മാവേലിക്കര: കേളി ചിന്താധാരയുടെ ആഭിമുഖ്യത്തില്‍ ഡോ.ടി.എന്‍.ശേഷന് അനുസ്മരണ സമ്മേളനം നടന്നു. ഡോ.ജേക്കബ് തോമസ് ഐ.പി.എസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭരണയന്ത്രത്തില്‍ അഴിമതിയില്ലാതെ പലതും ചെയ്യാന്‍ സാധിക്കുമെന്ന് കാണിച്ചു തന്ന ആളാണ് ശേഷനെന്നും ഇലക്ഷന് എന്ന പ്രക്രിയയുടെ കാവല്‍ക്കാരനായിരുന്നുവെന്നും ജേക്കബ് തോമസ് പറഞ്ഞു. അഴിമതിയാണ് പദ്ധതിയുടെ ഇന്ധനമെന്നും ഭരണയന്ത്രത്തിനുള്ളില് നിന്നുകൊണ്ട് അഴിമതിക്കെതിരെ നിലപാട് എടുക്കുന്നവര്‍ക്ക് ധൈര്യം നല്കാന് പുറത്ത് ആളുകള്‍ ഉണ്ടെങ്കില്‍ അഴിമതിയെ ഒരു പരിധിവരെ ഇല്ലാതാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ 97 ശതമാനം ആളുകള്‍ക്കും ഭരണഘടനയെ കുറിച്ച് അറിവില്ല. നിയമപരമായ അറിവില്ലായ്മയാണ് അഴിമതിക്കുള്ള പ്രധാന കാരണമെന്നും ജേക്കബ് തോമസ് ചൂണ്ടിക്കാട്ടി. കേളി പ്രസിഡന്റ് പ്രെഫ. ചന്ദ്രശേഖരന് നായര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോണ്‍.കെ.മാത്യു, പ്രൊഫ.വി.സി.ജോണ്‍, സോമശേഖരന്‍ ഉണ്ണിത്താന് എന്നിവര്‍ പ്രസംഗിച്ചു.
Read MoreCategory: Alappuzha
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ദുരുപയോഗം ചെയ്തു; മദ്രസാ അധ്യാപകന് അറസ്റ്റില്‍; സംഭവം തിരുവല്ലയില്‍
തിരുവല്ല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ. നിരണം പനച്ചമൂട് പെരുമുറ്റത്ത് ലക്ഷം വീട്ടിൽ അബ്ദുൾ ജലീലാ (36)ണ് അറസ്റ്റിലായത്. അബ്ദുൾ ജലീൽ അധ്യാപകനായ മദ്രസയിലെ പതിമൂന്നുകാരിയായ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. കഴിഞ്ഞ ഒരു വർഷക്കാലമായി ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നെന്നു പറയുന്നു. പീഡനം സഹിക്കവയ്യാതായതോടെ പെൺകുട്ടി വിവരം മാതാപിതാക്കളെ അറിയിച്ചു. ഇതോടെ സംഭവം മാതാപിതാക്കൾ ചൈൽഡ് ലൈനിനെ അറിയിച്ചു. തുടർന്ന് പുളിക്കീഴ് സ്റ്റേഷൻ ഹൗസ് ഓഫീസർ ടി. രാജപ്പന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ ഇയാളുടെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.
