കോഴഞ്ചേരി: തെരുവുനായ്ക്കളുടെ കടിയേറ്റ് ഗുരുതരമുറിവ് ഉണ്ടാകുന്നവര്‍ക്ക് നല്കുന്ന ഇക്വിന്‍ ആന്റി റാബീസ് സിറത്തിന്റെ പത്ത് ഡോസുകള്‍ മാത്രമാണ് ജില്ലാ ആശുപത്രിയിലുള്ളത്. മുഖം, കാല്, കൈവെള്ള എന്നിവിടങ്ങളില്‍ ഗുരുതരമായി കടിച്ച് മാംസം പറിച്ചെടുക്കുന്നതിലൂടെ മുറിവുണ്ടാകുന്നവര്ക്ക് നല്‍കുന്നതാണ് ഇക്വിന്‍ ആന്റി റാബിസ്. 17,000 മുതല്‍ 27,000 രൂപ വരെയാണ് ഒരു ഡോസ് മരുന്നിന് പൊതുവിപണിയിലെ വില. ഇക്കാരണത്താല്‍ ആരോഗ്യവകുപ്പിന്റെ ജില്ല, ജനറല്‍ ആശുപത്രികളില്‍ മാത്രമേ മരുന്ന് ലഭിക്കുകയുള്ളൂ. ഇവിടങ്ങളില്‍ ആന്റി റാബിസ് സിറം കരുതല്‍ ശേഖരമായി ഉണ്ടായിരിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. മെഡിക്കല്‍ കോര്‍പറേഷനാണ് മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നല്‍കുന്നത്. സമീപകാലത്ത് തെരുവ് നായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ധന മൂലമാണ് മരുന്നുകള്‍ക്ക് ക്ഷാമമുണ്ടായിരിക്കുന്നത്. കുത്തിവയ്പ് നടത്തുമ്പോള്‍ രോഗികളില്‍ കൂടുതല്‍ റിയാക്ഷന് വരാന്‍ സാധ്യതയുള്ളതിനാല്‍ ഫിസിഷ്യന്റെ സാന്നിധ്യത്തില്‍ മാത്രമേ ഈ സിറം കുത്തിവയ്ക്കാറുള്ളൂ. ഇക്കാരണത്താല്‍ തന്നെ സ്വകാര്യ ആശുപത്രികളിലും മറ്റും സിറം ലഭിക്കാറില്ല.…
Read MoreCategory: Alappuzha
ഇടതുമുന്നണിയിലേക്ക് സൂചന നല്കി നേതൃത്വം; ബിജെപി നേതൃത്വത്തെ വിമർശിച്ച് ബിഡിജെഎസ് നേതാക്കൾ
ചേർത്തല: ബിജെപിക്ക് ഇടമില്ലാതിരുന്ന കേരളത്തിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഡിജെഎസിനൊപ്പം ചേർന്നപ്പോഴാണ് തല ഉയർത്തനായതെന്നു ബിഡിജെഎസ് നേതൃയോഗം. വെറും ആറുശതമാനത്തിന്റെ വോട്ടുവിഹിതമുണ്ടായിരുന്ന പാർട്ടിയുടെ വിഹിതം 16 ശതമാനം ആയി ഉയർന്നതായും സമ്മേളനത്തിൽ ജനറൽ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇന്നു എൻഡിഎയുടെ സ്ഥിതി ദയനീയമാണെന്നും ഭരണത്തിലെത്താൻ കഴിയുമaെന്ന വിശ്വാസം ജനങ്ങളിലിപ്പോഴില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ബിഡിജെഎസിനെ കൂടെ കൂട്ടി സംസ്ഥാനത്തു നിലയുറപ്പിച്ചെങ്കിലും പാർട്ടിക്കു നൽകിയ വാഗ്ദാനങ്ങൾ ഒന്നൊന്നായി ലംഘിക്കുകയായിരുന്നു. ഇക്കാര്യത്തിൽ പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നിരന്തരം ചർച്ചനടത്തുന്നുണ്ടെങ്കിലും പരിഹാരമുണ്ടാകുന്നില്ല. സംസ്ഥാനത്ത് ഒറ്റക്കെട്ടായി പരിശ്രമിച്ചാൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും നിയമസഭാതെരഞ്ഞെടുപ്പിലും ജനങ്ങളുടെ വിശ്വാസം തിരിച്ചുപിടിച്ചു നേട്ടങ്ങളുണ്ടാക്കാനാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. അതേ സമയം ബിഡിജെഎസ് രക്ഷാധികാരിയും എസ്എൻഡിപി യോഗം നേതാവുമായ വെള്ളാപ്പള്ളി നടേശന്റെ എൽഡിഎഫ് പ്രീണന നയത്തെക്കുറിച്ചു റിപ്പോർട്ടിൽ ഒന്നും പറയുന്നില്ല. കഴിഞ്ഞ ദിവസം എൽഡിഎഫിന്റെ ജില്ലയുടെ ചുമതലക്കാരനായ ജി.…
