കാ​യം​കു​ളം ന​ഗ​ര​സ​ഭ​യി​ൽ എ​ൽ​ഡി​എ​ഫ് ഭി​ന്ന​ത; അ​ഴി​മ​തി ആ​രോ​പ​ണ​വു​മാ​യി ഭ​ര​ണ​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​രും

കാ​യം​കു​ളം: ന​ഗ​ര ഭ​ര​ണ​ത്തി​ൽ അ​ഴി​മ​തി​യു​ണ്ടെ​ന്ന പ്ര​തി​പ​ക്ഷ ആ​രോ​പ​ണ​ത്തി​ന് ബ​ലം ന​ൽ​കി ഭ​ര​ണ​പ​ക്ഷ എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ളി​ൽ ഒ​രു വി​ഭാ​ഗ​വും രം​ഗ​ത്ത്. ഇ​തോ​ടെ കാ​യം​കു​ളം ന​ഗ​ര​സ​ഭ​യി​ലെ ഭ​ര​ണ​പ​ക്ഷ​ത്ത് ഭി​ന്ന​ത രൂ​ക്ഷ​മാ​യി. അ​ത​സേ​മ​യം ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് വി​ശ​ദ​മാ​യി സ​ഭ​യി​ൽ ച​ർ​ച്ച ചെ​യ്യു​മെ​ന്നും ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ൻ. ശി​വ​ദാ​സ​ൻ അ​റി​യി​ച്ചു. എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന ന​ഗ​ര​സ​ഭ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഭ​ര​ണ​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​രു​ടെ പ്ര​തി​ഷേ​ധം സം​ബ​ന്ധി​ച്ച് എ​ൽ​ഡി​എ​ഫ് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ന്‍റെ മ​റ​വി​ൽ ന​ഗ​ര​ഭ​ര​ണ​ത്തെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ആ​രു ശ്ര​മി​ച്ചാ​ലും അം​ഗീ​ക​രി​ക്കി​ല്ല. അ​ഴി​മ​തി​യോ ക്ര​മ​ക്കേ​ടോ കാ​ണി​ച്ചു​വെ​ന്ന് ബോ​ധ്യ​മു​ള്ള​വ​ർ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്കു പ​രാ​തി ന​ൽ​കാ​ൻ ത​യ്യാ​റാ​ക​ണം. ഇ​പ്പോ​ഴ​ത്തെ ന​ഗ​ര​ഭ​ര​ണ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ആ​റ് മാ​സം തി​ക​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ​വ​ർ ഭ​ര​ണം അ​ഞ്ചാം വ​ർ​ഷ​ത്തി​ലേ​ക്കു ക​ട​ന്ന​പ്പോ​ൾ പ്ര​തി​കാ​ര​വു​മാ​യി നി​ല​വാ​ര​മി​ല്ലാ​ത്ത​തും അ​ടി​സ്ഥാ​ന​ര​ഹി​ത​വു​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ക​യാ​ണെ​ന്നും ചെ​യ​ർ​മാ​ൻ കു​റ്റ​പ്പെ​ടു​ത്തി. ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് ച​ർ​ച്ച ചെ​യ്യാ​ൻ ക​ഴി​ഞ്ഞ ദി​വ​സം…

Read More

അമ്പലപ്പുഴയിൽ ബൈ​ക്കു യാ​ത്ര​ക്കാ​ര​നെ ര​ക്ഷ​പെ​ടു​ത്തു​ന്ന​തി​നി​ട​യി​ൽ നിയന്ത്രണം വിട്ട് കെഎ​സ്ആ​ർ​ടി​സി വോ​ൾ​വോ ബ​സ് അ​പ​ക​ട​ത്തി​ൽപ്പെ​ട്ടു

