മാവേലിക്കര: കുറ്റവാളികളെ തടവിൽ പാർപ്പിക്കുന്ന ജയിൽ വളപ്പിനെ പൊന്ന് വിളയുന്ന കൃഷിയിടമാക്കിയിരിക്കുകയാണ് പി. അനിൽകുമാറെന്ന സ്പെഷൽ ജയിൽ സൂപ്രണ്ട്. ജയിൽ വളപ്പിൽ കാടുകയറി കിടന്ന 50 സെന്റ് സ്ഥലമാണ് ഇന്ന് കൃഷിസ്ഥലമായി മാറിയിരിക്കുന്നത്. ഇവിടെ വിവിധയിനം പച്ചക്കറികൾ ജൈവ കൃഷി രീതി അവലംബിച്ചാണ് കൃഷിചെയ്യുന്നത്. സംസ്ഥാന സർക്കാരിന്റെ തരിശുനിലം കൃഷി ഭൂമിയാക്കുവാനുള്ള പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ജയിൽ വളപ്പ് കൃഷിഭൂമിയായി മാറിയത്. കാർഷിക വികസന പദ്ധതിയുടെ ഭാഗമായി ജൈവ പച്ചക്കറി കൃഷി ജയിൽ വളപ്പിൽ ആരംഭിച്ചിട്ട് മൂന്ന് മാസമായി. വെണ്ട, പടവലം, ചീര, പാവൽ, പയർ, വഴുതന, തക്കാളി, പച്ചമുളക്, കാന്താരി, ക്യാബേജ്, കോളിഫ്ളവർ, ക്യാരറ്റ്, ക്യാപ്സിക്കം, തടിയൻ, വെള്ളരി, കുക്കുംബർ, വിവിധതരം മത്തൻ കൂടാതെ കരനെൽകൃഷിയും ഇവിടെ ചെയ്തു വരുന്നു. ജയിൽ അന്തേവാസികളുടെയും ഉദ്യോഗസ്ഥരുടെയും പൂർണ പിന്തുണ കൃഷിക്കുണ്ട്. ജയിലിൽ ഉപയോഗിക്കേണ്ടതിന്റെ 40 ശതമാനം പച്ചക്കറിയും വളപ്പിൽ…
Read MoreCategory: Alappuzha
തിരുവല്ല വെസ്റ്റ് കുടുംബശ്രീയിലെ അഴിമതി; അന്വേഷണം ആവശ്യപ്പെട്ട് സിഡിഎസ് അംഗങ്ങൾ
പത്തനംതിട്ട: തിരുവല്ല മുനിസിപ്പാലിറ്റി വെസ്റ്റ് കുടുംബശ്രീയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ നടപടിയെടുക്കാൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ലെന്ന് സിഡിഎസ് അംഗങ്ങൾ. സിഡിഎസ് ചെയർപേഴ്സണ്‍, മെംബർ സെക്രട്ടറി ചുമതലകളിലിരുന്നവർക്കെതിരെ ഉയർന്ന സാന്പത്തികാരോപണങ്ങളിൽ പ്രാഥമികമായി തെളിവുകളുണ്ടെന്ന് ബോധ്യപ്പെട്ടിട്ടും തുടർനടപടി ഉണ്ടായില്ല. സിഡിഎസ് അംഗങ്ങളുടെ പരാതിയിലാണ് ജില്ലാ മിഷൻ അന്വേഷണം നടത്തിയത്. സിഡിഎസിന്റെ വരവ് ചെലവ് കണക്കുകൾ ജില്ലാ മിഷന്റെ കീഴിലുള്ള കെഎസ്എസ് ഓഡിറ്റ്, സൂക്ഷ്മതല ഓഡിറ്റ് എന്നിവയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ഏകദേശം ആറ് ലക്ഷം രൂപയിലധികം ക്രമക്കേട് നടന്നിട്ടുള്ളതായി അംഗങ്ങൾ ആരോപിക്കുന്നു. സിഡിഎസ് മെംബർ സെക്രട്ടറിയായിരുന്ന അജി എസ്. കുമാറിനെതിരെ നടപടിയെടുക്കാൻ നഗരസഭയോട് ശിപാർശ ചെയ്യാമെന്ന് ജില്ലാ മിഷൻ പറഞ്ഞിരുന്നു. സ്ഥലംമാറ്റിയ മെംബർ സെക്രട്ടറിയെ തിരികെ കൊണ്ടുവരികയും ചെയ്തു. സിഡിഎസ് പൊതുസഭയിൽ ചെയർപേഴ്സണെ പുറത്താക്കുകയും അക്കൗണ്ടന്റിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. തിരുവല്ല നഗരസഭാ കൗണ്‍സിൽ യോഗത്തിൽ വെസ്റ്റ് സിഡിഎസിന്റെ അഴിമതിയിൽ വിജിലൻസ്…
Read Moreകാഞ്ചിവലിച്ച് മമ്മൂട്ടി, കൈയടിച്ചു കുട്ടികൾ ! സിനിമയിലെ വെടിവയ്പും ഇവിടത്തേതും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് മമ്മൂട്ടി
ചേർത്തല: അഭ്രപാളിയിലെ മഹാനടനെ നേരില്‍ കണ്ടതിന്റെ ആഹ്ലാദത്തിലാണ് ചേർത്തല സെന്റ് മൈക്കിൾസ് കോളജിലെ വിദ്യാര്‍ഥികളും നാട്ടുകാരും. മലയാളത്തിന്റെ പ്രിയ നടന് മമ്മൂട്ടി റൈഫിൾ ക്ലബ് അംഗത്വം സ്വീകരിക്കുന്നതിനാണ് സെന്റ് മൈക്കിള്‍സ് കോളജില്‍ ആലപ്പുഴ റൈഫിൾ അസോസിയേഷൻ നിർമിച്ച അന്താരാഷ്ട്ര നിലവാരമുള്ള ഷൂട്ടിംഗ് റേഞ്ചിൽ ഇന്നലെ രാവിലെ എത്തിയത്. ഷൂട്ടിംഗ് റേഞ്ചിൽ ക്ലബ് സെക്രട്ടറി കിരൺ മാർഷൽ കൈമാറിയ തോക്കെടുത്ത് പരിചിതനെന്നപോലെ ലക്ഷ്യംനോക്കി നിമിഷങ്ങൾക്കകം അദ്ദേഹം കാഞ്ചിവലിച്ചു. വെടിയൊച്ച പലകുറി മുഴങ്ങിയപ്പോൾ കോളജ് വിദ്യാർഥികൾ ആരവംമുഴക്കി. തിരക്കഥാകൃത്ത് രൺജി പണിക്കരോടൊപ്പം എത്തിയ മമ്മൂട്ടിയെ കോളജിലെ നൂറുകണക്കിനു വിദ്യാർഥികൾ ഹർഷാരവത്തോടെ വരവേറ്റു. എൻസിസി ബാന്റ്വാദ്യസംഘം അഭിവാദ്യം അർപ്പിച്ചു. ക്ലബ് പ്രസിഡന്റ് കൂടിയായ കളക്്ടർ എം.അഞ്ജന, വൈസ് പ്രസിഡന്റ് കൂടിയായ ജില്ലാ പോലീസ് മേധാവി കെ.എം. ടോമി, ക്ലബ് സെക്രട്ടറി കിരൺ മാർഷൽ, എഎസ്പി വിവേക് കുമാർ, ക്ലബ് ട്രഷറർ ഗോപാലൻ…
Read Moreകണ്ണമംഗലത്തെ വിറപ്പിച്ച പരുന്തിനെ വനംവകുപ്പ് ഏറ്റെടുത്തു; മനുഷ്യനോട് ഇണങ്ങുന്ന ഇതിനെ ആരോ വീട്ടിൽ വളർത്തിയിരുന്നതാണെന്നു അധികൃതർ
മാവേലിക്കര: കണ്ണമംഗലം നിവാസികളെ ആഴ്ചകളോളം വിറപ്പിച്ച പരുന്തിനെ വനംവകുപ്പിന്റെ റാന്നിയിൽ നിന്നുള്ള റാപ്പിഡ് റെസ്പോണ്‍സ് ടീം അധികൃതരെത്തി ഏറ്റെടുത്തു. ചൊവ്വാഴ്ച സന്ധ്യയോടെ വലയിൽ വീഴ്ത്തി പിടികൂടിയ പരുന്തിനെ കൂട്ടിലാക്കി ഗ്രാമപഞ്ചായത്തംഗം രമാദേവിയുടെ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്. ബുധനാഴ്ച രാവിലെ വനംവകുപ്പ് ഡെപ്യൂട്ടി റെയിഞ്ചർ ടി.ലിതേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എം.അജയകുമാർ, കെ.ആർ. ദിലീപ്, എഫ്. യേശുദാസൻ, എം.എസ്. ഫിറോസ്ഖാൻ എന്നിവരെത്തിയാണ് പരുന്തിനെ കൊണ്ടുപോയത്. മാവേലിക്കര തഹസിൽദാർ എസ്. സന്തോഷ്കുമാർ, ഡെപ്യൂട്ടി തഹസിൽദാർ ജി.ബിനു, ബ്ലോക്ക് പഞ്ചായത്തംഗം ശോഭാരാജൻ എന്നിവരും എത്തിയിരുന്നു. പരുന്തിനെ വൈകുന്നേരത്തോടെ പ്ലാപ്പള്ളി വനത്തിൽ വിടുമെന്ന് അധികൃതർ അറിയിച്ചു. മൂന്ന് വയസ് പ്രായമുള്ള കൃഷ്ണപ്പരുന്താണ് കണ്ണമംഗലത്ത് കണ്ടതെന്ന് ഇവർ പറഞ്ഞു. മനുഷ്യനോട് ഇണങ്ങുന്ന ഇതിനെ ആരോ വീട്ടിൽ വളർത്തിയിരുന്നതാണെന്നും അധികൃതർ പറഞ്ഞു. ഗ്രാമത്തിന് ഭീഷണിയായ പരുന്തിനെ കുടുക്കാൻ നാട്ടുകാർ പോലീസിനെയും റവന്യു അധികൃതരെയും സമീപിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. വനംവകുപ്പുദ്യോഗസ്ഥരുമായി…
Read Moreവീട്ടുമുറ്റത്ത് നിന്ന് റോഡിലേക്ക് മുട്ടിലിഴഞ്ഞിറങ്ങി! ഒന്‍പതു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് കാറിടിച്ച് മരിച്ചു
ആലപ്പുഴ: വീട്ടുമുറ്റത്ത് നിന്ന് റോഡിലേക്ക് മുട്ടിലിഴഞ്ഞിറങ്ങിയ ഒന്‍പതു മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് കാറിടിച്ച് ദാരുണ മരണം. ആലപ്പുഴ നഗരസഭ സനാതനം വാർഡിൽ സായികൃപ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന രാഹുൽ.ജി.കൃഷ്ണ-കാർത്തിക ദന്പതികളുടെ മകൾ ശിവാംഗി(പൊടി)യാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6.15 നാണ് സംഭവം. അമ്മ വീട്ടിൽ സന്ധ്യാവിളക്ക് കൊളുത്തുന്നതിനിടെ മുറ്റത്തായിരുന്ന കുട്ടി റോഡിലേക്ക് ഇഴഞ്ഞത് ആരു കണ്ടില്ല. പല വീടുകൾക്കായുള്ള ഒഴിഞ്ഞ ഇടുങ്ങിയ വഴിയാണ് ഇത്. വീടിന് മുന്നിൽ നല്ല വളവാണ്. സമീപത്തുള്ള വീട്ടിലെ കാർ ഈ വളിവ് തിരിഞ്ഞു വന്നപ്പോൾ കുട്ടിയുടെ ദേഹത്ത് തട്ടുകയായിരുന്നു. കുട്ടി തെറിച്ചു വീഴുന്നത് കണ്ട് മാതാവ് ബഹളം വച്ചത് കേട്ട് ഓടിയെത്തിയ അയൽവാസികൾ അപകടമുണ്ടാക്കിയ അതേ കാറിൽ കുട്ടിയെ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഓട്ടോറിക്ഷാ ഡ്രൈവറായ രാഹുലിനെ വീട്ടുടമയാണ് അപകടവിവരം അറിയിച്ചത്. മുന്‍പ്…