Read Moreനഗരത്തിൽ പ്ലാസ്റ്റിക് നിരോധനം കർശനമാക്കുന്നു; ആദ്യതവണ പിടിക്കപ്പെട്ടാൽ 10,000, പിന്നീട് ആവർത്തിച്ചാൽ 25,000 , 50,000 എന്നിങ്ങനെയാണ് പിഴതുക
പത്തനംതിട്ട: നഗരസഭയിൽ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള പരിശോധനകൾ ഇന്നു മുതൽ കർശനമാക്കും. സർക്കാർ ഉത്തരവു പ്രകാരം ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ കണ്ടെത്തിയാൽ പിടിച്ചെടുത്ത് പിഴ ഈടാക്കുമെന്ന് ചെയർപേഴ്സണ്‍ റോസ്്ലിൻ സന്തോഷ് അറിയിച്ചു. വ്യാപാര സ്ഥാപനങ്ങളിലാണ ്പ്രധാനമായും പരിശോധന. ആദ്യതവണ പിടിക്കപ്പെട്ടാൽ 10,000 രൂപയാണ് പിഴ. രണ്ടാംതവണ 25,000 രൂപയും മൂന്നാംതവണ 50,000 രൂപയും പിഴ ഈടാക്കും. തുടർന്ന് സ്ഥാപനത്തിന്റെ പ്രവർത്തനാനുമതി റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കും. നിരോധനം സംബന്ധിച്ച ബോധവത്കരണത്തിന്റെ ഭാഗമായി കട പരിശോധന നടത്തിയിരുന്നു. നിരോധനം നിലവിൽ വന്നശേഷം നടന്ന പരിശോധനയിൽ ഏകദേശം 250 കിലോഗ്രാം പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു. ഇന്നലെ സെന്റ് പീറ്റേഴ്സ് ജംഗ്ഷൻ മുതൽ നഗരസഭ ഓപ്പണ്‍സ്റ്റേജ് വരെ വിളംബരറാലിയും നടത്തി. ചെയർപേഴ്സണ്‍ റോസ്ലിൻ സന്തോഷ് ഫ്ളാഗ് ഓഫ് ചെയ്തു. നഗരസഭ കൗണ്‍സിലർമാർ, കുടുംബശ്രീ പ്രവർത്തകർ, എസ്പിസി, സന്നദ്ധസംഘടനാ പ്രവർത്തകർ, കോളജ്, നഴ്സിംഗ്…
Read Moreശബരിമല തീർഥാടകർക്ക് റോഡ് ഏറെ ഉപകാരപ്രദം! യാഥാർഥ്യമാകുന്നത് സ്വപ്ന പദ്ധതി
ആലപ്പുഴ: അന്തർദേശീയ നിലവാരത്തിൽ പുനർനിർമിച്ചതോടെ ജില്ലയുടെ റോഡ് വികസന ഭൂപടത്തിൽ ഇടം നേടുകയാണ് അന്പലപ്പുഴ-തിരുവല്ല റോഡ്. അന്പലപ്പുഴ മുതൽ പൊടിയാടി വരെ 22.56 കി.മി. ദൂരത്തിലാണ് റോഡ് പുനർനിർമിച്ചത്. അന്പലപ്പുഴ, കുട്ടനാട്, തിരുവല്ല നിയോജകമണ്ഡലത്തിലൂടെ കടന്നു പോകുന്ന റോഡ് പ്രളയത്തെ അതിജീവിക്കാവുന്ന തരത്തിലാണ് നിർമിച്ചിട്ടുള്ളത്. മണ്ണിന്റെ ഘടന കാരണം പലപ്പോഴും പൊട്ടിപ്പൊളിഞ്ഞിരുന്ന ഈ റോഡ് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ നിർദേശ പ്രകാരമാണ് ഉന്നത നിലവാരത്തിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പുനർനിർമിച്ചത്. കച്ചേരിമുക്ക് മുതൽ പൊടിയാടി വരെ 7.5 മീറ്റർ വീതിയിലാണ് ടാറിംഗും 0.750മീറ്റർ വീതിയിൽ ഇരു വശങ്ങളിലും ഷോൾഡറുകളുമുൾപ്പടെ ഒന്‍പതു മീറ്റർ വീതിയിലാണ് പുനർനിർമിച്ചത്. സർക്കാരിന്റെ 2016-17 ബജറ്റിൽ ഉൾപ്പെടുത്തി കിഫ്ബി വഴി 70.75 കോടി രൂപ ചെലവഴിച്ചാണ് റോഡിന്റെ നിർമാണം. മന്ത്രി ജി.സുധാകരന്റെ പ്രത്യേക നിർദേശ പ്രകാരം റോഡിന്റെ ഇരുവശങ്ങളിലും കോണ്‍ക്രീറ്റ്, അന്പലപ്പുഴ…
Read Moreസിഗ്നൽ സംവിധാനം നിലച്ചു! പൊരിവെയിലിൽ ഗതാഗതം നിയന്ത്രിച്ച് ട്രാഫിക് പോലീസുകാർ
കായംകുളം: തകരാറിലായ സിഗ്നലുകൾക്ക് മുന്പിൽ ചുട്ടുപൊള്ളുന്ന വെയിലിൽ ഗതാഗതം നിയന്ത്രിച്ച് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ. കായംകുളം നഗരത്തിൽ ഗതാഗതം നിയന്ത്രിക്കുന്ന ട്രാഫിക് ജീവനക്കാരായ ഹോം ഗാർഡുകളാണ് പൊരിവെയിലിൽ റോഡിനു നടുവിൽ നിന്ന് നട്ടം തിരിയുന്നത്. നഗരത്തിലെ ഗതാഗത കുരുക്കേറിയ പ്രധാന ജംഗ്ഷനുകളായ കുറ്റിത്തെരുവ്, പോലീസ് സ്റ്റേഷൻ ജംഗ്ഷൻ, കഐസ്ആർടിസി ജംഗ്ഷൻ, കമലാലയം ജംഗ്ഷൻ, മുനിസിപ്പൽ ജംഗ്ഷൻ, കോളജ് ജംഗ്ഷൻ എന്നിവിടങ്ങളിൽ ഗതാഗതം നിയന്ത്രിക്കുന്ന ഹോം ഗാർഡുകളാണ് ചുട്ടുപൊള്ളുന്ന ചൂടിലും റോഡിനു മധ്യത്തിൽ നിന്നു ഗതാഗതം നിയന്ത്രിക്കുന്നത്. വെയിലിനെ അതിജീവിക്കാൻ ട്രാഫിക് കുടകളോ മറ്റു സംവിധാനങ്ങളോ ഏർപ്പെടുത്താത്തതാണ് പ്രധാന പ്രശ്നം. ദേശീയ പാതയിൽ തിരക്കേറിയ കോളജ് ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ കഴിഞ്ഞ ആഴ്ചയുണ്ടായ വാഹനാപകടത്തിൽ നിലം പതിച്ചു. ഇതോടെ ഗതാഗത നിയന്ത്രണം പൊള്ളുന്ന ചൂടിൽ മണിക്കൂറുകളോളം നിന്നു നിയന്ത്രിക്കേണ്ട അവസ്ഥയാണ് ട്രാഫിക് ഉദ്യോഗസ്ഥർക്കുള്ളത്. സ്ഥിരം അപകട മേഖലയായ ഇവിടെ…
Read Moreഅപ്പര്‍കുട്ടനാട്ടിലെ പ്രധാന യാത്ര പാതയായ തിരുവല്ല – അമ്പലപ്പുഴ പാതയുടെ പുനര്‍നിര്‍മാണം പൂര്‍ത്തിയായി
തിരുവല്ല: അപ്പര്‍കുട്ടനാട്ടിലെ പ്രധാന യാത്ര പാതയായ തിരുവല്ല – അമ്പലപ്പുഴ റോഡിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയായി. 60 കോടിയോളം രൂപ ചെലവിട്ട് രണ്ടു വര്‍ഷം കൊണ്ടാണ് സ്റ്റേറ്റ് ഹൈവേ 11 ന്റെ നിര്‍മാണം അന്തര്‍ദേശിയ തലത്തില്‍ പൂര്‍ത്തിയാക്കിയത്. പൊടിയാടിയില്‍ നിന്ന് 23 കിലോമീറ്റര്‍ വരുന്ന തിരുവല്ല-അമ്പലപ്പുഴ പാതയുടെ പുനര്‍നിര്‍മാണം പൊടിയാടി മുതല്‍ അമ്പലപ്പുഴ ദേശിയ പാതവരെയാണ് നടന്നത്. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് റോഡ് പുനര്‍നിര്‍മാണം നടത്തിയത്. പൊടിയാടിയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ ദൂരമുള്ള എടത്വാ, 17 കിലോമീറ്ററുള്ള തകഴി എന്നിവിടങ്ങളില്‍ എത്തിച്ചേരാനുള്ള പ്രധാന പാതകൂടിയാണ് ഇത്. അമ്പലപ്പുഴ ക്ഷേത്രത്തിന് സമീപം ദേശിയ പാതയില്‍ എത്തിച്ചേരുന്ന എസ്എച്ച് പതിനൊന്ന് വെള്ളപ്പൊക്ക ഭീക്ഷണിയേ അതിജീവിക്കാന്‍ മണ്ണിട്ട് ഉയര്‍ത്തിയാണ് പുനര്‍നിര്‍മിച്ചിട്ടുള്ളത്. പമ്പാനദിക്ക് കുറുകെയുള്ള വലിയ പാലങ്ങളായ തകഴിയും നീരേറ്റുപുറവും ഈ പാതയിലുണ്ട്. പ്രമുഖ തീർഥാടന കേന്ദ്രങ്ങളായ ചക്കുളത്തുകാവ് ക്ഷേത്രം, എടത്വാ പള്ളി, അമ്പലപ്പുഴ…