അ​ന്പ​ല​പ്പു​ഴ: ബൈ​ക്ക് യാ​ത്രി​ക​നെ ര​ക്ഷി​ക്കു​ന്ന​തി​നി​ട​യി​ൽ കെഎസ്്ആ​ർ​ടി​സി വോ​ൾ​വോ ബ​സ് അ​പ​ക​ട​ത്തി​ൽ​പെ​ട്ടു. ദേ​ശീ​യ​പാ​ത​യി​ൽ കാ​ക്കാ​ഴം റെ​യി​ൽ​വെ മേ​ൽ​പ്പാ​ല​ത്തി​ന്‍റെ വ​ട​ക്കു ഭാ​ഗ​ത്താ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ബാം​ഗ്ലൂ​രി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വരുകയായിരുന്ന ബ​സാ​ണ് ഇ​ന്നു പു​ല​ർ​ച്ചെ 3.15 ഓ​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബൈ​ക്കു യാ​ത്ര​ക്കാ​ര​നെ ര​ക്ഷ​പെ​ടു​ത്തു​ന്ന​തി​നി​ട​യി​ൽ നി​യ​ന്ത്ര​ണം തെ​റ്റി​യ ബ​സ് മേ​ൽ​പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഡ്രൈ​വ​ർ രാ​ജേ​ഷി​ന്‍റെ കാ​ൽ​മു​ട്ടി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റു. മേ​ൽ​പാ​ല​ത്തി​ലെ വ​ഴി​വി​ള​ക്കി​ന്‍റെ തൂ​ണും അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്നു. 20 യാ​ത്ര​ക്കാ​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ​ക്ക് പ​രി​ക്കി​ല്ല.

Read More

ന​ദി​ക​ളാ​ൽ സമ്പു​ഷ്ട​മെങ്കലും ; കും​ഭ​ച്ചൂ​ടി​ന്‍റെ കാ​ഠി​ന്യ​ത്തി​ൽ ദാ​ഹ​ജ​ല​ത്തി​നു​വേ​ണ്ടി വ​ല​ഞ്ഞ് പത്തനംതിട്ടക്കാർ

പ​ത്ത​നം​തി​ട്ട: ന​ദി​ക​ളാ​ൽ സ​ന്പു​ഷ്ട​മാ​യ പ​ത്ത​നം​തി​ട്ട ജി​ല്ല കും​ഭ​ച്ചൂ​ടി​ന്‍റെ കാ​ഠി​ന്യ​ത്തി​ൽ ദാ​ഹ​ജ​ല​ത്തി​നു​വേ​ണ്ടി വ​ല​യു​ന്നു. ന​ദീ തീ​ര​ങ്ങ​ളി​ലാ​ണ് വ​ര​ൾ​ച്ച​ ഏ​റ്റ​വു​മ​ധി​ക​മാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പ​ന്പ ഉ​ൾ​പ്പെ​ടെ പ്ര​ധാ​ന ന​ദി​ക​ളെ​ല്ലാം വ​റ്റി​വ​ര​ണ്ട് നീ​ർ​ച്ചാ​ലു​ക​ൾ മാ​ത്ര​മാ​യി. മ​ണി​മ​ല, അ​ച്ച​ൻ​കോ​വി​ൽ ന​ദി​ക​ൾ പ​ല​യി​ട​ത്തും ഇ​ട​മു​റി​ഞ്ഞു തു​ട​ങ്ങി. പ്ര​ള​യ​കാ​ല​ത്ത് രൂ​പ​പ്പെ​ട്ട ചെ​ളി​ക്കു​ഴി​ക​ളി​ൽ മാ​ത്ര​മാ​ണ് വെ​ള്ള​മു​ള്ള​ത്. അ​ച്ച​ൻ​കോ​വി​ൽ മ​ല​നി​ര​ക​ളി​ൽ വ​ര​ൾ​ച്ച രൂ​ക്ഷ​മാ​യ​തോ​ടെ കൈ​വ​ഴി​ക​ളെ​ല്ലാം വ​ര​ണ്ടു. ന​ദി​യു​ടെ പ്ര​ഭ​വ​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് നീ​ർ​ച്ചാ​ലു​ക​ൾ ഇ​ല്ല. ഇ​വ​യെ​ല്ലാം വ​റ്റി​യി​ട്ട് മാ​സ​ങ്ങ​ളാ​യി. അ​ച്ച​ൻ​കോ​വി​ൽ, തു​റ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ചെ​റി​യ നീ​രൊ​ഴു​ക്കി​ലാ​ണ് താ​ഴേ​ക്കു വെ​ള്ള​മെ​ത്തു​ന്ന​ത്. താ​ഴേ​ക്കു​ള്ള കൈ​വ​ഴി​ക​ളെ​ല്ലാം വ​റ്റി. കൊ​ക്കാ​ത്തോ​ട്ടി​ൽ നി​ന്നു​ള്ള തോ​ട് വ​റ്റി​യി​ട്ടു മാ​സ​ങ്ങ​ളാ​യി. ഇ​തോ​ടെ ക​ല്ലേ​ലി പാ​ല​ത്തി​നു​സ​മീ​പം അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ വെ​ള്ളം തീ​രെ കു​റ​ഞ്ഞു. താ​ഴേ​ക്കു​വ​രു​ന്പോ​ൾ വെ​ള്ളം കു​റ​ഞ്ഞ് ഒ​ഴു​ക്ക് നി​ല​ച്ച​തോ​ടെ കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ളം വേ​ഗ​ത്തി​ൽ മ​ലി​ന​പ്പെ​ടു​ക​യാ​ണ്. ന​ദി​ക​ളി​ൽ ജ​ല​നി​ര​പ്പ് കു​റ​ഞ്ഞ​തോ​ടെ തീ​ര​ങ്ങ​ളി​ലെ കി​ണ​റു​ക​ൾ വ​റ്റി. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ ന​ദീ തീ​ര​ത്ത് കി​ണ​ർ കു​ത്തി…

