കായംകുളം: കൃഷ്ണപുരത്ത് വീടുകൾ കേന്ദ്രീകരിച്ച് മോഷണം വ്യാപകമായിട്ടും പോലീസ് നിഷ്ക്രിയമാണെന്ന ആക്ഷേപം ശക്തമാകുന്നു. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ നാലിലേറെ മോഷണമാണ് വീടുകൾ കേന്ദ്രീകരിച്ച് നടന്നത്. എന്നാൽ ഒരു സംഭവത്തിൽ പോലും പ്രതിയെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം വീട്ടുകാർ ആശുപത്രിയിൽ പോയ തക്കം നോക്കി വീട് കുത്തിത്തുറന്ന് നടന്ന കവർച്ചയാണ് ഒടുവിലത്തേത്. വീടിനുള്ളിലെ അലമാരയുടെ പൂട്ട് തകർത്ത മോഷ്ടാക്കൾ 15 പവൻ സ്വർണാഭരണങ്ങളും 15000 രൂപയും കവർന്നു. കായംകുളം കൃഷ്ണപുരം കാപ്പിൽ കിഴക്ക് ശ്രീശൈലത്തിൽ (വൈര വന വടക്കേതിൽ ) പ്രവാസിയായ ശിവദാസന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ മുൻ വശത്തെ കതക് കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തുകയറിയത്. വീട്ടുടമ ശിവദാസൻ വിദേശത്താണ്. ഭാര്യ രാജലക്ഷ്മി മകനെയും കൂട്ടി ആശുപത്രിയിൽ കഴിയുന്ന പിതാവിന് കൂട്ടിരിക്കാനായി കരുനാഗപ്പള്ളിയിലെ സ്വകാര്യആശുപത്രിയിൽ പോയി മടങ്ങിയെത്തിയപ്പോഴാണ് മുൻ വശത്തെ കതക്…
Read MoreCategory: Alappuzha
തീരദേശ റോഡിൽ അപകടങ്ങൾ പതിവ്; കാൽനടയാത്രികർക്ക് സഞ്ചരിക്കാൻ ഇടമില്ല; പ്രതിഷേധിച്ച് ചെല്ലാനം നിവാസികൾ
തുറവൂർ: അന്ധകാരനഴി ചെല്ലാനം തീരദേശ റോഡിൽ അപകടം പതിവാകുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ആറോളം കാൽനടയാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. ആധുനീക രീതിയിൽ റോഡ് നവീകരിച്ച ശേഷം കാൽനടയാത്രക്കാർക്ക് സഞ്ചരിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. റോഡിന്റെ ഇരുവശത്തും നടപ്പാതയ്ക്കായി ഗ്രാവലിട്ട് ഉയർത്താത്തത് മൂലം കാൽനടയാത്രക്കാർ റോഡിലൂടെ നടക്കേണ്ട സ്ഥിതിയാണ്. അമിത വേഗത്തിലെത്തുന്ന ബൈക്ക് ഉൾപടെയുള്ള വാഹനങ്ങൾ കാൽനടയാത്രക്കാരെ ഇടിച്ചു തെറിപ്പിക്കുന്നത് പതിവാണ്. പള്ളിത്തോട് റോഡ് മുക്കിൽ കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് കുട്ടികളെയാണ് ബൈക്കുകൾ ഇടിച്ച് തെറിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവർ ഇപ്പോഴും ചികിത്സയിലാണ്. പാലും കയറ്റിവന്ന പിക്കപ്പ് വാനിൽ ഒരു കാൽനടയാത്രക്കാരന്റെ കൈയ് ഉടക്കി മസിലും ഞരന്പുകളും അടർന്നു പോയത് ഒടുവിലത്തെ സംഭവമാണ്. ഈ റോഡിൽ അപകടങ്ങൾ നിത്യസംഭവമായിട്ടും അധികൃതരുടെ കണ്ണ് തുറക്കാത്തത് പ്രതിഷേധത്തിനു കാരണമാകുന്നു. തീരദേശ റോഡിന്റെ ഇരുവശങ്ങളിലും കാൽനടയാത്രക്കാർക്ക് സഞ്ചരിക്കുവാനുള്ള സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു.
