അമ്പലപ്പുഴ: അമ്പലപ്പുഴ ജംഗ്ഷനിലെ അശാസ്ത്രീയ പാർക്കിംഗ് ക്രമീകരണം വാഹന ഉടമകളെ വലയ്ക്കുന്നു. കച്ചേരിമുക്കിലാണ് പോലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് പുതിയ പരിഷ്ക്കാരം ഏർപ്പെടുത്തിയത്. 69 കോടി രൂപാ ചെലവിൽ അമ്പലപ്പുഴ തിരുവല്ല റോഡു നിർമാണം പൂർത്തിയായതോടെ റോഡിന്റെ ഇരുവശവും നിരവധി വാഹനങ്ങളാണ് പാർക്കു ചെയ്യുന്നത്. ഇത് ദേശീയ പാതയിൽ വരെ രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമായതോടെയാണ് പുതിയ പാർക്കിംഗ് ക്രമീകരണം ഏർപ്പെടുത്തിയത്.ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് 200 മീറ്ററിലേറെ ദൂരമാണ് നോ പാർക്കിംഗ് ഏരിയയായി നിശ്ചയിച്ചിരിക്കുന്നത്. ഇതാണ് ഇരുചക്ര വാഹനമുൾപ്പെടെയുള്ള വാഹന ഉടമകളെ ദുരിതത്തിലാക്കുന്നത്. ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് ഓഫീസ്, മാവേലി സ്റ്റോർ, ത്രിവേണി സൂപ്പർ മാർക്കറ്റ് തുടങ്ങിയ സ്ഥാപനങ്ങളിലും മറ്റു സ്വകാര്യ സ്ഥാപനങ്ങളിലും പലവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ വാഹനം വളരെ ദൂരം വെച്ച ശേഷം നടന്ന് ജംഗ്ഷനിലെത്തേണ്ട അവസ്ഥയാണ്. ഇത് കണക്കിലെടുത്ത് വാഹന ഉടമകൾ ഇപ്പോൾ നോ…
Read MoreCategory: Alappuzha
വണ്ടാനം മെഡിക്കൽ കോളജിൽ അത്യപൂർവ സർജറി! അത്യാസന്നനിലയിലെത്തിയ രോഗി ജീവിതത്തിലേക്ക് തിരികെയെത്തി; ഡോ. രതീഷ് രാധാകൃഷ്ണൻ നടത്തിയയത് രണ്ടാഴ്ചത്തെ കടുത്ത പരിശ്രമം
അന്പലപ്പുഴ: അത്യാസന്ന നിലയിലെത്തിയ രോഗിയെ അത്യപൂർവ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി. തൃക്കുന്നപ്പുഴ പല്ലന വടേക്കാട്ടിൽ സതീശനാ(63) ണ് അത്യപൂർവ്വ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെയെത്തിയത്. മഹാധമനിയിലെ പ്രധാന രക്തക്കുഴലായ അയോട്ടയിലെ വാൽവ് ചുരുങ്ങുന്ന അസുഖവുമായി രണ്ടു മാസം മുന്‍പാണ് സതീശനെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചത്. മത്സ്യത്തൊഴിലാളിയായ സതീശന് ജോലിക്കിടെയാണ് കടുത്ത ശ്വാസതടസം അനുഭവപ്പെട്ടത്. വിവിധ പരിശോധനകൾക്കുശേഷം കാർഡിയോ തൊറാസിക് സർജറിയിലെത്തിച്ചു. വാൽവിന്റെ ചുരുക്കം കണ്ടെത്തി. വാൽവ് മാറ്റിവയ്ക്കലാണ് ഏക പരിഹാരമെന്ന് ഡോക്ടർ നിർദേശിച്ചു. സാധാരണയായി