Read More

പാവം രാജമ്മ ടീച്ചർക്ക് ഈ ഗതിവന്നല്ലേ; ആ​ല​പ്പു​ഴ​യി​ൽ ഒ​റ്റ​യ്ക്കു താ​മ​സി​ച്ചി​രു​ന്ന വ​യോ​ധി​ക​യെ തെ​രു​വു​നാ​യ ക​ടി​ച്ചു​കൊ​ന്നു; വീട്ടിൽ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പറമ്പിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയതെന്ന് നാട്ടുകാർ

ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട്ട് വ​യോ​ധി​ക തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു മ​രി​ച്ചു. പി​ലാ​പ്പു​ഴ വ​ട​യി​ക്കാ​ട്ട് വീ​ട്ടി​ൽ പ​രേ​ത​നാ​യ പ​ര​മേ​ശ്വ​ര​ൻ നാ​യ​രു​ടെ ഭാ​ര്യ രാ​ജ​മ്മ​ (87) ആ​ണ് തെ​രു​വ് നാ​യ ക​ടി​ച്ചു കൊ​ന്ന​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി ഏ​ഴു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. എ​ന്നും കൂ​ട്ടു​കി​ട​ക്കാ​ൻ പോ​യി​രു​ന്ന അ​യ​ൽ​വാ​സി രാ​ത്രി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ദേ​ഹ​മാ​സ​ക​ലം ക​ടി​യേ​റ്റ നി​ല​യി​ൽ വീ​ടി​നു സ​മീ​പം കി​ട​ന്ന രാ​ജ​മ്മ​യെ ക​ണ്ട​ത്. പ​റ​ന്പി​ൽ കൂ​ട്ടി​യി​ട്ടി​രു​ന്ന ക​രി​യി​ല​ക്കു തീ ​ഇ​ടാ​ൻ പോ​യ​പ്പോ​ൾ തെ​രു​വു​നാ​യ ആ​ക്ര​മി​ച്ച​താ​ണെ​ന്നാ​ണു ക​രു​തു​ന്ന​ത്. ത​ല​യു​ടെ പി​ൻ​ഭാ​ഗ​ത്തും കൈ​യി​ലും ആഴത്തി​ൽ ക​ടി​യേ​റ്റ് ഗുരുതരമായ പരുക്കുകളാണ് ഉണ്ടായിരുന്നത്. ഇ​വ​രു​ടെ വീ​ടി​ന്‍റെ പ​റ​ന്പ് ക​ഴി​ഞ്ഞാ​ൽ ഏ​റെ ദൂ​ര​ത്താ​ണു മ​റ്റു വീ​ടു​ക​ളു​ള്ള​ത്. അ​തി​നാ​ൽ ആ​രും ത​ന്നെ സം​ഭ​വം അ​റി​ഞ്ഞി​രു​ന്നി​ല്ല. രാ​ത്രി​യി​ൽ എ​ത്തി വാ​തി​ൽ മു​ട്ടി​യി​ട്ടും ക​ത​ക് തു​റ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നു അ​യ​ൽ​വാ​സി സ​മീ​പ​ത്തെ വീ​ട്ടി​ലെ ആ​ളി​നെ കൂ​ട്ടി പ​രി​സ​ര​ത്തു തെ​ര​ച്ചി​ൽ ന​ട​ത്തി​യ​പ്പോ​ഴാ​ണ്, പ​രി​ക്കേ​റ്റ നി​ല​യി​ൽ ബോ​ധ​ര​ഹി​ത​യാ​യി രാ​ജ​മ്മ​യെ ക​ണ്ട​ത്. ഉ​ട​ൻ​ത​ന്നെ ഹ​രി​പ്പാ​ട്…