Read Moreമകരവിളക്കിലൂടെ തത്സമയ വിവരണത്തിൽ പ്രവീണ്‍ ഇറവങ്കര സെഞ്ച്വറിയിലേക്ക്
ചാരുംമൂട്: കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളുടെ തത്സമയ വിവരണം ദൃശ്യമാധ്യങ്ങളിലൂടെ നൽകി തിരക്കഥാകൃത്ത് പ്രവീണ്‍ ഇറവങ്കര സെഞ്ച്വറിയിലേക്ക്. ഇന്നത്തെ മകരവിളക്കിന്റെ തത്സമയ വിവരണം സ്വകാര്യ ചാനലിന് നൽകുന്നതോടെയാണ് നൂറാമത് ഉത്സവ തത്സമയ വിവരണത്തിലേക്ക് പ്രവീണ്‍ ഇറവങ്കര പ്രവേശിക്കുന്നത്. ശബരിമല മകരവിളക്ക്, തൃശൂർ പൂരം, ആറ്റുകാൽ പൊങ്കാല, ഉതൃട്ടാതി-നെഹ്രുട്രോഫി വള്ളംകളികൾ ഉൾപടെ കേരളത്തിലെ പ്രമുഖ സാംസ്കാരികോത്സവങ്ങളുടെ തത്സമയവിവരണം കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഇദ്ദേഹം വിവധ ദൃശ്യ മാധ്യമങ്ങളിലൂടെ നൽകുകയാണ്. ഇരുപതിലധികം മെഗാ സീരിയൽ പരന്പരകളുടെ രചയിതാവായ ഇദ്ദേഹത്തിന് 2012 ൽ മികച്ച തിരക്കഥാകൃത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും 2016ൽ മികച്ച കമന്േററ്റർക്കുള്ള സർക്കാർ പുരസ്കാരവും 2013മുതൽ 2015 കാലയളവിലെ അടൂർ ഭാസി അവാർഡും ലഭിച്ചിരുന്നു. ഇപ്പോൾ 2020ലെ പ്രേംനസീർ അവാർഡും ഉൾപ്പെടെ 30 ൽ അധികം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ത്രീഡി നോവലായ ഗംഗ ഉൾപടെ അഞ്ച്…
Read Moreശമ്പളം മുടങ്ങി; അമ്പലപ്പുഴയിൽ സഹകരണ വകുപ്പ് ജീവനക്കാരുടെ അനിശ്ചിതകാല റിലേ സമരം ആരംഭിച്ചു
അന്പലപ്പുഴ: ശന്പളം മുടങ്ങിയതോടെ സഹകരണ വകുപ്പ് ജീവനക്കാർ അനിശ്ചിത കാല റിലേ സത്യാഗ്രഹമാരംഭിച്ചു. സഹകരണ വകുപ്പിന് കീഴിലുളള പുന്നപ്രയിലെ സാഗര സഹകരണ ആശുപത്രി, എൻജിനീയറിംഗ് കോളജ്, എംബിഎ ഇൻസ്റ്റിറ്റ്യൂട്ട്, ഫിനിഷിംഗ് സ്കൂൾ എന്നിവിടങ്ങളിലെ സ്ഥിരം കരാർ ജീവനക്കാരായ 250 ഓളം പേർക്കാണ് ജനുവരി മാസത്തിലെ ശന്പളം ലഭിക്കാതായത്. ആശുപത്രിയിലെ ഡോക്ടർമാർക്കൊഴികെ മറ്റാർക്കും ദിവസങ്ങൾ പിന്നിട്ടിട്ടും ശന്പളം കിട്ടിയില്ല. എന്നാൽ അടുത്ത നാല് മാസത്തേക്ക് കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷന്റെ (കേപ്പ്) കീഴിലുള്ള സ്ഥാപനങ്ങൾക്കുള്ള ഫണ്ട് മുടങ്ങുമെന്ന വിവരമാണ് കേപ്പ് അധികൃതർ നൽകുന്നതെന്ന് ജീവനക്കാർ പറയുന്നു. കേപ്പിന്റെ സഹകരണ സ്ഥാപനങ്ങളുടെ സുഗമമായ പ്രവർത്തനത്തിന് സർക്കാർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബാങ്ക് വിഹിതമായി 40 ശതമാനം തുക ലഭ്യമാക്കിയിരുന്നു. മുൻ സഹകരണ വകുപ്പുമന്ത്രിയായിരുന്ന ജി. സുധാകരനാണ് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഇത്തരത്തിൽ സഹായം ലഭ്യമാക്കിയത്. മാറിവന്ന യുഡിഎഫ് സർക്കാർ…
Read Moreജീവനക്കാരന്റെ അനാസ്ഥ; തകഴിയിൽ യാത്രക്കാർ കടന്നു പോയെന്ന് ഉറപ്പുവരുത്താതെ ഗേറ്റ്അടച്ചു; ബൈക്ക് യാത്രക്കാരൻ റെയിൽവേ ഗേറ്റിനുള്ളിൽ അകപ്പെട്ടു
എടത്വ: ട്രെയിൻ വരുന്നതിന് മുന്‍പായി റെയിൽവേ ഗേറ്റ് അടച്ചു. ബൈക്ക് യാത്രക്കാരൻ ഗേറ്റിനുള്ളിലായി. തകഴി റെയിൽവേ ക്രോസിലാണ് അപകടകരമായ വിധത്തിൽ സംഭവം അരങ്ങേറിയത്. ഇന്നലെ വൈകുന്നേരം ആറിന് ആലപ്പുഴയിൽ നിന്ന് കായംകുളത്തേയ്ക്കുള്ള ട്രെയിൻ കടന്നുപോകാൻ ഗേറ്റ് അടച്ചപ്പോഴാണ് സംഭവം. ബൈക്ക് യാത്രക്കാരൻ കടന്നുപോകുന്നതിന് മുന്‍പേ റെയിൽവേ ജീവനക്കാരൻ ഗേറ്റ് അടയ്ക്കുകയായിരുന്നു. പാളത്തിൽ പെട്ടുപോയ ബൈക്ക് യാത്രക്കാരൻ ഗേറ്റിനോട് ചേർത്ത് ബൈക്ക് പാർക്കുചെയ്യുകയും, തൊട്ടുപിന്നാലെ ട്രെയിൻ എത്തുകയും ചെയ്തു. റെയിൽ പാളത്തിൽ നിന്ന് അഞ്ച് അടി അകലത്തിലാണ് പാളത്തിന് സമാന്തരമായി ബൈക്ക് നിർത്തിയിട്ടത്. ശക്തിയായ വായു സമ്മർദ്ദത്തിൽ ബൈക്ക് യാത്രക്കാരൻ അപകടത്തിൽപെടാൻ സാധ്യതയുണ്ടെന്നിരിക്കെയാണ് ജീവനക്കാരന്റെ അനാസ്ഥ. പ്രദേശത്ത് മേൽപാലത്തിന്റെ അഭാവം യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കുകയാണ്. അത്യാസന്ന നിലയിൽ എത്തുന്ന രോഗികളുമായി ആംബുലൻസിന് പോലും കടന്നുപോകാൻ കഴിയാത്ത സാഹചര്യവും പതിവാണ്. അപകടങ്ങളും, യാത്രാക്ലേശവും പരിഹരിക്കാൻ അടിയന്തരമായി മേൽപാല നിർമാണം പൂർത്തിയാക്കണമെന്നാണ്…
Read Moreവാഹനം ചോദിക്കാതെ വിറ്റതുമായി ബന്ധപ്പെട്ട തർക്കം; ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ യുവാവ് സഹോദരനെ കുത്തിക്കൊന്നു