Read Moreഏകാന്തതയിൽ 28 ദിവസം; കൊറോണ ഭീതി ഒഴിവാക്കാൻ വീട്ടുകാര്‍ക്കും സമൂഹത്തിനും വേണ്ടിചെയ്യുന്ന ത്യാഗത്തിന് വേണ്ടത് മാനസിക പിന്തുണയെന്ന് മെഡിക്കൽ ഓഫീസർ
പത്തനംതിട്ട: കൊറോണ രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ വന്ന നൂറുകണക്കിന് ആളുകള്‍ ജില്ലയില്‍ വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നുണ്ട്. സ്വന്തം വീട്ടിലാണെങ്കിലും ഉറ്റവരുടെ സാമീപ്യമില്ലാതെയും പുറംലോകം കാണാതെയും 28 ദിവസങ്ങള്‍. അവര്‍ ഈ ഏകാന്തത അനുഭവിക്കുന്നത് അവരുടെ വീട്ടുകാര്‍ക്ക് വേണ്ടി മാത്രമല്ല. മുഴുവന്‍ സമൂഹത്തിനും വേണ്ടിയാണ്. അതിനാല്‍ അവര്‍ക്ക് എല്ലാ പിന്തുണയും നല്കാന് നമുക്ക് ബാധ്യതയുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍. ഷീജ. വൈദ്യസഹായത്തിന് പുറമേ ഭക്ഷണസാധനങ്ങള്‍, അവശ്യവസ്തുക്കള്‍, വെള്ളം, കുഞ്ഞുങ്ങള്‍ക്ക് വേണ്ട സാധനങ്ങള്‍ തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉണ്ടാകും. ഇത് അവര്‍ക്ക് ലഭ്യമാക്കുന്നതിന് തദ്ദേശഭര ണ സ്ഥാപനങ്ങളോടൊപ്പം എല്ലാവരും കൈകോര്‍ക്കണം. കുടുംബശ്രീ, സന്നദ്ധസംഘടനകള്‍, സാമൂഹിക പ്രസ്ഥാനങ്ങള്‍ തുടങ്ങി എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഇതില്‍ പങ്കാളികളാകാമെന്നും ഡിഎംഒ പറഞ്ഞു. പരിശോധനാഫലങ്ങള്‍ നിരീക്ഷിച്ച് ആരോഗ്യവകുപ്പ് പത്തനംതിട്ട: കോവിഡ് 19 ബാധിതരുമായി നേരിട്ട് ബന്ധപ്പെട്ടയാളുകളുടെ പരിശോധനാഫലങ്ങളിലാണ് പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളില്‍ ആരോഗ്യവകുപ്പിന്റെ കണ്ണ്.…
Read Moreകോവിഡ് 19 ; ഉത്സവാഘോഷം ലളിതമാക്കി നിർധനയുവതിയുടെ വിവാഹം നടത്താനൊരുങ്ങി ചെട്ടികുളങ്ങര ദേവി ക്ഷേത്രം
മാവേലിക്കര: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ലളിതമാക്കിയ ഉത്സവ ആഘോഷങ്ങളുടെ തുക നിർധന യുവതിയുടെ വിവാഹത്തിനായി നീക്കി വെച്ച് ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിലെ ഈരേഴ വടക്ക് 41-ാംനന്പർ ഹൈന്ദവ കരയോഗം. കോവിഡ് 19 കേരളത്തിൽ വ്യാപിക്കുന്നതിനാൽ ഇന്ന് നടത്തുന്ന രണ്ടാം എതിരേൽപ്പ് മഹോൽസവത്തിന്റെ ഭാഗമായുള്ള ഉരുളിച്ച വരവ് ക്ഷേത്രാചാരപ്രകാരം നടത്തുന്നതിനും, രാത്രിയിലുള്ള മുഴുവൻ കലാ പരിപാടികളും ഒഴിവാക്കാനും തീരുമാനിക്കുകയായിരുന്നു. ഉത്സവാഘോഷങ്ങൾ ലളിതമായി നടത്തുന്നതിനാൽ ഈ വർഷം കരയിലെ ഒരു നിർധന കുടുംബത്തിലെ ഒരു പെണ്‍കുട്ടിയുടെ വിവാഹം ഈ തുക കൊണ്ട് നടത്തി കൊടുക്കുവാനും ഇന്നലെ കൂടിയ അടിയന്തര കമ്മിറ്റി തീരുമാനിച്ചു. യോഗത്തിൽ കരയോഗം പ്രസിഡന്റ് കെ.രവീന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിജയൻ കൊയ്പ്പള്ളിൽ, മറ്റ് കരയോഗ അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു. രാത്രിയിലുളള ഭഗവതിയുടെ എതിരേൽപ് മുതലായവ അചാരപരമായി മാത്രം നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്.ു
Read Moreകോട്ടയം-ആലപ്പുഴ–കുമരകം പാസഞ്ചർ കം ടൂറിസ്റ്റ് ബോട്ട് സർവീസ് തുടങ്ങി
ആലപ്പുഴ: ജില്ലയിൽ വിവിധ തലങ്ങളിലായി നടക്കുന്നത് 10000 കോടിയുടെ വികസനമെന്ന് പൊതുമരാമത്തു രജിസ്ട്രേഷൻ മന്ത്രി ജി. സുധാകരൻ. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ കോട്ടയം-ആലപ്പുഴ-കുമരകം പാസഞ്ചർ കം ടൂറിസ്റ്റ് സർവീസ് ബോട്ടിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കുട്ടനാടിന്റെ കായൽ സൗന്ദര്യം, വേഗമേറിയ യാത്ര തുടങ്ങിയവ സംയോജിപ്പിക്കുന്ന ബോട്ട് യാത്ര ഒരേ സമയം യാത്രക്കാരേയും ദേശീയ അന്തർദേശീയ വിനോദസഞ്ചാരികളേയും ആകർഷിക്കുമെന്നും മന്ത്രി പറഞ്ഞു. ജല ഗതാഗത മേഖലയുടെ അടിസ്ഥാന വികസനത്തിന്റെ ഭാഗമായി കിഫ്ബി പദ്ധതിയിലൂടെ ആസ്ഥാന മന്ദിരം പണിയാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. വിവിധ വകുപ്പുകളിലായി വികസന പ്രവർത്തനങ്ങൾ നടന്നു വരികയാണ്. കേന്ദ്രസഹായം ലഭിച്ചില്ലെങ്കിലും കുട്ടനാട് പാക്കേജ് നടപ്പാക്കുമെന്നും 24ന് ഇതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി നിർവഹിക്കുമെന്നും മന്ത്രി പറഞ്ഞു. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈവിധ്യവത്കരണത്തിന്റെ പാതയിലൂടെയാണ് ജലഗതാഗത വകുപ്പ് മുന്നേറികൊണ്ടിരിക്കുന്നതെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ലക്ഷ്യ സ്ഥാനത്ത് കുറഞ്ഞ…
Read Moreകുട്ടനാട്ടിലും പക്ഷിപ്പനിയോ? താറാവുകള്‍ കൂട്ടത്തോടെ ചാകുന്നു; മൂന്ന് ദിവസം കൊണ്ട് ചത്തത് 927 താറാവുകള്‍
എടത്വ: കുട്ടനാട്ടിൽ പക്ഷിപ്പനിയെന്ന് സംശയമുയർത്തി താറാവുകൾ കൂട്ടത്തോടെ ചാകുന്നു. തലവടി പഞ്ചായത്ത് ഒന്‍പതാം വാർഡിൽ തലവടി തെക്ക് കറുകപ്പറന്പിൽ ബിജുവിന്റെ 927 താറാവുകളാണ് മൂന്ന് ദിവസം കൊണ്ട് ചത്തത്. മറ്റ് താറാവുകളും തൂങ്ങി നിൽക്കുന്ന അവസ്ഥയാണ്. നിരണം പഞ്ചായത്തിലെ നുപ്പരത്തിൽചിറ പാടത്ത് കിടന്ന താറാവുകളാണ് ചത്തത്. താറാവുകൾ തൂങ്ങിനിന്ന് പിടച്ചുവീണാണ് ചാകുന്നത്. വെറ്ററിനറി ഡോക്ടറുടെ നിർദേശ പ്രകാരം ജില്ല മൃഗാശുപത്രിയിൽ നിന്ന് ഉദ്യോഗസ്ഥർ എത്തി സാന്പിൾ പരിശോധിച്ചു. സാന്പിളുകൾ മഞ്ഞാടിയിൽ ടെസ്റ്റ് ചെയ്ത് വന്നതിന് ശേഷമേ പക്ഷിപ്പനി സ്ഥിരീകരിക്കാൻ കഴിയൂവെന്ന് ഉദ്യോഗസ്ഥർ കർഷകനെ അറിയിച്ചു. സാന്പിൾ പരിശോധന കഴിഞ്ഞ് മരുന്ന് എത്തുന്പോഴേയ്ക്ക് താറാവുകൾ പൂർണമായി ചത്തൊടുങ്ങുന്ന അവസ്ഥയായിരിക്കുമെന്ന് ബിജു പറയുന്നു. 42 ദിവസം പിന്നിട്ട 4000 ഓളം താറാവുകളാണ് ബിജുവിനുള്ളത്. ചത്ത താറാവുകളെ ഡോക്ടർമാരുടെ നിർദേശപ്രകാരം സംസ്കരിച്ചു. പക്ഷിപ്പനിയുടെ പ്രകടമായ ലക്ഷണങ്ങൾ കാണുന്നില്ലെന്നും പരിശോധനയ്ക്കയച്ച സാന്പിളുകളുടെ റിസൾട്ട്…
Read Moreകോവിഡ് 19 ; രോഗം സ്ഥിരീകരിച്ചവരുമായി അടുത്ത ബന്ധം പുലർത്തിയ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് ആശുപത്രി നിരീക്ഷണത്തില്‍
പത്തനംതിട്ട: കോവിഡ് 19 സ്ഥിരീകരിച്ച ആളുകളുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന കുടുംബത്തിലെ രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെയും അമ്മയെയും കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാക്കി. ഇന്നലെ രാത്രിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. കോവിഡ് 19 ബാധിതരെന്നു കണ്ടെത്തി കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന വടശേരിക്കര സ്വദേശി 62 കാരി അമ്മയും അവരുടെ 28 കാരി മകളുമടങ്ങുന്ന കുടുംബവുമായി നേരിട്ടു ബന്ധമുള്ള പിഞ്ചു കുഞ്ഞും അമ്മയുമാണ് ഇപ്പോള്‍ നിരീക്ഷണത്തിലായത്. ഇറ്റലിയില്‍ നിന്നെത്തിയ ഐത്തല സ്വദേശികളുമായി ഇടപഴകിയതിനേ തുടര്‍ന്നാണ് വടശേരിക്കര സ്വദേശികളായ അമ്മയിലേക്കും മകളിലേക്കും രോഗം പടര്‍ന്നത്. ഇവര്‍ തിങ്കളാഴ്ച മുതല്‍ ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. ഇന്നലെയാണ് ഇവരുടെ പരിശോധനാഫലം വന്നത്. പുതുതായി ഐസൊലേഷനില്‍ പ്രവേശിപ്പിച്ചവര്‍ അടക്കമുള്ളവരുടെ പരിശോധനാഫലം കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പ്. ഇന്നലെ പുറത്തുവന്ന പരിശോധനാഫലങ്ങളില്‍ പത്തനംതിട്ട ജില്ലയില്‍ നാലുപേര്‍ക്കു കുടിയാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍…