Read More

കു​ട്ട​നാ​ട്ടി​ൽ‌ എ​സ്എ​ൻ​ഡി​പി വി​മ​ത​ർ​ക്ക് സ്ഥാ​നാ​ർ​ഥി; സെ​ൻ​കു​മാ​ർ മ​ത്സ​രി​ക്കും

ആ​ല​പ്പു​ഴ: കു​ട്ട​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​മ​ത നീ​ക്കം ശ​ക്ത​മാ​ക്കി സു​ഭാ​ഷ് വാ​സു. മു​ൻ ഡി​ജി​പി ടി.​പി. സെ​ൻ​കു​മാ​ർ സു​ഭാ​ഷ് വാ​സു വി​ഭാ​ഗ​ത്തി​ന്‍റെ സ്ഥാ​നാ​ർ‌​ഥി ആ​യേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് കു​ട്ട​നാ​ട്ടി​ൽ വ​ച്ചാ​ണ് പ്ര​ഖ്യാ​പ​നം. എ​ന്നാ​ൽ, മ​ത്സ​ര​ത്തി​നി​ല്ലെ​ന്ന് സെ​ൻ​കു​മാ​ർ അ​റി​യി​ച്ചാ​ൽ സു​ഭാ​ഷ് വാ​സു ത​ന്നെ സ്ഥാ​നാ​ർ​ഥി​യാ​കും. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ഡി​ജെ​എ​സ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന സു​ഭാ​ഷ് വാ​സു 33,000- ത്തി​ല​ധി​കം വോ​ട്ടു​ക​ൾ നേ​ടി​യി​രു​ന്നു. സെ​ൻ​കു​മാ​റി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കു​ന്ന​ത് ആ​ർ​എ​സ്എ​സ് നേ​തൃ​ത്വ​ത്തി​ന്‍റെ പി​ന്തു​ണ​യി​ലാ​ണെ​ന്ന് സു​ഭാ​ഷ് വാ​സു വി​ഭാ​ഗം അ​വ​കാ​ശ​പ്പെ​ടു​ന്നു. ബി​ജെ​പി നേ​തൃ​ത്വ​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ ശ​ക്ത​നാ​യ സ്ഥാ​നാ​ർ​ഥി​യെ ബി​ഡി​ജെ​എ​സ് മ​ത്സ​രി​പ്പി​ക്കു​മെ​ന്ന് ഔ​ദ്യേോ​ഗി​ക വി​ഭാ​ഗ​വും നേ​ര​ത്തെ പ്ര​തി​ക​രി​ച്ചി​രു​ന്നു.

Read More

വണ്ടാനം മെഡിക്കൽ കോളജിൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ ആം​ബു​ല​ൻ​സ് ഏ​ജന്‍റുമാരാകുന്നു; രോഗികളുടെ ബന്ധുക്കളിൽ നിന്നും പണം തട്ടി മാസം ഉണ്ടാക്കുന്ന തുക കേട്ടാൽ ഞെട്ടും

