്ടെ ക്ലാസ് സംഘടിപ്പിച്ചത്. ഇതിൽ പങ്കെടുത്ത് പരിശീലനം പൂർത്തിയാക്കിയ 106 പെണ്‍കുട്ടികൾക്ക് ബെൽറ്റ് വിതരണം ചെയ്തു. ആറു മാസമായി പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്കൂളുകളിലായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. വള്ളംകുളം നാഷണൽ ഹൈസ്കൂളിൽ കരാട്ടെ പരിശീലനം പൂർത്തീകരിച്ചവരുടെ പ്രദർശനവും ബെൽറ്റ്സർട്ടിഫിക്കറ്റ് വിതരണവും നടന്നു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്. സുജമാകുമാരി വിതരണോദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രധാനാധ്യാപിക ആശാലത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൻ.രാജീവ്, മെംബർമാരായ സാബു ചക്കുമൂട്ടിൽ, വി.കെ. ഓമനക്കുട്ടൻ എന്നിവർ പങ്കെടുത്തു. പൊതുഇടം എന്റേതും എന്ന കാന്പെയ്ന്റെ ഭാഗമായി പഞ്ചായത്തിലെ നെല്ലാട്, പഴയകാവ് ജംഗ്ഷനുകളിലേക്ക് വിവിധ വാർഡുകളിൽ നിന്നുള്ള വനിതകളുടെ നടത്തം എന്നിവ സംഘടിപ്പിച്ചു. എല്ലാ വാർഡുകളിലും ഈ കാന്പെയ്ൻ…
Read More