മെറ്റലിന്റെയും, പശു, പന്നി, കാള തുടങ്ങിയ മൃഗങ്ങളുടേതുമുൾപ്പെടെ രണ്ടു തരത്തിലുളള വാൽവാണ് പകരമായി ഘടിപ്പിക്കുക. എന്നാൽ ഇത്തരത്തിൽ മാറ്റിവയ്ക്കപ്പെടുന്ന വാൽവുകളിൽ കാൽസ്യം അടിഞ്ഞുകൂടി രോഗിക്ക് വീണ്ടും ചെലവേറിയ തുടർ ചികിത്സകൾ ആവശ്യമായി വരാറുണ്ട്. ഇതു കണക്കിലെടുത്ത് കാർഡിയോ തൊറാസിക് സർജനും ഈ വിഭാഗത്തിലെ മേധാവിയുമായ ഡോ.രതീഷ് രാധാകൃഷ്ണൻ അതിനൂതന…
Read Moreസമസ്ത മേഖലയിലും കായംകുളം മണ്ഡലത്തിന്റെ വികസന മുഖം മാറുകയാണെന്ന് യു. പ്രതിഭ എംഎൽഎ
കായംകുളം: സാംസ്കാരിക മേഖലയിലടക്കം സമസ്ത മേഖലയിലും കായംകുളം മണ്ഡലത്തിന്റെ വികസന മുഖം മാറുകയാണെന്ന് യു. പ്രതിഭ എംഎൽഎ. കായംകുളം തിയറ്റർ സമുച്ചയത്തിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു എംഎൽഎ. കായലോരത്തോട് ചേർന്നു തന്നെ തിയറ്റർ സമുച്ചയവും വ്യാപാരം സമുച്ചയവും യാഥാർഥ്യമാവുന്നതോടെ കായംകുളത്തിന്റെ സാംസ്കാരിക -വിനോദ മേഖലകളിലെ വികസനത്തിന്റെ നേരടയാളമായി അത് മാറും. കിഫ്ബിയിൽ ഉൾപ്പെടുത്തിയതുകൊണ്ട് തന്നെ നടപടിക്രമങ്ങളിൽ യാതൊരു കാലതാമസവും കൂടാതെ ഒരു വർഷത്തിനുള്ളിൽ തിയറ്റർ സമുച്ചയത്തിന്റെ നിർമാണം പൂർത്തീകരിക്കാനാവും. കായംകുളം കെ.എസ്.ആര്.ടി.സി ഡിപ്പോയ്ക്ക് സമീപം നഗരസഭ നല്കിയ 77 സെന്റ് സ്ഥലത്താണ് സംസ്ഥാന ചലച്ചിത്ര വികസന കോര്പറേഷന് മള്‍ട്ടി പ്ലസ് തീയേറ്ററിന്റെ നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്. കിഫ്ബിയില്‍ നിന്നും 15.03 കോടി രൂപയാണ് തീയേറ്റര്‍ നിര്‍മ്മാണത്തിനായി അനുവദിച്ചിരിക്കുന്നത്. 40,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ മൂന്നു തിയറ്ററുകളും നിരവധി വ്യാപാര സ്ഥാപനങ്ങളും അടങ്ങുന്ന തിയറ്റര്‍ സമുച്ചയത്തില്‍ ഒന്ന് , മൂന്ന് എന്നീ…
Read Moreഎൻഡോസൾഫാൻ ദുരിതബാധിതരുടെ ജീവിത യാഥാർഥ്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ഏകാംഗ നാടകവുമായി ദയാബായി