Read Moreതീരദേശം പട്ടിണിയുടെ നടുക്കടലിൽ; കടുത്ത മത്സ്യക്ഷാമവും സർക്കാർ ആനുകൂല്യങ്ങളുടെ മുടക്കവും വറുതിക്ക് കാരണമെന്ന് മത്സ്യത്തൊഴിലാളികൾ
അന്പലപ്പുഴ : കടുത്ത മത്സ്യക്ഷാമവും സർക്കാർ ആനുകൂല്യങ്ങൾ മുടങ്ങിയതുംമൂലം തീരദേശ മേഖല പട്ടിണിയിൽ. കഴിഞ്ഞ രണ്ടു മാസമായി പട്ടിണിയുടെ നടുക്കടലിലാണു ജീവിതമെങ്കിലും അധികൃതരും തിരിഞ്ഞു നോക്കുന്നില്ലെന്നു മത്സ്യത്തൊഴിലാളികൾ. പെൻഷൻ ഉൾപ്പെടെയുള്ള സർക്കാർ ആനുകൂല്യങ്ങളും മുടങ്ങി. തൃക്കുന്നപ്പുഴ മുതൽ തൈക്കൽ വരെയുള്ള തീരത്തു നിന്നു നൂറുകണക്കിനു വള്ളങ്ങളാണു കടലിലിറക്കുന്നത്. ലൈലാൻഡ്, ബീഞ്ച്, ഡിസ്കോ, നീട്ട് ഇനത്തിലെ വള്ളങ്ങളാണ് ഇവയിലേറെയും. കാലവർഷത്തിനു ശേഷം ഇത്തവണ വളഞ്ഞവഴിക്കു സമീപം കുപ്പി മുക്കിലായിരുന്നു ചാകര ഉറച്ചത്. എന്നാൽ ചാകരയിൽ പ്രതീക്ഷയ്ക്കൊത്തു മത്സ്യം ലഭിക്കാതിരുന്നതാണ് വള്ളമുടമകൾക്കും തൊഴിലാളികൾക്കും തിരിച്ചടിയായത്. രാവന്തിയോളം കാറ്റിനോടും കടലിനോടും മല്ലടിച്ചിട്ടും ഭൂരിഭാഗം വള്ളങ്ങളും പൊടിമീൻ പോലും കിട്ടാതെ തീരത്തണയേണ്ട അവസ്ഥയിലായിരുന്നു. ചാകരയിലെ പ്രധാന ഇനമായ വലിയ നാരൻചെമ്മീൻ, അയല, കണവ, ആവോലി തുടങ്ങിയവ കണികാണാനില്ലായിരുന്നു മത്സ്യത്തൊഴിലാളികൾ പറയുന്നു. കടംവാങ്ങിയും പലിശയ്ക്കു പണമെടുത്തും ഇന്ധനംവാങ്ങി പലരും വള്ളങ്ങൾ കടലിലിറക്കിയെങ്കിലും വൻ കടക്കെണിയിലായി. പുറക്കാട്,…
Read Moreചുമന്ന് മടുത്ത് ബന്ധുക്കൾ; ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് പണിമുടക്കി; നാലാം നിലയിലേക്ക് എത്തേണ്ട ഗർഭിണികളും, ശസ്ത്രക്രിയ രോഗികളും ബുദ്ധിമുട്ടുന്നു
പത്തനംതിട്ട: ജനറൽ ആശുപത്രിയിൽ ശബരിമല വാർഡിനു സമീപമുള്ള ലിഫ്റ്റ് പണിമുടക്കിയതോടെ രോഗികൾ ബുദ്ധിമുട്ടിലായി. അത്യാസന്ന നിലയിലുള്ളവരും ശസ്ത്രക്രിയ വേണ്ടവരും ഗർഭിണികളടക്കമുള്ളവരും നാലാം നിലയിലേക്കുള്ള ഓപ്പറേഷൻ തിയറ്ററിലേക്ക് പോകാൻ കഷ്ടപ്പെടുന്നു. പല രോഗികളെയും ജീവനക്കാരും ബന്ധുക്കളും ചേർന്ന് എടുത്തു കൊണ്ടാണ് മുകൾനിലയിലേക്ക് പോകുന്നത്. രാത്രിയിലാണ് ബുദ്ധിമുട്ടേറെ. ജീവനക്കാർ കുറവായതിനാൽ കൂട്ടിരിപ്പുകാർ ഒറ്റയ്ക്ക് എടുത്തു കൊണ്ടു പോകേണ്ട ഗതികേടാണ്. എറണാകുളത്തുള്ള സ്വകാര്യ കന്പനിക്കാണ് ലിഫ്റ്റ് അറ്റകുറ്റപ്പണി കരാർ നൽകിയിരിക്കുന്നത്. ആശുപത്രിയിൽ നിന്ന് വിവരം നൽകിയതനുസരിച്ച് അവരെത്തി ലിഫ്റ്റിന്റെ ഡോർ ഇളക്കി മാറ്റി സമീപത്ത് ചാരി വച്ചിട്ടുണ്ട്. പിന്നിട് പണികളൊന്നും നടത്തിയിട്ടില്ല. ആളുകളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ബദൽ സംവിധാനങ്ങൾ ആശുപത്രി അധികൃതർ നടത്തണമെന്നാണ് ആവശ്യം.
Read Moreകുടിശിക തന്നില്ലെങ്കിൽ കരാറുകൾ ഏറ്റെടുക്കില്ല; ജില്ലയിൽ കരാറുകാർക്ക് ലഭിക്കാനുള്ളത് 700 കോടി
പത്തനംതിട്ട: ജില്ലയിൽ വിവിധ സർക്കാർ വകുപ്പുകളിൽ കരാറുകാർക്ക് ലഭിക്കാനുള്ളത് 700 കോടി രൂപ. കുടിശിക നൽകുന്നതു സംബന്ധിച്ച് വ്യക്തമായ തീരുമാനമുണ്ടാകാത്ത സാഹചര്യത്തിൽ കരാറുകൾ പൂർണമായി ബഹിഷ്കരിക്കുന്നതായി ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ നടപ്പു സാന്പത്തികവർഷത്തെ 70 ശതമാനം ജോലികളുടെയും കരാറുകൾ ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ സാന്പത്തികവർഷം തദ്ദേശസ്ഥാപനങ്ങളുടെ 80 കോടി രൂപയോളം ജോലികൾ ഏറ്റെടുക്കാനാകാത്ത സ്ഥിതിയിലായിരുന്നു. ഇവ കൂടി ഉൾപ്പെടുത്തി 60 ശതമാനം പദ്ധതി വിഹിതം ചെലവഴിച്ചതായി അവകാശവാദമുന്നയിക്കുകയായിരുന്നു. നിലവിൽ മാർച്ച് 31നകം പദ്ധതി വിഹിതം ചെലവഴിക്കാനാകാത്ത സാഹചര്യത്തിൽ പഴയ ജോലികൾ കൂടി ഉൾപ്പെടുത്തി നേട്ടം കൈവരിക്കാനുള്ള ശ്രമമാണ്. എന്നാൽ ത്രിതല പഞ്ചായത്തുകളുടെ കരാർ ജോലികൾ ഏറ്റെടുക്കേണ്ടില്ലെന്നാണ് തങ്ങളുടെ തീരുമാനമെന്ന് കരാറുകാർ പറഞ്ഞു. മുൻവർഷങ്ങളിൽ സാന്പത്തികവർഷത്തിന്റെ അവസാന മൂന്നുമാസങ്ങളിലാണ് ട്രഷറി നിയന്ത്രണം നിലനിന്നിരുന്നതെങ്കിൽ നിലവിൽ കഴിഞ്ഞ നവംബർ മുതൽക്കേ സാന്പത്തിക ഇടപാടുകൾ…
Read Moreവെട്ടി,പിന്നെ തുടച്ചുമാറ്റി; വെള്ളാപ്പള്ളി നടേശന്റെ പേരിലുള്ള കോളിന്റെ പേര്മാറ്റി; ചെയർമാൻ സ്ഥാനത്ത്നിന്ന് തുഷാറിനെയും തെറിപ്പിച്ച് സുഭാഷ് വാസു
ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പേരിലുള്ള എൻജിനിയറിംഗ് കോളജിന്റെ പേര് മാറ്റി എസ്എൻഡിപി മാവേലിക്കര യൂണിയൻ മുൻ പ്രസിഡന്റ് സുഭാഷ് വാസു. മൈക്രോ ഫിനാൻസ് തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കു പിന്നാലെയാണു നടപടി. കായംകുളത്തുള്ള ശ്രീ വെള്ളാപ്പള്ളി നടേശൻ കോളജ് ഓഫ് എഞ്ചിനിയറിംഗ് കോളജിനെ മഹാഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നാണു പുനർനാമകരണം ചെയ്തിരിക്കുന്നത്. സുഭാഷ് വാസുവിനു ഭൂരിപക്ഷമുള്ള