ചാരുംമൂട്: ഇടപ്പോണിൽ രാത്രിയിൽ വീടുകയറി നടത്തിയ ആക്രമണത്തിൽ വൃദ്ധദന്പതികളടക്കം ആറ് പേർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ നാലുപേരെ ഇടപ്പോണിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നൂറനാട് ഇടപ്പോണ് തറയിൽ സുകുമാരപിളള (75), ഭാര്യ കമലമ്മ (65) , മക്കളായ അരുണ്കുമാർ (45), അനിൽകുമാർ (35), ചെറുമകൻ അനന്തു (14), മാവേലിക്കര കാടുമഠത്തിൽ അനീഷ് (38) എന്നിവർക്കാണ് മർദനമേറ്റത്. വീടിന്റെ ജനാല ചില്ലുകളും മറ്റും തകർത്ത നിലയിലാണ്. അക്രമി സംഘത്തിലുണ്ടായിരുന്നതെന്ന് കരുതുന്ന രണ്ടു പേരെ നൂറനാട് പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി 12 ഓടെ ഒന്പതംഗ സംഘമാണ് അക്രമം നടത്തിയതെന്ന് വീട്ടുകാർ പറഞ്ഞു. വീടിന്റെ ജനാല ചില്ലുകളും മറ്റും തകർക്കുന്ന ശബ്ദം കേട്ട് ഉണരുന്പോൾ മാരകായുധങ്ങളുമായി എത്തിയ സംഘം അക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ അനിൽകുമാർ പോലീസിന് മൊഴി നൽകി. സംഭവസമയത്ത് മറ്റ് കുടുംബാംഗങ്ങൾക്കൊപ്പം നൂറ് വയസുള്ള സുകുമാരപിള്ളയുടെ മാതാവും വീട്ടിലുണ്ടായിരുന്നു.…
Read MoreCategory: Alappuzha
കഞ്ചാവ് ഉപയോഗിച്ചതിന് ശിക്ഷിക്കപ്പെട്ടയാൾ വീട്ടുമുറ്റത്ത് കഞ്ചാവുചെടി വളർത്തിയതിന് അറസ്റ്റിൽ
തുറവൂർ: വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളർത്തിയ കേസിൽ യുവാവ് അറസ്റ്റിലായി. കുത്തിയതോട് പഞ്ചായത്ത് പത്താം വാർഡിൽ ചാലാപ്പള്ളി വീട്ടിൽ പരേതനായ ഷാജിയുടെ മകൻ ഷാരൂണിനെയാണ് (24) കുത്തിയതോട് പോലീസ് അറസ്റ്റു ചെയ്തത്. നാളുകളായി ഇയാൾ കുത്തിയതോട് പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പത്താം വാർഡിൽ ജനമൈത്രി ബീറ്റ് നടത്തിയിരുന്ന കുത്തിയതോട് പോലീസ് സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർമാരായ കെ.ആർ. രതീഷിനും, പി. പ്രവീണിനും കിട്ടിയ രഹസ്യ വിവരം. ഐഎസ്എച്ച്ഒ വൈ. മുഹമ്മദ് ഷാഫിക്കിനു കൈമാറുകയും ഷാരുണിനെ രഹസ്യമായി നിരീക്ഷിക്കുവാൻ നിർദേശിക്കുകയും ചെയ്തു. തുടർന്ന് ഇന്നലെ പതിവുപോലെ വീടിനോട് ചേർന്ന് ചാക്കിൽ നട്ടിരുന്ന കഞ്ചാവ് ചെടികളെ പരിപാലിക്കുന്ന സമയത്ത് കുത്തിയതോട് സബ്ബ് ഇൻസ്പെക്ടർ ഏലിയാസ് ജോർജിന്റെ നേതൃത്വത്തിൽ ഷാരുണിനെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്. വീട്ടിൽ ഇതുവരെ ഒരു കൃഷിയും ചെയ്യാത്ത ഷാരൂണ് പതിവായി പ്ലാസ്റ്റിക് ചാക്കിനകത്ത് വെച്ച ചെടിക്ക് വെള്ളമൊഴിക്കുന്നത് ശ്രദ്ധിച്ച അമ്മ…
Read Moreവെച്ചിട്ട് പോ… കേരള കോണ്ഗ്രസ് വഴി ലഭിച്ച സ്ഥാനങ്ങൾ ജോണി നെല്ലൂർ രാജിവയ്ക്കണമെന്ന് അനൂപ് ജേക്കബ്
