തുറവൂർ: ചേർത്തലയിൽ നിന്ന് വടക്കൻ മേഖലയിലേക്കുള്ള രാത്രികാല ഓർഡിനറി ബസുകൾ റദ്ദാക്കിയത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ദേശീയപാതയിലൂടെയുള്ള ഓർഡിനറി ബസുകളാണ് റദ്ദാക്കിയത്. രാത്രി ഒന്‍പതിന് ശേഷം എറണാകുളം ഭാഗത്തേക്കുള്ള ഓർഡിനറി സർവീസുകൾ നിർത്തലാക്കിയെന്നാണ് യാത്രക്കാരുടെ പരാതി. രാത്രി 9.40 നും 10.30 നും ഉണ്ടായിരുന്ന ബസുകൾ ഏറെ നാളായി ഓടുന്നില്ല . ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് ബസുകൾ മാത്രമാണ് ദേശീയ പാതയിലൂടെ സർവീസ് നടത്തുന്നത്. പ്രധാന സ്റ്റോപ്പുകളിൽ മാത്രം നിറുത്തുന്ന ബസുകളിൽ യാത്ര ചെയ്യുന്നത് ജനങ്ങൾക്ക് വലിയ സാന്പത്തിക നഷ്ടത്തിന് ഇടയാക്കുന്നതായാണ് വിമർശനം. തങ്കിക്കവല മുതൽ എരമല്ലൂർ വരെയുള്ള പ്രദേശത്തെ യാത്രക്കാരാണ് ഏറെ ദുരിതമനുഭവിക്കുന്നത്. ദേശസാൽകൃത റൂട്ടായ ഇവിടെ കെഎസ്ആർടിസി ബസുകളെയാണ് നാട്ടുകാർ ആശ്രയിക്കുന്നത്. തോപ്പുംപടി, എറണാകുളം എന്നിവിടങ്ങളിലേക്കുള്ള അവസാന സർവീസും കുത്തിയതോട്ടിലെ സ്റ്റേ ബസും സർവീസ് നടത്തുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. കുത്തിയതോട്ടിലെ രാത്രി സ്റ്റേ ബസ്…
Read MoreCategory: Alappuzha
എസ്ഐയുടെ മകൾക്ക് കൺസഷൻ നൽകിയില്ല; കണ്ടക്ടർക്ക് സ്റ്റേഷനിൽ ക്രൂരമർദനം; സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്
ആലപ്പുഴ: ആലപ്പുഴ നഗരത്തില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്. ബസ് കണ്ടക്ടറെ പോലീസ് മര്‍ദിച്ചുവെന്ന് ആരോപിച്ചാണ് പണിമുടക്ക്. പുന്നപ്ര പോലീസ് സ്റ്റേഷനിലെ എഎസ്ഐയുടെ മകള്‍ക്ക് കണ്സെഷന് നല്‍കാത്തതിന്റെ പേരില്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദിച്ചുവെന്നാണ് കണ്ടക്ടറുടെ ആരോപണം
Read Moreകർഷക വനിതകൾക്ക് ധന്യനിമിഷം; കാടുപിടിച്ചു കിടന്ന സ്ഥലം കൃഷിക്കായി ഒരുക്കി; നൂറുമേനി വിളവിൽ വെണ്ടക്കൃഷി
മാന്നാർ: വെണ്ടക്കൃഷിയിൽ നൂറുമേനി വിളവുമായി പെണ്‍കൂട്ടായ്മ. മാന്നാർ ഗ്രാമപഞ്ചായത്തിലെ 18-ാം വാർഡിൽ വർഷങ്ങളായി കാടുപിടിച്ച് കിടന്ന സ്ഥലമാണ് കൃഷിക്കായി ഒരുക്കി ആയിരം വെണ്ട തൈകൾ നട്ടത്. എല്ലാ തൈകളിലും പൂർണമായും കായ്ഫലം കൂടിയായപ്പോൾ കർഷക വനിതകൾക്ക് ധന്യനിമിഷം. കൃഷി വിജയം കണ്ടതോടെ കൂട്ടായ്മയുടെ കീഴിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കുവാനുള്ള ശ്രമത്തിലാണ് ഇവർ. മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലാ മഹിളാ കിസാൻ ശാക്തീകരണ്‍ പരിയോജനയുടെ സഹകരണത്തിൽ മാന്നാറിൽ ആരംഭിച്ച മാതൃകാ കൃഷിത്തോട്ടത്തിലാണ് വെണ്ട കൃഷിയുടെ ഈ നൂറുമേനി വിജയം. വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശേരിൽ നിർവഹിച്ചു.