അ​ന്പ​ല​പ്പു​ഴ: ആ​യി​ര​ങ്ങ​ൾ ക​മ്മീ​ഷ​ൻ പ​റ്റി സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ ആം​ബു​ല​ൻ​സ് ഏ​ജ​ന്‍റു​മാ​രാ​യി മാ​റു​ന്ന​താ​യി ആരോപണം. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലെ ചി​ല സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രാ​ണ് രോ​ഗി​ക​ളെ പി​ഴി​ഞ്ഞ് പ​ണം സമ്പാദിക്കുന്നത് അ​ത്യാ​സ​ന്ന നി​ല​യി​ലാ​യ രോ​ഗി​ക​ളെ എ​റ​ണാ​കു​ള​ത്തോ തി​രു​വ​ന​ന്ത​പു​ര​ത്തോ കൊ​ണ്ടു പോ​കു​ന്ന​തി​ന് ഐ​സി​യു സം​വി​ധാ​ന​മു​ള്ള ആം​ബു​ല​ൻ​സു​ക​ൾ ആ​വ​ശ്യ​മാ​ണ്. മ​റ്റ് സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്കും ഇ​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്കും ഐ​സി​യു സം​വി​ധാ​ന​മു​ള്ള ആം​ബു​ല​ൻ​സു​ക​ളെ​ക്കു​റി​ച്ച് യാ​തൊ​രു അ​റി​വും കാ​ണി​ല്ല. ഇ​താ​ണ് ചി​ല സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ മു​ത​ലെ​ടു​ക്കു​ന്ന​ത്. കൊ​ച്ചി​യി​ൽ പോ​കു​ന്ന​തി​ന് ഏ​ഴാ​യി​ര​വും തി​രു​വ​ന​ന്ത​പു​ര​ത്തു പോ​കു​ന്ന​തി​ന് പ​തി​നാ​യി​രം രൂ​പ​യു​മാ​ണ് സെ​ക്യൂ​രി​റ്റി​ക്കാ​രു​ടെ ഇ​ട​പാ​ടി​ൽ വാ​ങ്ങു​ന്ന​ത്. ഇ​തി​ൽ 1600 മു​ത​ൽ 2000 രൂ​പ വ​രെ​യാ​ണ് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ ക​മ്മീ​ഷ​നാ​യി ഈ​ടാ​ക്കു​ന്ന​ത്. ആ​വ​ശ്യ​ക്കാ​ർ നേ​രി​ട്ട് ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​രെ സ​മീ​പി​ക്കു​ക​യാ​ണെ​ങ്കി​ൽ ഈ ​ക​മ്മീ​ഷ​ൻ തു​ക ലാ​ഭി​ക്കാ​ൻ ക​ഴി​യും. പാ​വ​പ്പെ​ട്ട രോ​ഗി​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന ഇ​ത്ത​രം സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​രു​ന്നു.

Read More

ത​ഴ​ക്ക​ര സ​ഹ​ക​ര​ണ​ബാ​ങ്ക് ശാ​ഖ​യി​ലെ ക്ര​മ​ക്കേ​ട്; ന​ഷ്ട​പ്പെ​ട്ട കോടികൾ ജീ​വ​ന​ക്കാ​രി​ൽ നി​ന്നും ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളി​ൽ നി​ന്നും ഈ​ടാ​ക്കാ​ൻ ഉ​ത്ത​ര​വ്

മാ​വേ​ലി​ക്ക​ര: താ​ലൂ​ക്ക് സ​ഹ​ക​ര​ണ ബാ​ങ്ക് ത​ഴ​ക്ക​ര ശാ​ഖ​യി​ലെ സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ടി​ൽ ന​ഷ്ട​മാ​യെ​ന്നു അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ ക​ണ്ടെ​ത്തി​യ 38.73കോ​ടി രൂ​പ അ​ന്ന​ത്തെ ജീ​വ​ന​ക്കാ​ർ, ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രി​ൽ നി​ന്ന് ഈ​ടാ​ക്കു​ന്ന​തി​നു സ​ഹ​ക​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് റ​ജി​സ്ട്രാ​ർ(​ജ​ന​റ​ൽ) ഉ​ത്ത​ര​വാ​യി. ത​ഴ​ക്ക​ര ശാ​ഖ മു​ൻ മാ​നേ​ജ​ർ ജ്യോ​തി മ​ധു​വി​ൽ നി​ന്നു 12.06 കോ​ടി, മു​ൻ കാ​ഷ്യ​ർ ബി​ന്ദു ജി. ​നാ​യ​രി​ൽ നി​ന്നും 9.54 കോ​ടി, മു​ൻ ക്ല​ർ​ക്ക് കു​ട്ടി​സീ​മ ശി​വ​യി​ൽ നി​ന്നും 9.57 കോ​ടി, മു​ൻ സെ​ക്ര​ട്ട​റി അ​ന്ന​മ്മ മാ​ത്യു, ബാ​ങ്ക് ഭ​ര​ണ സ​മി​തി​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് പ​രേ​ത​നാ​യ കോ​ട്ട​പ്പു​റ​ത്ത് വി. ​പ്ര​ഭാ​ക​ര​ൻ​പി​ള്ള എ​ന്നി​വ​രി​ൽ നി​ന്നും 3.25 കോ​ടി വീ​തം, ഭ​ര​ണ സ​മി​തി മു​ൻ അം​ഗ​ങ്ങ​ളാ​യ പ​രേ​ത​നാ​യ പൊ​ന്ന​പ്പ​ൻ ചെ​ട്ടി​യാ​റി​ൽ നി​ന്നും 26.63 ല​ക്ഷം, പി.​കെ. മ​ഹേ​ന്ദ്ര​ൻ, മോ​ഹ​ന​ൻ എ​ന്നി​വ​രി​ൽ നി​ന്നും 27.89ല​ക്ഷം വീ​തം,ന​അം​ബി​കാ​ദേ​വി സു​നി​ൽ കു​മാ​റി​ൽ നി​ന്നും 14.06ല​ക്ഷം, കു​ഞ്ഞു​മോ​ൾ…