ആലപ്പുഴ: കേരള കോണ്ഗ്രസ്-ജേക്കബ് പാർട്ടി മുഖാന്തിരം ലഭിച്ച യുഡിഎഫ് സെക്രട്ടറി സ്ഥാനമുൾപ്പടെയുള്ള എല്ലാ സ്ഥാനമാനങ്ങളും മാന്യതയുണ്ടെങ്കിൽ രാജിവയ്ക്കണമെന്ന് അനൂപ് ജേക്കബ്. അപക്വമായ സമീപനമെടുത്ത് കുട്ടനാട് തെരഞ്ഞെടുപ്പിൽ അനാവശ്യ വിവാദം ഉണ്ടാക്കി യുഡിഎഫിന്റെ കെട്ടുറപ്പിനെ തകർക്കുന്ന നീക്കങ്ങളിൽ നിന്നും പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള കോണ്ഗ്രസ്-ജേക്കബ് ആലപ്പുഴ ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് കോശി തുണ്ടുപറന്പിൽ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ. വി.എസ്.മനോജ്കുമാർ, കെ.ആർ. ഗിരിജൻ, സംസ്ഥാന ട്രഷറർ ബാബു വലിയവീടൻ, ഉന്നതാധികാര സമിതി അംഗങ്ങളായ തോമസ് ചുള്ളിക്കൻ, തങ്കച്ചൻ കൊല്ലമല, ചുനക്കര രഘുനാഥ്, ജില്ലാ ഭാരവാഹികളായ ബിജുമാത്യു, നൈനാൻ തോമസ്, ബിനു ദാമോദരൻ, കെ.പി. കുഞ്ഞുമോൻ, രാജൻ തെക്കേവിള, ലിയോ തരകൻ തുടങ്ങിയവർ പ്രസംഗിച്ചു.
Read Moreകറ്റാനത്ത് വീട് കത്തി നശിച്ചു, കിടപ്പ് രോഗി അത്ഭുതകരമായി രക്ഷപ്പെട്ടു; ഒരു ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം
കായംകുളം: കറ്റാനത്ത് വീടിന് തീപിടിച്ച് കിടപ്പുമുറിയുടെ ജനാലകളും വീട്ടുപകരണങ്ങളും പൂർണമായി കത്തി നശിച്ചു. കിടപ്പുരോഗി അത്ഭുതകരമായി രക്ഷപെട്ടു. ആസാം റൈഫിൾസിലെ ഉദ്യോഗസ്ഥനായ കറ്റാനം ഭരണിക്കാവ് തെക്ക് സോനാവില്ലയിൽ ഹരിദാസിന്റെ വീട്ടിലായിരുന്നു തീ പിടിത്തം. വീട്ടിൽ ആളിലാത്ത സമയത്തായിരുന്നു സംഭവം. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ ആയിരുന്നു സംഭവം. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മുറിക്കുളളിൽ ഉണ്ടായിരുന്ന അലമാര, കട്ടിൽ ഉൾപ്പെടെ ഗൃഹോപകരണങ്ങളും മുറിയുടെ പുറത്തെ ജനൽ പാളികളും ഫാനുൾപ്പടെയുള്ള ഇലക്ട്രിക് ഉപകരണങ്ങളും കത്തി നശിച്ചു. അലമാരക്കുള്ളിൽ സൂക്ഷിച്ചിരുന്ന ബാങ്ക് പാസ്ബുക്കും തിരിച്ചറിയൽ രേഖകളും അഗ്നിക്കിരയായി. കിടപ്പു രോഗിയെ തനിച്ചാക്കി വീട്ടുകാർ പുറത്തേക്കു പോയ സമയത്താണ് തീപിടിത്തമുണ്ടായത്. മുറിക്കുള്ളിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട അയൽവാസികൾ അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. ഒരു ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. നാട്ടുകാർ ചേർന്ന് കിടപ്പു രോഗിയെ പുറത്തേക്കെത്തിച്ചതിനാൽ…
Read Moreസൂര്യന് ചൂടിലാ..! പാലും തൈരും തണുപ്പിച്ച് സൂക്ഷിക്കണമെന്ന് മിൽമ
അന്പലപ്പുഴ: അന്തരീക്ഷതാപനില ഉയരുന്ന സാഹചര്യത്തിൽ പാലും തൈരും തണുപ്പിച്ച് സൂക്ഷിക്കാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കണമെന്ന് മിൽമ അറിയിച്ചു. കടകളിൽ നിന്നു വാങ്ങി വീടുകളിലെത്തിക്കുന്പോൾ തന്നെ പാലും തൈരും റഫ്രിജറേറ്ററിൽ സൂക്ഷിക്കണം. ശീതീകരണ സംവിധാനമില്ലെങ്കിൽ പാൽ വാങ്ങിയാലുടൻ തിളപ്പിച്ച് സൂക്ഷിക്കണം. അന്തരീക്ഷ താപനിലയിൽ സൂക്ഷിക്കുന്പോൾ പാലിന്റെയും തൈരിന്റെയും സ്വാഭാവികമായ രുചിയും ഗുണവും നഷ്ടപ്പെടുകയോ പിരിഞ്ഞു പോകുകയോ ചെയ്യും. കവറോടെ വെള്ളത്തിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണമെന്നും മിൽമ അധികൃതർ അറിയിച്ചു.