Read Moreഎച്ച് എൻഎൽ റോഡ് നന്നാക്കാൻ സർക്കാർ ഫണ്ടില്ല; തകർന്നുകിടന്ന റോഡ് നന്നാക്കി കുടുംബയോഗ കൂട്ടായ്മ
ബിജു ഇത്തിത്തറ കടുത്തുരുത്തി: വർഷങ്ങളായി തകർന്ന് കിടന്ന റോഡ് നന്നാക്കി കുടുംബയോഗ കൂട്ടായ്മയുടെ നന്മ മനസ്. എച്ച്എൻഎൽ-മൂർക്കാട്ടിൽപടി റോഡാണ് കാരിക്കോട് കാരാമ്മേൽ കുടുംബയോഗ കൂട്ടായ്മ പുനരുദ്ധരിക്കുന്നത്. കുടുംബ കൂട്ടായ്മയുടെ ഈപ്രാവിശ്യത്തെ വാർഷികത്തോടനുബന്ധിച്ചുള്ള സേവനപ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് റോഡ് പുനർനിർമാണം നടപ്പാക്കുന്നതെന്ന് കുടുംബയോഗം ഭാരവാഹികൾ പറയുന്നു. കുടുംബാംഗങ്ങളിൽ നിന്നും സമാഹരിച്ച പണമുപയോഗിച്ചു റോഡിന്റെ തകർന്ന ഭാഗങ്ങളിൽ മെറ്റലിംഗും ടാറിംഗും നടത്തിയാണ് റോഡ് ഗതാഗതയോഗ്യമാക്കുന്നത്. എച്ച്എൻഎൽ ന്റെ ഉടമസ്ഥതയിലുള്ള ഈ റോഡ് സാന്പത്തിക പ്രതിസന്ധിയെ തുടർന്ന് അറ്റകുറ്റ പണികൾ നടത്തി ഗതാഗതയോഗ്യമാക്കുന്നത് കന്പനിക്ക് സാധിക്കാതെ വന്നതോടെയാണ് തകർച്ചയിലായത്. സർക്കാർ ഫണ്ടുകൾ എച്ച്എൻഎൽ ന്റെ അധീനതയിലുള്ള റോഡിൽ ചിലവഴിക്കുന്നതിന് നിയമതടസമുണ്ടാക്കുകയും ചെയ്തതോടെയാണ് കുടുംബയോഗത്തിന് റോഡിൽ ടാറിംഗ് നടത്താനുള്ള അനുമതി നൽകിയത്. കുടുംബയോഗം പ്രസിഡന്റ് ജോർജ് പത്രോസ് കാരാമ്മേൽ പന്നിക്കോട്ടിൽ, വൈസ് പ്രസിഡന്റ് വി.പി. പൗലോസ്, സെക്രട്ടറി റെജി കെ. ജോണ്‍, ജോയിന്റ് സെക്രട്ടറി…
Read Moreജനകീയ മുന്നേറ്റം അനിവാര്യം; മതനിരപേക്ഷ രാഷ്ട്രത്തെ മതാടിസ്ഥാന രാഷ്ട്രമാക്കാനുള്ള ശ്രമം ചെറുക്കണമെന്ന് ഡോ: സെബാസ്റ്റ്യൻ പോൾ
തുറവൂർ: മതനിരപേക്ഷ രാഷ്ട്രമായ ഇന്ത്യയെ മതാടിസ്ഥാന രാഷ്ട്രമാക്കി മാറ്റുവാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമമെന്ന് മുൻ എംപി സെബാസ്റ്റ്യൻ പോൾ പറഞ്ഞു. ഭരണഘടന സംരക്ഷണ സമിതി കുത്തിയതോട് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധറാലിയും സമ്മേളനവും തുറവൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കാൻ ഇനിയും ജനകീയ മുന്നേറ്റം അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടനാ ദത്തമായ അവകാശങ്ങളിൽ നിന്ന് മതത്തിന്റെ അടിസ്ഥാനത്തിൽ ആരേയും മാറ്റി നിർത്താൻ കഴിയില്ല. എഴുപതു വർഷമായി നിലകൊള്ളുന്ന ജനാധിപത്യ വ്യവസ്ഥിതി തുടരുന്ന രാജ്യത്തു ഭരണകൂടവുമായി ജനത കലഹിക്കേണ്ടി വരുന്നത് ജനാധിപത്യ രാഷ്ട്രത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു. നിസാർ കോതങ്ങനാട്ട് അധ്യക്ഷത വഹിച്ചു. ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം.ലിജു മുഖ്യ പ്രഭാഷണം നടത്തി. ആലപ്പുഴ രൂപത സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ.സേവ്യർ കുടിയാംശേരിൽ ആമുഖ പ്രഭാഷണം നടത്തി. ഹുസൈബ് വടുതല വിഷയാവതരണവും ഷിഹാബ്…
Read Moreരോഗികളെ പരിശോധിക്കുന്നതിനിടെ ഡോക്ടർ തലചുറ്റി വീണു; അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടിക്ക് ശേഷം വാർഡിലെ പരിശോധനയ്ക്കിടെയാണ് ഡോക്ടർ വീണത്
അന്പലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ പരിശോധിക്കുന്നതിനിടെ ഡോക്റ്റർ തലചുറ്റി വീണു. മെഡിസിൻ വിഭാഗത്തിലെ ഡോക്ടർ ദിവ്യയാണ് വാർഡിൽ തലചുറ്റി വീണത്. ഇന്നലെ രാത്രി 7.45 ഓടെ മെഡിസിൻ അത്യാഹിത വിഭാഗത്തിൽ നിന്ന് വാർഡിൽ എത്തി ചികിത്സയിൽ കഴിയുന്ന രോഗികളെ പരിശോധിക്കുന്നതിനിടെ ഡോ. ദിവ്യ തലചുറ്റി വീഴുകയായിരുന്നു. തുടർന്ന് കൂടെ ഉണ്ടായിരുന്ന ഡോക്ടർമാർ ദിവ്യയെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചു. രാവിലെ ഒന്‍പതോടെ മെഡിസിൻ അത്യാഹിത വിഭാഗത്തിൽ തന്റെ ഡ്യൂട്ടിക്കെത്തിയ ദിവ്യ നിരവധി രോഗികളെ പരിശോധിച്ചതിനു ശേഷമാണ് രാത്രി 7.30 ഓടെ വാർഡിൽ കഴിയുന്ന രോഗികളെ പരിശോധിയ്ക്കാൻ എത്തിയത്.