Read More

വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി ല​ഭ്യ​മാ​ക്കൽ;പ​തി​നാ​യി​രം പ​ച്ച​ക്ക​റിത്തൈകൾ സൗജന്യമായി വിതരണം ചെയ്തു കഞ്ഞിക്കുഴി കൃഷി ഭവൻ

ആ​ല​പ്പു​ഴ: ക​ഞ്ഞി​ക്കു​ഴി​യി​ലെ ചാ​ലു​ങ്ക​ൽ ഹ​രി​ത ലീ​ഡ​ർ സം​ഘ​വും ക​ഞ്ഞി​ക്കു​ഴി കൃ​ഷി ഭ​വ​നും ചേ​ർ​ന്ന് നൂ​റ് പേ​ർ​ക്ക് 10000 പ​ച്ച​ക്ക​റി തൈ​ക​ൾ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു. വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന ’ജീ​വ​നി ന​മ്മു​ടെ കൃ​ഷി ന​മ്മു​ടെ ആ​രോ​ഗ്യം’ എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് പ​ച്ച​ക്ക​റി​തൈ വി​ത​ര​ണം ന​ട​ന്ന​ത്. ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഭാ​മ​ധു പ​ച്ച​ക്ക​റി വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ഞ്ഞി​ക്കു​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ജി. രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല​യി​ലെ മി​ക​ച്ച വി​ദ്യാ​ർ​ഥി ക​ർ​ഷ​ക​യ്ക്കു​ള​ള അ​വാ​ർ​ഡ് നേ​ടി​യ റോ​സ് സെ​ബാ​സ്റ്റ്യ​നെ യോ​ഗ​ത്തി​ൽ പ്രി​ൻ​സി​പ്പാ​ൾ കൃ​ഷി ഓ​ഫീ​സ​ർ ല​താ.​ജി.​പ​ണി​ക്ക​ർ ആ​ദ​രി​ച്ചു. ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ വി.​അ​നി​ത, അ​സി.​ഡ​യ​റ​ക്ട​ർ ടി.​ഷീ​ന, കൃ​ഷി ഓ​ഫീ​സ​ർ ജാ​നീ​ഷ് റോ​സ് ജേ​ക്ക​ബ്, പ​ഞ്ചാ​യ​ത്ത് അം​ഗം സി​ജി സ​ജീ​വ്, വി.​ടി. സു​രേ​ഷ്, ആ​ർ. ര​വി​പാ​ല​ൻ, ആ​ർ. സ​ദാ​ന​ന്ദ​ൻ, ടി.​ജി. സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ, ജി.​ഹ​രി​ദാ​സ്…

Read More

നിയന്ത്രണം വിട്ട കാർ ത​ട്ടുക​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്ക്