ആലപ്പുഴ: പൂച്ചാക്കൽ പള്ളിപ്പുറത്ത് സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു. ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ കരുനാട്ടിൽ മണിയൻ നായരുടെ മകൻ മഹേഷ് (30) ആണ് മരിച്ചത്. സംഭവത്തിൽ സഹോദരൻ ഗിരീഷിനെ ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച പുലർച്ചെ രണ്ടിനായിരുന്നു സംഭവം. കാപ്പ കേസിൽ പ്രതിയായിരുന്ന ഇയാൾ കഴിഞ്ഞദിവസമാണ് ശിക്ഷ കഴിഞ്ഞ് ഇറങ്ങിയത്. മഹേഷും ഗിരീഷും ഒരേ പുരയിടത്തിൽ തന്നെയുള്ള രണ്ട് വീടുകളിൽ ആണ് താമസിച്ചിരുന്നത്. മഹേഷ് ഉപയോഗിച്ചിരുന്ന ഒമ്നി വാൻ ഗിരീഷ് വിറ്റതുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു. പുലർച്ചെ രണ്ടോടെ ഗിരീഷിന്റെ വീട്ടിലെത്തിയ മഹേഷും ഗിരീഷും തമ്മിൽ സംഘർഷമുണ്ടായതായും ഗിരീഷിനു നേരെ മഹേഷ് കുരുമുളക് സ്പ്രേ ചെയ്തതായും സമീപവാസികൾ പറയുന്നു. സംഘർഷത്തിനിടെ മഹേഷിന്റെ വയറിൽ കുത്തേൽക്കുകയായിരുന്നു. ഗിരീഷും അച്ഛനും ചേർന്ന് മഹേഷിനെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണം സംഭവിച്ചു.
Read Moreമോഷണ ശ്രമം നടത്തിയയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു; പരാതിയില്ലാത്തതിന്റെ പേരിൽ വിട്ടയച്ച പ്രതി വീണ്ടും മോഷണ ശ്രമത്തിന് നാട്ടുകാരുടെ പിടിയിൽ; മാവേലിക്കരയിലെ സംഭവം ഇങ്ങനെ…
മാവേലിക്കര: മോഷണശ്രമം നടത്തിയതിനു നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ച ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് വിട്ടയച്ചു. അതേയാൾ മണിക്കൂറുകൾക്കുള്ളിൽ പോലീസ് സ്റ്റേഷനു സമീപത്തു വീട്ടുടമയുടെ മാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ സാഹസികമായി പിടികൂടി വീണ്ടും പൊലീസിനു കൈമാറി. ബംഗാൾ സ്വദേശി നന്ദോ കോറോ (29) ആണ് പിടിയിലായാത്. ഇന്നലെ രാത്രി ഏഴിനു കൊറ്റാർകാവിനു സമീപത്താണ് സംഭവം. സമീപത്തെ വീട്ടിൽ മോഷണം നടത്താൻ ശ്രമിക്കവേ പിടികൂടി പൊലീസിനു കൈമാറിയ പ്രതിയെ പരാതി ഇല്ലാത്തതിനാൽ രാത്രിയിൽ പോലീസ് വിട്ടയച്ചു. ഇതിനു ശേഷമാണ് ബുദ്ധ ജംഗ്ഷന് സമീപത്തുള്ള വീട്ടിൽ വീട്ടുടമയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചത്. ഓടിക്കൂടിയ നാട്ടുകാർ ഇയാളെ പിടി്ക്കാൻ ശ്രമിക്കവേ കെട്ടിടത്തിനു മുകളിൽ കയറിയ പ്രതി ് നാട്ടുകാർക്കു നേരെ ഓട് വലിച്ചെറിഞ്ഞു. തുടർന്ന് നാട്ടുകാർ പ്രതിയെ പിടികൂടി പൊലീസിനു കൈമാറി.
Read More