പത്തനംതിട്ട: കാസർഗോഡിന്റെ മണ്ണിൽ ജനിച്ചുവീഴുന്ന ഓരോ കുട്ടിയുടെയും ജീവിതം എങ്ങനെയെന്ന ആശങ്ക മാറാതെ നിൽക്കുന്പോഴും പൊള്ളയായ വാഗ്ദാനങ്ങളിലൂടെ ആ ജനതയെ ഇന്നും വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്ന് സാമൂഹിക പ്രവർത്തക ദയാബായി. കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരുടെ ജീവിതയാഥാർഥ്യങ്ങൾ പുറംലോകത്തെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സാമൂഹിക പ്രവർത്തക ദയാബായി ഏകാംഗ നാടകവുമായി പത്തനംതിട്ടയിൽ എത്തിയത്. എൻഡോസൾഫാൻ വിഷമല്ലെന്നും പച്ചവെള്ളമാണെന്നും റിപ്പോർട്ട് നൽകിയവരും അവരുടെ കുടുംബവും അതു കുടിച്ച് സമൂഹത്തെ ബോധ്യപ്പെടുത്തട്ടെ. വലിയൊരു ദുരന്തത്തെയാണ് നാം നേരിട്ടുകൊണ്ടിരിക്കുന്നതെന്ന തിരിച്ചറിവിൽ കേരളം മുഴുവൻ പ്രതിഷേധജ്വാല ഉയരണമെന്നും ദയാബായി അഭിപ്രായപ്പെട്ടു. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ വിദ്യാർഥികൾ ഇന്നലെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇതേ വിഷയവുമായി ബന്ധപ്പെടുത്തി അവതരിപ്പിച്ച തെരുവുനാടക യാത്രയുടെ സമാപനത്തോടനുബന്ധിച്ച് പത്തനംതിട്ട പ്രസ്ക്ലബിന്റെ കൂടി സഹകരണത്തിൽ നടത്തിയ പരിപാടിയിൽ നഗരസഭ വൈസ് ചെയർമാൻ എ. സഗീർ, കാതോലിക്കേറ്റ് കോളജ് പ്രിൻസിപ്പൽ ഡോ.മാത്യു പി. ജോസഫ്, പ്രസ്ക്ലബ് പ്രസിഡന്റ്…
Read Moreവാഹന പരിശോധനയുടെ പേരിൽ വീട്ടിൽ കയറി പോലീസിന്റെ അതിക്രമം; വാഹനത്തിന്റെയും വീടിന്റേയും താക്കോൽ കൈക്കലാക്കി പോലീസ്; മങ്കൊമ്പിലെ അതിക്രമം ചർച്ചയാകുന്നു
മങ്കൊമ്പ് : വാഹന പരിശോധനയുടെ പേരിൽ പോലീസ് വീട്ടിൽ കയറി അതിക്രമം കാട്ടിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ചമ്പക്കുളം പുല്ലങ്ങടി ഇരുപതിൽചിറയിൽ മുരളീധരൻ കൊഞ്ചേരി, നെടുമുടി എ.എസ്.ഐക്കെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി്. റപ്പബ്ലിക് ദിനത്തിൽ ബി.ടെക്ക് വിദ്യാർഥിയായ സഹോദരിയുടെ മകനും, പ്ലസ്ടു വിദ്യാർഥിനിയായ മുരളീധരന്റെ മകളും ഹൈൽമറ്റില്ലാതെ സ്കൂട്ടറിൽ സമീപത്തെ കടയിലേക്ക് പോയിരുന്നു. ചമ്പക്കുളം ബി.എസ്.എൻ.എൽ. ജഗ്ഷന് സമീപം പോലീസ് പരിശോധന കണ്ട് വീട്ടിലേക്ക് തിരികെ വന്നു. ഇവരെ പിന്തുടർന്നെത്തിയ പോലീസ് വീട്ടിൽ അതിക്രമിച്ച് കയറുകയും സ്ത്രീകളടക്കമുള്ളവരോട് അപമര്യാദയായി പെരുമാറിയ ശേഷം സ്കൂട്ടറിന്റെ താക്കോലെടുത്തു സ്റ്റേഷനിലേക്ക് കൊണ്ടു പോകാൻ ശ്രമിച്ചു. ഇതിന് തടസ്സം നിന്ന മുരളീധരനെ കയ്യേറ്റം ചെയ്തതായും പരാതിയിൽ പറയുന്നു. സ്കൂട്ടറിന്റെ താക്കോലിനൊപ്പം വീടിന്റെയും, മുരളീധരന്റെ ഭാര്യ ജോലി ചെയ്യുന്ന കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും താക്കോലുകളും എടുത്തു. ആശുപത്രിയിൽ ചികിത്സ തേടിയ പ്രമേഹ രോഗിയായ…