ഡയറക്ടർ ബോർഡാണ് കോളജിന്റേത്. വെള്ളാപ്പള്ളിയുടെ എതിർ ചേരിയിലുള്ള ഗോകുലം ഗോപാലനെ കോളജിന്റെ ചെയർമാനായും നിയമിച്ചിട്ടുണ്ട്. തുഷാർ വെള്ളാപ്പള്ളിയായിരുന്നു ഇതുവരെ കോളജിന്റെ ചെയർമാൻ. അഞ്ചു കോടി രൂപ ഗോകുലം ഗോപാലൻ കോളജ് ട്രസ്റ്റിനുവേണ്ടി നിക്ഷേപിച്ചിട്ടുണ്ടെന്നാണു സൂചന. മുൻ ഡിജിപി ടി.പി. സെൻകുമാറിനും സുഭാഷ് വാസുവിനുമെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പളളി നടേശൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. രണ്ടു പേരും ആരോ തയാറാക്കിവിട്ട മനുഷ്യബോംബുകളാണെന്നു വെള്ളാപ്പള്ളി പറഞ്ഞു. കഴിഞ്ഞ…
Read Moreതുറവൂർ താലൂക്ക് ആശുപത്രി വികസന പാതയിൽ; സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചുള്ള ജീവനക്കാരെ നിയമിക്കണമെന്ന് എംഎൽഎ ഷാനിമോൾ ഉസ്മാൻ
തുറവൂർ: താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുൾപ്പെടെ പുതിയ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചുള്ള ജീവനക്കാരെ നിയമിക്കണമെന്ന് ഷാനിമോൾ ഉസ്മാൻ എംഎൽഎ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രിക്കു കത്തു നൽകിയതായി എംഎൽഎ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവംമൂലം ബുദ്ധിമുട്ടിയിരുന്ന ഈ സ്ഥാപനം ഇപ്പോൾ വികസനത്തിന്റെ പാതയിലാണ്. ഭൗതിക സൗകര്യങ്ങളോടൊപ്പം തന്നെ ഡോക്ടർമാരുടേയും ജീവനക്കാരുടേയം എണ്ണം വർധിപ്പിച്ചെങ്കിൽ മാത്രമേ ഇവിടുത്തെ സേവനങ്ങൾ യഥാസമയം പൊതുജനങ്ങളിൽ എത്തുകയുള്ളൂ എന്ന് എംഎൽഎ പ്രതികരിച്ചു. ആശുപത്രിയിൽ പുതിയ ഒപി ബ്ലോക്ക്, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വാർഡുകൾ എന്നിവ പൂർത്തിയായിക്കഴിഞ്ഞു. മോഡുലാർ ഓപ്പറേഷൻ തീയേറ്റർ, ഡയാലിസിസ് ബ്ലോക്ക് നിർമാണവും അന്തിമഘട്ടത്തിലാണ്. ട്രോമകെയർ ഉൾപ്പെടുന്ന ആറുനില ക്കെട്ടിടത്തിന്റെ പണി തുടങ്ങിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ജീവനക്കാരുടെ എണ്ണം വർധിപ്പിക്കേണ്ടതിന്റെ ആവശ്യം ചൂണ്ടിക്കാട്ടി മന്ത്രിക്കു നിവേദനം നൽകിയതെന്നും ഷാനിമോൾ അറിയിച്ചു. അധിക തസ്തികകൾ സൃഷ്ടിക്കുന്നതിനും കിടക്കകളുടെ എണ്ണം വർധിപ്പിക്കുന്നതിനും വേണ്ടി വിശദമായ പ്രപ്പോസൽ തയാറാക്കിയിട്ടുള്ളതായും…