Read Moreപോലീസ് ഫണ്ടിലെ തിരിമറി മുഖ്യമന്ത്രിയുടെ അറിവോടെയുള്ള കൊളളയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
പത്തനംതിട്ട: കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെയുള്ള പോലീസ് നവീകരണ ഫണ്ടിലെ തിരിമറിയും അഴിമതിയും മുഖ്യമന്ത്രിയുടെ അറിവോടെ നടന്ന വന്‍ കൊള്ളയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്നുവന്ന ജനകീയ പ്രക്ഷോഭ ജ്വാലയുടെയുടെ സമാപന സമ്മേളനം അടൂരില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പോലീസിന്റെ പക്കല്‍ നിന്നും തോക്കുംകളും വെടിയുണ്ടകളും നഷ്ടപ്പെട്ട കാര്യം സിഎജി വ്യക്തമാക്കിയിട്ടും അവ നഷ്ടപ്പെട്ടിട്ടില്ലെന്ന വാദം ജനങ്ങളെ കബളിപ്പിക്കാനാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. സിഎജി റിപ്പോര്ട്ടിന്മേല് തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുള്ള സര്‍ക്കാര്‍ ഇപ്പോളെന്തിനാണ് ഒളിച്ചുകളി നടത്തുന്നത്. ഇന്ത്യയിലെ ജനങ്ങളുടെ മൗലിക അവാകാശങ്ങളെയും മതപരമായ വിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും ചോദ്യം ചെയ്തുകൊണ്ടാണ് മോദി സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റില്‍ പാസാക്കിയത്. രാജ്യം മുഴുവന്‍ ഇതിനെ എതിര്‍ത്തിട്ടും നിയമം പിന്‍വലിക്കുന്നതിന് അവര്‍ തയാറായില്ല. നരേന്ദ്ര മോദിയുടെ ഭരണത്തില്‍ രാജ്യത്തിന്റെ ഐക്യവും പൈതൃക മൂല്യങ്ങളും…
Read Moreശമ്പളവും മറ്റ് ആനുകൂല്യങ്ങളുമില്ല; 108 ആംബുലൻസ് ജീവനക്കാർ മാർച്ച് മൂന്നിന് പണിമുടക്കുന്നു
ചേർത്തല: 108 ആംബുലൻസ് ജീവനക്കാർ മാർച്ച് മൂന്നിന് രാവിലെ എട്ടുമുതൽ 11 വരെ പണിമുടക്കും. കേരള 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ-സിഐടിയു ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. ശന്പള കുടിശികയും ഇഎസ്ഐ, പിഎഫ് ആനുകൂല്യങ്ങളും ട്രെയിനിംഗ് കിറ്റ്, നിയമനരേഖ, തിരിച്ചറിയൽ കാർഡ് എന്നിവയും നൽകാത്തതിൽ പ്രതിഷേധിച്ചാണ് സൂചനാ പണിമുടക്ക്. ഹൈദരാബാദ് ആസ്ഥാനമായ ഡിവികെ ഇഎംആർഐ കന്പനിയാണ് കേരളത്തിൽ 108 ആംബുലൻസ് നടത്തിപ്പ് അവകാശത്തിന് കരാറെടുത്തിരിക്കുന്നത്. ജീവനക്കാരുടെ ശന്പളവും ആനുകൂല്യങ്ങളും നൽകേണ്ടത് ഇവരാണ്. എന്നാൽ, ഇവയൊന്നും യഥാസമയം നൽകുന്നില്ല. കന്പനി അധകൃതരും യൂണിയൻ പ്രതിനിധികളും പല തവണ ചർച്ച നടത്തിയെങ്കിലും പ്രശ്നം പഹരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സൂചനാ പണിമുടക്കും തുടർന്ന് അനിശ്്ചിതകാല പണിമുടക്കുമെന്ന് യൂണിയൻ ജില്ലാ പ്രസിഡന്റ് സിജിൻ മാത്യുവും സെക്രട്ടറി വി.ആർ. രാജിസും അറിയിച്ചു.