Read Moreപ്രളയകാലത്തെ ദുരിതം മന്ത്രി നേരികണ്ടു; കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് ഉണർന്നു പ്രവർത്തിച്ചു; കരിപ്പേൽ ചാൽ പുനർജനിച്ചു, ഒപ്പം കരകയറി ഒരു സമൂഹവും
ആലപ്പുഴ: മുപ്പതുവർഷമായി മലിനമായി കിടന്ന ചാലിന്റെ പുനരുജ്ജീവനം സമൂഹത്തിൽ ഒറ്റപ്പെട്ടു പോയ ഒരു കൂട്ടം മനുഷ്യർക്ക് പുതിയ ജീവിതം സമ്മാനിച്ചു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ചേർത്തല തെക്ക്, കടക്കരപ്പള്ളി പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന കരിപ്പേൽ ചാലിന്റെ പുനർജന്മ മാണ് ഒരു സമൂഹത്തിന് തന്നെ വെളിച്ചമായത്. ചേർത്തല തെക്ക്, കടക്കരപ്പള്ളി പഞ്ചായത്തുകളിലൂടെ ഒഴുകുന്ന കരിപ്പേൽ ചാലിൽ നാളുകളായി അടിഞ്ഞുകൂടിയ ചെളി ഇരു പഞ്ചായത്തുകളിലേയും പ്രദേശവാസികൾക്ക് തീരാദുരിതമായിരുന്നു. കരപ്രദേശമായിരുന്നതിനാൽ തെങ്ങ് കൃഷി ധാരാളമുണ്ടായിരുന്ന ഇവിടങ്ങളിൽ ചാലിൽ നിന്നുള്ള ചെളിയാണ് തെങ്ങിനു വളമായി ഇട്ടിരുന്നത്. കൃഷി കുറഞ്ഞതോടെ ചാലിൽ നിന്നു ചെളി നീക്കാതായി. ഇതോടെ ചെറിയ മഴ പെയ്താൽ പോലും ചാലിന്റെ ഇരു വശങ്ങളിലും താമസിക്കുന്ന അംബേദ്കർ കോളനിയിലെ നൂറോളം കുടുംബങ്ങൾക്ക് ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറേണ്ട അവസ്ഥയായി. വെള്ളപ്പൊക്കം കാരണം കഴിഞ്ഞ എട്ടു വർഷത്തിനിടെ മാസങ്ങളോളം ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയേണ്ടിവന്നവർക്ക് ശാശ്വത…
Read Moreഡെസ്കിൽ താളം പിടിച്ച വിദ്യാർഥിയുടെ കരണത്തടിച്ച് സൂപ്രണ്ട്; ബന്ധുക്കളുടെ പരാതിയിൽ സൂപ്രണ്ടിനെതിരേ കേസെടുത്തു പോലീസ്
കായംകുളം: സ്കൂൾ വിദ്യാർഥിയെ സൂപ്രണ്ട് കരണത്തടിച്ചെന്ന പരാതിയിൽ കായംകുളം കൃഷ്ണപുരം ടെക്നിക്കൽ ഹൈസ്കൂളിലെ സൂപ്രണ്ടിനെതിരെ പോലീസ് കേസെടുത്തു. കായംകുളം പോലീസാണ് വിദ്യാർഥിയുടെ മൊഴിയെടുത്ത ശേഷം കേസെടുത്തത്. സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാർഥിയായ പത്തിയൂർ മേനാന്പള്ളി ഗോകുലം വീട്ടിൽ സരസന്റെ മകൻ അഭിഷേക് ( 16) ആണ് കായംകുളം താലൂക്കാശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇന്നലെ രാവിലെ ടീച്ചർ പഠിപ്പിച്ചു കൊണ്ടിരിക്കെ അതുവഴി വന്ന സൂപ്രണ്ട് ക്ലാസ് മുറിയിൽ ഡെസ്കിന് മുകളിൽ താളം പിടിച്ചതിന്റെ പേരിൽ തന്നെ ഷർട്ടിൽ പിടിച്ച് ഓഫീസ് മുറിയിൽ കൊണ്ടുവന്ന ശേഷം കൈ കൊണ്ട് കരണത്തടിച്ചെന്നാണ് അഭിഷേക് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. നേരത്തെ ചെവിക്കു വേദനയുണ്ടായിരുന്ന വിദ്യാർഥിക്ക് ഇതോടെ വേദന ശക്തമായതിനേത്തുടർന്ന് മറ്റു വിദ്യാർഥികളും സംഭവമറിഞ്ഞെത്തിയ രക്ഷിതാക്കളും ചേർന്ന് അഭിഷേകിനെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് സ്കൂളിലെത്തി അന്വേഷണം നടത്തുമെന്നും സഹപാഠികളായ വിദ്യാർഥികളുടെയും സംഭവ സമയത്ത്…
Read Moreഅടുക്കള ബജറ്റിന്റെ താളം തെറ്റിച്ച് പച്ചക്കറി വില കുതിക്കുന്നു; സവാള വില താഴ്ന്നെങ്കിലും കാരറ്റും തക്കളിയും ചേനയുമൊക്കെ കുതിച്ചു കയറുന്നു
തിരുവല്ല: സാധാരണക്കാരുടെ അടുക്കള ബജറ്റ് തകരാറിലാക്കി പച്ചക്കറി, പലവ്യഞ്ജന വില കുതിച്ചുയരുന്നു. ഇടയ്ക്ക് ഒന്നു കുറഞ്ഞെങ്കിലും വീണ്ടും വില ഉയരുകയാണ്. നേരത്തെ 100 രൂപയ്ക്ക് ഒരു കിറ്റ് പച്ചക്കറി കിട്ടിയിരുന്നത് ഇപ്പോള്‍ 150 രൂപയായി. മൂന്നാഴ്ചയായി പച്ചക്കറി വില അഞ്ചും ആറും രൂപയോളമാണ് ഉയരുന്നത്.സവാള വില 130ല്‍ നിന്ന് ഇപ്പോള്‍ 60ല്‍ എത്തിയതാണ് ഏക ആശ്വാസം. കിലോയ്ക്ക് 30 രൂപയായിരുന്ന കാരറ്റ് 60 – 65ല്‍ എത്തി. തക്കാളി 35 കടന്ന് 40 ആയി. എന്നാൽ തക്കാളി ഉത്പാദനം കൂടിയതോടെ ഇതിന്റെ വില കുറയുമെന്ന് വ്യാപാരികൾ പറഞ്ഞു. ഒന്നര കിലോഗ്രാം 50 രൂപയ്ക്ക് വഴിയോരങ്ങളിൽ ലഭിക്കുന്നുണ്ട്. ബീന്‍സ് 40നു മുകളില്‍. കേരളത്തില്‍ കൂടുതലായി കൃഷി ചെയ്യുന്ന പയര്‍, മത്തന്‍, ചേന, ചേമ്പ് ഇനങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറിയതോടെ വിലയും കൂടി. നാടന്‍ ഐറ്റമായ മുരിങ്ങയ്ക്കാ ഒരെണ്ണത്തിനു 20 രൂപ.…
Read Moreവേനലിൽ ഒരു കുളികാഴ്ച; ഇളങ്ങുളത്ത് വേനലിൽ ഉണങ്ങിത്തുടങ്ങിയ തണൽമരങ്ങൾക്ക് രക്ഷകരായി നാട്ടുകാരും ഓട്ടോ തൊഴിലാളികളും
ഇളങ്ങുളം: പിപി റോഡിൽ ഇളങ്ങുളത്ത് വേനലിൽ ഉണങ്ങിത്തുടങ്ങിയ തണൽമരങ്ങൾക്ക് രക്ഷകരായി പ്രദേശവാസികൾ. ഇളങ്ങുളം സെന്റ് മേരീസ് സ്കൂൾ അധികൃതർ, ഇവിടത്തെ ഓട്ടോറിക്ഷാ തൊഴിലാളികൾ തുടങ്ങിയവരാണ് തൈകൾക്ക് വെള്ളമൊഴിച്ചു തുടങ്ങിയത്. പഞ്ചായത്തംഗം ജോഷി കെ. ആന്റണി നേതൃത്വം നൽകി. പിപി റോഡിൽ ഇതേപോലെ പലയിടത്തും മരത്തൈകൾ ഉണങ്ങിത്തുടങ്ങിയിട്ടുണ്ട്. ഓരോ സ്ഥലത്തും പ്രദേശവാസികൾ ഇവയുടെ സംരക്ഷണം ഏറ്റെടുക്കാൻ പ്രചോദനം കൂടിയാകും ഇളങ്ങുളത്തെ സേവനമെന്നാണിവർ കരുതുന്നത്.
Read More