Read Moreനാം ഒന്നാണ്, നമ്മൾ ഒന്നാണ്…പൗരത്വബില്ലിനെതിരേ പൊരുതാൻ ഒറ്റയാളായി നാട്ടുകാരുടെ സ്വന്തം സഹായി ബഷീർ
ഡൊമനിക് ജോസഫ് മാന്നാർ: മതസൗഹാർദ്ദത്തിന്റെ ഈറ്റില്ലമായ മാന്നാറിൽ പോലും ജാതിയുടെ വേർതിരിവുകൾ സൃഷ്ടിക്കുന്ന തരത്തിൽ ജാതിയുടെ മതിലുകൾ തീർക്കുന്ന പ്രചാരണങ്ങൾക്കെതിരെ ഒറ്റയാൾ പോരാട്ടമായി സഹായി ബഷീർ. മാന്നാറിൽ മതസൗഹാർദ്ദം തകർക്കുവാൻ ഇറങ്ങിയിരിക്കുന്നവർക്കുള്ള താക്കീതായാട്ടാണ് മുഹമ്മദ് ബഷീർ എന്ന സഹായി ബഷീർ ഒറ്റയാൾ പോരാട്ടം നടത്തിയത്.ഗാന്ധി തൊപ്പിയും കുത്തയും ധരിച്ച് മുദ്രാവാക്യങ്ങൾ എഴുതിയ പ്ലാക്കാർഡും പിടിച്ച് നടത്തിയ ഒറ്റയാൾ പദയാത്ര ഏറെ ശ്രദ്ധേയമായി. കഴിഞ്ഞ ദിവസം രാവിലെ പരുമലക്കടിവ്ൽ നിന്നും സ്റ്റോർജംഗ്ഷൻ വരെയാണ് പദയാത്ര നടത്തിയത്.തുടർന്ന് ഇതേ വേഷത്തിൽ പ്ലാക്കാർഡുമായി മനുഷ്യശൃംഖലയിലും പങ്കെടുത്തു.എൽഡിഎഫുമായി യാതൊരു ബന്ധവും ഇല്ലെങ്കെലും പൗരത്വബില്ലിനെതിരെ സംഘടിപ്പിച്ച ഒരു പരിപാടി എന്ന തലത്തിലാണ് ഇതിൽ പങ്കെടുത്തതെന്ന് ബഷീർ പറയുന്നു. ഓട്ടോറിക്ഷാ ഓടിച്ചും രാവിലെ പത്രം വിതരണം ചെയ്തും ഉപജീവന മാർഗം കണ്ടെത്തുന്ന ബഷീർ നാട്ടുകാർക്ക് സഹായിയാണ്.ക്യാൻസർ രോഗികൾക്ക് തന്റെ ഓട്ടോയിൽ സൗജന്യ യാത്ര ഒരുക്കി ശ്രദ്ധേയനായി.ക്യാൻസർ…
Read Moreചില മരണങ്ങളെക്കുറിച്ച് ചിലത് വെളിപ്പെടുത്താനുണ്ട് ; 90 ദിവസത്തിനുള്ളിൽ വെള്ളാപ്പള്ളി നടേശൻ ജയിലഴിക്കുള്ളിലാകുമെന്ന് സുഭാഷ് വാസു
കായംകുളം: വെള്ളാപ്പള്ളി നടേശൻ ഉടൻ ജയിലഴിക്കുള്ളിലാകുമെന്ന് ബി ഡി ജെ എസിൽ നിന്ന് തുഷാർ വെള്ളാപ്പള്ളി പുറത്താക്കിയ മാവേലിക്കര എസ്എൻ ഡി പി യൂണിയൻ മുൻ പ്രസിഡ ന്റ് സുഭാഷ് വാസു പറഞ്ഞു. തനിക്കൊപ്പം നിൽക്കുന്ന ബി.ഡി.ജെ.എസ് നേതാക്കന്മാരെ കായംകുളത്ത് വിളിച്ചുകൂട്ടിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 90 ദിവസത്തിനുള്ളിൽ വെള്ളാപ്പള്ളി ജയിൽ അഴിക്കുള്ളിലാകും എസ്.എൻ.ഡി.പി.