Read Moreവാഹന പരിശോധനയ്ക്കിടെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് ബൈക്കിടിച്ച് പരിക്ക്
അന്പലപ്പുഴ: വാഹന പരിശോധനക്കിടെ ബുള്ളറ്റ് ഇടിച്ച് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് പരിക്ക്. തിരുവനന്തപുരം അജി നിവാസിൽ ആലപ്പുഴ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബാബു (33) വിനാണ് പരിക്കേറ്റത്. ഇടതു കൈക്കും കാലിനും ഒടിവേറ്റ ബാബുവിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയ പാതയിൽ പാതിരപ്പള്ളി ജംങ്ഷനു സമീപം ഇന്നു പുലർച്ചേയാണ് അപകടം ഉണ്ടായത്.
Read Moreലഹരിവിമുക്ത നവകേരള സൃഷ്ടിക്കായി കോളജ് വിദ്യാർഥികൾ; കൈകോർത്ത് ജനപ്രതിനിധികളും എക്സൈസ് ഉദ്യോഗസ്ഥരും
ചേർത്തല: ലഹരിവിപത്തിനെതിരെ ചേർത്തല ഗവ. പോളിടെക്നിക് കോളജ് വിദ്യാർഥികൾ മനുഷ്യച്ചങ്ങല സൃഷ്ടിച്ചു. ഇവർക്കൊപ്പം ജനപ്രതിനിധികളും എക്സൈസ് ഉദ്യോഗസ്ഥരും കോളജിന് മുന്നിൽ ദേശീയപാതയോരത്ത് കൈകോർത്തപ്പോൾ മനുഷ്യചങ്ങലയ്ക്ക് സമൂഹശ്രദ്ധയേറി. ലഹരിവിമുക്ത നവകേരള സൃഷ്ടിക്കായി എക്സൈസ് വകുപ്പ് സംഘടിപ്പിച്ച 90 ദിവസത്തെ ഉൗർജിത ബോധവൽക്കരണ പരിപാടിയുടെ താലൂക്കുതല സമാപനത്തോടനുബന്ധിച്ചാണ് എക്സൈസ് സർക്കിൾ ഓഫീസും പോളിടെക്നിക് കോളജും ചേർന്ന് വിദ്യാർഥിചങ്ങല ഒരുക്കിയത്. നൂറുകണക്കിന് വിദ്യാർഥികൾ ചങ്ങലയിൽ കൈകോർത്തു. തുടർന്ന് ചേർന്ന സമ്മേളനം നഗരസഭ ചെയർമാൻ വി.ടി. ജോസഫ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സർവകലാശാല സെനറ്റംഗവും എഴുത്തുകാരനുമായ ഡോ. ഫാ. ഹർഷജൻ പഴയാറ്റിൽ മുഖ്യപ്രഭാഷണം നടത്തി. പോളിടെക്നിക് കോളജ് പ്രിൻസിപ്പൽ ഹരിലാൽ.എസ്.ആനന്ദ് അധ്യക്ഷനായി. പി. ഉണ്ണികൃഷ്ണൻ, എൻ.ആർ. ബാബുരാജ്, ടി. ലിജു, എൻ.എസ്. വിഷ്ണുനാഥ്, പി.ഡി. കലേഷ്, ചേർത്തല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.പി. വേണുക്കുട്ടൻപിള്ള, ലഹരിവിരുദ്ധ ക്ലബ് കോ-ഓർഡിനേറ്റർ കെ.കിരണ്‍ എന്നിവർ പ്രസംഗിച്ചു.
Read More