Read Moreകനത്ത ചൂടിൽ പുളിയിളക്കം; കൃഷിയിറക്കി 56 ദിവസം ആനക്കിടാവിരുത്തിയിലെ അമ്പതേക്കറിലെ നെൽകൃഷി നശിച്ചു
എടത്വ: ആനക്കിടാവിരുത്തിപാടത്ത് പുളിയിളകി നെൽകൃഷി പൂർണമായി നശിച്ചു. തലവടി കൃഷിഭവൻ പരിധിയിൽ മുന്നൂറേക്കർ വിസ്തൃതിയുള്ള ആനക്കിടാവിരുത്തി പാടത്തെ അന്പതേക്കർ സ്ഥലത്തെ നെൽകൃഷിയാണ് നശിച്ചത്. കൃഷിയിറക്കി 56 ദിവസം പിന്നിട്ടതായിരുന്നു. നെൽചെടി പൂർണമായി അഴുകിയ നിലയിലാണ്. തലവടി തൈച്ചിറ സുഗുണൻ, നെടുംകളം ചന്ദ്രമതി, ഇടയത്ര ചെറിയാൻ ജോർജ്, പുത്തൻചിറ ഷീലമ്മ, പാടശേഖര സെക്രട്ടറി പി.കെ. സുന്ദരേശൻ എന്നിവരുടെ പാടത്തെ കൃഷിയാണു നശിച്ചത്. മറ്റുകർഷകർക്കും പുളിയിളക്കം അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. വിതയിറക്കിയതിനുശേഷം രണ്ടുതവണ വളമിടീലും പറിച്ചുനടീലും കഴിഞ്ഞ പാടത്താണു നിനച്ചിരിക്കാതെ പുളിയിളക്കം അനുഭവപ്പെട്ടത്. ഇതോടെ കർഷകർ നീറ്റുകക്ക ഇട്ടെങ്കിലും ഫലം കണ്ടില്ല. കൃഷിഭവന്റെ നിർദേശ പ്രകാരം നാനോസിലിക്ക പ്രയോഗിച്ചപ്പോഴും ഇതേ അവസ്ഥയാണ്. കഠിനചൂടാണു കാരണമായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. തലവടി പഞ്ചായത്തിലെ മിക്ക പാടശേഖരങ്ങളിലും പുളിയിളക്കം കണ്ടുതുടങ്ങിയിട്ടുണ്ട്. തലവടി പഞ്ചായത്ത് പ്രസിഡന്റ് ജനൂപ് പുഷ്പാകരൻ, പഞ്ചായത്തംഗം അജിത്ത് കുമാർ പിഷാരത്ത്, കൃഷി ഓഫീസർ…
Read Moreരഹസ്യ വിവരം ശരിയായി; എൽഎസ്ഡിയുമായി യുവാവ് പിടിയിൽ; ലഹരി സ്റ്റാമ്പെത്തിച്ച് തന്നത്ബംഗളൂരു സ്വദേശിയെന്ന് പ്രതി
തുറവൂർ: സ്കൂട്ടറിൽ വില്പനയ്ക്ക് കൊണ്ടുവന്ന ഇരുപത് എൽഎസ്ഡി സ്റ്റാമ്പ് മാരക ലഹരിമരുന്നുമായി യുവാവ് പിടിയിൽ. എറണാകുളം പനമ്പിള്ളി നഗർ മലമേൽ വീട്ടിൽ അഖിൽ സാമുവൽ(25) ആണ് പൊലീസിന്റെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് ചന്തിരൂരിൽ നിന്ന് പിടികൂടിയത്. 30000രൂപ വിലയുള്ള 0.370 മില്ലിഗ്രാം തൂക്കം വരുന്ന 20 എൽ.