Read Moreരാത്രിയെന്നില്ല, പകലെന്നില്ല! ചമ്പക്കുളം പ്രദേശത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യം; സ്വൈര്യജീവിതത്തിനു തടസമാകുന്നതായി നാട്ടുകാര്; കാട്ടിക്കൂട്ടുന്നത് ഇങ്ങനെയൊക്കെ…
മങ്കൊന്പ് : ചന്പക്കുളം പ്രദേശത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യം നാട്ടുകാരുടെ സ്വൈര്യജീവിതത്തിനു തടസമാകുന്നതായി പരാതി. ചന്പക്കുളം ഗ്രാമപഞ്ചായത്തിന്റെ എട്ടാം വാർഡിന്റെ പ്രദേശങ്ങളിലാണ് സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടുന്നത്. അർധരാത്രിക്കു മുൻപും, പകൽസമയത്തു പോലും ഇത്തരക്കാരുടെ ശല്യം വർധിക്കുന്നത് നാട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു. എടന്പാടം, ആറുപറ പാലത്തിനു സമീപം തുടങ്ങിയ പ്രദേശങ്ങളിലാണ് ശല്യം അതിരൂക്ഷമായിട്ടുള്ളത്. ആളുകൾ ഉറങ്ങുന്നതിനു മുന്പ് രാത്രി എട്ടിനും പത്തിനുമിടയിലുള്ള സമയത്താണ് ഇവരുടെ ശല്യം അധികവും അനുഭവപ്പെടുന്നത്. രാത്രിയിൽ വീടുകളുടെ വാതിലുകളിലും, ജനാലകളിലും തട്ടിവിളിക്കുക, സ്ത്രീകളുടെ വസ്ത്രങ്ങൾ എടുത്തുകൊണ്ടുപോകുക, കന്നുകാലികളെ കെട്ടഴിച്ചുവിടുക തുടങ്ങിയവയാണ് ഇവരെക്കൊണ്ടുള്ള പ്രധാന ശല്യങ്ങൾ. കഴിഞ്ഞ ദിവസം ബസ്റ്റാന്റിനു സമീപമുള്ള ആളൊഴിഞ്ഞ വീട് കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയിരുന്നു. ചികിൽസാ ആവശ്യത്തിനായി വീട്ടുകാർ പോയതിനെത്തുടർന്ന ആഴ്ചകളായി ഒഴിഞ്ഞുകിടന്ന വീടാണ് കുത്തിത്തുറന്ന നിലയിൽ അയൽവാസികൾ കണ്ടത്. തുടർന്ന് വീട്ടുകാരെത്തി പരിശോധനകൾ നടത്തിയതോടെ മോഷണമൊന്നും നടന്നിട്ടില്ലെന്ന് ബോധ്യമായി. രാത്രി കാലങ്ങളിൽ വീടുകളുടെ…
Read Moreപഞ്ചായത്ത് അധികൃതർ ഉപേക്ഷിച്ചുപോയ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി; പോലീസുകാരൻ കാവല് നിന്നത് മണിക്കൂറോളം
അന്പലപ്പുഴ: പഞ്ചായത്ത് അധികൃതർ ഉപേക്ഷിച്ചുപോയ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞ്ഏറ്റുവാങ്ങി. കഴിഞ്ഞ 13 ന് ബുധനൂർ കൊറ്റമേൽ പാലത്തിനുസമീപം അച്ചൻകോവിൽ ആറ്റിൽനിന്ന് പോലീസ് കണ്ടെടുത്ത മൃതദേഹമാണ് മാവേലിക്കര ഭരണിക്കാവ് ഓലകെട്ടിയന്പലം പുത്തൻതറയിൽ തന്പി കുഞ്ഞി(62)ന്േറതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞ് ഏറ്റുവാങ്ങിയത്. തുടർന്ന് ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി. കടകളിൽ തേയില വിൽപന നടത്തിവരുകയായിരുന്ന തന്പിക്കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കൾ കഴിഞ്ഞ 13 ന് കുറത്തികാട് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെ അജ്ഞാത മൃതദേഹത്തെ പഞ്ചായത്ത് അധികൃതർ അവഹേളിച്ചതായി ദീപികയിൽ വന്ന വാർത്തയെത്തുടർന്ന് തന്പിക്കുഞ്ഞിെൻറ ബന്ധുക്കളെ പോലീസ് വിവരമറിയിക്കുകയായിരുന്നു. മൃതദേഹത്തിൽ ഉണ്ടായിരുന്ന വസ്ത്രങ്ങൾ ബന്ധുക്കൾ തിരിച്ചറിഞ്ഞു. കൂടാതെ അപകടത്തിൽ പരിക്കേറ്റ തന്പിക്കുഞ്ഞിെൻറ വലതുകാലിൽ കന്പി ഇട്ടിരുന്നു. ഇതും വൈദ്യ പരിശോധനയിൽ സ്ഥിരീകരിച്ചു. ഇതിനെ തുടർന്നാണ് തന്പിക്കുഞ്ഞാണ് മരണപ്പെട്ടതെന്ന് സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബുധനൂർ…
Read Moreആഡംബര കാറിൽ കടത്തിയ ഒന്പതുലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി; തേങ്ങ ഷെബീറും കൂട്ടാളിയും പിടിയിൽ
ചേർത്തല: ആഡംബരകാറിൽ കടത്തി കൊണ്ടുവന്ന ഒന്പതുലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പോലീസ് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അർത്തുങ്കൽ പോലീസ് പിടികൂടി. ആലപ്പുഴ വാടക്കനാൽ പൊക്കത്തുവെളി ഷെബീർ (തേങ്ങാ ഷെബീർ-32), പാലക്കാട് പട്ടാന്പി പാറപ്പുറത്ത് അബ്ദുൾ അസീസ് (30) എന്നിവരെയാണ് പോലീസ് പിടികൂടിയത്. അജ്ഞാത സന്ദേശത്തെ തുടർന്ന് ഇന്നലെ രാവിലെ 10.30 ഓടെ തീരദേശ പാതയിൽ അർത്തുങ്കൽ ഐടിസി കവലക്ക് സമീപത്ത് നിന്നാണ് ഇരുവരെയും പിടികൂടിയത്. ആലപ്പുഴ ഭാഗത്ത് നിന്ന് ചേർത്തലയിലേക്ക് വന്ന മാരുതി സ്വിഫ്റ്റ് ഡിസെയർ കാറിന്റെ പിൻസീറ്റ് ഇളക്കി മാറ്റി 11 ചാക്കുകളിലായാണ് 17000 ഓളം പാക്കറ്റ് ഹാൻസ് സൂക്ഷിച്ചിരുന്നത്. പാലക്കാട്, തമിഴ്നാട്, മൈസൂർ എന്നിവിടങ്ങളിൽ നിന്ന് ശേഖരിക്കുന്ന ഹാൻസ് ഇവർ പാലക്കാട് നിന്ന് വാങ്ങി ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിൽപന നടത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ദിവസങ്ങൾക്ക് മുന്പ് മാരാരി…
Read Moreകായംകുളത്തെ ജ്വല്ലറിയുടെ ഭിത്തി തുരന്ന് കവർച്ച; പ്രതികളെ കുടുക്കാൻ നിർണായകമായതിനെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