യോഗത്തിന്റെ ജനറൽ സെക്രട്ടറിമാരിൽ ജയിലിൽ കിടന്ന ഏക വ്യക്തിയാകും വെള്ളാപ്പള്ളി. സ്വാമിശാശ്വതീകാനന്ദ, ചങ്ങനാശേരിയിലെ പെൺകുട്ടി എന്നിവരുടെ മരണം സംബന്ധിച്ച് ഫെബ്രുവരി 6 തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ ചില കാര്യങ്ങൾവെളിപ്പെടുത്തും. എൻ.ഡി.എകൺവീനർ സ്ഥാനത്തു നിന്നും തുഷാറിനെ മാറ്റി പകരംജോയിന്റ് കൺവീനറായ സുരേഷ് ബാബുവിനെ കൺവീനറാക്കണമെന്നാവശ്യപ്പെട്ട്. എൻ.ഡി.എ നേതൃത്വത്തിന് കത്തു നൽകുമെന്നും സുഭാഷ് വാസു പറഞ്ഞു . കഴിഞ്ഞ തെരെഞ്ഞെടുപ്പുകളിൽ വെള്ളാപ്പള്ളിയും തുഷാറും രാഷ്ട്രീയ കുതിരക്കച്ചവടംനടത്തി. പത്തനംതിട്ടയിൽ കെ സുരേന്ദ്രനെ തോൽപ്പിക്കാൻ പത്മകുമാറിനെ ഉപയോഗിച്ചു.ആലപ്പുഴയിലും…
Read Moreആലപ്പുഴയ്ക്ക് അഭിമാനമായി കോണ്‍ഗ്രസ് നേതൃനിര തിളങ്ങുന്നു; എഐസിസി, കെപിസിസി നേതാക്കളും പ്രതിപക്ഷനേതാവും ജില്ലയിൽ നിന്ന്
ഡൊമനിക് ജോസഫ് മാന്നാർ:സംസ്ഥാന കോണ്‍ഗ്രസ് നേതൃനിരയിൽ ആലപ്പുഴയ്ക്ക് അഭിമാനിക്കാവുന്ന നേട്ടം.എഐസിസി യുടെയും കെപിസിസിയുടെയും തലപ്പത്ത് ആലപ്പുഴ ജില്ലയിൽ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യം ഇപ്പോൾ ശ്രദ്ധേയമായിരിക്കയാണ്.ഒരു ഡസനിലധികം നേതാക്കളാണ് ആലപ്പുഴ ജില്ലയിൽ നിന്ന് മാത്രം കോണ്‍ഗ്രസിന്റെ തലപ്പത്ത് എത്തിയിരിക്കുന്നത്. മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ ദേശീയ നേതാവുമായ ഏ.കെ.ആന്റെണി,മറ്റൊരു മുതിർന്ന നേതാവ് വയലാർരവി എന്നിവർ ആലപ്പുഴയുടെ സ്വന്തം തട്ടകത്തിൽ നിന്ന് വളർന്ന് ശ്രദ്ധേയരായവരാണ്.ഏഐസിസി യുടെ സംഘടനാ സെക്രട്ടറിയായ ആലപ്പുഴയുടെ മുൻ എംപി കെ.സി.വേണുഗോപാൽ കണ്ണൂരിൽ നിന്ന് ആലപ്പുഴയിൽ എത്തി ജനപ്രതിനിധിയായി തിളങ്ങിയാണ് കോണ്‍ഗ്രസിന്റെ ദേശീയതലത്തിലെ അമരക്കാരനായത്. ഇവർ മൂവരും ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്നവരാണെങ്കിൽ ആലപ്പുഴ ജില്ലയ്ക്ക് അഭിമാനിക്കാവുന്ന തരത്തിൽ സംസ്ഥാന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈ ജില്ലക്കാരനാണെന്നുള്ളതാണ്. കെപിസിസിയുടെ ആക്ടിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി തിരുവന്തപുരത്ത് നിന്നും ആലപ്പുഴ ജില്ലയിലെ മാവേലിക്കര പാർലമെന്റ് മണ്ഡലത്തിൽ നിന്നും…
Read Moreആലപ്പുഴ പുന്നമടക്കായലിന്റെ ഓളപ്പരപ്പിൽ രാജ്യത്തെ പ്രഥമ ചെസ് ടൂറിസത്തിന് തുടക്കം; അഞ്ച് രാജ്യങ്ങളിൽ നിന്നായി 40 പേർ പങ്കെടുക്കുന്നു