അ​ന്പ​ല​പ്പു​ഴ: നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ർ ത​ട്ടു ക​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്ക്. ക​ട​യു​ട​മ പു​റ​ക്കാ​ട് വി​റ​പ്പ​റ​ന്പി​ൽ ബ​ഷീ​ർ (58), ബ​ഷീ​റി​ന്‍റെ ഭാ​ര്യ സീ​ന​ത്ത് (53), ക​ട​യി​ലു​ണ്ടാ​യി​രു​ന്ന സ​മീ​പ വാ​സി​ക​ളാ​യ പ​ഴ​യ​ങ്ങാ​ടി പു​ത്ത​ൻ പ​റ​ന്പി​ൽ ജ​ലാ​ലു​ദ്ദീ​ൻ (75), ക​രൂ​ർ പു​തു​പ്പ​റ​ന്പി​ൽ സു​മേ​ഷ് (41), പു​റ​ക്കാ​ട് ഉ​ടു​ന്പാ​ക്ക​ൽ സ​തീ​ശ​ൻ (62), കാ​ർ യാ​ത്രി​ക​ൻ കൊ​ല്ലം മൈ​ല​ക്കാ​ട് ക​ണ്ണ​നെ​ല്ലൂ​ർ സ​ബീ​ർ മ​ൻ​സി​ലി​ൽ സ​ബീ​ർ (21) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​തി​ൽ ബ​ഷീ​ർ, സു​മേ​ഷ്, സ​തീ​ശ​ൻ എ​ന്നി​വ​ർ​ക്ക് ക​ട​യി​ൽ പാ​ച​കം ചെ​യ്തു കൊ​ണ്ടി​രു​ന്ന തി​ള​ച്ച എ​ണ്ണ ദേ​ഹ​ത്തു​വീ​ണാ​ണ് പ​രി​ക്ക്. ദേ​ശീ​യ പാ​ത​യി​ൽ പു​റ​ക്കാ​ട് അ​യ്യ​ൻ കോ​യി​ക്ക​ലി​നു സ​മീ​പം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കൊ​ല്ല​ത്തു​നി​ന്ന് ആ​ല​പ്പു​ഴ​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് കാ​ർ നി​യ​ന്ത്ര​ണം തെ​റ്റി​യ​ത്. പ​രി​ക്കേ​റ്റ​വ​രെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read More

ഡ്യൂട്ടി വിശ്രമവും കറങ്ങലും മാത്രം; വണ്ടാം മെഡിക്കൽ കോളജിൽ ഡ്യൂ​ട്ടി ഡോ​ക്ട​ർ​ മു​ങ്ങു​ന്നു​വെ​ന്നു പ​രാ​തി; മെ​ഡി​സി​ൻ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്കു ദു​രി​തം

അ​ന്പ​ല​പ്പു​ഴ: വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി മെ​ഡി​സി​ൻ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ ഡ്യൂ​ട്ടി ഓ​ഫീ​സ​ർ​മാ​രാ​യ ഡോ​ക്ട​ർ​മാ​രാ​ണ് അ​നാ​സ്ഥ കാ​ണി​ക്കു​ന്ന​ത്. ദി​വ​സ​വും രാ​വി​ലെ എ​ട്ടു മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ എം​ഒ ഡ്യൂ​ട്ടി​ക്കു നി​യോ​ഗി​ച്ച​വ​ർ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ഹൃ​ദ്രോ​ഗം, ത​ല​ചു​റ്റ​ൽ, ര​ക്ത​സ​മ്മ​ർ​ദം തു​ട​ങ്ങി​യ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളു​മാ​യി നി​ര​വ​ധി പേ​രാ​ണ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​ത്. ഇ​തി​ൽ ഏ​റെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ക്കാ​ൻ പ​ണ​മി​ല്ലാ​ത്ത പാ​വ​പ്പെ​ട്ട​വ​രാ​ണ്. എ​ന്നാ​ൽ പ​ല​പ്പോ​ഴും ഹൗ​സ് സ​ർ​ജ·ാ​രെ ചു​മ​ത​ല എ​ൽ​പി​ച്ചി​ട്ടു പ്ര​ധാ​ന ഡോ​ക്ട​ർ​മാ​ർ പ​ല​പ്പോ​ഴും മു​ങ്ങു​ക​യാ​ണ്. ഇ​തി​ൽ ചി​ല​ർ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​നു മു​ക​ളി​ലു​ള്ള മു​റി​യി​ൽ വി​ശ്ര​മി​ക്കു​ന്പോ​ൾ മ​റ്റു ചി​ല​ർ ആ​ശു​പ​ത്രി​ക്കു വെ​ളി​യി​ൽ ക​റ​ങ്ങു​ന്നു​വ​ന്നാ​ണ് ആ​ക്ഷേ​പം. ഇ​തി​നെ​തി​രെ രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ളും രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​രും പ്ര​തി​ഷേ​ധ​വു​മാ​യി മു​ന്നോ​ട്ടു വ​രു​ന്പോ​ൾ ഒ​രു അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ചു ത​ടി ത​പ്പു​ക​യാ​ണ് അ​ധി​കൃ​ത​ർ. ക​മ്മീ​ഷ​നാ​ക​ട്ടെ ഡോ​ക്ട​ർ​മാ​ർ അ​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​രെ സം​ര​ക്ഷി​ച്ചു റി​പ്പോ​ർ​ട്ടും ന​ൽ​ കും.…

Read More