അമ്പലപ്പുഴയിൽ വീ​ണ്ടും പ​ഴ​കി​യ മ​ത്സ്യ വി​ൽ​പ്പ​ന വ്യാപകം; ന​ട​പ​ടി​യെ​ടു​ക്കാ​തെ അ​ധി​കൃ​ത​ർ

അ​ന്പ​ല​പ്പു​ഴ: പ​ഴ​കി​യ മ​ത്സ്യ വി​ൽ​പ​ന വീ​ണ്ടും വ്യാ​പ​ക​മാ​കു​ന്നു. ന​ട​പ​ടി​യെ​ടു​ക്കാ​തെ അ​ധി​കൃ​ത​ർ. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​മാ​യി പ​ഴ​കി​യ മ​ത്സ്യ​ങ്ങ​ളാ​ണ് വി​ൽ​ക്കു​ന്ന​ത്. കൂ​ടു​ത​ലും വ​ഴി​യോ​ര വി​ൽ​പ​ന ശാ​ല​ക​ളി​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ വി​ൽ​പ​ന വ്യാ​പ​ക​മാ​യി​രി​ക്കു​ന്ന​ത്.

അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​ക്കു​ന്ന വ​ലി​യ മ​ത്സ്യ​ങ്ങ​ൾ വ​ഴി​യോ​ര വി​ൽ​പ​ന​ശാ​ല​ക​ളി​ൽ മു​റി​ച്ച ശേ​ഷം ആ​ഴ്ച​ക​ൾ കൊ​ണ്ടാ​ണ് വി​റ്റു​തീ​ർ​ക്കു​ന്ന​ത്. ഇ​വ കേ​ടാ​കാ​തി​രി​ക്കാ​ൻ ഫോ​ർ​മാ​ലി​ൻ ഉ​ൾ​പ​ടെ​യു​ള്ള മാ​ര​ക വ​സ്തു​ക്ക​ളാ​ണ് മീ​നി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഒ​രു വ​ർ​ഷം മു​ന്പ് പ​ഴ​കി​യ മ​ത്സ്യ വി​ൽ​പ​ന​ക്കെ​തി​രെ സം​സ്ഥാ​ന​ത്തെ​ങ്ങും ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ന്നി​രു​ന്നു.

എ​ന്നാ​ൽ പ​രി​ശോ​ധ​ന നി​ർ​ജീ​വ​മാ​യ​തോ​ടെ മാ​യം ക​ല​ർ​ന്ന മ​ത്സ്യ വി​ൽ​പ​ന വീ​ണ്ടും സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം കാ​ക്കാ​ഴ​ത്തു വ​ഴി​യോ​ര വി​ൽ​പ​ന ശാ​ല​യി​ൽ​നി​ന്നു പ്ര​ദേ​ശ​വാ​സി​യാ​യ ഒ​രാ​ൾ​ക്ക് ല​ഭി​ച്ച​ത് ആ​ഴ്ച​ക​ൾ പ​ഴ​കി​യ മീ​നാ​യി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് ഇ​ദ്ദേ​ഹം അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കാ​നൊ​രു​ങ്ങു​ക​യാ​ണ്.

ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടും അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട ഭ​ക്ഷ്യ സു​ര​ക്ഷാ വി​ഭാ​ഗ​വും ആ​രോ​ഗ്യ വ​കു​പ്പും ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത​ത് മാ​യം ക​ല​ർ​ന്ന മ​ത്സ്യ വി​ൽ​പ​ന വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​കു​ന്നു​ണ്ട്. പ​രി​ശോ​ധ​ന​ക്കു​ള്ള സ്ട്രി​പ്പ് ല​ഭി​ക്കു​ന്നി​ല്ല എ​ന്ന കാ​ര​ണ​മാ​ണ് അ​ധി​കൃ​ത​ർ​ക്ക് പ​റ​യാ​നു​ള്ള​ത്.

വ​ലി​യ ഇ​ൻ​സു​ലേ​റ്റ​ഡ് വാ​ഹ​ന​ങ്ങ​ളി​ൽ ട​ണ്‍ ക​ണ​ക്കി​ന് വ​ലി​യ മ​ത്സ്യ​മാ​ണ് ജി​ല്ല​യു​ടെ പ്ര​ധാ​ന മാ​ർ​ക്ക​റ്റു​ക​ളി​ലും വ​ഴി​യോ​ര വി​ൽ​പ​ന ശാ​ല​ക​ളി​ലു​മെ​ത്തി​ക്കു​ന്ന​ത്. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് മാ​യം ക​ല​ർ​ത്തി​യ മീ​ൻ ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ണ് ജി​ല്ല​യി​ലെ​ത്തു​ന്ന​ത്.

പി​ന്നീ​ട് ഇ​വ കേ​ടു​കൂ​ടാ​കാ​തി​രി​ക്കാ​ൻ മാ​ര​ക രാ​സ​വ​സ്തു​ക്ക​ൾ ചേ​ർ​ക്കു​ന്ന​തും പ​തി​വാ​ണ്. കൂ​ടു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ച് ഇ​ത്ത​രം മ​ത്സ്യ വി​ൽ​പ​ന ക​ർ​ശ​ന​മാ​യി ത​ട​യാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​ടി​യ​ന്തര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Related posts

Leave a Comment