ആലപ്പുഴ: രാജ്യത്തെ പ്രഥമ ചെസ് ടൂറിസം സംരംഭത്തിനു തുടക്കമായി. ഒഴുകുന്ന ഹൗസ് ബോട്ടിൽ വിനോദസഞ്ചാരവുമായി കൂട്ടിയിണക്കി നടത്തുന്ന അന്തർദേശീയ ചെസ് മത്സരം ഏഴു ചെസ് പ്രേമികളുടെ കൂട്ടായ്മയായ ഓറിയൻറ് ചെസ് മൂവ്സും കേരളാ ടൂറിസവും സംയുക്തമായാണ് സംഘടിപ്പിച്ചിരിക്കുന്നത്. ആലപ്പുഴയിൽ കായലിൽ സഞ്ചരിക്കുന്ന ഹൗസ് ബോട്ടിൽ വച്ച് കേരള ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോർജ് ഉദ്ഘാടനം നിർവഹിച്ചു. പ്രാഗ് ചെസ്സ് ട്രെയിൻ ടൂർണമെന്റിന്റെ മുഖ്യ സംഘാടകനായ പാവൽ മറ്റോച്ച, ചെസ് ഒളിന്പ്യനും പരിപാടിയുടെ ചീഫ് ഓർഗനൈസറുമായ പ്രഫ. എൻ.ആർ. അനിൽകുമാർ, ഓറിയന്റ് ചെസ് മൂവ്സ് സെക്രട്ടറി പ്രഫ. അജിത്കുമാർ രാജ തുടങ്ങിയവർ പ്രസംഗിച്ചു. ആലപ്പുഴയിലും കുമരകത്തും ഹൗസ് ബോട്ടുകൾ, മാരാരി ബീച്ച് റിസോർട്ട്, എറണാകുളത്തിന്റെ ഹോട്ടലിന്റെ പതിനഞ്ചാം നില, ചാലക്കുടിയിലെ കേരളീയ ഹെറിറ്റേജ് ഗ്രാമം എന്നിവിടങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ജർമനി, ഹോളണ്ട്, ചെക് റിപ്പബ്ലിക്, ഓസ്ട്രിയ, യുഎഇ…
Read Moreവിവാഹ വേദിയിൽ നിന്ന് വധുവും വരനും എത്തിയത് മനുഷ്യ മഹാശൃംഖലയിലേക്ക്; ഒപ്പം യു പ്രതിഭ എംഎല്‍എയും
കായംകുളം: പൗരത്വ നിയമ ഭേദഗതിക്കെതിരെ എൽ ഡി എഫ് സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയിൽ അണിചേരാൻ വധൂവരൻമാര് വിവാഹ വേദിയിൽ നിന്നും വിവാഹ വേഷത്തിൽ എത്തിയത് വേറിട്ട കാഴ്ചയായി . ഇന്നലെ കായംകുളം ദേശീയ പാതയിലാണ് നവദമ്പതികൾ പ്രതിഷേധത്തിൽ കണ്ണിയായത്. യു പ്രതിഭ എംഎൽഎക്കൊപ്പമാണ് ഇവര്‍ മനുഷ്യമഹാ ശൃംഖലയിൽ അണിചേർന്നത്. വധുവിന്റെയും വരന്റെയും കുടുംബാംഗങ്ങളും പ്രതിഷേധത്തിൽ അണിചേരാനെത്തി. കായംകുളം കീരിക്കാട് ഷെഹന മൻസിലിൽ ഷിജാ റിന്റെ മകൾ ഷെഹനയും കൊല്ലക്കടവ് കളീക്ക കിഴക്കതിൽ ഷറഫുദീന്റെ മകൻ ഷിനു വുമാണ് വിവാഹ വേഷത്തിൽ മനുഷ്യ മഹാ ശൃംഖലയിൽ അണിചേർന്നത്. കായംകുളം കെ. എസ് ആർ ടി സി ജംഗ്ഷനിൽ യു പ്രതിഭ എം.എൽ എ ഭരണഘടനയുടെ ആമുഖം വായിച്ചു നൽകി.തുടർന്ന് പ്രതിജ്ഞാ വാചകവും ചൊല്ലി നൽകി. സി. പി എം ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ, മുൻ എംപി സ്കറിയാ…
Read More