എസ്.സി സ്റ്റാമ്പുകൾ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ലൈസർജിക് ആസിഡ്, ഡൈത്തിലാമൈഡ് എന്നീ മയക്കുമരുന്നുകളുടെ ചേരുവയായ എൽ.എസ്.ഡി, പേപ്പർ സ്റ്റിക്കർ രൂപത്തിലുളളതും, ചെറിയ സ്റ്റാംമ്പ് മാതൃകയിലുള്ള മയക്കുമരുുന്നാണ്. ഒരെണ്ണം കുറഞ്ഞത് 1500രൂപയ്ക്കാണ് ഇയാൾ വിറ്റു വന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ ചന്തിരൂരിൽ വില്പനക്കായി സ്കൂട്ടറിൽ എത്തിയപ്പോഴാണ് കുടുങ്ങിയത്..ബാംഗ്ളൂർ സ്വദേശിയാണ് ഇത് നൽകിയതെന്ന് അഖിൽ മൊഴി നൽകി. രഹസ്യവിവരത്തെ തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ.എൻ. ടോമിയുടെ നിർദ്ദേശാനുസരണം ജില്ലാ നാർക്കോട്ടിക്ക് ഡി.വൈ.എസ്.പി. എൻ സജിയുടെ…
Read Moreഅമ്പലപ്പുഴയിൽ വീണ്ടും പഴകിയ മത്സ്യ വിൽപ്പന വ്യാപകം; നടപടിയെടുക്കാതെ അധികൃതർ
അന്പലപ്പുഴ: പഴകിയ മത്സ്യ വിൽപന വീണ്ടും വ്യാപകമാകുന്നു. നടപടിയെടുക്കാതെ അധികൃതർ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ഏതാനും മാസമായി പഴകിയ മത്സ്യങ്ങളാണ് വിൽക്കുന്നത്. കൂടുതലും വഴിയോര വിൽപന ശാലകളിലാണ് ഇത്തരത്തിൽ വിൽപന വ്യാപകമായിരിക്കുന്നത്. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന വലിയ മത്സ്യങ്ങൾ വഴിയോര വിൽപനശാലകളിൽ മുറിച്ച ശേഷം ആഴ്ചകൾ കൊണ്ടാണ് വിറ്റുതീർക്കുന്നത്. ഇവ കേടാകാതിരിക്കാൻ ഫോർമാലിൻ ഉൾപടെയുള്ള മാരക വസ്തുക്കളാണ് മീനിൽ ഉപയോഗിക്കുന്നത്. ഒരു വർഷം മുന്‍പ് പഴകിയ മത്സ്യ വിൽപനക്കെതിരെ സംസ്ഥാനത്തെങ്ങും കർശന പരിശോധന നടന്നിരുന്നു. എന്നാൽ പരിശോധന നിർജീവമായതോടെ മായം കലർന്ന മത്സ്യ വിൽപന വീണ്ടും സജീവമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം കാക്കാഴത്തു വഴിയോര വിൽപന ശാലയിൽനിന്നു പ്രദേശവാസിയായ ഒരാൾക്ക് ലഭിച്ചത് ആഴ്ചകൾ പഴകിയ മീനായിരുന്നു. ഇതു സംബന്ധിച്ച് ഇദ്ദേഹം അധികൃതർക്ക് പരാതി നൽകാനൊരുങ്ങുകയാണ്. ഇത്തരത്തിൽ നിരവധി പരാതികൾ ലഭിച്ചിട്ടും അന്വേഷണം നടത്തേണ്ട ഭക്ഷ്യ സുരക്ഷാ വിഭാഗവും…
Read More