Read Moreഈ ഉത്സവത്തിനും അമ്പലപ്പുഴ കണ്ണന് പതക്കം അണിയാനാകില്ല… തിരുവാഭരണം മോഷണം പോയതിന്റെ കേസ് പൂർത്തിയായില്ല; ചടങ്ങുകൾ മുടങ്ങുന്നു
അന്പലപ്പുഴ: ഈ ഉത്സവത്തിനും അന്പലപ്പുഴ കണ്ണന് പതക്കം അണിയാനാവില്ല. 2017 എപ്രിൽ 19 ന് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അമൂല്യങ്ങളായ തിരുവാഭരണങ്ങൾ മോഷണം പോയതോടെയാണ് ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളായ ആറാട്ട്, കളഭം, വിഷുപൂജ തുടങ്ങിയ ദിവസങ്ങളിൽ ഭഗവാന് തിരുവാഭരണം ചാർത്താതായത്. പിന്നീടിത് കാണിക്ക വഞ്ചികളിൽ നിന്നും രൂപമാറ്റം വരുത്തിയ നിലയിൽ കണ്ടുകിട്ടിയിരുന്നെങ്കിലും ’ അന്വേഷണം പൂർത്തിയാക്കാത്തതിന്റെ പേരിൽ കോടതിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പതക്കത്തിന് 60 ഗ്രാം തൂക്കമുണ്ടെന്നാണ് ദേവസ്വം രേഖകൾ. ഇതിൽ 56 ഗ്രാം തിരികെ കിട്ടി. 400 വർഷത്തിലേറെ പഴക്കമുണ്ട് പതക്കത്തിന്. അന്പലപ്പുഴ പോലീസ് ആയിരുന്നു തുടക്കത്തിൽ അന്വേഷണം നടത്തിയിരുന്നത്. ഇതു തൃപ്തികരമല്ലെന്നുള്ള ഭക്തരുടെ എതിർപ്പിനെ തുടർന്ന് തിരുവനന്തപുരം ക്രൈംബ്രാഞ്ചിന് കീഴിലുള്ള സ്പെഷ്യൽ ആൻറി തെഫ്റ്റ് ടെന്പിൾ സ്ക്വാഡിനായിരുന്നു അന്വക്ഷണം. ഡിറ്റക്റ്റീവ് ഇൻസ്പെക്ടർ ആർ. രാജേഷ്, എസ്ഐ ജെ. വിജയൻ, സിവിൽ പോലീസ് ഓഫീസർ വി.എസ് വിനോദ് എന്നിവരടങ്ങിയ…
Read Moreആലപ്പുഴ-ചങ്ങനാശേരി റോഡുവക്കിൽ അറവുമാലിന്യം ചാക്കിൽക്കെട്ടി തള്ളിയ നിലയിൽ; തള്ളുന്നവരുടെ വണ്ടി നമ്പർ തന്നാൽ നടപടിയെന്ന് പോലീസ്
മങ്കൊന്പ് : ആലപ്പുഴ-ചങ്ങനാശേരി റോഡുവക്കിൽ അറവുമാലിന്യം നിക്ഷേപിച്ചതായി പരാതി. രാമങ്കരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് പരിധിയിൽ വരുന്ന പള്ളിക്കൂട്ടുമ്മ-പുളിങ്കുന്ന റോഡു വക്കിലാണ് മാലിന്യ നിക്ഷേപം നടത്തിയത്. ഇറച്ചിക്കോഴിയുടെ അവശിഷ്ടങ്ങൾ എട്ടോളം ചാക്കുകളിൽ നിറച്ച എട്ടിങ്ങളിലായിട്ടാണ് നിക്ഷേപിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിൽ വാഹനങ്ങളിലെത്തിയ സാമൂഹ്യ വിരുദ്ധരാണ് ചാക്കുകെട്ടുകൾ ഉപേക്ഷിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. അഴുകിയ മാലിന്യങ്ങൾ പരത്തുന്ന ദുർഗന്ധം മൂലം ഇതുവഴി വാഹനങ്ങളിൽ പോലും യാത്രചെയ്യാൻ പോലും സാധിച്ചിരുന്നില്ല. ഇതെത്തുടർന്ന് ഗ്രാമപഞ്ചായത്തംഗം സിബി മൂലംകുന്നത്തിന്റെ നേതൃത്വത്തിൽ ജെസിബി ഉപയോഗിച്ച് മാലിന്യം മറവുചെയ്യുകയായിരുന്നു. ഇവിടെയും, ആലപ്പുഴ-ചങ്ങനാശേരി റോഡിലും അറവുമാലിന്യ നിക്ഷേപം പതിവാണെന്നു നാട്ടുകാർ പറയുന്നു. പലവട്ടം ഇക്കാര്യം തങ്ങൾ പോലീസിന്റെ ശ്രദ്ദയിൽ പെടുത്തിയെങ്കിലും ഫലമുംണ്ടായില്ല. മാലിന്യ നിക്ഷേപം നടത്തുന്ന വാഹനങ്ങളുടെ നന്പർ തന്നാൽ നടപടിയെടുക്കാമെന്നാണ് പോലീസിന്റെ മറുപടിയെന്നാണ് നാട്ടുകാർ പറയുന്നത്.
Read Moreകോവിഡ് 19: ഇറ്റലിയിൽ നിന്നെത്തിയവരുമായി ഇടപഴകിയ 719 പേർ നിരീക്ഷണത്തിൽ; രണ്ടുവയസുള്ള കുട്ടിയെയും നിരീക്ഷണത്തിലാക്കി
പത്തനംതിട്ട: കോവിഡ് 19 സ്ഥിരീകരിച്ച ഇറ്റലിയിൽ നിന്നെത്തിയ കുടുംബവുമായി നേരിട്ടും അല്ലാതെയും ഇടപഴകിയ 719 പേരെ പത്തനംതിട്ടയിൽ നിരീക്ഷണത്തിലാക്കി. ഇവരുമായി നേരിട്ട് ഇടപഴകിയ 270 പേരെ തിരിച്ചറിഞ്ഞു. നേരിട്ട് സന്പർക്കമില്ലെങ്കിലും നിരീക്ഷണത്തിൽ കഴിയേണ്ട 449 പേരെയും ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതു കൂടാതെ 14 പേർ മറ്റുതരത്തിൽ നിരീക്ഷണത്തിലുണ്ട്. ഇത്തരത്തിൽ 733 പേരെ പത്തനംതിട്ട ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 12 ഉം, അടൂർ ജനറൽ ആശുപത്രിയിൽ രണ്ടു പേരും കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ നാലു പേരും നിരീക്ഷണത്തിലുണ്ട്. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരിൽ ആരുടെയും ഫലം ഇന്നലെ പോസിറ്റീവായി കണ്ടിട്ടില്ലെന്ന് ജില്ലാ കളക്ടർ പി.ബി. നൂഹ് പറഞ്ഞു. നിരീക്ഷണത്തിലുള്ളവരിൽ 58 പേരെ പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്.. ഇവരെ മെഡിക്കൽ വിഭാഗം പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ഇത്തരത്തിൽ ആദ്യഘട്ടത്തിൽ തിരിച്ചറിഞ്ഞവരുമായി ഇടപഴകിയമറ്റുള്ളവരെയും കണ്ടെത്താനുള്ളശ്രമം നടക്കുന്നുണ്ട്. ഇത്തരത്തിൽ അന്വേഷണം പുരോഗമിക്കുന്പോൾ കൂടുതൽ…
Read More