കായംകുളം: പുല്ലുകുളങ്ങരയിൽ ഒരാഴ്ച മുന്പ് ജ്വല്ലറിയിൽ കവർച്ച നടത്തിയ കേസിലെ പ്രതികളെ പിടികൂടാൻ പോലീസിന് സഹായകമായത് സിസി ടിവി ദൃശ്യങ്ങൾ. സംഭവശേഷം ഒളിവിലായ പ്രതികളെ സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പിടികൂടിയത്. തിരുവല്ല തുകലശേരി പൂമംഗലത്ത് ശരത്ത് (34) കായംകളം ആറാട്ടുപുഴ പട്ടോളി മാർക്കറ്റിന് സമീപം പെരുമന പുതുവൽ വീട്ടിൽ സുധീഷ്(38 ) എന്നിവരാണ് കനകക്കുന്ന് പോലീസിന്റെ പിടിയിലായത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. പുതുപ്പള്ളി പുത്തൻവീട്ടിൽ ബഷീർ കുട്ടിയുടെ ഉടമസ്ഥതയിലുള്ള പുല്ലുകുളങ്ങര ക്ഷേത്രത്തിന് സമീപത്തെ ബീനാ ജ്വല്ലറിയിൽ കഴിഞ്ഞയാഴ്ചയാണ് കടയുടെ ഭിത്തി കുത്തിത്തുരന്ന് കവർച്ച നടന്നത്. ജ്വല്ലറിയിൽ നിന്ന് 28700 രൂപയും 15 പവന്റെ സ്വർണവുമാണ് കവർച്ച ചെയ്തത്. കടയോട് ചേർന്നായിരുന്നു ഉടമ താമസിച്ചിരുന്നത്. കടയുടെയും വീടിന്റെയും ഭിത്തി ഒന്നായിരുന്നു. ഈ ഭിത്തി തുരന്ന് അകത്തുകയറിയായിരുന്നു മോഷണം. കെട്ടിട ഉടമയും കുടുംബവും…
Read Moreചെട്ടികുളങ്ങര കുംഭഭരണി ഇന്ന്; കെട്ടുകാഴ്ചപ്പൊലിമയിൽ ചെട്ടികുളങ്ങര; ക്ഷേത്രനട ഇന്ന് അടയ്ക്കില്ല
മാവേലിക്കര: ഓണാട്ടുകരയിൽ കുംഭമാസത്തിലെ ശിവരാത്രി നാളിൽ ആരംഭിച്ച കുംഭഭരണി മഹോത്സവ ആഘോഷങ്ങൾ ഇന്ന് കെട്ടുത്സവങ്ങളായി ക്ഷേത്ര സന്നിധിയിലെ കളിക്കണ്ടത്തിൽ അണിനിരക്കും. ശിവരാത്രി മുതൽ ആരംഭിച്ച വഴിപാട് കുത്തിയോട്ടങ്ങൾ ഇന്ന് അമ്മയ്ക്ക് മുന്പിൽ എത്തിച്ചേരും. കുത്തിയോട്ട വഴിപാട് വീടുകളിൽ നിന്നും കുത്തിയോട്ടബാലൻമാരെ ക്ഷേത്രസന്നിധിയിലെത്തിച്ചു ചൂരൽ മുറിയുന്നതോടെ കുത്തിയോട്ട വഴിപാടിന് പൂർണ്ണതയിയായി. ഓണാട്ടുകരയിൽ അണിയിച്ചൊരുക്കുന്ന കെട്ടുകാഴ്ചകൾ ലോകപ്രശസ്തമാണ്. ലോകത്തിൽ അങ്ങോളമിങ്ങോളമുള്ള ശല്പസൗന്ദര്യ ആരാധകർ എത്തിചേരുന്ന സംഗമവേദികൂടിയാണ് ഈ തിരുവുത്സവം. ദാരുശില്പരൂപഭംഗിയിൽ ദൃശ്യവിസ്മയങ്ങൾ പകരുന്നതും ഗ്രാമത്തിന്റെ തനത് കാർഷികസംസ്കാരത്തെ വിളിച്ചോതുന്നതുമായ ഈ മഹാസംഗമത്തിനാണ് ഓണാട്ടുകര ഇന്ന് വേദിയാകുന്നത്. ശിവരാത്രിമുതൽ കുംഭഭരണിവരെയുള്ള ദിനങ്ങൾ ഈനാടും നാട്ടുകാരും ഒരേമനസോടെ കൈമെയ് മറന്ന് അധ്വാനിക്കുന്നതിന്റെ ഫലമാണ് അംബരചുംബികളായ കെട്ടുകാഴ്ചകൾ. ഈരേഴതെക്ക്, ഈരേഴവടക്ക്, കൈതതെക്ക്, കൈതവടക്ക്, പേള, നടക്കാവ് എന്നീകരക്കാർ കുതിരകളേയും കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, കടവൂർ, ആഞ്ഞലിപ്ര, മേനാന്പള്ളി എന്നീകരക്കാർ തേരുകളേയും മറ്റംതെക്ക് കരക്കാർ…
Read More